മഹാനടൻ ശിവാജി ഗണേശനൊപ്പമുള്ള കുട്ടി ആരെന്നറിയാമോ ?

0
288

തമിഴ് സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ശിവാജിഗണേശൻ. ഒരുപക്ഷേ തമിഴിലെ ഏറ്റവും മികച്ച നടനെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. തമിഴ് സിനിമയിലെ ക്ലാസ്സിക്കുകൾ ആയി മാറിയ പല സിനിമകളിലും ഇദ്ദേഹം ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇമോഷണൽ രംഗങ്ങൾ കൈകാര്യം ചെയ്യാൻ പല നടന്മാരും ഇന്നും മാതൃകയാക്കുന്നത് ഇദ്ദേഹത്തെയാണ്. ഇന്നത്തെ തലമുറയിലെ യുവാക്കൾക്കിടയിൽ ഇദ്ദേഹത്തിനു വലിയ സ്വാധീനം ആണ് ഉള്ളത്.

ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ശിവാജിഗണേശൻ ഒരു കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രമാണ് ഇത്. ഈ കുട്ടിക്ക് ഇന്ന് ഏകദേശം 70 വയസ്സിനടുത്ത് പ്രായം ഉണ്ട്. തമിഴ് സിനിമയിലെ മറ്റൊരു സൂപ്പർതാരമാണ് ഇദ്ദേഹം. ആരാണ് എന്ന് നിങ്ങൾക്ക് പറയാമോ? ആ സൂപ്പർതാരം തന്നെയാണ് ഈ ചിത്രം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

കമലഹാസൻ ആണ് ആ കുട്ടി. കമലഹാസൻ തന്നെയാണ് ഈ ചിത്രം തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചത്. ധാരാളം ആളുകൾ ഇതിനോടകം ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. എന്തായാലും തമിഴ് സിനിമയിലെ രണ്ടു ഇതിഹാസങ്ങളെ ഒരുമിച്ചു കാണാൻ സാധിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. ഇനിയും ഇതുപോലെയുള്ള ചിത്രങ്ങൾ പുറത്തുവിടു എന്നാണ് കമലാഹാസനോട് ആരാധകർ അഭ്യർത്ഥിക്കുന്നത്.

വിക്രം എന്ന ചിത്രത്തിലാണ് കമലഹാസൻ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ്റ്റർ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് ലോകേഷ് കനകരാജ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.