‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരിൽ ഒരാളെ തല്ലിയ വിഷയം വലിയ വിവാദത്തിൽ കലാശിച്ചിരുന്നു.ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയുന്ന സിനിമയാണ് തല്ലുമാല. മാലിന്യം നിക്ഷേപിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് തല്ലുണ്ടായത്. തല്ലുമാലയിലെ നായകൻ ടൊവീനോയും ഈ വിഷയത്തിൽ ഇടപെട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഷൈൻ ടോം ചാക്കോ ഈ വിഷയത്തിൽ പ്രതികരിക്കുന്നു . ഷൂട്ടിങ്ങിനിടെ പരിക്കേറ്റ കാൽ വച്ച് താൻ ഒരാളെ തല്ലുമെന്നു നിങ്ങൾ കരുതുന്നുണ്ടോ എന്നും…. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും താരം പറയുന്നു. ഞാൻ ആരെയും തല്ലില്ല എന്ന് പറയുമ്പോൾ, ഞാൻ ആരെയും തല്ലില്ല, കൊല്ലും എന്നൊന്നും എഴുതി വിടരുതെന്നും അദ്ദേഹം പറയുന്നു. എന്തായാലും പല കാലങ്ങളിലും ഷൈനിന്റെ സന്തത സഹചാരിയായിരുന്നു വിവാദങ്ങൾ.
**