കാരക്കാമലയിലെ വിശുദ്ധ ചുംബനം നേരിൽ കണ്ട സിസ്റ്റർ ലൂസി കളപ്പുയയുടെ ജീവൻ രക്ഷിക്കുക

342

അരമനയിലെ വ്യഭിചാരങ്ങൾ കണ്ടതിന്റെപേരിലും പീഢനങ്ങളുടെ പേരിലും അഭയ മുതൽ പലരും കൊലചെയ്യപ്പെട്ടു. ഇപ്പോഴിതാ സിസ്റ്റർ ലൂസിയും ഭീഷണിയിലാണ്. വധ ഭീഷണികളിൽ നിന്നും സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവൻ സംരക്ഷിക്കാൻ കേരള പൊലീസിന് കത്തെഴുതി ഫേസ്‌ബുക്കിൽ കാമ്പയിൻ . കത്തു വായിക്കാം .

To,
Shri ലോക്നാഥ്‌ ബെഹ്റ IPS
സംസ്ഥാന പോലീസ് മേധാവി, കേരള
വിഷയം : സിസ്റ്റർ ലൂസി കളപ്പുര FCC യ്ക്ക് സംരക്ഷണം
നൽകുന്നത് സംബന്ധിച്ച്,

സാർ,
വയനാട്, മാനന്തവാടി, കാരയ്ക്കാമല FCC കോൺവെന്റ് അംഗമാണ് ടി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ദ്വാരക സേക്രട്ട് ഹാർട്ട് ഹൈ സ്കൂൾ അദ്ധ്യാപിക കൂടിയായ സിസ്റ്റർ, സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ എറണാകുളം വഞ്ചി സ്‌ക്വയറിൽ നടന്ന സമരത്തിൽ പങ്കെടുത്തത് മുതൽ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്.. മാനന്തവാടി രൂപതാ PROഫാ:നോബിൾ പാറയ്ക്കലിന്റ നേതൃത്വത്തിൽ അന്ന് മുതൽ സിസ്റ്ററെ പ്രത്യക്ഷമായും, പരോക്ഷമായും ദ്രോഹിക്കുകയാണ്.

FCC നേതൃത്വം സിസ്റ്ററെ ടി കോൺവെന്റിൽ നിന്നും പുറത്താക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ബഹുമാനപ്പെട്ട മാനന്തവാടി മുൻസിഫ് കോടതി ആയത് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്, അതിനെത്തുടർന്ന് സിസ്റ്ററെ പട്ടിണിക്കിടുകയും, മഠത്തിനുള്ളിൽ പൂട്ടി ഇടുകയും ചെയ്യുന്നത് അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നിർബാധം തുടരുകയാണ്.

28-05-2020 വ്യാഴാഴ്ച്ച രാവിലെ മുതൽ ടി കോൺവെന്റിന്റ മദർ സുപ്പീരിയർ സി:ലിജി മരിയയെ കോൺവെന്റിൽ കാണാഞ്ഞതിനാൽ ഏകദേശം 8 മണി കഴിഞ്ഞപ്പോൾ സിസ്റ്റർ ലൂസി മഠത്തിന് സമീപമുള്ള കാരയ്ക്കാമല സെന്റെ മേരീസ് പള്ളിയിലേക്ക് തിരക്കി പോകുകയും,പള്ളിമേടയുടെ അടുക്കളയിൽ വച്ച് പള്ളി വികാരി സ്റ്റീഫൻ കോട്ടക്കലിനേയും, ടി മദർ സുപ്പീരിയറിനെയും സഭ്യമല്ലാത്ത രീതിയിൽ കാണുകയും ചെയ്തു.

ലോക്ക് ഡൗൺ ആയത് മുതൽ പള്ളി അടച്ചിട്ടിരിക്കുകയാണെങ്കിലും ടി മദർ സൂപ്പീരിയർ സ്ഥിരമായി പള്ളിയിൽ പോകാറുണ്ടായിരുന്നു. സിസ്റ്റർ ലൂസി ഇവരെ കണ്ടു എന്ന് മനസിലാക്കിയപ്പോൾ ടി സ്റ്റീഫൻ കോട്ടയ്ക്കൽ സിസ്റ്ററെ ആക്രമിക്കാൻ ഓടി ചെല്ലുകയും ഒടുവിൽ അവിടെ നിന്ന് സിസ്റ്റർ ഒരു വിധം ഓടി രക്ഷപെടുകയുമാണുണ്ടായത്,

“നിന്നെ ഞാൻ കൊല്ലുമെടി ” എന്ന് ഭീഷണി മുഴക്കിയാണ് ടിയാൻ സിസ്റ്ററെ ആക്രമിക്കാൻ ഓടി ചെന്നത് .തുടർന്ന് സിസ്റ്റർ ഈ വിവരം വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് എത്തുകയും ചെയ്തു, എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലും സിസ്റ്ററെ, ടി വികാരിയുടെ നേതൃത്വത്തിൽ,റെനിൽ, സണ്ണി, ഡെനീസ് എന്നീ ആളുകൾ ചേർന്ന് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.. സിസ്റ്റർ ടി വികാരിയെ അപമാനിക്കാൻ കരുതിക്കൂട്ടി നുണ പറയുന്നു എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്.

ഒടുവിൽ പള്ളിയിലെ CCTV ഫൂട്ടേജ് പരിശോധിച്ചാൽ സത്യം വെളിച്ചത്താകും എന്ന് മനസിലാക്കിയ ഇവർ ടി നോബിൾ പാറക്കൽ അടക്കമുള്ള ചില പുരോഹിതരുടെ നേതൃത്വത്തിൽ CCTV ദൃശ്യങ്ങൾ നശിപ്പിക്കുവാൻ കൊണ്ട് പിടിച്ച ശ്രമങ്ങൾ നടത്തുകയാണ്‌,CCTV പ്രവർത്തന രഹിതമാണ്‌ എന്നും പറയുന്നുണ്ട് പള്ളിയിലെ വിശ്വാസികളെയും സിസ്റ്റർക്കെതിരെ തിരിച്ചു വിട്ട് സിസ്റ്ററെ അപമാനിക്കാനും അപായപ്പെടുത്തുവാനും ടി ആളുകൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, സിസ്റ്റർക്ക് മാനസിക രോഗം ആണെന്ന് വരുത്തി തീർക്കാനും അത് വഴി മഠത്തിൽ നിന്ന് പുറത്താക്കുവാനും, വികാരിയും ശിങ്കിടികളും തന്ത്രങ്ങൾ മെനയുന്നുണ്ട്.

ആയതിനാൽ അങ്ങ് ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട്, ടി CCTV പിടിച്ചെടുത്ത്, യഥാർത്ഥ വസ്തുത പുറത്ത് കൊണ്ട് വന്ന്. ടി കാപാലികരുടെ വധ ഭീഷണികളിൽ നിന്നും സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടി കൾ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

Advertisements