മുസ്ലീമായിരുന്നു, ഹിന്ദുവിനെ വിഹാഹം കഴിച്ചു , ഇപ്പോൾ നോ മതം

0
364

മുസ്ലീമായിരുന്നു, ഹിന്ദുവിനെ വിഹാഹം കഴിച്ചു , ഇപ്പോൾ നോ മതം

മുസ്ലിം കുടുംബത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ മാറി പോയ ആളാണ് ഞാൻ. ഇപ്പോൾ ഒരു മതത്തിലും വിശ്വസിക്കുന്നില്ല… വിശ്വാസത്തെ കുറിച്ച് തുറന്നു പറഞ്ഞ് താരം.

കക്ഷി അമ്മിണിപ്പിള്ളയിലെ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷിബില എന്ന താരത്തെ മലയാളികൾ മറക്കാനിടയില്ല. ആസിഫ് അലി നായകനായി പുറത്തിറങ്ങിയ വളരെ വിജയകരമായ ഫാമിലി എന്റർടൈനർ ആയിരുന്നു കക്ഷി അമ്മിണി പിള്ള. കുറച്ച് ശരീരഭാരം കൂടുമ്പോഴേ ലോകത്തുള്ള എല്ലാ സൗകുമാര്യതകളും നഷ്ടപ്പെട്ടു പോകുന്നു എന്ന് ചിന്തിച്ച് ആത്മഹത്യയിലേക്ക് നീങ്ങി പോകുന്ന പുതിയ സമൂഹത്തിന് വലിയൊരു സന്ദേശം നൽകാൻ കഴിഞ്ഞ സിനിമയായിരുന്നു അത്.

SHIBILA - Radio Suno 91.7 FMനായിക കഥാപാത്രമായി എത്തിയ ശിബിലയുടെ അഭിനയ മികവും വിജയത്തിന് കാരണമാണ്. ഇപ്പോൾ താരം തന്റെ വിശ്വാസത്തെക്കുറിച്ചുള്ള തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ മാറി പോയ ആളാണ് താൻ എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ല എന്നും അത് ശബരിമല വിഷയത്തിന്റെ കാര്യത്തിൽ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തിൽ ആയാലും എന്നുമാണ് താരത്തിന്റെ ഉറച്ച അഭിപ്രായം.മതത്തിന്റെ വിഷയത്തിൽ ചർച്ചകൾ നടത്തുന്നതിനോട് തന്നെ യോജിക്കില്ല എന്നാണ് താരത്തിന്റെ വാക്കുകൾ നിന്നും മനസ്സിലാകുന്നത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച്‌ സംസാരിക്കാനുണ്ട്.. പ്രതികരിക്കാനുണ്ട്..അതിനിടയിലാണ് ദൈവത്തെ പ്രതിരോധിച്ചു കൊണ്ടുള്ള ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ആളുകൾ ഊർജ്ജം കളയുന്നത് എന്നാണ് അക്കാര്യത്തിൽ താരം പറയുന്നത്. അതിനേക്കാൾ വിലയേറിയ മറ്റു പല കാര്യങ്ങളും ചർച്ച ചെയ്യാനുണ്ട് ലോകത്തിന് എന്നാണ് താരത്തിന്റെ അഭിപ്രായം.എന്റെ ഭർത്താവ് വിജിത് ഹിന്ദു ആണ്. മത ചിന്തകളിൽ അദ്ദേഹവും ഇപ്പോൾ വളരെ ലിബറൽ ആണ് എന്നും താരം കൂട്ടിച്ചേർത്തു. മലയാളികൾക്കിടയിൽ വളരെയേറെ ആരാധകരുള്ള താരമാണ് ഷിബില. ഡൈവോഴ്‌സ് ആണ് ഷബിലയുടെ പുതിയ ചിത്രം. ശേഷം തള്ളുമലയും.