വേശ്യാവൃത്തിയുടെ മാർക്കറ്റും വേശ്യാവൃത്തി ചൂഷണം ചെയ്യപ്പെടുന്ന മാർക്കറ്റും

391
Thozhuthuparambil Ratheesh Trivis
ചേച്ചിക്ക് എത്രയാ റേറ്റ് ???
750 രൂപ !!!
ഇൻസ്റ്റാൾമെന്റ് പറ്റോ ???
നീയെന്ത് അലവലാതിയാടാ ???
എന്റേല് അത്ര രൂപയില്ല ,,
എന്നാ പോയി രൂപയുണ്ടാക്കി വാ ……..
ശേഷം അയാൾ രൂപയുണ്ടാക്കുന്നു ..വീണ്ടും ആ സ്ത്രീയെ സമീപിക്കുന്നു ..അങ്ങനെ അവരെയും കൊണ്ട് അവൻ നടക്കുന്നു ..ഇനിയൊരു പറ്റിയ സ്ഥലം കണ്ടുപിടിക്കണം ..
അവൾ പറഞ്ഞു ,,
പോയി ഒരു ലോഡ്ജിൽ റൂം എടുക്കാം ..
അപ്പോൾ അവൻ പറഞ്ഞു ,,
റൂം എടുത്താൽ ചേച്ചിക്ക് തരാൻ വച്ച 750 രൂപയിൽ നിന്ന് കുറയും !!!
ഇങ്ങനെയൊരു ഗതിയില്ലാത്തോന്റെ കസ്റ്റമർ ആയിപ്പോയല്ലോ എന്നോർത്ത് ആ സ്ത്രീ തലയിൽ കൈവച്ച നിമിഷം !മേല്പറഞ്ഞത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അബ്ദു എന്ന ചെറുപ്പക്കാരൻ സെക്സ് ചെയ്യാൻ വേണ്ടി അനുഭവിച്ച ദയനീയാവസ്ഥ !തന്റെ മനസ്സിലുള്ള കാമത്തെ അടക്കാൻ കൊച്ചുപുസ്തകങ്ങളെ ആശ്രയിച് കഴിഞ്ഞിരുന്ന അബ്‌ദുവിന് സ്ത്രീസുഖം ഒന്ന് നേരിട്ടറിയണം എന്ന് തോന്നിയപ്പോൾ അവന്റെ പ്രധാനപ്രശ്നം അതിന് തക്ക സാമ്പത്തികവും സ്ഥലസൗകര്യം ആയിരുന്നു !അബ്‌ദുവിനെപ്പോലെയുള്ള ചില ആവശ്യക്കരായ മനുഷ്യരെ നമ്മളിൽ പലരും നിത്യജീവിതത്തിൽ കണ്ടിട്ടുണ്ടാകും ,,ഒരുപക്ഷെ അബ്‌ദുവിന്റെ ചില സ്വഭാവവിശേഷങ്ങളിലൂടെ നമ്മളും കടന്ന് പോയിരിക്കാം !!!
Sindhubaadh review: Vijay Sethupathi's Film Shows Chilling Realities Of  Human Trafficking - ZEE5 Newsഅബ്‌ദുവിനെപ്പോലുള്ളവർക്ക് സെക്സ് എന്താണെന്ന് അങ്ങനെ ആഴത്തിൽ ചിന്തിക്കേണ്ട ഒന്നാണോ എന്നൊന്നും അറിയില്ല ,,ശരീരം വളരുന്നതിന്റെ കൂട്ടത്തിൽ ഉള്ളിലെ മനസ്സിന് എതിർലിംഗത്തോട് ഒരു കൊതി കൂടിക്കൂടി വന്നു !അബ്ദു ജീവിച്ച് വളർന്നതും ഇപ്പോൾ ജീവിക്കുന്നതുമായ ചുറ്റുപാടുകളിൽ നിന്നൊന്നും അവന്റെ പ്രായത്തിലെ പയ്യന്മാർക്ക് കിട്ടിയ പോലെ സ്ത്രീസുഖം അനുഭവിക്കാൻ പറ്റിയിട്ടില്ല ,,അതുകൊണ്ട് തന്നെ കാലം കടക്കുന്തോറും ഉള്ളിലെ ആഗ്രഹം കൂടിക്കൂടി വന്നു ,,ഒപ്പം വിചാരിച്ചത് നടക്കാതെ വരുമ്പോൾ നിരാശയും …..നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും ,,
രാത്രി കുറച്ചായികഴിഞ്ഞാൽ ചില ബസ്റ്റാന്റിലും റെയിൽവേ സ്റ്റേഷന്റെ പിന്നിലും ചില സംസ്ഥാന അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിലും വണ്ടിപ്പേട്ടകളിലും എല്ലാം മുടിയിൽ മുല്ലപ്പൂ ചൂടി ചുണ്ടിൽ ചായം തേച്ച് വശ്യതയാർന്ന ചിരിയുമായി ആവശ്യക്കാരെ ആകര്ഷിച്ചുകൊണ്ട് ഏതെങ്കിലും ഇരുട്ടിലേക്ക് ഊളിയിടുന്ന ചില പെണ്ണുങ്ങളെയും അവരോടൊപ്പം ചൂട് പങ്കിടാൻ പോകുന്ന അബ്ദുവിനെപ്പോലെ ആണുങ്ങളെയും …..
പറഞ്ഞുവരുന്നത് നിത്യവൃത്തിക്ക് വേണ്ടി ശരീരം വിൽക്കുന്ന പെണ്ണിന്റെ കഥനകഥയോ അബ്ദുവിനെപ്പോലെ ആഗ്രഹം മൂത്ത് നടക്കുന്ന ആണിന്റേയോ കഥയല്ല ,ഇത് ഒരു മാർക്കറ്റ് ന്റെ കഥയാണ് ,,,”വേശ്യാവൃത്തിയുടെ മാർക്കറ്റും വേശ്യാവൃത്തി ചൂഷണം ചെയ്യപ്പെടുന്ന മാർക്കറ്റും “
ഇതിൽ അബ്‌ദുവിനെപ്പോലുള്ളവർ ആശ തീർക്കാൻ പോകുന്ന മാർക്കറ്റിൽ കാണുന്ന മുല്ലപ്പൂ ചൂടിയ രൂപങ്ങളിൽ പലരിലും മുഖത്തെ ചോര വറ്റിയിട്ടുണ്ടാകും ,,മുഖത്തെ ചുളിവുകൾ ചായം തേച്ച് മറയ്ക്കാൻ തക്ക സാമ്പത്തികശേഷിയൊന്നും അവർക്ക് കാണില്ല ,,അതോണ്ട് തന്നെ അബ്ദുവിനെപ്പോലുള്ള ആവശ്യക്കാർ തന്നെ അവരുടെ പ്രീമിയം കസ്റ്റമർമാർ ആയിരിക്കും …
ഇവിടെ പല മുന്തിയ മാർക്കറ്റുകളിൽ നിന്നും ഒഴിവാക്കിയവരായിരിക്കും കൂടുതലും ഉണ്ടാവുക ,,കൽക്കട്ടയിലെ സോനാഗച്ചിയിലും ,,മുംബൈയിലെ കാമാത്തിപുരയിലും ഒക്കെ ഉള്ള പോലെ ഒഴിവാക്കപ്പെട്ട പല മനുഷ്യരൂപങ്ങളെയും അനുസ്മരിപ്പിക്കുന്ന തരത്തിൽ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന ആ രൂപങ്ങൾക്കും ഒരുപാട് സാമ്യതകൾ കാണാം ,,,ചോരയും നീരും വറ്റിയ കാലത്തെ ഈ ശരീരക്കച്ചവടത്തിന്റെ മാർക്കറ്റ്ലേക്ക് വരുന്ന കസ്റ്റമേഴ്സിന്റെ എണ്ണത്തിൽ കുറവായതുകൊണ്ട് തന്നെ ഈ മാർക്കറ്റിലെ ഇത്തിക്കണ്ണികളെല്ലാം മറ്റ് മാർക്കറ്റുകളിലേക്കു മാറി …..
കുറച്ച് നാളുകൾക്ക് മുൻപ് ഏതോ മാധ്യമങ്ങൾ പകർത്തിയ ഒരു വാർത്തയുണ്ടായിരുന്നു ,,ബാംഗ്ലൂരിലെയും ശ്രീരംഗപ്പട്ടണത്തിലെയും ചില കാഴ്ചകൾ ,മാധ്യമക്കാരുടെ വണ്ടി ആ ഏരിയയിൽ എത്തിയപ്പോൾ തന്നെ അവിടേക്ക് ഏതോ ഒരു ഏജന്റ് എത്തി ,പെണ്ണ് വേണോ സർ എന്ന ചോദ്യവുമായി ,,
വന്നവരും ആവശ്യക്കാർ ആണെന്ന് അറിയിച്ചതോടെ വിലവിവരപ്പട്ടിക നിരത്തി !!!ഒരു വിധം എല്ലാ ടൈപ്പ് ആളുകളും അവരുടെ അടുത്തുണ്ട് ,,കോളേജ് സ്റ്റുഡന്റസ് തൊട്ട് വീട്ടമ്മമാർ വരെ കയ്യിലുണ്ട് ,,ഏതാ വേണ്ടത് എന്നറിയിച്ചാൽ മതി എന്ന് ഏജന്റ് പറഞ്ഞു ,ഈ മാർക്കറ്റ് കുറച്ചു കൂടി പ്രീമിയം മാർക്കറ്റ് ആണ് ,,ആവശ്യക്കാരന്റെ താല്പര്യം അനുസരിച്ചുള്ള പെണ്ണുങ്ങൾ ഇവിടെ ലഭ്യമാണ് ,,,
22ഫീമെയിൽ കോട്ടയം എന്ന സിനിമയിലൊക്കെ പരാമർശിച്ച പോലെ മെട്രോ സിറ്റിയിലെ കൗതുകങ്ങൾ ആസ്വദിക്കാൻ തക്ക പണം കയ്യിലില്ലാതെ വരുമ്പോൾ സ്വമനസ്സാലെ ഇറങ്ങുന്നവരും ചില പ്രണയങ്ങളിലും പെട്ട് ചതിക്കപെട്ട് ഈ വഴിയിൽ എത്തിയവരും എല്ലാം ഈ മാർക്കറ്റിൽ ഉണ്ടായിരിക്കും .ഈ മാർക്കറ്റ് ലേക്ക് വരുന്ന ആവശ്യക്കാർ ഒരിക്കലും അബ്‌ദുവിനെപ്പോലെ വിലപേശുന്നവർ ആയിരിക്കില്ല ,,എത്ര കാശ് കൊടുത്താലും വേണ്ടില്ല ,,കണ്ണിനെ മയക്കിയവളുടെ ചൂടറിഞ്ഞാൽ മതിയെന്ന് വിചാരിച്ച് വരുന്നവർ ആയിരിക്കും !!!ഇനി പറയുന്നത് ഈ മാർക്കറ്റുകളുടെയൊക്കെ മുകളിൽ നിൽക്കുന്ന ഒരു ഇന്റർനാഷണൽ മാർക്കറ്റ്നെ പറ്റി !!!
Vijay Sethupathi's Sindhubaadh to release on May 16 | Entertainment  News,The Indian Expressപല സിനിമകളിലും ബാങ്കോക്കിലെ പട്ടായയെ പറ്റി പറയുന്ന ചില സീനുകൾ നമ്മള് കണ്ടിട്ടുണ്ട് ,,പട്ടായ എന്ന് കേൾക്കുമ്പോൾ തന്നെ ഹരം കൊള്ളുന്ന “അമർ അക്ബർ അന്തോണിയിലെ” പോലെയുള്ള ചില യുവാക്കളെയും കാണാം .നമ്മുടെ മാർക്കറ്റുകൾക്കില്ലാത്ത ഒരുപാട് പ്രത്ത്യേകതകൾ പട്ടായ മാർക്കറ്റിന് ഉണ്ട് എന്നുള്ളതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് കുറച്ചധികം ഒഴുക്ക് കുറച്ചു കാലങ്ങളായി ഉണ്ട് ,,,,
സെക്സ് ടൂറിസം എന്നത് ആ രാജ്യത്തിന്റെ ഒരു പ്രധാനവരുമാനമാർഗ്ഗം ആണെന്നത് കൊണ്ട് തന്നെ ആസ്വാദകർ ഒരുപാട് അങ്ങോട്ടേക്ക് ഒഴുകും ,,
രാത്രിയായാൽ ജീവൻ വച്ച് തുടങ്ങുന്ന പട്ടായയിലെ വാക്കിങ് സ്ട്രീറ്റ്ഉം അതിന് വശങ്ങളിലെ ഡാൻസ് ബാറുകളും മസ്സാജ് പാർലറുകളും അതിനുള്ളിലെ സുന്ദരിമാരുമെല്ലാം ആസ്വാദകരെ ഹരം കൊള്ളിക്കും ,,
അവിടെയും ഡാൻസ് ബാറിലേക്കും പബ്ബിലേക്കും മസ്സാജ് പാർലറിലേക്കും ആളുകളെ ക്യാൻവാസ് ചെയ്യുന്ന ഏജന്റ്മാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ,,
സർ ഏത് വേണമെങ്കിലും ഉണ്ട് സർ ,,
തായ്‌ലൻഡ് പെണ്ണുങ്ങൾ മാത്രമല്ല ,,
റഷ്യ ,,സിങ്കപ്പൂർ ,,മലേഷ്യ ,,ഇന്ത്യ ഏത് വേണമെങ്കിലും ഉണ്ട് !!!
അതെ ഈ മാർക്കറ്റ് ഇതിന് മുൻപൊക്കെ പറഞ്ഞ മാർക്കറ്റുകളെക്കാൾ വലുതാണ് ,,എല്ലാ തരം സംസ്കാരത്തിൽ ജീവിച്ച പെണ്ണുങ്ങളും ഇവിടെയുണ്ട് !!!
ആവശ്യക്കാരന്റെ താല്പര്യം കൂടുന്നതിനനുസരിച് അവർ ആ മാർക്കറ്റ് ഒരുക്കിക്കൊണ്ടിരിക്കും ,,,സെക്സ് ആസ്വദിക്കാൻ വേണ്ടി ഈ വിധം മാർക്കറ്റിലേക്ക് ഇറങ്ങിച്ചെല്ലുന്നവർ മനപ്പൂർവം കണ്ടില്ല എന്ന് നടിക്കുന്നൊരു കാര്യമുണ്ട് ,,,നമുക്ക് മുന്നിൽ കണ്ണിനെ മയക്കുന്ന ഭംഗിയിൽ ഇരിക്കുന്ന ,,
പല രാജ്യത്തിൽ നിന്നും ഉള്ളതാണെന്ന് ഏജന്റ് മാർ പറയുന്ന ,,മുഖത്ത് ചായം പൂശി ,,അൽപ്പവസ്ത്രം ധരിച് ,,വശ്യതയാർന്ന ചിരിയോടെ റേറ്റ് ടാഗ് നെഞ്ചിൽ കുത്തിയിരിക്കുന്ന ചില പെൺരൂപങ്ങളെ പറ്റി !!!അവർ ഈ മാർക്കറ്റിലേക്ക് എത്തിയ വഴികളെ പറ്റി ,,,,ചില്ലുംകൂട്ടിൽ മേനിയഴക് കാട്ടി കസ്റ്റമേഴ്സിനെ മാടി വിളിക്കുന്ന ഈ സുന്ദരിമാർക്കും നാളെ ഒരു സമയമുണ്ട് എന്നതിനെ പറ്റി ,,,ലോറിപ്പേട്ടയിലും ചെക്ക്പോസ്റ്റിലും ബസ്റ്റാന്റ്കളിലും നേരത്തെ നമ്മള് കണ്ട മുല്ലപ്പൂ ചൂടിയ ആ ഒഴിവാക്കപ്പെട്ടവരുടെ സമയത്തെ പോലെ !!!! പക്ഷെ !!!
ഈ മാർക്കറ്റ്ന്റെ പിന്നാമ്പുറത്തെ കാഴ്ചകൾ കുറച്ച്കൂടി ഭയാനകമാണ് ,,ഇവിടത്തെ ചില സുന്ദരിമാർക്ക് പിന്നീടൊരു തിരിച്ചുപോക്കില്ല !!!ചോര വറ്റിയാലും നര വീണാലും ഈ മനുഷ്യജന്മങ്ങളിൽ പലരും മറ്റ് പല മാർക്കറ്റുകളിലെയും പ്രോഡക്റ്റ്കൾ ആയി മാറിക്കൊണ്ടേയിരിക്കും !!!”വിജയ് സേതുപതിയുടെ “
“സിന്ധുബാദ് “വിരൽ ചൂണ്ടിയത് അധികമാരും കാണാത്ത ആ മാർക്കറ്റിലേക്കാണ് !!!
പറഞ്ഞ കഥ സിനിമയുടെ രൂപത്തിൽ വന്നപ്പോൾ സംവിധാനത്തിന്റെ പോരായ്മ കൊണ്ടാണോ ,,അവസാനസമയത്തെ സ്ക്രിപ്റ്റ്ന്റെ പാളിച്ച കൊണ്ടോ തിയേറ്ററിൽ പരാജയമായിപ്പോയി !!!
മാസ്സും ആക്ഷനും റൊമാൻസും എല്ലാം കൂടി കൂട്ടിക്കുഴക്കാൻ നോക്കിയപ്പോൾ പറയാനുദ്ദേശിച്ച വിഷയംകൊണ്ട് ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിൽ ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റാതെ കൈവിട്ട് പോയ ഒരു അറ്റംപ്റ്റ് ആയി “സിന്ധുബാദ്” മാറി !!!