എന്താണ് സ്മാർട്ട് സ്പീക്കറുകൾ ?

അറിവ് തേടുന്ന പാവം പ്രവാസി

വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വയർലെസ് സ്പീക്കറുകളാണ് സ്മാർട്ട് സ്പീക്കറുകൾ. സാധാരണയായി ആമസോൺ അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ് അല്ലെങ്കിൽ ആപ്പിൾ സിരി പോലുള്ള ബിൽറ്റ്-ഇൻ വെർച്വൽ അസിസ്റ്റന്റ് സംവിധാനവും ഉണ്ട്. സംഗീതം പ്ലേ ചെയ്യാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും , അലാമുകളും ടൈമറുകളും സജ്ജീകരിക്കാനും സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും മറ്റും സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കാം.

സ്‌മാർട്ട് സ്‌പീക്കറുകൾ സാധാരണയായി വൈഫൈ പ്രവർത്തനക്ഷമമാണ് . സ്‌മാർട്ട് ഹോം ഇകോ സിസ്റ്റത്തിനായി അവ നമ്മുടെ വീട്ടിലെ മറ്റ് സ്‌മാർട്ട് ഉപകരണങ്ങളുമായി കണക്‌റ്റ് ചെയ്യാനാകും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു സ്മാർട്ട് സ്പീക്കർ ഉപയോഗിച്ച് ലൈറ്റുകൾ ഓണാക്കാനോ , തെർമോസ്റ്റാറ്റ് ക്രമീകരിക്കാനോ ,ഡോറുകൾ ലോക്ക് ചെയ്യാനോ കഴിയും.ചില സ്മാർട്ട് സ്പീക്കറുകൾ ബിൽറ്റ്-ഇൻ സ്ക്രീനുകൾ ഉണ്ട്, മറ്റുള്ളവയ്ക്ക് ഇല്ല. ലൈറ്റുകൾ, എസികൾ, ടിവികൾ, ഗെയ്‌സറു കൾ, വാട്ടർ മോട്ടോറുകൾ എന്നിവയും മറ്റും നിയന്ത്രിക്കാനും ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാനും വാർത്തകൾ, കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകൾ, നഴ്‌സറി റൈമുകൾ, സ്റ്റോറികൾ എന്നിവ അറിയാനും കഴിയും.

ഉടമയുടെ ആജ്ഞക്ക് കാത്ത് കാതുകൂർപ്പിച്ചിരി ക്കുന്നവയാണ് സ്മാർട്ട് സ്പീക്കറുകൾ. ടി.വിയും , ഫ്രിഡ്ജും ,ലൈറ്റും , സ്വിച്ചും , വാഷിങ് മെഷീനും , എ.സിയും , അടുക്കളയും വാതിലും എല്ലാം പറഞ്ഞാലുടനെ പ്രവർത്തനക്ഷമമാകും. നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നതി നാലാണ് ഇത് സാധ്യമാകുന്നത്. ഇതിനായി ഉപകരണങ്ങളിൽ എല്ലാം വൈ ഫൈ കണക്ഷൻ സംവിധാനമുണ്ടാവണം. വീട്ടിൽ എപ്പോഴും വൈദ്യുതിയും ഇൻറർനെറ്റ് കണക്ഷനുമുണ്ടാവണം. പ്രശസ്തമായ ഏതാനും സ്മാർട്ട് സ്പീക്കറുകൾ ഇവയാണ്

ഇൻവോക്ക് :

ഹാർമൻ കാർഡൻ വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് സ്പീക്കറാണ് ഇൻവോക്ക് (ഇംഗ്ലീഷിൽ INVOKE എന്ന് ശൈലിയിൽ രേഖപെടുത്തുന്നു). മൈക്രോസോഫ്റ്റിന്റെ ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് ആയ കോർട്ടാന ശക്തി പകരുന്ന ഈ സ്‌പീക്കർ സ്പോട്ടിഫൈ, എഹാർട്ട് റേഡിയോ, ട്വൂണിൻ തുടങ്ങിയ സേവനങ്ങളിൽ നിന്ന് സംഗീത സ്ട്രീമിംഗ് പിന്തുണയ്ക്കുന്നു.സ്കൈപ്പ് ഉപയോഗിച്ച് വോയ്സ് കോളുകൾക്ക് പിന്തുണ നൽകുന്ന ആദ്യത്തെ സ്മാർട്ട് സ്പീക്കർ കൂടിയാണിത്. ഒരാളുടെ മൈക്രോസോഫ്റ്റ് അക്കൗണ്ടുമായുള്ള സ്പീക്കറുടെ കോർട്ടാന സംയോജിപ്പിച്ചു കൊണ്ട് കലണ്ടറുകൾ, ഓർമ്മപ്പെടുത്തലുകൾ, യാത്രാമാർഗങ്ങൾ, ചെയ്യേണ്ട ലിസ്റ്റുകൾ, ഹോം ഓട്ടോമേഷൻ സവിശേഷതകൾ എന്നിവയും പ്രവർത്തനക്ഷമമാക്കി.

ആമസോൺ എക്കോ :

ആമസോൺ.കോം വികസിപ്പിച്ച ഒരു സ്മാർട്ട് സ്പീക്കർ ബ്രാൻഡാണ് ആമസോൺ എക്കോ . ആമസോൺ അലെക്സ എന്ന ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് സംവിധാനം മുഖേന മനുഷ്യരുമായി സംവദിക്കാനും, മ്യൂസിക്/ഓഡിയോബുക്ക് എന്നിവ പ്ലേ ചെയ്യാനും, വാർത്തകൾ, കാലാവസ്ഥാ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയും. ഈ സംവിധാനം ലഭ്യമായ ഉപകരണങ്ങളെ പ്രവർത്തനക്ഷമാക്കാൻ അലെക്സ എന്ന ഉണർത്തൽ പദം ഉപയോഗിച്ചാൽ മതിയാകും. ഈ പദം ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് എക്കോ, ആമസോൺ അഥവാ കംപ്യൂട്ടർ എന്നോ മാറ്റാൻ കഴിയും. മറ്റ് സ്മാർട്ട് ഉപകരണങ്ങളെ നിയന്ത്രിച്ച് അതുവഴി ഒരു ഹോം ഓട്ടോമേഷൻ സംവിധാനമായി പ്രവർത്തിക്കാനും ഇതിന് ശേഷിയുണ്ട്.

ഗൂഗിൾ നെസ്റ്റ് :

ഗൂഗിൾ നെസ്റ്റ് ബ്രാൻഡിന് കീഴിൽ ഗൂഗിൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് സ്പീക്കറുകളുടെ ഒരു നിരയാണ് ഗൂഗിൾ ഹോം എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഗൂഗിൾ നെസ്റ്റ്. ഗൂഗിൾ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് മുഖേന ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കറുമായി സംവദിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.ഗൂഗിളിന്റെ തന്നെയും മറ്റ്‌ സേവന ദാതാക്കളുടെയും പലവിധത്തിലുള്ള സേവന ങ്ങൾ ഈ സ്‌പീക്കറിൽ സംയോജിപ്പിച്ചിരിക്കു ന്നു. ഒരു വീട്ടിലെ വിവിധ മുറികളിൽ ഓരോ ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കർ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം സമന്വയിപ്പിക്കാവുന്ന താണ്. ഏപ്രിൽ 2017 ലെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് മുഖേന ആറു പേരുടെ വരെ ശബ്ദം തിരിച്ചറിയാനുള്ള ശേഷി ഈ ഉപകരണം നേടി. 2016 നവംബറിൽ പുറത്തിറങ്ങിയ യഥാർത്ഥ ഗൂഗിൾ ഹോം സ്പീക്കറിന് മുകളിൽ നിറമുള്ള സ്റ്റാറ്റസ് എൽഇഡികൾ ഉള്ളതും, സിലിണ്ടർ ആകൃതിയുമാണ് ഉണ്ടായിരുന്നത്.

You May Also Like

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന കുണ്ടന്നൂരിലെ കുത്സിത ലഹള

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന കുണ്ടന്നൂരിലെ കുത്സിത ലഹള, ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി വ്യത്യസ്തമായ കഥയും,…

ഒരു ദശാബ്ദത്തിനു ശേഷം സുരേഷ് ഗോപിയുടെ പൊലീസ് വേഷം ‘പാപ്പൻ’ ഗ്രാന്റ് ട്രെയ്‌ലർ

സുരേഷ്‌ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്തിന് ശേഷം ജോഷി സംവിധാനം ചെയുന്ന ചിത്രമാണ് ‘പാപ്പൻ’.…

ഉറക്കമെന്ന മരണം ; ഉണർവെന്ന ജീവിതം

ഉറക്കമെന്ന മരണം ; ഉണർവെന്ന ജീവിതം (ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഏറ്റവും മികച്ച…

ടൈഗർ 3 യിലെ സൽമാൻ ഖാന്റെ 10 മിനിറ്റ് എൻട്രി രംഗം ഭായ് ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നു സംവിധായകൻ മനീഷ് ശർമ്മ

ടൈഗർ 3യെ കുറിച്ചുള്ള ആകാംഷ ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറുകളിൽ…