അറിവ് തേടുന്ന പാവം പ്രവാസി

പണ്ട് അടിമക്കപ്പലുകളിൽ ഒരാളുടെ വലതുകാല്‍ അടുത്തുള്ളയാളിന്റെ ഇടതു കാലുമായി വിലങ്ങിട്ടായിരുന്നു ബന്ധിച്ചിരുന്നത്. വലിയ ഡിമാന്റ്‌ ഉള്ളതുകൊണ്ട്‌ വിലങ്ങുകള്‍ക്ക്‌ എന്നും ക്ഷാമമായിരുന്നു. കമഴ്ത്തിക്കിടത്തി പലകയോടു ചേര്‍ത്ത്‌ ചങ്ങലയ്ക്കിട്ട്‌ മുഖം നിലത്ത്‌ ഉരഞ്ഞുരഞ്ഞ്‌ പുരികത്തിലെ തൊലി പോയി എല്ല് പുറത്തുകാണുമായിരുന്ന അവസ്ഥയിലായിരിക്കും മിക്കവാറും ആളുകൾ. സ്ഥലം ലാഭിക്കാന്‍ പരമാവധി ആള്‍ക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കുത്തിനിറച്ചായിരുന്നു ഓരോ യാത്രയും.

മാസങ്ങള്‍ എടുക്കുമായിരുന്നു ഇത്തരം യാത്ര തീരാന്‍. ഒരുനേരം ഭക്ഷണവും, ഉണ്ടെങ്കില്‍ വെള്ളവും കൊടുക്കും. 350 – 450 പേരാണ്‌ ഒരു കപ്പലില്‍ ഉണ്ടാവുക. ഇങ്ങനെ രണ്ട്‌ കോടിയോളം ആഫ്രിക്കക്കാരെയാണ്‌ അടിമകളായി പിടിച്ചുകൊണ്ടുപോയി അമേരിക്കകളില്‍ വിറ്റത്‌. യുദ്ധങ്ങള്‍ വഴിയോ തട്ടിക്കൊണ്ട്‌ വരുന്നതുവഴിയോ പിടിച്ചു കൊണ്ടുവരുന്നവരെ ചങ്ങലയ്ക്കിട്ട്‌ ആഴ്ചകളും , മാസങ്ങളും നടത്തിയാണ്‌ കയറ്റിക്കൊണ്ടുപോകാനുള്ള കപ്പലുകളിലേക്ക്‌ എത്തിച്ചിരുന്നത്‌. കപ്പലുകളില്‍ കയറ്റുന്നതിനു മുന്‍പുള്ള തിരഞ്ഞെടുക്കലുകളില്‍ ഏതെങ്കിലും ആരോഗ്യകാരണത്താല്‍ വൈദ്യപരിശോധനയില്‍ ഒരാള്‍ ഒഴിവാക്കപ്പെട്ടാല്‍ അയാളെ കൊന്നു കളയുകയായിരുന്നു പതിവ്‌.

കപ്പലുകളില്‍ സ്പൂണുകള്‍ അടുക്കി വച്ചതുപോലെ കുത്തിനിറച്ചുള്ള യാത്രകളില്‍ രോഗവും , മരണവും സാധാരണമായിരുന്നു. അടിമകളെ മനുഷ്യരായല്ലാതെ ഉല്‍പ്പന്നമായിട്ടായിരുന്നു കരുതിയിരുന്നത്‌. ഇതിന്‌ നിയമപ്രാബല്യവുമുണ്ടായിരുന്നു. ആരെങ്കിലും എതിര്‍പ്പുകാണിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക്‌ ഒരു പാഠമാവാനായി കയ്യോ കാലോ ഒക്കെ വെട്ടിക്കളഞ്ഞിരുന്നു. മലമൂത്രവിസര്‍ജ്ജനത്തിന്‌ കപ്പലുകളുടെ അറ്റത്ത്‌ ചെന്ന് കടലിലേക്ക്‌ കാര്യം സാധിക്കാമായിരുന്നു, ചില കപ്പലുകളില്‍ ഇതിനായി നിറഞ്ഞുകവിഞ്ഞ ബക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്‌. കരയ്ക്ക്‌ അടുക്കുന്ന കാലമാകുമ്പോഴേക്കും കപ്പലുകള്‍ മല മൂത്രങ്ങളുടെയും ഛര്‍ദ്ദിയുടെയും മണം കൊണ്ട്‌ ദൂരെനിന്നുതന്നെ മനസ്സിലാവുന്ന തരത്തിലായിരുന്നു. കാലില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നവരില്‍ ഒരാള്‍ മരണപ്പെട്ടാലും അതു മറ്റേയാളുടെ കാലില്‍ പലപ്പോഴും ബന്ധിക്കപ്പെട്ടുതന്നെ കിടന്നിരുന്നു. സഹികെട്ട പലരും കടലില്‍ സ്വയം ചാടിത്തന്നെ മരിച്ചിരുന്നു.

 

National Museum of American History

ആത്മഹത്യയ്ക്കായി നിരാഹാരം കിടന്നാല്‍ അവരെ മര്‍ദ്ദിച്ചുഭക്ഷണം കഴിപ്പിക്കുമായിരുന്നു. കെട്ടിയിട്ടുകൊണ്ട്‌ കഠിനമായ ചാട്ടവാറടിയായിരുന്നു പ്രധാന ശിക്ഷകളിലൊന്ന്. കടലില്‍ച്ചാടിയാല്‍ സ്രാവുപിടിക്കുമെന്നും മരണം ദാരുണ മാണെന്നും അടിമകള്‍ക്കു കാണിച്ചു കൊടുക്കാനായി ഒരിക്കല്‍ ഒരു ക്യാപ്റ്റന്‍ ഒരു സ്ത്രീയെ കയറില്‍കെട്ടി കടലില്‍ താഴ്ത്തുകയും ഉടന്‍ തന്നെ ഉയര്‍ത്തി എടുക്കുകയും ചെയ്തു. അപ്പോഴേക്കും അവരുടെ ഉടലിന്റെ പകുതിഭാഗം സ്രാവു തിന്നു തീര്‍ത്തിരുന്നു.

സോങ്ങ്‌ എന്നു പേരുള്ള ഒരു അടിമക്കപ്പല്‍ അടിമകളെ കൊണ്ടുപോകുമ്പോള്‍ വഴി തെറ്റുകയും കുടിവെള്ളം തീര്‍ന്നുപോകുന്ന അവസ്ഥ വരികയും ചെയ്തു. ബാക്കിയുള്ള വര്‍ക്ക്‌ വെള്ളം തികയാന്‍ വേണ്ടിയും ഉല്‍പ്പന്നം നഷ്ടപ്പെട്ടാലുള്ള ഇന്‍ഷുറന്‍സ്‌ ലഭിക്കുവാനു മായി 133 അടിമകളെ ജീവനോടെതന്നെ കടലിലേക്ക്‌ എറിഞ്ഞുകളയുകയുണ്ടായി.

ഇതെത്തുടര്‍ന്നുണ്ടായ നിരവധി വിചാരണകളില്‍ അവശ്യഘട്ടങ്ങളില്‍ അടിമകളെ അറിഞ്ഞു കൊണ്ടുതന്നെ കൊന്നു കളയുന്നത്‌ നിയമവിധേയമാണെന്നുവരെ വിധി വരുകയുണ്ടായി. എന്നാല്‍ ഈ സംഭവം അടിമത്തത്തിനെതിരെയുള്ള നീക്കങ്ങള്‍ക്ക്‌ ശക്തിപകരാന്‍ ഉപയോഗപ്പെടുകയും അതിലെ ഒരു നാഴികക്കല്ലായി തീരുകയും ചെയ്തു. 300 വര്‍ഷങ്ങളിലായി ഇത്തരം 54000 കപ്പലുകളാണ്‌ ആഫ്രിക്കയിലെ മനുഷ്യരെ അടിമകളായിപ്പിടിച്ചുകൊണ്ട്‌ അമേരിക്കയിലേക്ക്‌ പോയത്‌. അതില്‍ 20 ലക്ഷത്തോളം പേര്‍ യാത്രയില്‍ ത്തന്നെ മരണപ്പെട്ടിരുന്നു.

You May Also Like

‘ജയ ജയ ജയ ജയ ഹേ’ പുതിയ ഗാനം എത്തി

റിലീസിന് മുൻപ് തന്നെ വളരെ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ബേസിൽ ജോസഫും ദര്‍ശന രാജേന്ദ്രനും നായകനായി എത്തുന്ന…

സെറ്റ് സാരിയിൽ അതിസുന്ദരിയായി അനുസിത്താര. കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ച താരമാണ് അനുസിത്താര. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളികളുടെ മനസ്സിൽ തൻറെതായ സ്ഥാനം നേടിയെടുത്തത്.

ആ നടനുമായുള്ള ബന്ധുത്വം തന്റെ കരിയറിൽ ഗുണം ചെയ്തിട്ടില്ല എന്ന അഭിപ്രായക്കാരനാണ് രാമു

 Bineesh K Achuthan ഒരു ചലച്ചിത്രതാരമാവുക എന്നത് അന്നുമിന്നും പലരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. പലരും അതിനായി…

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ ഒരു നായക നടൻ…