ഷൈൻ ടോം ചാക്കോയയാണ് ഇപ്പോൾ താരം .തല്ലുമാലയിലെ സെറ്റിൽ നടന്ന തല്ലു വിവാദങ്ങളും വിവിധ സിനിമകളിലെ അസാമാന്യ പ്രകടനങ്ങളും കൊണ്ട് സജീവമാണ് താരം വാർത്തകളിൽ. ഭീഷ്മപർവ്വത്തിലെ പ്രകടനം താരത്തിന് വലിയ പ്രശംസകൾ ആണ് ആസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിക്കൊടുത്തത്.
ഇപ്പോഴിതാ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ കുറിച്ചും റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ചും പറയുകയാണ് ഷൈൻ ടോം ചാക്കോ. നെഗറ്റിവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ വളരെ എളുപ്പമാണ്. ഒരാളോട് ദേഷ്യപ്പെടുന്നതോ തല്ലുന്നതോ ആയ സീനുകൾ പെട്ടന്ന് ചെയ്യാം. അതുപോലെ കോമഡി വേഷങ്ങളും ചെയ്യാം. എന്നാൽ റൊമാന്റിക് വേഷം ചെയ്യാൻ പറഞ്ഞാൽ അല്പം ബുദ്ധിമുട്ടാണ്.നായികയുമായി ഇടപഴകുന്ന സീനുകൾ ചെയ്യാനും ബുദ്ധിമുട്ടാണ് .സ്വിച് ഇട്ടതുപോലെ റൊമാൻസ് വരുത്താനും സാധിക്കില്ല.
***