കഷ്ടപ്പാട് കണ്ട് സഹായിച്ച സുഹൃത്തിനെ സ്മൃതി ഇറാനി വഞ്ചിച്ച കഥ

876

ഹിന്ദിയിൽ നിന്നും വിവർത്തനം ചെയ്തത് ടി.അഷറഫ്

ആരാണ് ഇന്നത്തെ സ്മൃതി ഇറാനി, സ്മൃതി മൽഹോത്ര എങ്ങനെ സ്മൃതി ഇറാനിയായി, ആ സ്മൃതി എങ്ങനെ കേന്ദ്രമന്ത്രിയായി ?

(“മോഡിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് സ്മൃതി ഇറാനി മന്ത്രിയായത് ” :- ബിജെപി നേതാവ്)

ദില്ലിയിൽ നിന്ന് വെറും പന്ത്രണ്ടാം വർഷ വിദ്യാഭ്യാസം കഴിഞ്ഞ ഒരു പെൺകുട്ടി മോഡലിംഗിനായി മുംബൈയിലേക്ക് പോയി. മുംബൈ പോലുള്ള വലിയ നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുവാനുള്ള സാംബത്തിക ശേഷിയൊന്നും അന്ന് അവൾക്കുണ്ടായിരുന്നില്ല.
മുംബെയിൽ വളരെ അധികം പ്രയാസപ്പെട്ടുകൊണ്ടിരിക്കേ അവർ ധനികയായ ഒരു പാർസി പെൺകുട്ടിയെ പരിചയപ്പെടാൻ ഇടയായി, പിന്നീട് അവർ പതുക്കെ സുഹൃത്തുക്കളായി.

ആ ധനികയായ പാർസി പെൺകുട്ടിയുടെ പേര് മോനാ ഇറാനി എന്നായിരുന്നു, അവളുടെ സുഹൃത്തിന്റെ കഷ്ടപ്പാടിൽ മനസ് അസ്വസ്ഥയായ അവർ സ്മൃതി എന്ന പെൺകുട്ടിയോട് തൻെറ വീട്ടിൽ വന്ന് താമസിക്കുന്നതിന് ക്ഷണിച്ചു. എന്നാൽ ഈ സുഹൃത്ത് കാരണം ഒരു ദിവസം തൻെറ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുമെന്ന് അവൾ ചിന്തിച്ചില്ല.

തൻെറ വീട് ബാന്ദ്രയിലെ ഒരു വലിയ ബംഗ്ലാവാണെന്നും നിങ്ങൾക്ക് ഈ ബംഗ്ളാവിൻെറ മുകളിലെ നിലയിൽ താമസിക്കാമെന്നും വീട്ടിലെ ഭക്ഷണം കഴിച്ചു ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിതം കെട്ടിപ്പടുക്കുവാനാകുമെന്നും അവർ സ്മൃതിയോട് പറഞ്ഞു.

അങ്ങനെ സ്മൃതി മൽഹോത്ര എന്ന പഞ്ചാബി പെൺകുട്ടിയേയും കൂട്ടി മോനാ ഇറാനി എന്ന പാർസി സുഹൃത്ത് തങ്ങളുടെ വിശാലമായ കുടുംബ ബംഗ്ലാവിലേക്ക് നടന്നു, സുഹൃത്തിനെ അവിടെ താമസിപ്പിച്ചു.

അവിടെ എത്തിയപ്പോഴാണ് ഈ വീടിൻെറ ഉടമസ്ഥനായ സുബിൻ ഇറാനി എന്ന പാർസി ഒരു സാധാരണക്കാരനല്ലെന്നും ധനികനായ ഫിറോസ് ഷാ ഗോദ്‌റെജിന്റെ അനന്തരവനാണെന്നും അദ്ദേഹത്തിന്റെ സഹോദരി ടാറ്റ കുടുംബത്തിലെ അംഗമാണെന്നും ഗോവ, മുംബൈ, നവസാരി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുണ്ടെന്നും സ്മൃതി മനസ്സിലാക്കുന്നത്.

പിന്നീടുണ്ടായത് ഒരു സിനിമയിലെന്ന പോലെയുള്ള ട്വിസ്റ്റാണ്. അവളുടെ കഷ്ടപ്പാടുകൾ കണ്ട് തെരുവിൽ നിന്നും വിളിച്ച്കൊണ്ടു വന്ന് അഭയം നൽകിയ സുഹൃത്തായ മോനാ ഇറാനിയുടെ ഭർത്താവിനെ അവൾ പതുക്കെ വശീകരിക്കാൻ തുടങ്ങി. തൻെറ അഥിതിയായി വീട്ടിലെത്തിയ ഒരു പെൺസുഹൃത്ത് അവരുടെ ഭർത്താവിന്റെ മാത്രമല്ല മകളുടേയും സ്നേഹം തട്ടിയെടുത്തു. അങ്ങനെ ആഥിതേയയെ പുറത്താക്കുന്നതിലെത്തി ആ അഭയം നൽകൽ!

പാർസിയായ സുബിൻ ഇറാനി എന്ന മോനാ ഇറാനിയുടെ ഭർത്താവ് സ്മൃതി എന്ന സ്ത്രീയുടെ കെണിയിൽ അകപ്പെട്ടു, ഭാര്യ മോന ഇറാനിയെ വിവാഹമോചനം ചെയ്യുകയും സ്മൃതി മൽഹോത്രയെ വിവാഹം കഴിക്കുകയും, അതോടെ മോനാ ഇറാനിക്ക് സ്വന്തം വീട് ഉപേക്ഷിച്ച് പേവേണ്ടി വരികയും ചെയ്തു.!
2001 ൽ സ്മൃതി മൽഹോത്ര സുബിൻ ഇറാനി എന്ന പാർസിയെ വിവാഹം കഴിച്ചു സ്മൃതി ഇറാനി ആയി, പണവും പ്രതാപവും കൈവന്നു.

ഇതാണ് സ്മൃതി ഇറാനിയുടെ ‘പോരാട്ട’ത്തിൻെറ കഥ.! സമാനമായ രീതിയിലുള്ള ചതിവും, വഞ്ചനയും, കള്ളങ്ങളുമായി അവർ തന്റെ രാഷ്ട്രീയ ജീവിതത്തിലും പാരംബര്യം കാത്തു സൂക്ഷിക്കുന്നു.