Connect with us

രണ്ടു പേരും കലാകാരികൾ, ഒരാൾ ഫാസിസവും മറ്റെയാൾ ഫാസിസ്റ്റ് വിരുദ്ധതയും ആശയമാക്കി

ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ ഒരു പരിവർത്തിത ക്രൈസ്തവ കുടുംബത്തിലെ അംഗമായി സ്നേഹ എന്നൊരു പെൺകുട്ടി ജനിക്കുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചയോട് നി

 32 total views

Published

on

Praveen prabha

വർഷം 1932


ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ ഒരു പരിവർത്തിത ക്രൈസ്തവ കുടുംബത്തിലെ അംഗമായി സ്നേഹ എന്നൊരു പെൺകുട്ടി ജനിക്കുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചയോട് നിരന്തരം കലഹിക്കുകയും, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള സമരങ്ങളിൽ ഇടപെടുകയുമൊക്കെ ചെയ്തുകൊണ്ടായിരുന്നു അവരുടെ ബാല്യ-കൗമാരകാലങ്ങളുടെ പുരോഗതി.
അതിനിടയിൽ പ്രതിഷേധത്തിന്റെ ഭാഗമായി ക്രിസ്ത്യൻ നാമം ഉപേക്ഷിച്ച് മറ്റൊരു പേര് സ്വീകരിക്കുകയും ഇന്ത്യൻ വസ്ത്രങ്ങൾ മാത്രം അണിയാൻ തുടങ്ങുകയും ചെയ്തു. ഒപ്പം നെറ്റിയിൽ ഒരു വലിയ പൊട്ടു കൂടി ചാർത്തി പൂർണമായും ഇന്ത്യൻ ഐഡന്റിറ്റിയിൽ അവർ നിന്നു.

വർഷം 1987


ഹിമാചൽ പ്രദേശിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ ദമ്പതികളായ ആശയ്ക്കും അമർദീപിനും രണ്ടാമതായി ഒരു പെൺകുട്ടി കൂടി പിറക്കുന്നു. മൂത്ത കുട്ടിക്ക് ശേഷം ആഗ്രഹിക്കാതെ ജനിച്ചുപോയതിനാൽ അവൾ മാതാപിതാക്കളുടെ ഓമനമകളായിരുന്നില്ല.ശേഷം ഒരു അനിയൻ കൂടി ജനിക്കുന്നതോടെ അവൾ കുടുംബത്തിൽ തീർത്തും ഒറ്റപ്പെട്ടു.
അവളുടെ ബാല്യ-കൗമാരങ്ങൾ നിരന്തര കലഹങ്ങളുടേതായിരുന്നു. അങ്ങനെ പ്ലസ് ടു പഠനശേഷം അവൾ മുംബൈയിലേക്ക് കൂടുമാറുകയും ഫാഷൻ മോഡലിംഗ് അടക്കമുള്ള പലവിധ മേഖലകളിൽ ശ്രമം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു. ഗോഡ്ഫാദേഴ്സ് ആരുമില്ലായിരുന്നത് കൊണ്ടുതന്നെ ഈ ശ്രമങ്ങൾക്കിടയിൽ ഏറെ നാളുകൾ പട്ടിണി കിടക്കുകയും ഏറെ കഷ്ടപ്പെടുകയും ചെയ്തു.

വർഷം 1970


നൃത്തത്തിൽ അതീവ തൽപരയായിരുന്ന സ്നേഹ അക്കാലത്തെ പ്രശസ്ത നർത്തകനായിരുന്ന കിട്ടപ്പപിള്ളയിൽ നിന്ന് പരിശീലനം നേടുകയും നർത്തകി എന്ന നിലയിൽ സാമാന്യം പ്രശസ്തി നേടുകയും ചെയ്യുന്നു. ചെന്നൈ ക്വീൻസ് മേരി കോളജിൽ വെച്ച് ഇവരുടെ നൃത്തം കാണാനിടയായ കവിയും സംവിധായകനുമായ പട്ടാഭിരാമ റെഡ്ഡി ഇവരിൽ അനുരക്തനാവുകയും പിന്നീട് പ്രണയാഭ്യർത്ഥനകൾക്ക് ശേഷം അവർ തമ്മിൽ വിവാഹിതരാവുകയും ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടു കൊണ്ടിരുന്ന ആ ദമ്പതികളെ ഏറ്റവുമധികം സ്വാധീനിച്ചത് റാം മനോഹർ ലോഹ്യയുടെ പ്രവർത്തനങ്ങളായിരുന്നു. ചെന്നൈയുടെ നാടകചരിത്രത്തിലെ മറക്കാനാവാത്ത ഏടായ “മദ്രാസ് പ്ലേയേഴ്സ്” സ്ഥാപിച്ചത് ഈ ദമ്പതികളാണ്.ഷേക്സ്പിയറിന്റെയും ഇബ്സന്റെയുമൊക്കെ നാടകങ്ങളെ അവർ അരങ്ങിലെത്തിച്ചു.

പിന്നീട് യു. ആർ അനന്തമൂർത്തിയുടെ സംസ്കാര എന്ന നോവലിനെ പട്ടാഭിരാമ റെഡ്ഡി അതേ പേരിൽ സിനിമയാക്കുകയും ചെയ്തു. ആദ്യം സെൻസർഷിപ്പ് നിഷേധിക്കപ്പെട്ട സിനിമ പിന്നീട് ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടുകയുണ്ടായി. സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയതയ്ക്കും അനീതികൾക്കുമെതിരെ സംസാരിച്ച ആ സിനിമ ഇന്ത്യൻ സമാന്തര സിനിമാലോകത്തെ ഒരു ബഞ്ച്മാർക്കായി മാറി.ഗിരീഷ് കർണാടും ലങ്കേഷുമൊക്കെ അഭിനയിച്ച സംസ്കാരയിലെ കേന്ദ്ര കഥാപാത്രമായ ചന്ദ്രി എന്ന വേശ്യാസ്ത്രീയെ അവതരിപ്പിച്ചത് സ്നേഹയായിരുന്നു. ഈ സിനിമയോടെ അവർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറി.

Advertisement

വർഷം 2006


മോഡലിംഗ് രംഗത്ത് നിന്നും ലഭിച്ച പണമുപയോഗിച്ച് അഭിനയപരിശീലനം സിദ്ധിച്ച അവൾ തന്റെ പത്തൊമ്പതാം വയസ്സിൽ ആദ്യ സിനിമയുടെ ഭാഗമായി. ഇതിനിടയിൽ മുംബൈയിൽ താമസമാക്കിയ നാളുകളിൽ തന്നെ ലൈംഗികമായും മാനസികമായും നിരന്തര പീഡനങ്ങൾക്ക് ഇരയാക്കിയ ആൾക്കെതിരെ കേസിന് പോവുകയും വലിയ വാർത്തകൾ സൃഷ്ടിക്കുകയും ചെയ്തു. ആദ്യ സിനിമയിലെ പ്രകടനം വലിയ തോതിൽ പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നു. പിന്നീടിങ്ങോട്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി മാറിയ അവർ 2014ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 2015ലും അവർ തന്നെയായിരുന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ശേഷമവർ നിരന്തര വിവാദങ്ങളുടെ ഭാഗമായി. അവരുടെ ഓരോ പ്രസ്താവനകളും വലിയ തോതിൽ കലഹങ്ങൾ സൃഷ്ടിച്ചു.

വർഷം 1975-76


തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട കോടതി വിധിയെ മറികടക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1975 ജൂൺ 25ന് അർദ്ധരാത്രിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. നാടൊട്ടുക്കും പ്രതിഷേധങ്ങളും പ്രകടനങ്ങളും കലഹങ്ങളും നടന്നു, ഒരുപാട്പേർ തടവിലാക്കപ്പെട്ടു. ഇന്നത്തെ യുഎപിഎ നിയമത്തിന്റെ ആദ്യരൂപമായ മിസ പ്രയോഗിച്ച് വിചാരണ കൂടാതെ ഒട്ടേറെപ്പേർ തുറുങ്കിലടയ്ക്കപ്പെട്ടു. അന്ന് ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയതിന്റെ പേരിൽ വേട്ടയാടപ്പെടുകയും തൽഫലമായി ഒളിവിലിരുന്ന് പ്രവർത്തിക്കാൻ നിർബന്ധിതനാവുകയും ചെയ്തു. ജോർജ്ജ് ഫെർണാണ്ടസിനെയും ഒപ്പം അദ്ദേഹവുമായി ബന്ധമുള്ള സകലരെയും ബറോഡ ഡൈനാമിറ്റ് കേസ് എന്നറിയപ്പെട്ട ഗൂഢാലോചനാ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്യുന്നത് മെയ് 2ന്. പട്ടാഭിരാമ റെഡ്ഡിയും സ്നേഹയും അതിലുണ്ടായിരുന്നു. അന്ന് ചാർജ് ഷീറ്റിൽ പേരില്ലാതിരുന്നിട്ടും ബാംഗ്ലൂർ സെൻട്രൽ ജയിലിലെ ആദ്യ വനിതാ രാഷ്ട്രീയ തടവുകാരിയായി സ്നേഹ ജയിലിലടയ്ക്കപ്പെട്ടു.

അന്ന് വനിതാ തടവുകാർ ജയിലിലേക്ക് വന്നാൽ നഗ്നയാക്കി പരിശോധിക്കുകയും ശാരീരിക പീഢനങ്ങളേൽപ്പിക്കുകയും ചെയ്യുമായിരുന്നു. സ്നേഹ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അതീവ ഗുരുതരമായ ആസ്മാരോഗമുണ്ടായിട്ടും ജയിലിലെ വനിതാ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നേടിയെടുക്കാനും വേണ്ടി അവർ തന്റെ ആരോഗ്യത്തെപ്പോലും മറന്നുകൊണ്ട് യുദ്ധം ചെയ്തു. ആസ്മാ അറ്റാക്കുണ്ടായ ശേഷവും ജയിലിലെ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ വേണ്ടി അവർ നിരാഹാരം കിടന്നു. നാൾക്കുനാൾ വഷളായി വന്ന അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 1977ജനുവരി 15ന്, അതായത് എട്ട് മാസത്തിന് ശേഷം അവരെ ജയിലിൽ നിന്ന് വിട്ടയച്ചു.

വർഷം 2017-20


ഒരുപിടി നല്ല ചിത്രങ്ങളിലൂടെയും അതിലേറെ വിവാദങ്ങളിലൂടെയും ആശ-അമർദീപ് ദമ്പതികളുടെ മകൾ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ചു. ഋത്വിക് റോഷനും ഷബാന ആസ്മിയും കരൺ ജോഹറുമൊക്കെ അവരുടെ വിവാദത്തിലെ കണ്ണികളായി. 2017ൽ കവിയും ഭർത്താവുമായ ജാവേദ് അക്തറിനോടൊപ്പം പാകിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിച്ച ഷബാന ആസ്മിയെ ആന്റിനാഷണൽ അഥവാ ദേശവിരുദ്ധ എന്ന് അവർ വിളിച്ചത് വലിയ വിവാദങ്ങൾക്ക് മരുന്നിട്ടിരുന്നു.പിന്നീട് മുംബൈയെ പാക്ക് അധീന കാശ്മീർ എന്ന് വിളിക്കുകയും ബാബർ സേന, ദേശദ്രോഹി പരാമർശങ്ങളുമൊക്കെ ഒട്ടേറെ വിവാദങ്ങൾക്ക് തുടക്കമിട്ടു. കരൺ ജോഹറെയും ഒപ്പം പല താരങ്ങളെയും അവർ പേരെടുത്തു പറഞ്ഞ് വിമർശിച്ചു. താണ്ഡവ് എന്ന വെബ്സീരിസിൽ ദൈവങ്ങളെ അപമാനിച്ചവരുടെ തല വെട്ടിമാറ്റണം എന്നവർ ട്വീറ്റ് ചെയ്തു.2020ൽ അവർക്ക് പദ്മശ്രീ നൽകപ്പെട്ടു, പക്ഷേ ആ പുരസ്കാരത്തിന്റെ മാനദണ്ഡം രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടു..

Advertisement

വർഷം 1977


നിരന്തരമായ പീഢനങ്ങളുടെയും കലശലായ രോഗത്തിന്റെയും ഫലമായി 1977 ജനുവരി 15ന് വിട്ടയയ്ക്കപ്പെട്ട സ്നേഹ അതേ മാസം 20ന് ജീവൻ വെടിഞ്ഞു, അതായത് റിലീസിന് കൃത്യം അഞ്ച് ദിവസത്തിന് ശേഷം.

വർഷം 2020-21


സംഘപരിവാർ അജണ്ടകളുടെ ഭാഗമായി നിൽക്കുകയും അവരുടെ ആശയങ്ങളെ വളരെയധികം പിന്താങ്ങുന്ന രീതിയിൽ നിരന്തരം സംസാരിക്കുകയും ചെയ്യുന്ന കാരണത്താൽ വലിയ തോതിൽ എതിർപ്പുകൾ നേരിട്ട അവർ വിവാദപ്രസ്താവനകൾ നടത്തുന്നതിൽ മത്സരിച്ചു. കർഷകസമരം തീവ്രവാദികളുടെ സമരമാണെന്നും, മോദിയെ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ പ്രധാനമന്ത്രിയാക്കണമെന്നും തുടങ്ങി ഒട്ടേറെ വിവാദപ്രസ്താവനകൾ നടത്തി അവർ. ഏറ്റവുമൊടുവിൽ ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അവർ ഷബാന ആസ്മിയുടെ നേട്ടത്തിന് തൊട്ടരികിൽ എത്തി.


ഇതിൽ രണ്ടാമത് പറഞ്ഞിരിക്കുന്ന നടിയെ നിങ്ങളറിയും കങ്കണ അമർദീപ് റണാവത്ത് എന്ന കങ്കണ റണാവത്ത്. പക്ഷേ ആദ്യം പറഞ്ഞിരിക്കുന്ന സ്നേഹയെ ഒരുപക്ഷേ അധികമാരും ഓർക്കുന്നുണ്ടാവില്ല,ഫാഷിസ്റ്റ് ഭരണകൂടത്തെ എതിർത്തതിന്റെ പേരിൽ,ആത്മാഭിമാനത്തിന് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ,കലയിലൂടെ വ്യക്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ സ്വന്തം ജീവൻ തന്നെ ബലി കഴിക്കേണ്ടി വന്ന,അടിയന്തിരാവസ്ഥയെ സധൈര്യം എതിർത്ത നിർഭയയായ വനിതാ പോരാളി ” സ്നേഹലതാ റെഡ്ഡി”.. മധു ദണ്ടാവതെ എന്ന സഹതടവുകാരി അവരെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് “രാത്രിയിലെ നിശബ്ദതയിൽ സ്നേഹലതയുടെ ശ്വാസം മുട്ടിയുള്ള നിലവിളികൾ എനിക്ക് കേൾക്കാമായിരുന്നു”..


രണ്ടു പേരും കലാകാരികളാണ്, രണ്ട് പേരും നാടകത്തിന്റെയും സിനിമയുടെയും ഭാഗമായ ആൾക്കാരാണ്. പക്ഷേ ഒരാൾ തന്റെ കലയെയും ജീവിതത്തെയും സമൂഹത്തെ ബാധിച്ച ഫാഷിസത്തിനെതിരെയുള്ള ആയുധമായി പ്രയോഗിച്ചപ്പോൾ മറ്റേയാൾ, അതും ജീവിതത്തിൽ കുറേയേറെ പൊരുതിയ ഒരാൾ സമൂഹത്തെ കാർന്നു തിന്നുന്ന ഫാഷിസത്തിന്റെ ഭാഗമാകുന്നു. ലക്ഷ്മീഭായിയെ അവതരിപ്പിച്ചതിന്റെ പേരിൽ പുരസ്കരിക്കപ്പെട്ട അവർ ലക്ഷോപലക്ഷം മനുഷ്യരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നു..
കഴിവിന്റെ കാര്യത്തിൽ എതിരഭിപ്രായങ്ങളില്ല, പക്ഷേ എത്ര രുചിയുള്ള സദ്യ വിളമ്പിയാലും ഇലയുടെ അറ്റത്ത് അമേദ്ധ്യം വിളമ്പിയാൽ എങ്ങനെയുണ്ടാവും.


കല എന്നത് കേവലം ജീവനോപാധി മാത്രമല്ല, അതിന് ഒരുപാട് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചോരയുടെയും ചരിത്രമുണ്ട്. കാലത്തോടുള്ള കലഹം തന്നെയാണ് കല.ഒപ്പം നീതിയോട് ചേർന്ന് നിൽക്കുക എന്ന കടമയുമുണ്ട് കലയ്ക്ക്.കലാകാരൻമാരും അങ്ങനെയാവട്ടെ എന്ന് പ്രത്യാശിക്കാമെന്നല്ലാതെ മറ്റെന്ത് പറയാൻ..പിന്നെ നമുക്കാവുന്ന കാര്യമൊന്നുണ്ട്, സ്വയം കലയാവുക,
സ്വയം സമരമാവുക,പടരുക…💚
(സ്നേഹലതാ റെഡ്ഡിയുടെ ജീവിതസമരത്തിന് മുന്നിൽ എഴുത്ത് സമർപ്പിക്കുന്നു..)

Advertisement

 33 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement