ജീർണ്ണിച്ച മതബോധങ്ങൾ കുട്ടികളുടെ തലച്ചോറിലേക്ക് കുത്തിവയ്ക്കുന്ന ശിശുദിന സ്റ്റാമ്പ് കണ്ടോ ?

381

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിന സ്റ്റാമ്പ് – ‘നവകേരള സൃഷ്ടിക്കായി നമുക്ക് ഒരുമിക്കാം’ എന്ന് ക്യാപ്ഷനിട്ട് പൂണുലിട്ട് താറുടുത്ത കുട്ടി തട്ടം ഇട്ട കുട്ടിയേയും കുരിശ് വരച്ച കുട്ടി യേയും കെെപിടിച്ച് നിൽക്കുന്നുണ്ട്. കേരള നവോത്ഥാനത്തിന്റെ ആധാരശിലതന്നെ ജാതിയതക്ക് എതിരെ നടന്ന പ്രതിരോധങ്ങളായിരുന്നു എന്ന യാഥാർത്ഥ്യം തളളികളഞ്ഞാണ് ജീർണ്ണതയുടെ പൂണുൽ കാഴ്ചകൾ കുട്ടികളുടെ തലച്ചോറിലേക്ക് ശിശുക്ഷേമ സമിതി സമ്മാനിക്കുന്നത്. നവകേരള സൃഷ്ടി എന്ന് ഉദ്ദേശിക്കുന്നത് ജാതി കേരള സൃഷ്ടി ആണോ എന്തോ? (കടപ്പാട് : Asha Rani)


ഇതിനു അനുബന്ധമായി മറ്റുചിലതുകൂടി കുറിക്കേണ്ടതുണ്ട്. അടുത്തകാലത്തായി സാമൂഹ്യമാധ്യമങ്ങളിൽ മതസൗഹാർദ്ദം പ്രചരിപ്പിക്കാൻ എന്ന വ്യാജേന പ്രചരിപ്പിക്കുന്ന ചില ചിത്രങ്ങളുണ്ട്. ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ – മതചിഹ്നങ്ങളും മതവസ്ത്രങ്ങളും അണിഞ്ഞിരിക്കുന്ന മൂന്നുപേരെ മോഡലുകൾ ആക്കി പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ. അറിഞ്ഞോ അറിയാതെയോ അതിന്റെ പിന്നിലെ ലക്‌ഷ്യം വ്യക്തമായ മതധ്രുവീകണവും ജാതി-മത വർഗ്ഗീയതയും തന്നെയാണ്. അസാധ്യ കോമഡികൾ ആണ് അത്തരം ചിത്രങ്ങൾ. മതചിഹ്നങ്ങൾ വ്യക്തമായി പ്രദർശിപ്പിച്ചുകൊണ്ടു ചെയുന്ന അശ്ലീലങ്ങൾ. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ശുശുക്ഷേമസമിതിയിലെ ബോധമില്ലാത്തവർ ഇത്തരം സ്റ്റാമ്പ് പടച്ചുവിടുന്നത്. ഹിന്ദുവിനെ പ്രതിനിധീകരിക്കാൻ പൂണൂൽ അണിഞ്ഞ ബ്രാഹ്മണ ചെറുക്കൻ തന്നെ വേണം. അവൻ മുസ്ലിം ക്രിസ്ത്യൻ മതവിഭാഗക്കാർക്കു കൈകൊടുക്കുന്നതുതന്നെ മത സൗഹാർദ്ദമത്രെ.

ഇത്തരം ബോധ്ങ്ങൾ കൊണ്ടുനടക്കുന്നവരേ..നവകേരളം ജാതി-മതങ്ങളെ തിരസ്കരിച്ചുകൊണ്ടു പോകുന്നതാകണം. രൂപത്തിലോ ഭാവത്തിലോ മനുഷ്യനെന്ന ഒരൊറ്റ ജാതിയല്ലാതെ മറ്റൊരു ചിഹ്നവുംകൊണ്ട് വേർതിരിക്കപ്പെടാത്തവരുടെ കേരളം ആയിരിക്കണം. ജാതീയതയും വർഗ്ഗീയതയും ഉറഞ്ഞുതുള്ളുന്ന ഇന്ത്യയുടെ ഭൂരിപക്ഷം മേഖലകളിലും നിന്ന് വ്യത്യസ്തമായി, പുരോഗമനത്തിന്റെ വെളിച്ചം തെളിക്കുന്നതാകണം. ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കുന്ന മത പൗരോഹിത്യത്തിന്റെ ആജ്ഞകളെ കുപ്പത്തൊട്ടിയിൽ എറിയുന്നതാകണം. വരുംതലമുറയ്ക്ക് വേണ്ടി നിങ്ങൾ ഇത്തരം സ്റ്റാമ്പുകൾ നൽകുമ്പോൾ അവിടെ മത-ജാതി ബോധങ്ങൾ ആണ് അടിച്ചേൽപ്പിക്കുന്നത്. ഇതല്ല മതേതരത്വവും മത സൗഹാർദ്ദവും . ഇങ്ങനെ ചിന്തിക്കാൻ കഴയാത്തത് നിങ്ങളുടെ ഉള്ളിലെ അജ്ഞതയും സങ്കുചിത ബോധങ്ങളും കൊണ്ടാണ്. നിങ്ങളേ നശിച്ചു. കുട്ടികളെയെങ്കിലും വെറുതെ വിടുക.

ഈ സ്റ്റാമ്പ് പിൻവലിക്കുക

Image may contain: text