Connect with us

life story

നസീയാ ഹസൻ (ആപ് ജൈസ കോയി) – അകാലത്തിൽ കൊഴിഞ്ഞ സംഗീത പുഷ്പം

1979 ലെ ശൈത്യകാലം, നടൻ ഫിറോസ് ഖാൻ ലണ്ടനിലെത്തുന്നത് കേട്ടറിഞ്ഞ ഒരു ഗായികയെ നേരില് കാണാനായിരുന്നു. ഫിറോസ് ഖാൻ തന്നെ നിർമ്മാണവും സംവിധാനവും

 131 total views

Published

on

സിദ്ദീഖ് പടപ്പിൽ

നസീയാ ഹസൻ – ആപ് ജൈസ കോയി… (ദുവാര നഹിം ആയാ)

1979 ലെ ശൈത്യകാലം, നടൻ ഫിറോസ് ഖാൻ ലണ്ടനിലെത്തുന്നത് കേട്ടറിഞ്ഞ ഒരു ഗായികയെ നേരില് കാണാനായിരുന്നു. ഫിറോസ് ഖാൻ തന്നെ നിർമ്മാണവും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിലേക്ക് തയ്യാറാക്കുന്ന ഒരു ഡാൻസ് ഗാനത്തിലേക്ക് പുതിയൊരു ശബ്ദം തേടുന്ന ഫിറോസ് ഖാനോട് നസീയാ ഹസനെ പറ്റി പറയുന്നത് സിനിമയിലെ നായിക കൂടിയായ സീനത്ത് അമൻ ആയിരുന്നു. കൊച്ചു ബാലികയായ നസീയയെ കൊണ്ട് ആ ഗാനം പാടിക്കാൻ ആദ്യമൊന്നും ഫിറോസ് ഖാൻ താല്പര്യം കാണിച്ചില്ലെങ്കിലും സീനത്തിന്റെ നിർബന്ധം മൂലമാണ് നസീയാ ഹസൻ എന്ന പ്രതിഭയെ നേരില് കാണാൻ ലണ്ടനിലെത്തിയത്.

May be an image of 5 people and people standingഅവിടെ വെച്ച് നസീയാ എന്ന 14 കാരിയെ കണ്ടപ്പോഴും ആ കുട്ടിയില് ബോളിവുഡ് പോലുള്ള സിനിമാ സംഗീത മേഖലയില് പാടാൻ കഴിവുള്ള പക്വതയുള്ളതായി ഫിറോസ് ഖാന് തോന്നിയില്ല. തിരിച്ചു മടങ്ങാൻ നേരം നസീയയുടെ മാതാപിതാക്കളാണ് കുട്ടിയെ കൊണ്ട് ഒരു പാട്ട് പാടിപ്പിച്ചു നോക്കൂ എന്ന് അഭ്യർത്ഥിച്ചത്. അങ്ങനെ കൊച്ചു നസീയാ, ഫിറോസ് ഖാന്റെ മുമ്പിൽ പാടുന്നു. കൊച്ചു കുട്ടിയായിരിക്കേ സംഗീതത്തില് താല്പര്യം കാണിച്ചു തുടങ്ങിയ നസീയാ ജനിക്കുന്നത് 1965 ല് പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു. കച്ചവടക്കാരനായ പിതാവ് ബസിർ ഹസനും സാമൂഹ്യ പ്രവർത്തകയായ മാതാവ് മുനീസയും മകളുടെ അഭിരുചിയെ പ്രോത്സാഹിപ്പിച്ചു. നസീയായുടെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ബസിർ ഹസന്റെ കുടുംബം ലണ്ടനിലേക്ക് കുടിയേറി. പത്തു വയസ്സ് മുതൽ ലണ്ടനിലെ പാർട്ടികളിൽ പാടിത്തുടങ്ങിയ നസീയായെ നടി സീനത്ത് അമൻ കണ്ട് മുട്ടുന്നതും ഒരു പാർട്ടിയില് വെച്ചാണ്.

പാട്ട് ഇഷ്ടപ്പെട്ട ഫിറോസ് ഖാൻ തന്റെ സിനിമയില് പാടാൻ നസീയാ ഹസനെ ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ആപ് ജൈസ കോയി മേരി സിന്ദഗി മേ ആയേ… എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയെടുക്കുന്നത്. ഇന്ദീവർ എഴുതിയ സിനിമയിലെ മറ്റു ഗാനങ്ങൾക്കെല്ലാം സംഗീതം നൽകിയത് കല്ല്യാൺജി ആനന്ദ്ജി ആയിരുന്നുവെങ്കിലും ആപ് ജൈസ കോയി എന്ന പോപ് ഗാനത്തിന് പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ സംഗീതജ്ഞൻ ബിദ്ദു അപ്പയ്യായെ കൊണ്ട് നിർവ്വഹിപ്പിക്കണം എന്നതും ഫിറോസ് ഖാന്റെ നിർബന്ധമായിരുന്നു. പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ബിദ്ദുവിനെ ബോളിവുഡ്ലേക്ക് കൊണ്ട് വരുന്നതിൽ ഖുർബാനി സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റും എതിർപ്പ് നേരിട്ടെങ്കിലും ഫിറോസ് ഖാൻ പിന്നോട്ട് പോയില്ല. അതേ സമയം ലണ്ടൻ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് പോകാനും ബിദ്ദുവും തയ്യാറായിരുന്നില്ല. അവസാനം അറ്റകൈക്ക് ഫിറോസ് തന്റെയും ബിദ്ദുവിന്റെയും ജന്മസ്ഥലം കൂടിയായ ബംഗ്ലൂർ എന്ന തുറുപ്പ് ചീട്ട് പുറത്തെടുത്തപ്പോൾ നിരാകരിക്കാനായില്ല എന്ന് പിന്നീട് ഒരു അഭിമുഖത്തില് ബിദ്ദു പറയുന്നുണ്ട്.

1980 ല് ഇറങ്ങിയ കുർബാനി സിനിമയും സിനിമയിലെ ആപ് ജൈസ കോയി എന്ന ഗാനവും ഒരു പോലെ ഹിറ്റായി മാറി. ബോളിവുഡ് സംഗീത മേഖലയിൽ പോപ് ഗാനങ്ങൾക്ക് വേരൂന്നാന് സാധിച്ചത് ഈ ഗാനത്തിലൂടെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. സീനത്ത് അമൻ പാടി അഭിനയിച്ച ഗാനം ഹിന്ദി സിനിമാ ആരാധാകർ നെഞ്ചിലേറ്റി. ഗാനവും ഗാനം ആലപിച്ച നസീയാ ഹസനും യുവാക്കൾക്കിടയില് ഹരമായി മാറാൻ അധികം സമയമെടുത്തില്ല. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ നസീയാ താരമായി മാറി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇന്ത്യൻ പാക് വംശജർ കഴിയുന്ന വിദേശ രാജ്യങ്ങളിലും ഒരു പോലെ നസീയാ ഒരു തരംഗമായി മാറി.

ആദ്യ ഗാനത്തിന്റെ വിജയത്തോടൊപ്പം നിരവധി പുരസ്കാരങ്ങളും നസീയായെ തേടിയെത്തി. ഫിലിംഫെയർ പുരസ്‌കാരം ലഭിക്കുന്ന ആദ്യ പാകിസ്ഥാൻ സ്വദേശി എന്ന വിശേഷണത്തോടൊപ്പം മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും കുറഞ്ഞ പ്രായത്തിനുടമയും നസീയാ നേടുകയുണ്ടായി. പതിനഞ്ചാം വയസ്സിൽ നസീയാ നേടിയ ബഹുമതി ഇന്നും തിരുത്തപ്പെടാതിരിക്കുന്നു. ആദ്യ സിനിമയിലെ വിജയത്തിന് ശേഷം ഇളയ സഹോദരൻ സോഹൈൽ ഹസനോടൊപ്പം ചേർന്ന് പോപ് ഗാനങ്ങൾ എഴുതി സ്റ്റേജില് പെർഫോം ചെയ്യുന്നതിലാണ് നസീയാ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ തീരുമാനമായിരുന്നു ശരിയെന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള നസീയായുടെ നേട്ടങ്ങൾ. 1981 ല് പുറത്തിറക്കിയ ഡിസ്‌കോ ദീവാനെ അടക്കം നിരവധി പോപ് ആൽബങ്ങൾ യുവാക്കളുടെ ഹൃദയം കീഴടക്കി. മൊത്തം എട്ടു കോടിയോളം റിക്കാർഡുകൾ വിപണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.

Advertisement

ഇതിനിടയില് 1982 ല് കുമാർ ഗൗരവ് നായകനായി ഇറങ്ങിയ സ്റ്റാർ എന്ന ഹിന്ദി സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചെങ്കിലും പോപ് ഗാനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും മാത്രമാണ് തന്റെ മേഖല എന്ന് പറഞ്ഞു നിരാകാരിക്കുകയായിരുന്നു. കറാച്ചിയിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വേണ്ടി മൊബൈൽ ആംബുലൻസ് പ്രവർത്തനം തുടങ്ങി നസീയാ പാവങ്ങളുടെ ശബ്ദമായി പ്രവർത്തിച്ചു. അന്താരാഷ്ട്ര വനിത സാമൂഹ്യ സേവന സംഘടനയായ ഇന്നർ വീലിനൊപ്പം ചേർന്ന് ഇന്ത്യയിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും നസീയാ സജീവമായി. ബാറ്റൽ അഗൈൻസ്റ്റ് നാർക്കോട്ടിക്സ് (BAN) എന്ന സംഘടന രൂപീകരിച്ചു മയക്കു മരുന്നിന്റെ ഉപയോഗത്തിനെതിരെയും നസീയാ പോരാടി. 1991 ല് യൂണിസെഫിന്റെ സാംസ്കാരിക അംബാസഡർ ആയ മൂന്ന് വർഷം ഐക്യരാഷ്ട്ര സംഘടനയിലും പ്രവർത്തിച്ചു.

പോപ് ഗായികയെന്ന മായാലോകത്ത് മാത്രം അഭിരമിക്കാൻ താല്പര്യപ്പെടാതെ വിദ്യാഭ്യാസം നേടുകയും സാമൂഹ്യ സേവനം മാത്രം ലക്ഷ്യമാക്കുകയും ചെയിത അപൂർവ വ്യക്തിത്വമായിരുന്നു നസീയാ ഹസന്റേത്. ലണ്ടനിലെ റിച്മോണ്ട് അമേരിക്കൻ യൂണിവേഴ്സിറ്റിയില് നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും ലണ്ടൻ സർവ്വകലാശാലയില് നിന്ന് വക്കീൽ ബിരുദവും നേടുകയുണ്ടായി. ആദ്യ ബോളിവുഡ് ഹിറ്റ്ന് ശേഷം ഇടയ്ക്കിടക്ക് ചില സിനിമകളിൽ ഓരോ പോപ് ഗാനത്തിന് ശബ്ദം നൽകിയെങ്കിലും അതൊന്നും അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. ഹിന്ദി ഇംഗ്ലീഷ് പോപ് ആൽബം മേഖലയിലായിരുന്നു നസീയാ ഹസൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1995 ലായിരുന്നു മിർസാ ഇസ്തിയാഖ് ബേഗുമായുള്ള നസീയാ ഹസന്റെ വിവാഹം. വിവാഹ ശേഷം നിരാശയായി കാണപ്പെട്ട നസീയാ അർബുദ രോഗത്തിന് കീഴ്പ്പെടുകയായിരുന്നു. 2000 മാർച്ചിൽ വിവാഹ മോചനം നേടിയ നസീയാ രോഗം മൂർച്ഛിച്ചതോടെ തന്റെ 35 ആം വയസ്സിൽ 2000 ആഗസ്റ്റ് 13 ന് ലണ്ടനിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

ഭർത്താവിന്റെ പീഡനവും നസീയാ അറിയാതെ ഭക്ഷണത്തിൽ നേരിയ തോതിൽ വിഷം കലർത്തിയിരുന്നതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് സഹോദരൻ സോഹൈബ് ഹസൻ ആരോപിച്ചിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്

 132 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement