ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നതിന് പഴിക്കുകയല്ല വേണ്ടത്

316

പോസ്റ്റ് കടപ്പാട് Lakshmanan TP, Anil Kuriyathi

കറൻറ്.. പോയി ..
ശോ… ഇതെന്തൊരു കഷ്ടമാണ് …
ഇത് എത്രാമത് തവണയാണ് ഇങ്ങനെ
മിന്നുകയും … പോവുകയും … ചെയ്യുന്നത്

എന്ത് കൊണ്ട്?ഇങ്ങനെ സംഭവിക്കുന്നു ?

ഇത് ഇല്ലാതാക്കുവാൻ കൺസ്യൂമർക്ക്
എന്തെങ്കിലും ചെയ്യാനാകുമോ ?

എപ്പോഴാണിത് സംഭവിക്കുന്നത് ?

നമ്മുടെ സബ്സ്റ്റേഷനുകളിൽ നിന്ന്
ആരംഭിച്ച് … വിവിധ വിതരണ ട്രാൻസ്ഫോർമറുകളെ ബന്ധിപ്പിച്ചു കൊണ്ട് നാട്ടിലൂടെ സഞ്ചരിക്കുന്ന 11 KV ലൈനുകളിൽ തകരാറ് സംഭവിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

Short circuit :
എന്തെങ്കിലും കൊമ്പ് – രണ്ട് ലൈനുകൾക്ക് ഇടയിൽ വീണാൽ – ലൈൻ പരസ്പരം ബന്ധിപ്പിക്കുന്നതിനാൽ ലൈൻ Short
ആകുന്നു –

Earth fault:
ഏതെങ്കിലും ഒരു മരക്കൊമ്പിന്റെ ഒരു ഭാഗം ലൈനിനും. – മറ്റേ ഭാഗം പോസ്റ്റ് – അല്ലെങ്കിൽ
പോസ്റ്റിൽ ഘടിപ്പിച്ച ഏതെങ്കിലും ലോഹ ഭാഗത്തിനോ… അതോ ഭൂമിയിലേക്കോ …
ബന്ധിപ്പിക്കപ്പെട്ടാൽ ?
ലൈൻ Earth ആകുന്നു –
( ഭൂ സമ്പർക്കനത്തിൽ വരുന്നു. )

ഇൻസുലേറ്ററിനും കമ്പിക്കും ഇടയിൽ
എലിയുടെ വാൽ കുടുങ്ങുക, ഇൻസുലേറ്ററിൽ നേരിയ വിള്ളൽ – ദ്വാരം – കീറൽ – പോറൽ പ എന്നിവ ഉണ്ടാവുക ( കാലപ്പഴക്കം കാരണം ) ഇൻസുലേറ്ററിന്റെ ഒരു ഭാഗം പൊട്ടിപ്പോവുക ഇങ്ങനെ ഒക്കെ വന്നാലും ലൈൻ Earth ആകുന്നു.

Line trip ആകുന്നു. ?

11 K V ലൈൻ – Earth ആവുകയോ ?
Short ആവുകയോ ചെയ്താൽ
സബ് സ്റ്റേഷനിൽ നിന്ന് – റിലേ – ട്രിപ്പ് ആവുകയും ലൈൻ സ്വയം ഓഫാവുകയും
ചെയ്യുന്നു.

Test charging:
ഇങ്ങനെ സബ് സ്റ്റേഷനിൽ നിന്ന് ഒരു 11 കെ.വി. ലൈൻ ട്രിപ്പ് ആയാൽ ഒരു 3 മിനുട്ടിന് ശേഷം ലൈൻ ഒന്നുകൂടി ഓണാക്കി നോക്കും…??
( test charging )

Test charging:
ഭാഗ്യമുണ്ടെങ്കിൽ , അതായത് , ലൈനിൽ
വീണ മരക്കമ്പ് / ഓലമടൽ കത്തി താഴെ വീണുപോയിട്ടുണ്ടെങ്കിൽ ലൈൻ ഓണായി നില നിൽക്കും… ഭാഗ്യം.? ചെറിയ ഇടവേളയിൽ ഒന്നോ രണ്ടൊ തവണ ഇങ്ങനെ സബ് സ്റ്റേഷനിൽ നിന്ന് ടെസ്റ്റ് ചാർജ് ചെയ്ത ശേഷം ലൈൻ നിൽക്കുന്നില്ലെങ്കിൽ ലൈൻ faulty ആയി പ്രഖ്യാപിക്കുന്നു –

Faulty declaration :

രണ്ടാമത് ഓണാക്കി നോക്കുമ്പോൾ
( test charge ചെയ്തപ്പോൾ ) ലൈൻ
നിന്നില്ലെങ്കിൽ – സബ് സ്റ്റേഷൻ
ഈ 11 കെ.വി. ലൈനിനെ “ഫാൾട്ടി ”
ആയി പ്രഖ്യാപിച്ചു കൊണ്ട് – ആ 11 K V ലൈൻ കടന്ന് പോകുന്ന സെക്ഷൻ ഓഫീസിനെ ഫോൺ വഴി അറിയിച്ചു കൊണ്ട് ലൈൻ ഫാൾട്ടി ആയി പ്രഖ്യാപിക്കുന്നു –
പിന്നെ പ്രസ്തുത സെക്ഷനുകളെ ടെ ഉത്തരവാദിത്വമാണ് Fault നീക്കം ചെയ്യുക എന്നത് ?

11 KV ലൈൻ :

സബ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഒരു 11 KV ലൈൻ – ചിലപ്പോൾ 10 മുതൽ 20 KM വരെ നീളത്തിൽ – രണ്ട് മൂന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലൂടെ കടന്ന് പോകുന്നുണ്ടാകാം…

പ്രധാന റോഡ് വഴി പോകുന്ന ഒരു പ്രധാന ലൈനിൽ നിന്ന് ( 11 KV ഫീഡറിൽ നിന്ന് )പല ബ്രാഞ്ച് റോഡിലേക്ക് – 500 mtr മുതൽ മൂന്നോ – നാലോ കിലോമീറ്റർ നീളമുള്ള – പല ബ്രാഞ്ച് ലൈനുകൾ – ബിറ്റ് ലൈനുകൾ ( Spure Line ) നിർമ്മിച്ചിരിക്കും –
ഇങ്ങനെയുള്ള ബ്രാഞ്ച് ലൈൻ ആരംഭികുന്ന സ്ഥലത്ത് – പ്രധാന ലൈനിൽ നിന്ന് – ബ്രാഞ്ച് ലൈനിലേക്ക് തിരിയുന്ന സ്ഥലത്ത് ഒരു സ്വിച്ച് ( AB – Switch ) ഉറപ്പിച്ചിരിക്കും.

പലപ്പോഴും മരത്തിൽ നിന്ന് നിയമാനുസ്രുത പാലിക്കേണ്ടുന്ന അകലം പാലിക്കാതെ നിർമ്മിച്ചിരിക്കുന്ന – ഓവർ ഹെഡ് –
open conductor line കൊണ്ട് – ഉള്ളതുമായിരിക്കും’

Line Patrol ( ലൈൻ പട്രോൾ ):

11 KV Line ഫാൾട്ടി പ്രഖ്യാപിച്ച് കൊണ്ട്
സെക്ഷനിൽ അറിയിപ്പ് ലഭിച്ചാൽ – ഓഫീസിൽ ആ സമയത്ത് ലഭ്യമായ ടീം – ഒരു ജീപ്പിലോ മറ്റോ ലൈൻ പട്രോളിനിറങ്ങുന്നു. :
അതായത് ഫാൾട്ടിയായ… ലൈനിൽ ഫാൾട്ട് ….. തിരഞ്ഞിറങ്ങുന്നു…

Line Short ആണെങ്കിൽ – കുറച്ച്
എളുപ്പമുണ്ട്… ലൈനിന് കുറുകെ വീണ കമ്പ് കണ്ടെത്തുവാൻ സാധ്യത കൂടുതലാണ് ?
എന്നാൽ Earth fault ആണെങ്കിൽ കണ്ടെത്തുക വലിയ കഠിനവുമാണ്.

പലപ്പോഴും രാത്രിയിൽ – മതിയായ തെളിച്ച മോ വെളിച്ചമോ കൂടി ഇല്ലാതെയായിരിക്കും
ഈ ലൈൻ പട്രോളിംഗിന്റെ ഭൂരിഭാഗവും നടക്കുന്നത് ?

Trial & Error – Operation ?

ലൈൻ പട്രോളിംഗിൽ പ്രത്യക്ഷത്തിൽ Fault കണ്ടെത്തിയില്ലെങ്കിൽ എന്തു ചെയ്യും ?

ആദ്യം തന്നെ…
സബ് സ്റ്റേഷനിൽ നിന്ന് ലൈൻ വരുന്ന ദിശയിൽ സഞ്ചരിച്ച് – തൊട്ട് മുമ്പിൽ –
ഉള്ള സെക്ഷനുമായി 11 Kv ലൈനിന്റെ
അതിർത്തി പങ്കിടുന്ന സ്ഥലത്തുള്ള
ബോർഡർ ലൈൻ എ. ബി. സ്വിച്ച് തുറന്ന ശേഷം – സബ് സ്റ്റേഷനിൽ ഫോൺ ചെയ്ത് പറഞ്ഞ് കൊണ്ട് – ലൈൻ ടെസ്റ്റ് ചാർജ്ജ് ചെയ്യുന്നു – ലൈനിനെ ശ്രദ്ധിക്കുന്നു?

അങ്ങിനെ ടെസ്റ്റ് ചാർജ്ജ് ചെയ്യുമ്പോൾ
ലൈൻ നിന്നില്ലെങ്കിൽ – fault – തൊട്ടു മുമ്പിലുള്ള സെക്ഷൻ പരിധിയിലാണ്
എന്ന് അർത്ഥം. – ലൈൻ നിന്നാൽ – fault ഈ സെക്ഷൻ പരിധിയിലാണെന്ന് മാത്രമല്ല – ആ ബോർഡർ വരെ സപ്ലൈ പുന:സ്ഥാപിക്കപ്പെടുന്നു …

അങ്ങിനെ ബോർഡർ വരെ ലൈൻ –
സ്ഥാപിക്കപ്പെട്ടാൽ – സെക്ഷൻ – പരിധിയിൽ
ഏതാനും ബ്രാഞ്ചു ലൈനുകളിലേക്കുള്ള
AB Switch തുറന്ന് വെച്ച ശേഷം മെയിൻ റോഡിലേക്കുള്ള ലൈൻ – സബ് സ്റ്റേഷനിൽ വിളിച്ച് – ടെസ്റ്റ് ചാർജ്ജ് – ചെയ്യുന്നു..

ലൈൻ നിന്നില്ലെങ്കിൽ – fault ഇതിനിടയിൽ ഉണ്ടെന്നും – ലൈൻ – നിന്നാൽ fault ഇതിന് ശേഷമാണെന്നും അനുമാനിക്കുന്നു –

ഇങ്ങനെ… മുഴുൻ നീളത്തിലും മെയിൻ ഫീഡർ നില നിർത്തിയ ശേഷം
( ചാർജ് ചെയ്ത ശേഷം )നേരത്തെ തുറന്ന് വെച്ച ഓരോ ബ്രാഞ്ച് ലൈൻ AB Switch കളും close ചെയ്ത് കൊണ്ട് – മുഴുവൻ ഫീഡറും ലൈനിലെടുക്കുന്നു –

ഇങ്ങനെ ഓരോ ബ്രാഞ്ചും മെയിനുമായി ബന്ധിപ്പിക്കുമ്പോൾ – ആ ബ്രാഞ്ച് ലൈനിൽ ഫാൾട്ട് നില നിൽക്കുന്നുണ്ടെങ്കിൽ – വീണ്ടും മുഴുവൻ ഫീഡറും ട്രിപ്പാകുന്നു –

അങ്ങിനെ ഏതെങ്കിലും ബ്രാഞ്ച് ലൈനിലേക്ക് കറന്റ് എടുക്കുമ്പോൾ മൊത്തം feeder Trip ആവുകയാണെങ്കിൽ
ആ ബ്രാഞ്ച് തുറന്ന് വെച്ച ശേഷം
ബാക്കിയുള്ള ഭാഗം വീണ്ടും ചാർജ്ജ് ചെയ്ത് കറന്റ് നില നിർത്തുന്നു –

മിന്നിക്കളി:

ഇങ്ങനെ നിരവധി തവണ trial & error
operation ( പരീക്ഷണവും – പിശകും – പ്രവർത്തനം ) നടത്തിയ ശേഷം മാത്രമേ
ചിലപ്പോൾ faultly ആയ ഒരു 11. KV ലൈൻ പൂർണ്ണമായി ലൈനിൽ ലഭിക്കുകയുള്ളൂ…

ഇങ്ങനെ ഓരോ തവണ test charge
ചെയ്യുന്ന സമയത്തും – ലൈൻ നിൽക്കാതെ വരുന്ന ഒരോ ചാർജിംഗ് സമയത്തും –
ഒരു ഓണും – ഒരു ഓഫും ഉണ്ടാകുന്നു –
കറന്റ് വന്നും പോയും ഇരിക്കുന്നു –
അഥവാ … കറന്റ് മിന്നിക്കളിക്കുന്നു –

പലപ്പോഴും ഇത്തരം ഒരു Trial & Error operation ലൂടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുന്നത് ‘ അല്ലാതെ ഫാൾട്ടിന്റ സ്ഥലം കണ്ടെത്തുവാനുള്ള യാതൊരു ആധുനിക സാങ്കേതിക വിദ്യയും ലഭ്യമല്ല.
………………………………………………….

ഇതിൽ ഉപഭോക്താവിന് എന്തെങ്കിലും
സഹായം ചെയ്യാനാവുമോ ?

ഓരോ ഓപ്പറേഷഷനിലും – അതായത് – ഓരോ തവണ കറന്റ് വരികയും പോവുകയും ചെയ്യുമ്പോൾ – ലൈനിൽ വലിയ ശബ്ദവും – സ്പാർക്കിംഗ് ഉം
ഉണ്ടാകുന്നതാണ് –
ചിലപ്പോഴെങ്കിലും ലൈനിൽ മരം / അഥവാ … എന്തെങ്കിലും വസ്തു ലൈനിൽ വീണു കിടക്കുന്നത് – ചിലരുടെയെങ്കിലും ദൃഷ്ടിയിൽ പെട്ടിട്ടുണ്ടാകും –

……………………………………………………………..
we are eagerly waiting for your call
ഞങ്ങൾ ആകാംക്ഷയോടെ ആ വിളിക്കായി
കാത്തിരിക്കുകയായിരുന്നു
……………………………………………

അത്തരം ഒരു വിവരം ?

അതായത് ലൈനിൽ എന്തെങ്കിലും വീണു കിടക്കുന്ന വിവരം – അഥവാ –
കറൻറ് പോകുമ്പോൾ ശബ്ദം കേട്ട സ്ഥലത്തെ കുറിച്ചുള്ള വിവരം ?

ആ വിവരത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ?

– …………………………………………….
അങ്ങിനെ ഒരു വിവരം
ലഭിച്ചിരുന്നുവെങ്കിൽ ?
………………………………………. ……..
ഞങ്ങൾ ഓടി… അവിടെ … വന്ന് …. ആ… fault നീക്കം ചെയ്ത ശേഷം അപ്പോൾ തന്നെ മുഴുവൻ ലൈൻ ചാർജ്ജ് ചെയ്യുമായിരുന്നു …

ലൈൻ പട്രോൾ – അധ്വാനം – സമയ നഷ്ടം
നിരവധി തവണ കറന്റ് വന്നും പോയും – ഉള്ള അവസ്ഥ ഒക്കെ … ഒഴിവാകാമായിരുന്നു … ആ ഒരു കോൾ കിട്ടിയിരുന്നുവെങ്കിൽ ?

വിളിക്കായി ആകാംക്ഷയോടെ
കാത്തിരിക്കുന്നു – ആ ഫോൺ വിളി കേൾക്കാനായി
ഞങ്ങൾ കാത്തിരിക്കുന്നു ?? !! ??

ഒന്ന് വിളിച്ച് … പറയൂ….
ഒരു വിളിക്കായി കാത്തിരിക്കുന്നു