Space
ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

നേരെ ചൊവ്വേ ഒരു ഷേപ് പോലും ഇല്ലാത്ത ഗ്രഹണം, അല്ലേ..? ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് ആണ് ഇമ്മാതിരി നിഴൽ ഉണ്ടാക്കിയത്..
ഫോട്ടം പിടിച്ച് അയച്ചത് നമ്മടെ പേഴ്സിക്കുട്ടനും.നമ്മടെ ചന്ദ്രനെക്കാൾ 150 മടങ്ങ് ചെറുതും ചൊവ്വയോട് 50 ഇരട്ടി അടുത്തുമാണ് ഫൊബോസ്. ഇത്രയും അടുത്ത് ആയതിനാൽ അടുത്ത 50 മില്യൺ വർഷങ്ങൾ കൊണ്ട് ഫോബോസ് ചൊവ്വയിൽ ഇടിച്ചിറങ്ങും.മാത്രമല്ല ഭ്രമണപഥം ഇത്ര അടുത്ത് ആയതിനാൽ ഗ്രഹണങ്ങളുടെ എണ്ണവും കൂടുതലാണ്..Jazero Crater നുള്ളിലെ ജലസാന്നിധ്യവും പണ്ട് ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ജീവൻ്റെ സാന്നിധ്യവും അന്വേഷിച്ച് നടക്കുന്ന തിരക്കിനിടയിലും ഇത് നമുക്ക് അയച്ച് തന്ന പേഴ്സിക്കാണ് പോസ്റ്റ്.

The eclipse was captured with Perseverance’s next-generation Mastcam-Z camera on the 397th Martian day
**
1,064 total views, 4 views today