Sreekala Prasad

റൈറ്റ് സഹോദരന്മാർ വിമാനം പറത്തുന്നതിനും എട്ട് വർഷം മുൻപ് ഒരു ഭാരതീയൻ വിമാനം പറത്തിയിരുന്നു. അദേഹമാണ് പൗരാണിക ഭാരതീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ‘വിമാനം’ നിര്‍മിച്ച് പറത്തിയ മഹാരാഷ്ട്രക്കാരന്‍ ശിവ്കര്‍ ബാപ്പുജി തല്‍പാഡെ.

7000 വര്‍ഷം മുമ്പെങ്കിലും വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഭാരതത്തിന് അറിയാമായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഋഷി ഭരധ്ദ്വജിന്റെ വൈമാനിക ശാസ്ത്രത്തിനു പുറമേ സമരാംഗണ സൂത്രധാര ഭോജന്റെ യുക്തികല്പതരു, ഋഗ്വേദം, യജുര്‍വേദം അഥര്‍വവേദം, രാമായണം, ഭാരതം, ഭാഗവതം, കാളിദാസന്റെരഘുവംശം, അഭിജ്ഞാനശാകുന്തളം, ഭാസകൃതികള്‍, ഇവയിലെല്ലാം പൌരാണിക കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വ്യോമയാനങ്ങളെയും അവയുടെ പ്രവര്‍ത്തനരീതിയും പറയുന്നുണ്ട്.എട്ട് അധ്യായങ്ങളിലെ 3000 ശ്ലോകങ്ങളില്‍ 500 തത്വങ്ങളിലൂടെയാണ് ഭരദ്വാജന്‍ വൈമാനിക ശാസ്ത്ര വിജ്ഞാനം പ്രതിപാദിക്കുന്നത്. ”വിമാന നിര്‍മാണവും, ആകാശത്തും ഭൂമിയിലും ജലത്തിലും അത് ഉപയോഗിക്കുന്ന രീതികളും അതുതന്നെ മുങ്ങിക്കപ്പലായി ഉപയോഗിക്കുന്നതും എങ്ങനെയെന്ന് മഹാഋഷി ഭരദ്വാജന്‍ വിശദീകരിക്കുന്നു . വിമാനനിര്‍മാണവുമായി ബന്ധപ്പെട്ട് 97 ഗ്രന്ഥങ്ങൾ പൗരാണിക ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു.

 1864 ല്‍ മുംബൈയിലെ ദുഖര്‍വാഡിക്കടുത്തുള്ള ചീരാബസാറില്‍ ജനിച്ച തല്‍പാഡെ മുംബൈ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ആര്‍ട്ട്-ക്രാഫ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ടെക്‌നിക്കല്‍ ഇന്‍സ്ട്രക്ടറായിരുന്നു. സംസ്‌കൃത പണ്ഡിതനെന്ന നിലയ്ക്ക് വൈമാനിക ശാസ്ത്രത്തില്‍ തല്‍പ്പരനായിത്തീര്‍ന്ന തല്‍പാഡെ ഭരദ്വാജന്റെ ബൃഹദ്‌വിമാനസംഹിത, ആചാര്യനാരായണ്‍ മുനിയുടെ വിമാനചന്ദ്രിക, ഗാര്‍ഗമുനിയുടെ യാത്രാകല്‍പ്പ്, ആചാര്യവാചസ്പദിയുടെ വിമാനബിന്ദു, മഹര്‍ഷി ദുന്തിരാജിന്റെവിമാനജ്ഞാനാര്‍ക്ക പ്രകാശിക എന്നീ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു.

ഇതുവഴി മെര്‍ക്കുറി എന്‍ജിനോടുകൂടിയ ഒരു ‘വിമാനം’ ഉണ്ടാക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു. സൗരോര്‍ജമായിരുന്നു ഈ വൈദികവിമാന നിര്‍മാണത്തിന്റെ പ്രധാന ഘടകം. ശാസ്ത്രത്തിന്റെ മേഖലയിലെ വലിയൊരു അഭ്യുദയാകാംക്ഷിയായിരുന്ന ബറോഡ മഹാരാജാവ് ശ്യാംജി റാവു ഗെയ്ക്‌വാഡ് തല്‍പാഡെയുടെ സഹായത്തിനെത്തി. രാജാവിന്റെ പിന്തുണയോടെ മെര്‍ക്കുറി എഞ്ചിന്‍ ഘടിപ്പിച്ച വിമാനത്തിന്റെ നിര്‍മാണവുമായി തല്‍പാഡെ മുന്നോട്ടുപോയി.

പ്രഗത്ഭ പണ്ഡിതനും ‘വൈമാനിക ശാസ്ത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ സുബ്ബരായ ശാസ്ത്രിയായിരുന്നു മാര്‍ഗദര്‍ശി. 1895 ല്‍ ഒരു ദിവസം പ്രശസ്ത ന്യായാധിപനും ദേശീയവാദിയുമായിരുന്ന മഹാദേവ ഗോവിന്ദ റാനെഡെ, ശ്യാംജി റാവു ഗെയ്ക്‌വാഡ് രാജാവ് എന്നിവരുള്‍പ്പെട്ട ആകാംക്ഷാഭരിതരായ ഒരു വലിയ ജനസഞ്ചയത്തിനുമുന്നില്‍ തല്‍പാഡെ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. മുംബൈയിലെ ചൗപാട്ടി കടല്‍ത്തീരത്തുനിന്ന് ‘മാരുതസഖ’ എന്ന് പേരിട്ട തല്‍പാഡെയുടെ വിമാനം പറന്നുയര്‍ന്നു. 1500 അടി ഉയരത്തിലെത്തിയശേഷമാണ് അത് ഭൂമിയില്‍ പതിച്ചത്.

ഭാരതീയനായ ഒരു ശാസ്ത്രജ്ഞന്റെ ഈ വിജയം സാമ്രാജ്യത്വ ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ബറോഡ മഹാരാജാവ് തല്‍പാഡെയെ സഹായിക്കുന്നത് നിര്‍ത്തി. നിര്‍ണായകമായ ഈ ഘട്ടത്തില്‍ തല്‍പാഡെയുടെ ഭാര്യ മരിച്ചു. തന്റെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം. വിജയകരമായ പരീക്ഷണത്തിനുശേഷംതല്‍പാഡെയുടെ വിമാനം അദ്ദേഹത്തിന്റെ വീട്ടില്‍ കുറെക്കാലം സൂക്ഷിച്ചിരുന്നതായും വീട്ടുകാര്‍ അതിനകത്ത് കയറിയിരുന്ന് ആകാശത്തു കൂടെ പറന്നുനടക്കുന്നതായി സങ്കല്‍പ്പിക്കുമായിരുന്നെന്നും തല്‍പാഡെയുടെ അനന്തരവള്‍ റോഷന്‍ തല്‍പാഡെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

താല്‍പാഡെയുടെ വിമാനം പുനഃസൃഷ്ടിച്ച് മുംബൈയിലെ വില്ലിപാര്‍ലെയില്‍ നടന്ന ഒരു എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍പാഡെയുടെ വിമാനപരീക്ഷണം സംബന്ധിച്ച രേഖകള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് കമ്പനി സൂക്ഷിക്കുന്നുണ്ട്. തല്‍പാഡെയ്ക്ക് വായ്പയായി നല്‍കിയ പണം ഈടാക്കാനെന്ന പേരില്‍ ‘മാരുതസഖ’യുടെ ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ‘വിദേശികളായവര്‍ക്ക്’ വിറ്റുവെന്നും പറയപ്പെടുന്നുണ്ട്.

വൈദിക ശാസ്ത്രത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത തല്‍പാഡെയെ ഭാരതീയ പണ്ഡിതന്മാര്‍ ‘വിദ്യാപ്രകാശ പ്രദീപ്’ എന്ന ബഹുമതി നല്‍കി ആദരിച്ചു. എങ്കിലും മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റിയ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തിയിട്ടും അര്‍ഹമായ ആദരവ് ലഭിക്കാതെ പ്രതിഭാശാലിയായ ഈ ഭാരതീയ ശാസ്ത്രജ്ഞന്‍ 1916 ല്‍ ലോകത്തോട് വിടപറഞ്ഞു.
തല്‍പാഡെയുടെ ‘മാരുതസഖ’ആളില്ലാവിമാനമായിരുന്നുവെങ്കില്‍ റൈറ്റ് സഹോദരന്മാരുടേത് ‘ആള്‍ കയറിയ’ വിമാനമായിരുന്നു. പക്ഷെ റൈറ്റ് സഹോദരന്മാരിലെ ഓര്‍വില്ലി റൈറ്റ് കയറിയ വിമാനത്തിന് പറക്കാനായത് വെറും 120 അടി ഉയരത്തിലായിരുന്നുവെങ്കില്‍ തല്‍പാഡെ തന്റെ വിമാനം പറത്തിയത് 1500 അടി ഉയരത്തിലാണെന്ന പ്രത്യേകതയുണ്ട്.

റൈറ്റ് സഹോദരന്മാരുടെ വിമാനം പറന്നത് 37 സെക്കന്റ് മാത്രം. തല്‍പാഡെയുടെ വിമാനം മിനിറ്റുകളോളം മുംബൈയുടെ ആകാശത്ത് പറന്നു. ശാസ്ത്രശാഖകളില്‍ മാത്രമല്ല, സാങ്കേതിക വിദ്യയിലും ഭാരതം ആര്‍ക്കും പിന്നിലായിരുന്നില്ലെന്ന എന്നത് തല്‍പാഡെയുടെ ജീവിതം തെളിയിക്കുന്നു. സ്വന്തം പൈതൃകത്തില്‍ അഭിമാനം തോന്നാത്തവര്‍ തല്‍പാഡെയുടെ ഐതിഹാസികമായ ജീവിതവും തമസ്‌കരിക്കുകയായിരുന്നു. വൈമാനിക ശ്രസ്ത്രത്തില്‍ രസം അഥവാ മെര്‍ക്കുറി ആണ് ഇന്ധനം ആയി ഉപയോഗിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗ്രന്ഥങ്ങളില്‍ പറയുന്ന അതേ ഇന്ധനമാണ് നാസ ഭാവിയില്‍ വിമാനങ്ങളില്‍ ഉപയോഗിക്കുവാനായി ഇപ്പോള്‍ പരീക്ഷിക്കുന്നത് എന്നത് ചിന്തനീയമായ ഒരു കാര്യമാണ്.

ചൈനയില്‍ അടുത്തയിടെ കണ്ടെത്തിയ പുരാതനമായ കുറെ സംസ്കൃത ലേഖനങ്ങളില്‍ നക്ഷത്ര യാത്രകള്‍ നടത്തുന്നതിനെ കുറിച്ചും എല്ലാം വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു എന്നാണു അതില്‍ ഗവേഷണം നടത്തിയ പണ്ഡിതര്‍ പറയുന്നത്. കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് നമുക്കു കൈമോശം വന്ന ഈ ശാസ്ത്ര വിവരങ്ങള്‍ , ബുദ്ധസന്യാസിമാരിലൂടെ ചൈനയില്‍ എത്തി എന്നും , അതല്ല അവ പൊതുജനത്തിന് എത്താന്‍ കഴിയാത്ത ഏതോ ലൈബ്രറിയില്‍ ഉണ്ടെന്നുംഒക്കെയാണ് കേട്ടു കേള്‍വി.പുരാണത്തിലെ പുഷ്പക വിമാനവും മറ്റും ത്രേതാ യുഗത്തിലെ ശ്രീരാമ മഹാരാജാവിന്‍റെ കഥ എഴുതിയ ‍ഒരു മഹര്‍ഷിയുടെ വെറും സങ്കല്പ്പം മാത്രമാണോ അതോ ഈ അനന്തവിഹായസില്‍ കൂടി പറന്നു നടന്നിരുന്ന കുറെ യാഥാര്‍ത്യങ്ങള്‍ ആണോ എന്ന് നാം ചിന്തിക്കേന്ടിയിരിക്കുന്നു….

(അറിവിന് കടപ്പാട്.)
(2015 ൽ Vibu puri സംവിധാനം ചെയ്ത Hawaizaada എന്ന ഹിന്ദി ചലച്ചിത്രം ഇതിനെ ആധാരമാക്കി എടുത്ത സിനിമയാണ്.)

You May Also Like

എന്താണ് കാര്‍പൂളിങ് ?

എന്താണ് കാര്‍പൂളിങ് ? അറിവ് തേടുന്ന പാവം പ്രവാസി ഗതാഗത തിരക്കു കൊണ്ട് പൊറുതിമുട്ടുന്ന മെട്രോ…

മനുഷ്യനെ കൊല്ലുന്ന ശംഖുകൾ, എന്നാലോ വിഷം വിലപ്പെട്ടത്

കടൽ ജീവിയായ ശംഖുകൾക്ക് വിഷം ഉണ്ടോ?എന്താണ് ഷെൽ ക്രാഫ്റ്റ്(Shell craft)? അറിവ് തേടുന്ന പാവം പ്രവാസി…

മലിനീകരണം ബഹിരാകാശത്തും

World Space Week October 4-10 മലിനീകരണം ബഹിരാകാശത്തും Sabu Jose ബഹിരാകാശ മലിനീകരണം അനുദിനം…

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം അറിവ് തേടുന്ന പാവം പ്രവാസി ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ്,…