‘ആറുമാസത്തിലൊരിക്കൽ വിവാഹമോചനം’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
471 VIEWS

ആറുമാസത്തിലൊരിക്കൽ വിവാഹമോചനം

മമ്മൂട്ടിയുടെ അനശ്വരം എന്ന സിനിമയിലൂടെ 1991 മുതൽ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്വേതാമേനോൻ. പിന്നീടിങ്ങോട്ട് അനവധി സിനിമകൾ കൊണ്ട് താരം മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സജീവമായിരുന്നു. മലയാളത്തിന് തുല്യമായോ അതിലുമേറെയോ ശ്വേതാമേനോൻ ഹിന്ദിയിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒട്ടനവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോളിവുഡ് മോഡലായ ബോബി ബോൺസ്ലെയെ ആണ് ശ്വേത ആദ്യം വിവാഹം കഴിക്കുന്നത് എങ്കിലും ആ വിവാഹബന്ധം ഡിവോഴ്സിൽ ആണ് കലാശിച്ചത്. പിന്നീട് 2011 -ൽ ആണ് ശ്വേത ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്.

എന്നാൽ ശ്വേതയുടെ പിറകെയാണ് ചില മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും . മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽ താരം ഇതിനോടകം പത്തിരുപതു വിവാഹമോചനങ്ങൾ നേടിയെന്നാണ് വിശ്വസിക്കേണ്ടത്. മലയാളത്തിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെയാണ്.

“എനിക്കവർ ആറുമാസം കൂടുമ്പോൾ വിവാഹമോചനങ്ങൾ വാങ്ങിത്തരുന്നുണ്ട്. തിരക്കുള്ള ആളാണ് ഞാൻ. അതുകൊണ്ടാകാം അവർ അങ്ങനെ ചെയുന്നത്. എന്തായാലും ഇതൊക്കെ കേൾക്കുന്നത് സുഖമുള്ളതു തന്നെ. കാരണം എന്തും വാർത്തയാണല്ലോ സമൂഹത്തിൽ. ഞാൻ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരോടും സംസാരിക്കാറില്ല. ഈ ജോലിയിൽ നിൽക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടിവരുമെന്നു അറിയാം. എന്നാൽ കുടുംബത്തെ കുറിച്ചുള്ള അപവാദങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നും.”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി