സർ ഐസക് ന്യുട്ടന്റെ ജീവിതവുമായ ബന്ധപ്പെട്ട്, നിങ്ങൾക്കറിയാത്തതുമായ ചില കാര്യങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തില്‍ ജീവിച്ചിരുന്ന ശാസ്ത്രകാര ന്മാരില്‍ ഏറ്റവും ഉന്നതമായ സ്ഥാനം വഹിക്കുന്നയാളാണ് സര്‍ ഐസക് ന്യുട്ടന്‍ (1642-1727) . പരക്കെ അറിയപ്പെടുന്ന ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെക്കാള്‍ ഉപരി മൗലികമായ പല ശാസ്ത്ര സത്യ ങ്ങളുടെയും ഉപജ്ഞാതാവായിരുന്നു അദ്ദേഹം .
ഒരു ഏകാന്ത പഥികനായ അദ്ദേഹം ക്ലാസിക്കല്‍ മെക്കാനിക്സ്, മാത്തമാറ്റിക്സ്, പ്രകാശ വേഗത്തെകുറിച്ചുള്ള പഠനം (Optics) എന്നീ ശാസ്ത്ര ശാഖകളില്‍ പല അടിസ്ഥാന തത്വങ്ങളും സംഭാവന നൽകി.ന്യുട്ടന്‍ കണ്ടു പിടിച്ച ഊര്‍ജതന്ത്ര തത്വങ്ങളാണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കും , മറ്റു ഗ്രഹങ്ങളിലേക്കും നോക്കാന്‍ മനുഷ്യനെ സാധ്യമാക്കിയത് .ഒരു പക്ഷേ ഐന്‍സ്ടീന്റെ ആപേക്ഷിക സിദ്ധാന്തം പോലും ഇത്രയധികം മൗലികമായ തത്വങ്ങളായി രുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ നോക്കാം

ഐസക് ന്യുട്ടന്‍ 1642 ല്‍ ഗലീലിയോ മരിച്ചു കുറച്ച് കാലം കഴിഞ്ഞതിന് ശേഷം ഒരു ക്രിസ്തുമസ് ദിനത്തിലാണ് പിറന്നത്. അദ്ദേഹം ജനിക്കുന്നതിനു മൂന്നു മാസം മുമ്പ് മരിച്ച അഛന്റെ പേര് തന്നെയാണ് അമ്മ കുട്ടിക്കും ഇട്ടത്. പൂര്‍ണ വളര്‍ച്ചയെത്താത്ത ആ കുട്ടി വളരെ ചെറിയതായിരുന്നു . അത് ജീവിക്കുമോ എന്ന് തന്നെ ആള്‍ക്കാര്‍ക്ക് സംശയമായിരുന്നു. ഐസക്കിന്റെ അമ്മയുടെ വാക്കുകളില്‍ പറഞ്ഞാൽ കുട്ടിയെ ഒരു ചെറിയ കപ്പിനകത്ത് മറച്ചു വെക്കാനുള്ള വലിപ്പമേ ഉണ്ടായിരു ന്നുള്ളൂ.

ഐസക്കിന് 17 വയസ്സായപ്പോള്‍ അമ്മയുടെ നിര്‍ബന്ധം കൊണ്ട് ഐസക് കുടുംബത്തിന്റെ കൃഷിപ്പണിയില്‍ ഏർപ്പെട്ടു .ഏതായാലും അദ്ദേഹം മോശപ്പെട്ട ഒരു കൃഷിക്കാരനാ യിരുന്നത് കൊണ്ടു അധികം താമസിയാതെ അമ്മാവന്‍ അയാളെ കൃഷിയില്‍ നിന്ന് ഒഴിവാക്കി കെംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ പഠിക്കാന്‍ അയച്ചു.

വോള്‍ട്ടയര്‍ എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ ഒരു ദിവസം ഐസക് തന്റെ വീട്ടിലെ പൂന്തോട്ടത്തിൽ നടക്കുമ്പോള്‍ ഒരു ആപ്പിള്‍ താഴോട്ടു വീഴുന്നത് കണ്ടു .ആ ആപ്പിള്‍ വീഴാന്‍ ഉണ്ടായ കാരണം ചിന്തിച്ചു കൊണ്ടു തന്നെയാണ് അദ്ദ്ദേഹം ഭൂഗുരുത്വ സിദ്ധാന്തം ആവിഷ്കരിച്ചത് . എന്നാൽ മറ്റ് ചിലര്‍ പറയുന്നത് ആപ്പിള്‍ അദ്ദേഹത്തിന്റെ തലയില്‍ തന്നെ ആണ് വീണത്‌ എന്നായിരുന്നു. ന്യുടന്‍ തന്നെ പറഞ്ഞത് ഒരു ദിവസം അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ നിന്നു ജനാലയില്‍ കൂടി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു ആപ്പിള്‍ വീഴുന്നതു കണ്ടു എന്നും അതിനെ തുടര്‍ന്നാണ്‌ ഈ പ്രധാന തത്വം ആവിഷ്കരിക്കാന്‍ കാരണമായത്‌ എന്നുമാണ്. ഏതായാലും ന്യുടന്‍ പഠിച്ചിരുന്ന ലിങ്കന്‍ സ്കൂള്‍ ഐസക്കിന്റെ തറവാട് വിലയ്ക്ക് വാങ്ങുകയും ആ ആപ്പിള്‍ മരത്തെ സ്കൂളിലേക്ക് കൊണ്ട് വന്നു പിന്നീട് സംരക്ഷിച്ചു എന്നും പറയുന്നു. ഈ കണ്ടു പിടുത്തം നടത്തിയത് അദ്ദേഹം പ്ലേഗ് രോഗത്തെ ഭയന്ന് ലണ്ടനില്‍ നിന്ന് നാട്ടില്‍ വന്നു താമസിച്ച സമയമാണെന്നും പറയപ്പെടുന്നു.

ന്യുട്ടന്റെ കണ്ടു പിടുത്തങ്ങളില്‍ പലതും അദ്ദേഹത്തിന്റെ 21 വയസ്സിനും 27 വയസ്സിനും ഇടയില്‍ ആയിരുന്നു . എന്നാല്‍ അദ്ദേഹം അപ്പോള്‍ അത് ആരോടെങ്കിലും പറയുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇവ പലതും വെളിച്ചം കണ്ടത്. ഉദാഹരണത്തിനു ന്യുടന്റെ പ്രകാശ രശ്മിയെ പ്പറ്റിയുള്ള പല തത്വങ്ങളും ( സാധാരണ ധവള രശ്മി വിവിധ നിറങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്ന താണെന്ന തത്വം – സ്പെക്ട്രം ) 1669 ല് അദ്ദേഹത്തിനു 27 വയസ്സ് മാത്രം ഉണ്ടായിരു ന്നപ്പോള്‍ തന്നെ കണ്ടെത്തിയതാണ്. എന്നാല്‍ റോയല്‍ സൊസൈറ്റി ഫെല്ലോവായി ആദരിച്ച ചടങ്ങിന് ശേഷം മൂന്നു വർഷം കഴിഞ്ഞാണ് ഈ തത്വം അദ്ദേഹം പരസ്യമാക്കിയത് .

പാർലമേന്റില്‍ ഒരു വർഷം അംഗമായിരുന്ന അദ്ദേഹം നിയമ നിര്‍മ്മാണ സഭയില്‍ ഇടയ്ക്കി ടയ്ക്ക് പോയിരുന്നു .എങ്കിലും ഒരിക്കല്‍ മാത്രമാണ് അദ്ദേഹം രണ്ടു വാക്കുകള്‍ പറഞ്ഞത് . അതും തന്റെ അടുത്തു നിന്നിരുന്ന പ്യുണിനോടു ശല്യം ഉണ്ടാക്കിയിരുന്ന ഒരു ജനാല അടക്കാന്‍ വേണ്ടി മാത്രം .

1696 ല്‍ അദ്ദേഹം സര്‍ക്കാര്‍ വക നാണയ നിര്‍മ്മാണ സഭയുടെ മുഖ്യനായി. ഈ സമയത്ത് കള്ള നോട്ടുകളും, കള്ള നാണയങ്ങളും കണ്ടു പിടിക്കാന്‍ അദ്ദേഹം പുതിയ പല മാര്‍ഗങ്ങളും കണ്ടെത്തി. ഇതിന് വേണ്ട തെളിവുകള്‍ ന്യുട്ടന്‍ തന്നെ വേഷം മാറി നടന്നു ശേഖരിച്ചിരുന്നു വത്രേ.

ന്യൂട്ടന്‍ ഒരു നായയെ വളർത്തിയിരുന്നു അതിന്റെ പേര് ഡയമണ്ട് എന്നായിരുന്നു. ഒരിക്കല്‍ ആ നായ എന്തോ തട്ടിമറിച്ചു ന്യുട്ടന്‍ എഴുതി വച്ചിരുന്ന കുറെ നോട്ടുകള്‍ തീപിടി ക്കാന്‍ കാരണമായി.ന്യുട്ടന്റെ രണ്ടു വര്‍ഷത്തോളം പ്രയതിനിച്ചുണ്ടാക്കിയ ശാസ്ത്ര തത്വങ്ങള്‍ ആയിരുന്നു കത്തി ചാമ്പലാക്കിയത് .

അവസാനകാലത്ത് ന്യുട്ടന്‍ മരണക്കിട ക്കയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു : പ്രപഞ്ചത്തിന്റെ നില നില്‍പ്പിനെപ്പറ്റി നിങ്ങള്‍ കണ്ടെത്തിയ ആശയങ്ങള്‍ അപാരം തന്നെ. ആ ഒരൊറ്റ കാര്യം കൊണ്ടു തന്നെ നിങ്ങളുടെ ജീവിതം ധന്യമായി എന്ന് നിങ്ങൾക്ക് അഭിമാനിക്കാം . ഇത് കേട്ട് ഐസക് ന്യുട്ടന്‍ മറുപടി പറഞ്ഞു: ” നിങ്ങളുടെ വാക്കിൽ അഭിമാനിക്കുന്നതിനു പകരം ഞാന്‍ ഒരു കൊച്ചു കുട്ടിയായിട്ടാണ് എനിക്ക് തോന്നുന്നത്. കടല്‍ തീരത്തെ അനന്തമായ പൂഴിപ്പരപ്പില്‍ നിന്ന് ഏതാനും നിറമുള്ള പാറക്കഷണങ്ങള്‍ മാത്രം കണ്ടെ ത്താന്‍ കഴിഞ്ഞ കുട്ടി. അനന്തമായി കിടക്കുന്ന ആ തീരത്ത് ഇനിയും എന്തൊക്കെ കണ്ടെത്താ നിരിക്കുന്നു. അതില്‍ ചിലതെങ്കിലും കൂടി എന്റെ ഈ ചെറുവിരല്‍ കണ്ടു പിടിച്ചിരുന്നു എങ്കില്‍…അതായിരുന്നു സര്‍ ഐസക് ന്യുട്ടന്റെ വിനയവും , എളിമയും

You May Also Like

അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തി

ഒരു സംഘം പര്യവേഷകര്‍ അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തിയതായി വാര്‍ത്ത. ഈ കണ്ടെത്തല്‍ അന്റാര്‍ട്ടിക്ക മുന്‍പ്‌ ജാനവാസയോഗ്യമായ സ്ഥലമായിരുന്നു എന്ന അനുമാനത്തിലേക്ക് നമ്മെ എത്തിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഒരു സമൂഹം അവിടെ ജീവിച്ചതായി ഇവരുടെ പഠനം വെളിവാക്കുന്നു. അതിനു ശേഷം മഞ്ഞു മൂടി ആ സമൂഹം നശിച്ചു പോയിരിക്കാന്‍ ആണ് സാധ്യത എന്നും ഇവര്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയില്‍ നീണ്ടു പരന്നു കിടക്കുന്ന മഞ്ഞിനടിയില്‍ പല നിഗൂഡതകളും ഒളിഞ്ഞു കിടപ്പുണ്ടാകും എന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു.

NASA ചിലന്തികളിൽ മയക്കുമരുന്നിന്റെ ഫലങ്ങൾ പരീക്ഷിച്ചപ്പോൾ

1948 ൽ സ്വിസ് ഫാർമക്കോളജിസ്റ്റ് പീറ്റർ എൻ. വിറ്റ് എന്ന ആൾ ചിലന്തികളിൽ മയക്കുമരുന്നിന്റെ സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തി.ഈ ഗവേഷണം നടത്തുവാനുള്ള

സമയം ജന്തുമസ്തിഷ്‌കത്തിന്റെ മിഥ്യാധാരണയാണ്

സമയം ജന്തുമസ്തിഷ്‌കത്തിന്റെ മിഥ്യാധാരണയാണ് സാബുജോസ് നൂറ്റാണ്ടുകള്ക്കു മുമ്പു മുതല്‍ തന്നെ തത്വചിന്തകരുടെയും ഭൗതിക ശാസ്ത്രജ്ഞരുടെയും ഉറക്കം…

ലോകത്തെ മാറ്റിമറിച്ച ഇന്ത്യന്‍ കണ്ടുപിടിത്തങ്ങൾ

ലോകത്തെ മാറ്റിമറിച്ച ഇന്ത്യന്‍ കണ്ടുപിടിത്തങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി ശാസ്ത്ര ലോകത്ത് വലിയ പാരമ്പര്യമുള്ള…