മുഖ്യമന്ത്രിയുടെ സന്ദേശം

കേരളം സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 26-നു പകൽ 8.05 മുതല്‍ ഗ്രഹണം ദൃശ്യമാകും. ആധുനിക ശാസ്ത്രാവബോധം വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരുപാട് അന്ധവിശ്വാസങ്ങൾ ഗ്രഹണത്തെ ചുറ്റിപ്പറ്റി പ്രചാരത്തിൽ ഉണ്ടായിരുന്നു. ഗ്രഹണ സമയത്തു ഭയത്തോടെ Image result for pinarayi vijayan"മനുഷ്യർ വീടുകൾക്കകത്ത് അടച്ചിരുന്നിരുന്ന ആ കാലം അത്ര വിദൂരമായിരുന്നില്ല. ഇന്നും അത്തരം ധാരണകൾ ഒരു പരിധി വരെയെങ്കിലും നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പുരോഗമിക്കുന്ന ഇക്കാലത്തും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾ വിട്ടുപോയിട്ടില്ല എന്ന വിരോധാഭാസം ആധുനിക കേരളസമൂഹത്തിൻ്റെ അലട്ടലായി മാറേണ്ടതാണ്.

ഈ സൂര്യഗ്രഹണം നമുക്ക് മുൻപിൽ തുറക്കുന്നത് ഒരു വലിയ സാദ്ധ്യതയാണ്. ശാസ്ത്രീയമായ അറിവുകൾ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും നമുക്ക് ലഭിക്കുന്ന അസുലഭാവസരമാണിത്. സ്കൂളുകളിൽ അടക്കം നിരവധി കേന്ദ്രങ്ങളിൽ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമൊരുക്കി വരികയാണ്. പരമാവധി ആളുകൾ ആ സൗകര്യങ്ങൾ ഉപയോഗിച്ചു ഗ്രഹണം കാണണം. വിദഗ്ധർ ഈ പ്രാപഞ്ചിക പ്രതിഭാസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കും. അവരോട് ചോദ്യങ്ങൾ ചോദിക്കുക. സംവദിക്കുക. ഈ സാദ്ധ്യത മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അറിവാണ് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നത്. അതിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നത്. അറിവു നേടാനൊരുങ്ങുക.


സൂര്യഗ്രഹണം കാണുവാൻ നിങ്ങൾ റെഡി ആയോ ?

Baiju Raju എഴുതുന്നു

സൂര്യഗ്രഹണം ഇങ്ങു എത്തി..ട്ടോ 

ഡിസംബർ 26 നു നടക്കുന്ന വലയ സൂര്യഗ്രഹണം കാണുവാൻ നിങ്ങൾ റെഡി ആയോ ??
നിങ്ങൾ കണ്ടില്ലെങ്കിലും നിങ്ങളുടെ കുട്ടികളെ ഇത് തീർച്ചയായും കാണിക്കണം.
അവരിൽ അത്ഭുതവും, ശാസ്ത്രബോധവും വളർത്താൻ ഇത് ഒത്തിരി സഹായിക്കും.

Image may contain: 1 person*ആദ്യമേ പറയട്ടെ.. സൂര്യഗ്രഹണ സമയത്തോ, അല്ലാത്ത സാധാരണ ഒരു ദിവസമോ സൂര്യനെ വെറും കണ്ണുകൊണ്ട് നോക്കുന്നത് കാഴ്‌ചയ്‌ക്കു തകരാറുണ്ടാക്കും.
സാധാരണ ഒരു ദിവസത്തെ സൂര്യനെ അതിന്റെ തീവ്രമായ പ്രകാശത്താൽ ആരും നോക്കാൻ മിനക്കെടാറില്ല.
എന്നാൽ സൂര്യഗ്രഹണ സമയത്തു പ്രകാശം കുറവായതിനാൽ സൂര്യനെ നോക്കുവാൻ പ്രയാസം ഉണ്ടാവില്ല. പക്ഷെ ആ കുറഞ്ഞ പ്രകാശത്തിലും കണ്ണിൽ വീഴുന്ന പ്രകാശം റെറ്റിനയ്ക്കു ദോഷം ചെയ്യും 

.
* സൂര്യഗ്രഹണം കാണുവാൻ പല രീതികൾ ഉണ്ട്.

Image may contain: 1 person

സോളാർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണട ഉപയോഗിച്ച് സൂര്യനെ നോക്കാം 
 ( ചിത്രം -1 )
സോളാർ ഫിൽറ്റർ ഘടിപ്പിച്ച ബൈനോക്കുലറിലൂടെയോ, ടെലസ്‌ക്കോപ്പിലൂടെയോ ഗ്രഹണം കാണാം 

സോളാർ ഫിൽറ്റർ ഉപയോഗിക്കാതെ നേരിട്ടോ, ബൈനോക്കുലറിലൂടെയോ, ടെലസ്‌ക്കോപ്പിലൂടെയോ ഗ്രഹണം നോക്കുവാൻ പാടില്ല.

* ഒരു കൊച്ചു സ്റ്റാമ്പിന്റെ അത്ര വലിപ്പമുള്ള കണ്ണാടിയിൽകൂടെ സൂര്യപ്രകാശം കുറച്ചു ദൂരേയ്ക്ക് പ്രതിഫലിപ്പിച്ചു വീഴ്ത്തിയാൽ അവിടെ കാണുന്നത് സൂര്യനെത്തന്നെ ആയിരിക്കും. പിൻഹോൾ ക്യാമറയുടെ തത്വം ആണിത്. അത് നിരീക്ഷിച്ചും സുരക്ഷിതമായി ഗ്രഹണം കാണാം. ( ചിത്രം -2 )

മരത്തിന്റെ ഇലയുടെ ഇടയ്ക്കുകൂടെ താഴെ വീഴുന്ന പ്രകാശത്തിലും സൂര്യനെ കാണാം. ഗ്രഹണ സമയത്തു അനേകം ഗ്രഹണവും ഒരേ സമയം ആ പ്രകാശത്തിൽ കാണാം 

അല്ലെങ്കിൽ അടുക്കളയിൽ ഉപയോഗിക്കുന്ന കൊച്ചു സുഷിരങ്ങളുള്ള അരിപ്പ പ്രകാശത്തിൽ പിടിച്ചാൽ അതിലൂടെ താഴെ വീഴുന്ന പ്രകാശത്തിൽ അനേകം ഗ്രഹണം കാണാം 
 ( ചിത്രം -3 )

* കൂടാതെ രണ്ടോ മൂന്നോ അടുക്കു സിൽവർഫോയിൽ പേപ്പർ വച്ച് ഉണ്ടാക്കിയ കണ്ണടയിലൂടെയും നോക്കി സൂര്യ ഗ്രഹണം കാണാം.
ഇത് പരിചയമുള്ള ആളിന്റെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക.

ഈ വലയ സൂര്യഗ്രഹണം റിയാദില് അൽപ്പം വടക്കു-കിഴക്കു ഹോഫുഫ് വിൽനിന്നാണ് ആരംഭിക്കുക 

റിയാദിലുള്ളവർക്കു അൽപ്പനേരം സൂര്യൻ ഉദിച്ചുവരുമ്പോൾത്തന്നെ സോളാർ ഫിൽറ്റർ ഒന്നും ഇല്ലാതെതന്നെ സൂര്യഗ്രഹണം കാണാം. 

( ഉദയസൂര്യൻ ആയതുകൊണ്ട് മാത്രമാണ് നേരിട്ട് നോക്കാൻ സാധിക്കുന്നത് )
പിന്നീട് ഖത്തർ,ജെറിയാൻ ആൽബത്തിന വഴി UAE യിലേക്ക് കടക്കും.
ഏകദേശം 100 കിലോമീറ്റർ വീതിയിലൂടെ ആണ് ഭൂമിയിൽ ഗ്രഹണപാത കടന്നുപോവുക. അതിനു അകത്തുള്ളവർക്കു സൂര്യനെ വലയം ആയി കാണാം.100 കിലോമീറ്ററിന് മധ്യത്തിലുള്ളവർക്കാണ് കൃത്യമായ സൂര്യ വലയം കാണുവാൻ സാധിക്കുക.

UAE യിൽ ഏറ്റവും നന്നായി കാണാൻ കഴിയുക ലിവ, ഹാമീം ഉള്ളവർക്കാണ്. വലയ സൂര്യനെ അവിടെനിന്നും കാണാം. സമയം രാവിലെ 7:35 മുതൽ 7: 38 വരെ 

അബുദാബിയിൽ ഉള്ളവർക്ക് ഭാഗീകമായി കാണാം. 

വടക്കൻ എമിറേറ്റ്സ് ആയ ദുബായ്, ഷാർജ ഉള്ളവർക്കും ഭാഗീകമായും കാണാം. അജ്മാൻ, ഫുജൈറ ഉള്ളവർക്കും അൽപ്പം പേരിനു കാണാം. സൂര്യോദയ സമയത്തു ആയതുകൊണ്ട് കുറച്ചു സമയമേ കാണൂ എന്നുമാത്രം. സമയം രാവിലെ 7:35 മുതൽ 7: 38 വരെ

ഒമാനിൽ ഉള്ളവർക്കും നന്നായി കാണാം. മസ്‌ക്കറ്റ്, സലാലയിൽ ഉള്ളവർക്ക് ഭാഗീകമായേ കാണുവാൻ സാധിക്കൂ. സമയം രാവിലെ 7:35 മുതൽ 7: 38 വരെ 

പിന്നീട് അറബിക്കടലിലൂടെ ഗ്രഹണത്തിന്റെ പാത ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ ആദ്യം കാണുക മാഗ്ലൂർ ആണ്. പിന്നെ കാസർഗോഡ്, മാന്തവാടി, ഊട്ടി, കോയമ്പത്തൂർ, തിരുപ്പൂർ വഴി ശ്രീലങ്കയിലെ ജാഫ്‌നയിൽ എത്തും. സമയം രാവിലെ 9:26 മുതൽ 9: 30 വരെ 

പിന്നീട് സുമാത്ര, സിംഗപ്പൂർ, മലേഷ്യ വഴി ഫിലിപ്പീൻസ് വരെ എത്തി അവസാനിക്കും.

മലപ്പുറം മുതൽ എറണാകുളം, ആലപ്പുഴ വരെ ഉള്ളവർക്ക് ഭാഗീകം എങ്കിലും നന്നായി ഗ്രഹണം കാണാം. അവിടന്ന് തിരുവനന്തപുരം വരെയുള്ളവർക്കും ഭാഗീകമായി കാണാം. 
സമയം രാവിലെ 9:26 മുതൽ 9: 30 വരെ 

* കാസർഗോഡ്, മാന്തവാടി, സുൽത്താൻബത്തേരി, ഊട്ടി, തിരുപ്പൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന നേർ രേഖയ്ക്ക് അടുത്ത് 50 കിലോമീറ്റർ ദൂരത്തുള്ളവർക്കെല്ലാം സൂര്യഗ്രഹണം നന്നായി കാണാം. നിങ്ങൾ അവിടന്ന് ദൂരെ ആണെങ്കിൽ കഴിവതും ഈ ഇടങ്ങൾക്കു അടുത്തേക്കു വരിക.
.
സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും എന്നുള്ള ഫേസ്‌ബുക്ക് വീഡിയോ കാണുവാൻ
https://www.facebook.com/…/vb.1505959319/10215978933695280/…
.
ഈ അത്യപൂർവമായ സൂര്യഗ്രഹണം ഒരു ആഘോഷമാക്കൂ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.