ശോഭ സിറ്റി മരിക്കുന്നതിനേക്കാൾ നല്ലത് വിദ്യ മരിക്കുന്നതാണ് എന്ന് തീരുമാനമുണ്ടാകുമോ ?

711

വികസനത്തിന് ചിറകുറക്കാൻ വിദ്യാ സംഗീതുമാരുടെ കുരുതി ആവശ്യമായി വരുമോ ?

Pjbaby Puthanpurakkal

80കളിൽ ചുരുങ്ങിയത് 4 – 8 അടി വെള്ളം നിന്നിരുന്ന പാടമായിരുന്നു പുഴക്കൽ പാടം . തൃശൂർ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി കിടന്ന ആ പാടം നികത്തി ആദ്യമൊരു വമ്പൻ വികസനം വന്നു . യൂസഫലിയുടെ ഭീമൻ ലുലു കൺവെൻഷൻ സെന്റർ ! ( അതിന്റെ ഉദ്ഘാടനത്തിന് വി . എസ് അച്ചുതാനന്ദൻ വന്നു . പരിസ്ഥിതിവാദികൾക്ക് വയറു നിറച്ച് കൊടുത്തു . ) തുടർന്നാണ് പി എൻ സി യുടെ ശോഭ സിറ്റി വന്നത് . ചിലർ വരുമ്പോൾ നിയമങ്ങൾ വഴി മാറുമെന്ന് അപ്പോഴേക്കും തൃശൂർക്കാർ പഠിച്ചിരുന്നു .ശോഭക്കെതിരെ നിരവധി മാർച്ചുകളും നേതാക്കൾ ചില്ലറവാങ്ങി മടങ്ങലും നടന്നു . ( ഒരു KSKTU മാർച്ചിൽ ഞാനും പങ്കെടുത്തു .)

ഇപ്പോൾ പി എൻ സി സമർപ്പിച്ചതു മുഴുവൻ വ്യാജരേഖയായിരുന്നുവെന്ന് അഡ്വ . വിദ്യാസംഗീത് തെളിയച്ചു .അതിനവർ CPIM ന് പുറത്തുമായി .മരട് ഫ്ളാറ്റിന്റെ ഗതി ശോഭാ സിറ്റിക്കു വരുമോ ?ചിലരുടെ ചങ്കിടിക്കുന്നു .തനിക്കെതിരെ വധഭീഷണിയുണ്ടെന്നു വിദ്യസംഗീത് പറയുന്നു .ശോഭ സിറ്റി മരിക്കുന്നതിനേക്കാൾ നല്ലത് വിദ്യ മരിക്കുന്നതാണ് എന്ന് തീരുമാനമുണ്ടാകുമോ ?അറിയില്ല .അപ്പോഴും ലുലു സേഫ് സോണിൽത്തന്നെയാണ് .


പുഴക്കൽപ്പാടം നൂറു വർഷത്തിനു ശേഷമെങ്കിലും പൂർവ്വസ്ഥിതി കൈവരിക്കുമോ ?അതിന് വലിയ കാലാവസ്ഥാമാറ്റവും പാരിസ്ഥിതിക ദുരന്തങ്ങളും വന്ന് കേരള ജനത അതിനകം അഞ്ചിലൊന്നായി ചുരുങ്ങേണ്ടി വരും . അതും പക്ഷേ , ഇപ്പോൾ ഒരു സാധ്യതയാണ് . പി.എൻ.സി യും യുസഫലിയും നടത്തുന്ന വികസനമാണിന്നത്തെ നിയമം .ആ വികസനത്തിന് ചിറയുറക്കാൻ വിദ്യാ സംഗീതുമാരുടെ കുരുതി ആവശ്യമായി വരുമോ ? ( കുട്ടനാട്ടിൽ മട അടച്ചിരുന്നതുപോലെ ).വരാതിരിക്കട്ടെ എന്നാശംസിക്കാനേ ഇപ്പോൾ കഴിയൂ .

(സംഭവം ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് >>> ശോഭ ഗ്രൂപ്പ് പുഴയ്ക്കൽ പാടത്ത് 79 ഏക്കറോളം നെൽവയലും തണ്ണീർത്തടവും നികത്തി പാർപ്പിടങ്ങളും വാണിജ്യ സമുച്ചയങ്ങളും ഹെലിപാഡും നിർമ്മിച്ചിട്ടുള്ളത് സർക്കാരിന്റെ പേരിൽ വ്യാജ നിലംനികത്തൽ രേഖകൾ ചമച്ച് എന്നതിന്റെ രേഖകൾ Adv Vidhya Sangeeth (@Adv_vidyaS) | Twitterപുറത്ത് വിട്ട് അഡ്വ. വിദ്യാ സംഗീത് രംഗത്തു വന്നിരുന്നു . ശോഭ ഗ്രൂപ്പ് നികത്തിയ 19 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവിനെതിരെ ശോഭാസിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജികളിന്മേൽ ഹാജരാക്കിയ ആറുമാസം മാത്രം കാലാവധിയുള്ള ആർ ഡി ഒ ഉത്തരവുകളിൽ നിജസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മധ്യമേഖലാ റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കുറ്റൂർ വില്ലേജ് ഓഫീസ്, തൃശ്ശൂർ താലൂക്ക് ഓഫീസ്,തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് എന്നിവിടങ്ങളിലെ രേഖകളും രജിസ്റ്ററുകളും നികത്തിയ ഭൂമിയും പരിശോധിച്ചതിൽ രേഖകൾ കളവായി ചമച്ചത് ആണെന്ന റിപ്പോർട്ട് തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർക്ക്‌ സമർപ്പിച്ചിരുന്നു.വ്യാജ സർക്കാർ ഉത്തരവ് ചമച്ച് വയൽ നികത്തിയതിന് ശോഭ ഗ്രൂപ്പ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ശോഭാ സിറ്റി സമൂച്ചയം പൊളിച്ചുമാറ്റി 79 ഏക്കർ നെൽവയൽ പൂർവസ്ഥിതിയിലാക്കണമെന്നും സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ശോഭ ഗ്രൂപ്പിന് നിർദ്ദേശം നൽകണമെന്നും വിദ്യാ സംഗീത് ചീഫ് സെക്രട്ടറിക്ക്‌ പരാതി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് വിദ്യ സംഗീത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട് .)