സിൽക്ക് സ്മിതയുടെ ആ ഭാഗ്യം അധികം നടിമാർക്ക് ഉണ്ടായിട്ടില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
209 VIEWS

വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി താരം വേഷമിട്ടു. ഒരു എക്സ്ട്രാ നടിയായി സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ “സിൽക്ക്” എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ സിൽക്ക് 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ സിൽക്കിനെ കണ്ടെത്തി

മലയാള സിനിമയിൽ വ്യത്യസ്ഥ നായികമാരുമായി ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ മുകേഷ് ആണെങ്കിൽ വ്യത്യസ്ഥ നായകൻമാരുമായി ഏറ്റവും കൂടുതൽ അഭിനയിച്ച നടി സിൽക്ക് സ്മിത ആയിരിക്കും. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ സിൽക്കിനോളം ഈ ഒരു നേട്ടം മറ്റാർക്കും ഉണ്ടാവില്ല.മധു സാർ മുതൽ മധുപാൽ വരെ അന്നത്തെ പഴയതലമുറയിലും പുതിയ തലമുറയിലും പെട്ട നായകൻമാർ ഉൾപ്പെടെ നീണ്ട് സമ്പന്നമാണ് സിൽക്കിന്റെ നായകനിര.സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മുട്ടിയും സുരേഷ് ഗോപി അടക്കം ഹാസ്യതാരങ്ങളായ ജഗതിയും ഇന്നസെൻറും പിന്നെ ലോ ബഡ്ജറ്റ് ഫാമിലി ഓഡിയൻസിനെ ആകർഷിച്ച വിജയരാഘവനും അടങ്ങുന്നു ആ ലിസ്റ്റിൽ. മലയാളത്തിന് പുറത്ത് ഇതിൻ്റെ മൂന്നിരട്ടി സമ്പന്നമാണ് സിൽക്കിന്റെ നായകനിര എന്നത് പറയേണ്ടകാര്യമില്ലല്ലോ…?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ