‘ഇനി ആ ‘മോൻ’ ഇങ്ങുവരട്ടെ, കാടെന്നുകരുതി പാമ്പുകളെ തുറന്നുവിട്ടു ഞങ്ങൾക്ക് ജീവിക്കാൻ വയ്യാതായി’

0
777

നമ്മൾ ഓംലെറ്റടിക്കാൻ വാങ്ങിയ കോഴിമുട്ടയിൽ ഒരു കോഴിക്കുഞ്ഞുണ്ടാവാൻ വേണ്ടതെല്ലാമുള്ളത് കൊണ്ട് അത് വിരിയിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നത് പോലെയാണ് മനോരമ ഓൺലൈനിലെ ഒരു വാർത്ത കണ്ടപ്പോൾ തോന്നിയത്.

കോട്ടയം മറിയപ്പിള്ളിയിൽ നിന്ന് റെസ്ക്യൂ ചെയ്ത മൂർഖനൊപ്പം ലഭിച്ച പാമ്പിൻമുട്ടകൾ ചൂടും തണുപ്പും ക്രമീകരിച്ച് വിരിയിച്ചെടുത്ത 35 മൂർഖൻകുഞ്ഞുങ്ങളെ ഏരുമേലിക്കടുത്ത് വനത്തിൽ തുറന്ന് വിട്ടിരിക്കുന്നുവത്രെ! എരുമേലിയിൽ അത്ര വലിയ ഘോരവനങ്ങളൊന്നുമില്ല. മനുഷ്യവാസമുള്ള, മനുഷ്യനാശ്രയിക്കുന്ന പൊന്തൻപുഴ പോലെയുളള വിസ്തീർണ്ണം കുറഞ്ഞ കാടുകളിലാവും അവയെ തുറന്ന് വിട്ടത് എന്നൂഹിക്കുന്നു.

ആധുനികരാജ്യങ്ങളിൽ പലതിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന ജീവികളുടെ എണ്ണം പല മാർഗ്ഗത്തിലൂടെയും നിയന്ത്രിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. വിഷപ്പാമ്പുകളെ കൊല്ലരുതെന്നും അതിനെ റസ്ക്യൂ ചെയ്ത് മനുഷ്യസാന്നിദ്ധ്യമില്ലാത്തയിടങ്ങളിൽ തുറന്ന് വിടണമെന്നതിനെ മനസ്സിലാക്കാം, പക്ഷേ ഇനിയും ജനിക്കാത്ത പാമ്പുകളെ വിരിയിച്ചെടുത്ത് ജീവിക്കാൻ വിടുന്നത് കഷ്ടമാണ്. മനുഷ്യഭ്രൂണങ്ങൾക്ക് പോലുമില്ലാത്ത അവകാശമാണത്.

തലതിരിഞ്ഞ പരിസ്ഥിതി മൃഗ സ്നേഹം ഉള്ള കൂട്ടരാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും… അവരെ ബോധവൽക്കരണം നടത്തുന്നതിന് പകരം അവർക്ക് കുട ചൂടുന്ന ഒരു വനം വകുപ്പും. അല്ലെങ്കിൽ തന്നെ വന്യമൃഗങ്ങളുടെ അനിയന്ത്രിതമായ പെറ്റുപെരുകൽകൊണ്ട് മലയോരമേഖലയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആണ് ഉള്ളത്. ഒരു മുപ്പതുവർഷങ്ങൾക്കു മുൻപ് ലോഡ്‌കണക്കിന് കുരുമുളക് കിട്ടിയിരുന്ന മാസങ്ങളോളളം തുടർച്ചയായി വിളവെടുപ്പ് നടന്നിരുന്ന പ്രദേശങ്ങൾ ഉപേക്ഷിച്ച് കർഷകർ പലായനം ചെയ്യുകയാണ്. അപ്പോളാണ് വനംവകുപ്പിന്റെ തോന്നിവാസങ്ങളും.

ഒരിക്കൽ ഞാൻ തിരുവനന്തപുരത്തെ പെരിങ്ങമല പാലോഡ് ഭാഗത്ത് ഒരു കുഗ്രാമത്തിൽ ഒരു ചായ കടയിൽ ചായ കുടിച് കൊണ്ടിരിക്കുന്നു.അവിടെ ഇരിക്കുന്ന മറ്റുള്ള ആളുകൾ പറയുന്നത് കേട്ടൂ, ഇനി ആ നായിന്റെ മോൻ ഇത് കാടാണ് എന്ന് പറഞ്ഞു ഇവിടെ കൊണ്ട് വന്നു ഇടട്ടെ പാമ്പിനെ അന്ന് കാണിച്ചു കൊടുക്കാം. ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഇത് കേട്ട ഞാൻ ചോദിച്ചു. അണ്ണാ ആരെ കുറിച്ചാണ് പറയുന്നത് ? വേറെ ആര് ആ വാവ സുരേഷ് തന്നെ. ഇവർക്കൊക്കെ എല്ലാം തമാശയാണ്. ഈ പാമ്പ് സ്നേഹം വളരെ അപകടകരമാണ്…. ഒരിക്കൽ പെട്ടു പോയവർക്കറിയാം അതിന്റെ ഭീകരത.