0 M
Readers Last 30 Days

അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി സാറയെന്ന അഭിനേത്രി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
187 VIEWS

Sunil Waynz

അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി സാറയെന്ന അഭിനേത്രി.ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഭീമന്റെ വഴിയിലെ ഭീമന്റെ അമ്മ വേഷം ഉൾപ്പെടെയുള്ള റോളുകളിലെ അവരുടെ അഭിനയം അതിന് അടിവരയിടുന്നു..ഏത് റോളും ഏറ്റവും പെർഫെക്ഷനിൽ ചെയ്യാനുള്ള ഷൈനിയുടെ വൈഭവം ചെറുതും വലുതുമായി 60ഓളം സിനിമകളിൽ ഇതിനോടകം മലയാളി പ്രേക്ഷകർ കണ്ടു കഴിഞ്ഞു.റിലീസിന് ഒരുങ്ങുന്ന ഒരു ഡസൻ സിനിമകളുൾപ്പടെ നിരവധി വേഷങ്ങൾ വഴി മലയാളസിനിമയിലെ തിരക്കുള്ള ക്യാരക്ടർ ആർട്ടിസ്റ്റായി പരിണമിക്കുകയാണ് ഈ നടി
അഭിനേത്രിയെന്ന മേൽവിലാസത്തിലാണ് ഇപ്പോൾ തിളങ്ങുന്നതെങ്കിലും സംവിധാനസഹായിയിട്ടാണ് ഷൈനി സാറയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം എന്നത് ചിലർക്കെങ്കിലും ഇപ്പോഴും അജ്ഞാതമായ വസ്തുതയാണ്..

fwq 1

സംവിധായകൻ ജയരാജിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഷൈനി സാറ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്..സംവിധാനം പഠിക്കാൻ മലയാളസിനിമയിൽ കാലുകുത്തിയ ഷൈനി,ഇന്ന് മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാരക്ടർ ആർട്ടിസ്റ്റുകളിൽ ഒരാളായി മാറിയെന്നത് ശരിക്കും കൗതുകം ജനിപ്പിക്കുന്ന സംഗതിയാണ്.ഭീമന്റെ വഴി,കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളാണ് ഷൈനിയുടേതായി ഏറ്റവും ഒടുവിൽ റിലീസായ മലയാളസിനിമകൾ

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് മാറഞ്ചേരി എന്ന ഗ്രാമത്തിലാണ് ഷൈനി രാജൻ എന്ന ഷൈനി സാറയുടെ ജനനം(അമ്മ സാറാമ്മയോടുള്ള ആദരവും സ്നേഹവുമാണ് ഷൈനിയുടെ പേരിന്റെ തുമ്പത്ത് ഇന്ന് പ്രേക്ഷകർ കാണുന്ന സാറ എന്ന നാമം)ഷൈനിയുടെ വീടിന് തൊട്ടടുത്താണ് മാറഞ്ചേരിയിലെ പ്രശസ്തമായ ജിഷാർ ടാക്കീസ്..തീയേറ്ററിലേക്ക് കേവലം ഒരു മുള്ളുവേലിയുടെ മാത്രം അകലം..വീട്ടിനകത്ത് ബഹളങ്ങൾ ഉണ്ടാക്കുമ്പോൾ പുറത്ത് പോയി കളിക്കാൻ വീട്ടുകാർ പറയുന്ന നേരം ഷൈനിയും കൂട്ടരും നേരെ തീയേറ്ററിൽ ചെന്നായിരുന്നു അഭയം പ്രാപിച്ചിരുന്നത്.അച്ഛൻ രാജന്റെ ഉറ്റസുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററായിരുന്നു ജിഷാർ തീയേറ്റർ.അത് കൊണ്ട് തന്നെ,ആരോടും അനുവാദം ചോദിക്കാതെ/ഏത് സമയത്തും തീയേറ്ററിനുള്ളിലേക്ക് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഷൈനിക്കുണ്ടായിരുന്നു..

ഇത്തരത്തിൽ സിനിമയെന്ന മാധ്യമത്തെ കണ്ടും കേട്ടും അറിഞ്ഞും വളർന്ന ബാല്യമായിരുന്നു ഷൈനിയുടേത്.പിന്നീട് പഠനത്തിനായി അച്ഛന്റെ നാടായ കാഞ്ഞിരപ്പള്ളിയിൽ പോകേണ്ടി വന്നപ്പോഴും സിനിമയോടുള്ള ഇഷ്ടം ഷൈനിയിൽ ലവലേശം കുറഞ്ഞില്ല..അച്ഛന്റെ വകയിലുള്ള ഒരു അമ്മായിയായിരുന്നു കാഞ്ഞിരപ്പള്ളിയിൽ ഷൈനിയുടെ സിനിമാപ്രേമത്തിന് കൂട്ട്..കാഞ്ഞിരപ്പള്ളി ബേബി തീയേറ്ററിൽ വരുന്ന സിനിമകൾ ഒന്നൊഴിയാതെ കണ്ട് തീർക്കുന്ന ശീലമുണ്ടായിരുന്നു ഷൈനിയുടെ അമ്മായിക്ക്.ഇടയ്ക്ക് ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട് തൃശൂരിലേക്ക് ഷൈനിയുടെ ജീവിതം പറിച്ചു നട്ടു,പിന്നെ എൽ.എൽ.ബി പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്കും..ഇങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിലായിട്ടാണ് ഷൈനി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്..കോഴിക്കോട് ലോ കോളേജിൽ LLBക്ക് ചേർന്നെങ്കിലും അമ്മ സാറാമ്മക്ക് ക്യാൻസർ മൂർച്ഛിച്ചതിനാൽ രണ്ട് വർഷം കൊണ്ട് അവിടത്തെ പഠനം അവസാനിപ്പിക്കേണ്ടതായി വന്നു

1997ൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സിനിമ കാണാൻ എത്തിയതാണ് ഷൈനിയുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്.അവിടെ വച്ചാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടാനുള്ള അവസരം ഷൈനിക്ക് ഉണ്ടാകുന്നത്..അക്കൊല്ലത്തെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ‘ദേശാടനം’ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് വന്നതായിരുന്നു ജയരാജ്..അവിടെ വച്ചാണ് ചുറുചുറുക്കും പ്രസരിപ്പുമുള്ള ഷൈനയെ ജയരാജ് കാണുന്നതും പരിചയപ്പെടുന്നതും.അഭിനയ മോഹം ഉണ്ടായിരുന്നെങ്കിൽ കൂടിയും ജയരാജിനെ കണ്ട മാത്രയിൽ ഷൈനി അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രം

“സാറിന്റെ സംവിധാനസഹായിയായി എന്നെയും കൂടെ കൂട്ടുമോ” എന്ന്..
സിനിമാപ്രേമികളായ സുഹൃത്തുക്കളുടെ സഹായത്തോടെ അതിനകം ഒരുപിടി ലോകസിനിമകൾ വിവിധ ചലച്ചിത്രോത്സവങ്ങളിൽ നിന്ന് കണ്ട ധൈര്യത്തിൽ നിന്ന് മാത്രം ജനിച്ചതായിരുന്നു ആ ചോദ്യം.ഷൈനിക്ക് സംവിധാനത്തോട് അത്രക്ക് മോഹമുണ്ടോ എന്നായിരുന്നു ജയരാജിന്റെ മറുചോദ്യം..ഉണ്ടെന്ന് മറുപടി പറഞ്ഞതും ശരി,അടുത്ത പടം വരട്ടെ ഞാൻ വിളിക്കാമെന്ന ജയരാജിന്റെ മറുപടി.
അധികം നീണ്ടില്ല

സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ‘കളിയാട്ടം’ എന്ന സിനിമ വഴി ഷൈന മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചു.ചിത്രത്തിൽ ഡബ്ബിങ് അസിസ്റ്റന്റ് ആയിട്ടായിരുന്നു ഷൈനിയുടെ രംഗപ്രവേശം.ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്ന് നടീനടന്മാർ ഡബ്ബ് ചെയ്യുമ്പോൾ അവർക്ക് സംഭവിക്കുന്ന പിഴവുകൾ തിരുത്തുക എന്നതായിരുന്നു ആ സിനിമയിൽ ഷൈനിയുടെ കർത്തവ്യം.ജയരാജിന്റെ തന്നെ ‘സ്നേഹം’ എന്ന ജയറാം സിനിമയിലും ഷൈനി പിന്നീട് സഹകരിച്ചു..ഇടക്കാലത്ത് കല്യാണം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് ഒരു താൽക്കലിക ഇടവേള എടുത്തു ഷൈനി.ശേഷം ഭർത്താവ് ജോൺ കോശിക്കൊപ്പം കുവൈറ്റിലായിരുന്നു ഷൈനി കുറച്ചു കാലം..അവിടെ മികച്ച ശമ്പളത്തോടെ HR എക്‌സ്ക്യുട്ടീവ് ജോലിയിൽ കയറിയെങ്കിലും മനസ്സ് മുഴുവൻ സിനിമയിൽ തന്നെ ആയിരുന്നു..അങ്ങനെ ജോലി ഉപേക്ഷിച്ച് വീണ്ടും കേരളത്തിലേക്ക്..ഇടക്ക് ഇന്ത്യാവിഷൻ ചാനലിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി വീണ്ടും ജോലിക്ക് കയറി.സിനിമയുമായി ബന്ധമുള്ള ഒരുപാട് ആളുകളെ കാണാൻ സാധിക്കും എന്നതായിരുന്നു ആ ജോലി കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം

rererere 3ഇതിനിടെ ആകസ്മികമായി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു
2011ൽ ജയരാജിന്റെ മമ്മൂട്ടി സിനിമ ദി ട്രെയിനിലൂടെ വെള്ളിത്തിരയിൽ സംവിധാനസഹായിയായി വീണ്ടും പ്രവേശിച്ചു.
ട്രെയിൻ കൂടാതെ ജയരാജിന്റെ തന്നെ
പകർന്നാട്ടം..
നായിക..
വീരം..പോലുള്ള സിനിമകളുടെ പിന്നണിയിലും ഷൈനി സജീവസാന്നിധ്യമായിരുന്നു.വീരം പോലുള്ള സിനിമകളിൽ അഭിനയിച്ച അന്യഭാഷ നടീനടന്മാർക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്ന നിർണായകജോലി ജയരാജ് വിശ്വസിച്ചേൽപ്പിച്ചത് ഷൈനിയെ തന്നെ ആയിരുന്നു

2013 മെയ് മാസത്തിൽ പുറത്ത് വന്ന ‘ആസ്ക് : ആറ് സുന്ദരികളുടെ കഥ’ എന്ന മലയാള സിനിമയിലൂടെയാണ് ഷൈനി അഭിനേത്രിയെന്ന നിലയിൽ മലയാള സിനിമയിൽ അരങ്ങേറുന്നത്.അന്നും ജയരാജിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു ഷൈനി.ആ സിനിമയിൽ ഒരു ലേഡി സംവിധായികയെ ആവശ്യമായി വേണമെന്ന സംവിധായകൻ രാജേഷിന്റെ തീരുമാനമാണ് ആസ്ക് എന്ന സിനിമയിൽ ഷൈനി സഹകരിക്കാൻ നിമിത്തമായത്..ആ സിനിമയിൽ അഭിനയിച്ച..പരിചയക്കാരി കൂടിയായ നടി ലെന മുഖാന്തിരമായിരുന്നു ആസ്ക്കിലേക്കുള്ള ഷൈനിയുടെ അപ്രതീക്ഷിത എൻട്രി..ജയരാജിന്റെ അനുമതി വാങ്ങിച്ച ശേഷമാണ് ആ സിനിമയുടെ സെറ്റിലേക്ക് സംവിധാനസഹായിയായി ഷൈനി പോയത്..

ഇടക്ക് ആ സിനിമയിൽ ഒരു സീനിൽ അഭിനയിക്കാൻ വരേണ്ടിയിരുന്ന നടിക്ക് ചില പ്രത്യേക കാരണങ്ങളാൽ അഭിനയിക്കാൻ സാധിക്കാതെ വരികയും അതിനെ തുടർന്ന് ആ സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ഷൈനി ഒരു ചെറിയ റോളിൽ മുഖം കാണിക്കുകയുമായിരുന്നു.നടൻ നരേനെ അഭിമുഖം ചെയ്യുന്ന ഒരു ചെറിയ സീനിലായിരുന്നു ഷൈനി അഭിനയിച്ചത്.മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മേലില രാജശേഖരനായിരുന്നു ആസ്ക് എന്ന ആ സിനിമയുടെ ചീഫ് അസോസോസിറ്റ് ഡയറക്ടർ.ഷൈനിയുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹമാണ് ഷൈനിയോട് അഭിനയം ഭാവിയിൽ തൊഴിലായി തിരഞ്ഞെടുത്തോളൂ എന്ന് പറഞ്ഞതും ഷൈനിക്ക് ആദ്യമായി ആത്മവിശ്വാസം നൽകിയതും

പക്ഷേ നടിയെന്ന നിലയിൽ മലയാള സിനിമയിൽ ബ്രേക്ക് ത്രൂ കിട്ടാൻ പിന്നെയും സമയമെടുത്തു.മലയാളസിനിമയുടെ തലവര മാറ്റി മറിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയാണ് ഷൈനിയെന്ന അഭിനേത്രിയുടെയും ജാതകം തിരുത്തിക്കുറിച്ചത്.ചിത്രത്തിൽ അഭിനയിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന് കാസ്റ്റിംഗ് കാൾ കണ്ടിട്ടാണ് ഷൈനി അപേക്ഷിക്കുന്നത്.അന്ന് കാര്യമായി വർക്കുകൾ ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു ഷൈനി.ഏറെ താമസിയാതെ തന്നെ സിനിമയിലേക്ക് വിളി വന്നു..ഓഡീഷനിൽ അണിയറപ്രവർത്തകർ നൽകിയ രംഗം അഭിനയിച്ച് ഫലിപ്പിച്ചതോടെ ആ സിനിമയിലെ സുപ്രധാന വേഷങ്ങളിൽ ഒന്ന് ഷൈനിക്ക് ലഭിച്ചു..സിനിമയിലെ നായികനടിമാരിൽ ഒരാളായ അനുശ്രീയുടെ അമ്മ വേഷമാണ് ചിത്രത്തിൽ അഭിനയിക്കേണ്ടത് എന്ന് ഷൈനിയറിഞ്ഞത് വളരെ വൈകിയാണ്..ഷൈനിയും അനുശ്രീയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു

പിന്നീടിങ്ങോട്ട് നിരവധി വേഷങ്ങൾ
പുറത്തിറങ്ങിയതും ഇറങ്ങാനുള്ളതുമായി ഏതാണ്ട് 60ൽ അധികം സിനിമകൾ ഷൈനി സാറ എന്ന അഭിനേത്രിയുടെ ക്രെഡിറ്റിൽ ഇപ്പോഴുണ്ട്
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കലാരംഗത്ത് സജീവസാന്നിധ്യമായിരുന്നു ഷൈനി..അക്കാരണം കൊണ്ട് തന്നെ അഭിനയമോഹവുമുണ്ടായിരുന്നു.എന്നാൽ സംവിധാനസഹായിയായി ജയരാജിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാലത്ത് ഒരിക്കൽ പോലും ഗുരുവിനോട് ഷൈനി ചാൻസ് ചോദിച്ചിട്ടില്ല..അസിസ്റ്റന്റായി പ്രവർത്തിക്കുന്ന കാലത്ത് ഷൈനിക്ക് സംവിധാനത്തോടൊപ്പം അഭിനയിക്കാൻ മോഹമുണ്ടെന്ന് ജയരാജൊട്ട് അറിഞ്ഞതുമില്ല

222223333 5മഹേഷിന്റെ പ്രതികാരത്തിൽ നല്ലൊരു വേഷത്തിൽ അഭിനയിച്ചതിന് ശേഷവും ജയരാജിനൊപ്പം ഷൈനി സഹകരിച്ചിട്ടുണ്ട്.കുനാൽ കപൂർ നായകനായ ‘വീരം’ എന്ന സിനിമയിലാണ് സംവിധാനസഹായിയായി ഷൈനി ജയരാജിനൊപ്പം അവസാനം പ്രവർത്തിച്ചത്.താൻ മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന ഷൈനി പറഞ്ഞതും ജയരാജിന് സത്യത്തിൽ അത്ഭുതമാണ് തോന്നിയത്.സംവിധാനസഹായിയാകാൻ വന്ന ശിഷ്യ അഭിനയത്തിലും ഒരു കൈ നോക്കിയതിന്റെ അത്ഭുതമായിരുന്നു അദ്ദേഹത്തിന്.അടുത്ത ദിവസം തന്നെ സിനിമ കണ്ട ജയരാജ് ഷൈനിയുടെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞത് ഇപ്പോഴും തന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു ഈ കലാകാരി..പിന്നീടും ജയരാജിന്റെ രണ്ട് സിനിമകളിൽ സഹകരിക്കാൻ ഷൈനിക്ക് അവസരം ലഭിച്ചു..ഭയാനകം,രൗദ്രം 2018 എന്നീ സിനിമകൾ ആയിരുന്നു അത്..പതിവിന് വിപരീതമായി സംവിധാന സഹായിയായിട്ടല്ല,മറിച്ച് അഭിനയിക്കാനാണ് ഈ രണ്ട് സിനിമകളിലും അദ്ദേഹം ഷൈനിയെ വിളിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്
2016ന് ഇപ്പുറം എത്രയോ സിനിമകളിൽ ഷൈനി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു..യുവതാരസിനിമകളിലെ അമ്മവേഷങ്ങളിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യം കൂടിയാണ് ഇപ്പോൾ ഈ നടി

മഹേഷിന്റെ പ്രതികാരത്തിന് ശേഷം..
അനുരാഗകരിക്കിൻ വെള്ളത്തിലെ നായിക രജിഷയുടെ അമ്മ വേഷം..
മറുപടിയിലെ ജയിൽ വാർഡൻ..
മരുഭൂമിയിലെ ആനയിലെ കൃഷ്ണശങ്കറിന്റെ അമ്മ വേഷം..
പുള്ളിക്കാരൻ സ്റ്റാറായിലെ ടീച്ചർ..
സൺഡേ ഹോളിഡേയിലെ അമ്മ വേഷം..
ഞണ്ടുകളുടെ നാട്ടിലെ ഗീത..
നോൺ സെൻസിലെ തൂപ്പുകാരി..
തട്ടുംപുറത്ത് അച്യുതനിലെ കുടുംബശ്രീ ചേച്ചി..
കൂദാശയിലെ ഡോക്ടർ..
പ്രേമസൂത്രത്തിലെ ബാലു വർഗീസിന്റെ അമ്മവേഷം..
ജോണി ജോണി എസ് അപ്പായിലെ മദർ സുപ്പീരിയർ..
പൂഴിക്കടകനിലെ മേരി..
പടയോട്ടത്തിലെ സുരേഷ് കൃഷ്ണയുടെ ഭാര്യവേഷം..
തൊബാമയിലെ കോളേജ് ലക്ചറർ..
ഗാനഗന്ധ ർവനിലെ എലിസബത്ത്..
ജൂണിലെ അർജുൻ അശോകന്റെ അമ്മ വേഷം..
സത്യം പറഞ്ഞാൽ വിശ്വസിക്കുമോയിലെ ചായകടക്കാരി..
ഇക്കഴിഞ്ഞ വർഷം ഇറങ്ങിയ പ്രീസ്റ്റിലെ..ഓപ്പറേഷൻ ജാവായിലെ ശ്രദ്ധിക്കപ്പെട്ട മികച്ച വേഷങ്ങൾ
പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന നിരവധി സിനിമകളിലും മികച്ച വേഷങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ അഭിനേത്രി
അഭിലാഷ് എസ്.കുമാറിന്റെ ശ്രീനാഥ് ഭാസി ചിത്രം ‘ചട്ടമ്പി’
വി.കെ.പ്രകാശിന്റെ സംവിധാനത്തിൽ നവ്യാ നായർ നായികയായി അഭിനയിക്കുന്ന ‘ഒരുത്തീ’
ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ചാക്കോ ആദ്യമായി നായകനാകുന്ന ‘ചിരി’
ജോജു ജോർജ് നായകനാകുന്ന സൻഫീർ സിനിമ ‘പീസ്’
സുനിൽ മാധവിന്റെ ‘ആകാശവാതിൽ’
മനാഫ് മുഹമ്മദിന്റെ ‘നേർച്ചപ്പൂവൻ’
നടൻ ദിലീപിന്റെ സഹോദരൻ അനൂപ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന അർജുൻ അശോകൻ സിനിമ ‘തട്ടാശ്ശേരിക്കൂട്ടം’
ദേവ് ദേവൻ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’
ജിത്തു അഷ്‌റഫിന്റെ ‘ആരവം’
ഒരുപിടി സിനിമകൾ
മലയാള സിനിമ മുഖവിലക്കെടുത്താൽ നല്ലൊരു അഭിനേത്രിയായി മാറാനുള്ള സകല സാധ്യതകളും ഈ അഭിനേത്രിക്ക് മുൻപിലുണ്ട്.സിനിമാഭിനയവുമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് പോകുമ്പോഴും തന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്നൊരു സിനിമ അധികം വൈകാതെ സംഭവിക്കുന്ന ആ നല്ല നാളിലേക്കും ഈ നടി പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു
നല്ല റോളുകളുമായി ഇൻഡസ്ട്രിയിൽ ഇനിയും സജീവസാന്നിദ്ധ്യമാകാൻ ഷൈനി സാറ എന്ന പ്രിയപ്പെട്ട അഭിനേത്രിക്ക്..അനുഗ്രഹീതയായ കലാകാരിക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..പ്രാർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം

അപർണ്ണ ബാലമുരളിയുടെ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി സജിത മഠത്തിൽ, തന്നോടത് ചെയ്തത് സമൂഹത്തിൽ അറിയപ്പെടുന്നൊരു ബുദ്ധിജീവി

എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ്

തിയേറ്ററിൽ ആരും കാണില്ലെന്ന് രഞ്ജിത്ത് പറഞ്ഞതുപോലെയല്ല, ‘ നൻപകൽ നേരത്ത് മയക്കം ‘ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്, പ്രേക്ഷകർ മാറുകയാണ്

രഞ്ജിത്ത് പറഞ്ഞതല്ല ശരി, നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നപ്പോഴും വൻ സ്വീകാര്യത

“അപർണ്ണ ബാലമുരളി അതിനെ ഒരു ചെറിയ ഫലിതമായി കാണണമായിരുന്നു”, സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥിക്ക് അനുകൂലമായി എഴുത്തുകാരന്റെ പോസ്റ്റ്

കഴിഞ്ഞ ദിവസം എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും

കുഞ്ഞുണ്ടാകാൻ താൻ എന്തുകൊണ്ട് വാടക ഗർഭധാരണം തിരഞ്ഞെടുത്തു എന്ന് പ്രിയങ്ക ചോപ്ര ആദ്യമായി വെളിപ്പെടുത്തുന്നു

കഴിഞ്ഞ വർഷം ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുണ്ടായതിന് ശേഷം ആദ്യമായി താൻ വാടക

മികച്ച വസ്ത്രധാരണം, ആദ്യ പത്തിൽ ഒരാളായി രാംചരൺ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ നടൻ

തെലുങ്ക് സിനിമയിലെ മുൻനിര നടൻ രാം ചരൺ, അദ്ദേഹം ധരിച്ചിരുന്ന അതുല്യമായ രൂപകൽപ്പനയുള്ള

“തെറി അരോചകം ആകുന്നത് ചുരുളി യിൽ അല്ല, മോൺസ്റ്റർ , ആറാട്ട്, പഴയ ചില ക്ലാസിക്കൽ ജാതി-വെറി ഡയലോഗുകളിൽ ഒക്കെയാണ്” – കുറിപ്പ്

Atul Mohan മലയാള സിനിമയിലെ ചില നല്ല പരീക്ഷണങ്ങൾ എതിർക്കപ്പെടുമ്പോൾ തോന്നിയത്. 1.

മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണി, വേദിയിൽ വച്ച് കരഘോഷത്തോടെ ഗായിക സജിലി സലീം മിന്റെ ഉചിതമായ മറുപടി

ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെ ഗായിക സജിലി സലീം പാടിക്കൊണ്ടിരിക്കെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍

‘ന്യൂഡൽഹി’ എന്ന മെഗാഹിറ്റിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രതീക്ഷയ്ക്കു വിപരീതമായി നൊമ്പരപ്പെടുത്തുന്ന പരാജയമായി ‘ദിനരാത്രങ്ങൾ’

Satheesh Kumar ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന