മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത വിടവാങ്ങിയിട്ടു ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് ലളിതാമ്മ ദശാബ്ദങ്ങൾ നീണ്ടുനിന്ന കലാജീവിതത്തിൽ നിന്നുകൂടി വിടപറഞ്ഞത്. സിനിമയെ സ്നേഹിക്കുന്നവർക്ക് ഇനിയും ഉൾക്കൊള്ളാൻ ആകാത്ത ആ വിയോഗം നികത്തുക അസാധ്യവുമാണ്. ഭരതന്റെയും ലളിതയുടെയും 19 വർഷത്തെ ജീവിതം സംഭവബഹുലമായിരുന്നു. ഭരതന്റെ തറവാട് വീടിനടുത്തു തന്നെയാണ് ഓർമ എന്ന പേരുള്ള വീട് കെപിഎസി ലളിത പണികഴിപ്പിച്ചത്. അവിടെ തന്നെ അന്ത്യവിശ്രമം കൊള്ളണം എന്നായിരുന്നു ലളിതചേച്ചിയുടെ ആഗ്രഹം. അതുതന്നെയാണ് മക്കളായ സിദ്ധാർഥും ശ്രീക്കുട്ടിയും പ്രവർത്തികമാക്കിയത്. അമ്മയുടെ ശവകുടീരത്തിന്റെ ചിത്രം സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അമ്മയെന്ന കാപ്ഷനോടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.
***