ഷെഹ്‌ലാ റാഷിദ്; നീയൊരു കരുത്തിന്റെ പേരാണ് പെണ്ണേ

308

ഷെഹ്‌ലാ റാഷിദ്; നീയൊരു കരുത്തിന്റെ പേരാണ് പെണ്ണേ.
അത്രമേല്‍ അസാധാരണമാം പെണ്‍കരുത്തിന്റെ വിപ്ലവക്കണ്ണാടിമുഖം…!

ദിവസങ്ങളായി ജെഎന്‍യുവില്‍ നടക്കുന്ന സമരത്തെ നേരിട്ട് നയിക്കുന്നത് കശ്മീരില്‍ നിന്നും വരുന്ന ഷെഹ്‌ലയെന്ന നീയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷയായ നിന്‍റെ കരുത്തും അര്‍ത്ഥവുമുള്ള പ്രസക്ത വാക്കുകളും…! രാജ്യദ്രോഹക്കുറ്റം ചുമത്തി യൂണിയന്‍ അധ്യക്ഷന്‍ കനയ്യയെ ജയിലിലടച്ചപ്പോഴും, ഉമര്‍ ഖാലിദ് ക്യാപസില്‍ തിരിച്ചെത്തിയപ്പോഴുള്ള സമയത്തെ സമരങ്ങളെ നിയന്ത്രിച്ചതും നിന്‍റെ നാവിന്‍ തുമ്പിലൂടെ ഉതിര്‍ന്ന അമ്ല മഴ പോലുള്ള വാക്കുകളുടെ പെമാരിയാണ് ഷെഹ്‌ലാ .

ജെഎന്‍യുവിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെ ഐക്യപ്പെടുത്തിയതിന് പിന്നില്‍ നിന്‍റെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന അഗ്നിസ്ഫുരിക്കുന്ന പ്രസംഗങ്ങള്‍ക്കും, തെളിഞ്ഞ ചിന്തയ്ക്കും, അനുപമമായ ധിഷണയ്ക്കും സമാനതകളില്ലാത്ത, അത്രമേല്‍ വലിയ സ്ഥാനമുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യ കുമാര്‍ എന്ന, ഇക്കാലത്തെ ഇന്ത്യന്‍ കീഴാള വിദ്യാഭ്യാസതിന്റെ പ്രതീകം, അറസ്റ്റ് ചെയ്തതു മുതല്‍ നിന്‍റെ വാക്കുകളാണ് ജെഎന്‍യുവിന്‍റെ ചുമരുകളെ പ്രകമ്പനം കൊള്ളിക്കുന്നത്. നിന്റെ സമര നേതൃത്വ പാടവമാണ് ഫാഷിസ്റ്റ്‌ നെഞ്ചുകളില്‍ തീക്കനല്‍ പെരുക്കങ്ങള്‍ സൃഷ്റ്റിക്കുന്നത്…!!

സഖാവേ ,…
കടലെടുത്ത മനസാക്ഷി
കാലത്തിനു മടക്കി നല്‍കാന്‍
ഒരു കാറ്റ് കരുത്താര്‍ജ്ജിച്ചു
അലറിയടുക്കുന്നൂണ്ട് ..!
രാവിന്റെ മാടത്തിനുള്ളില്‍
നിനക്കായോരുഷസ്സ്
സുഗന്ധവാഹിയായൊരു
രക്ത പുഷപ്പവും
കാത്തുവച്ചുണര്‍ന്നിരിക്കുമ്പോള്‍
തോല്‍ക്കുന്നില്ല നിങ്ങള്‍ …!

Image result for shehla rashidവേശ്യയെന്നു വിളിക്കപ്പെടുന്നതിനേക്കാള്‍ അപമാനകരമാണ് സംഘിയെന്നു വിളിക്കപ്പെടുന്നതെന്ന നിന്‍റെ രാഷ്ട്രീയ ബോധ്യം ഈ മഹാരാജ്യത്തിന്റെ ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ട വീഥിയില്‍ ഒരു വഴിവിളക്കാവാതെങ്ങിനെ..?!
നിന്‍റെ ധീരതയ്ക്ക്, പോരാട്ടവീഥികളിലെ നീ കനപ്പിക്കുന്ന ഇടിമുഴക്കങ്ങള്‍ക്ക് ഊഷ്മളമാം ഹൃദയാഭിവാദ്യങ്ങള്‍ സഖാ..!!

യൗവ്വനം സമരതീക്ഷ്ണം ജെ എൻ യു സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ

(കടപ്പാട് )