പൂർണ്ണ സൂര്യഗ്രഹണം

Ratheesh RTM

സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ ഉണ്ടാകും. എന്നാൽ, ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം നടക്കുന്നുണ്ടോ? ഇല്ല! ഏതാണ്ട് 28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്.

എന്നാൽ ഏല്ലായ്പ്പോഴും സൂര്യഗ്രഹണം സംഭവിക്കുന്നില്ല! എന്തുകൊണ്ടായിരിക്കും ?
ചന്ദ്രൻ്റെ ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണപഥവും ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള പരിക്രമണപഥവും ഒരേ തലത്തിൽ അല്ല ഉളളത്! ഭൂമിയുടെ പഥത്തിൽ നിന്ന് ചന്ദ്രൻ്റേതിന് ഏകദേശം 5° യുടെ ചെരിവുണ്ട്! അതിനാൽ, ഇവ മൂന്നും തമ്മിലുള്ള ഭൂരിഭാഗം Conjunction സമയത്തും ഭൂമി ചന്ദ്രൻ്റെ നിഴലിനു നേരെ ആയിരിക്കില്ല! (ചിത്രം) അതായത് സൂര്യപ്രകാശത്തെ ചന്ദ്രൻ എല്ലായ്പ്പോഴും മറക്കുന്നുണ്ടെങ്കിലും, ആ നിഴൽ ഭൂമിയിൽ പതിക്കാതെ മറ്റെങ്ങോട്ടെങ്കിലുമായിരിക്കും അതിൻ്റെ ദിശ. ചന്ദ്രൻ്റെ പരിക്രമണപഥവും ഭൂമിയുടെ പരിക്രമണപഥവും സംയോജിക്കുന്ന സ്ഥാനത്ത് ഇവ തമ്മിലുള്ള ഒരു Inferior conjunction കൂടി സംഭവിച്ചാൽ മാത്രമേ യഥാർത്ഥത്തിൽ സൂര്യഗ്രഹണം സംഭവിക്കുകയുള്ളൂ.

ഇനി അങ്ങനെ ഗ്രഹണം സംഭവിക്കുമ്പോൾ, ചന്ദ്രന് എല്ലായ്പ്പോഴും സൂര്യനെ മുഴുവനായി മറക്കാൻ സാധിക്കുന്നുണ്ടോ? ഇല്ല! എന്തുകൊണ്ടായിരിക്കും?
ഇതിനുള്ള കാരണങ്ങൾ മുഴുവൻ വ്യക്തമായി വിവരിക്കുന്നില്ല. ലളിതമായി ആയി പറഞ്ഞാൽ ചന്ദ്രൻ്റെ ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണപഥം ദീർഘ വൃത്താകൃതിയിൽ ഉള്ളതാണ്. അതുകൊണ്ട്, ഭൂമിയോട് നന്നായി അടുത്തും, അകന്നുമായി ചന്ദ്രനെ കാണപ്പെടും! Perigee യും Apogee യും തമ്മിൽ 11% ദൂരവ്യത്യാസവും വരുന്നുണ്ട്! ദൂരത്തുള്ളതിനേക്കാൾ അടുത്തുള്ള ചന്ദ്രന് 14% ത്തോളം വലിപ്പവും, 27 to 30 % ത്തോളം തിളക്കവും ഉണ്ടായിരിക്കും! (ചിത്രം)ഈ വലിപ്പക്കൂടുതൽ ഉള്ള ചന്ദ്രനാണ് സൂര്യനെ പൂർണ്ണമായും മറക്കാൻ കഴിയുന്നത്. ഇതാണ് പൂർണ്ണ സൂര്യഗ്രഹണം! അപ്പോൾ എന്തൊക്കെ സാഹചര്യങ്ങൾ ഒത്തുവരണം എന്ന് ഒന്ന് പരിശോധിച്ച് നോക്കുക. ഇതുകൊണ്ടാണ് പൂർണ്ണ സൂര്യഗ്രഹണം ഇത്ര വിരളമായിരിക്കാൻ കാരണം! കൂടാതെ ഭാഗിക, വലയ സൂര്യഗ്രഹണങ്ങൾ എന്തുകൊണ്ടായിരിക്കും എന്ന് ഇതിൽ നിന്നും മനസ്സിലാക്കി എടുക്കാവുന്നതാണ്.

🔹അപൂർവ്വമായത് കൊണ്ട് മാത്രമാണോ പൂർണ്ണ സൂര്യഗ്രഹണത്തിന് ഇത്ര പ്രസക്തി? അല്ല! പിന്നെന്തായിരിക്കും?
സൂര്യൻ പൂർണ്ണമായി മറക്കപ്പെടുന്നതോടെ സൂര്യൻ്റെ ഉപരിതലത്തിൽ നിന്നുള്ള റേഡിയേഷൻ ഭൂമിയിലെത്തില്ല! അതുകൊണ്ട് ഈ സമയം സൂര്യൻ്റെ Corona തെളിഞ്ഞ് കാണപ്പെടുകയും, അതിനെ പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന, ഭൂമിയിൽ നിന്നുള്ള എക അവസരമാണിത്. ഇതിനെപ്പറ്റി ഇനിയും നമ്മൾക്ക് വ്യക്തമായ ഉത്തരം കിട്ടാത്ത ചില വിഷയങ്ങൾ ഉണ്ട്! അത് പഠിക്കാനുള്ള സന്ദർഭം കൂടിയാണത്.

🔹മാസ്സ് ഇല്ലാത്ത പ്രകാശം ഗുരുത്വാകർഷണത്തിന് വിധേയമാകുമോ?
Newtonian gravity അനുസരിച്ച് സാധിക്കില്ല! എന്നാൽ, ഐൻസ്റ്റൈൻ്റെ Relativity theoty പ്രകാരം പ്രകാശത്തിൻ്റെ പാതയ്ക്ക് വ്യതിയാനം വരുത്താൻ മാസ് ഉള്ള ഒരു വസ്തുവിന് സാധിക്കും (ചിത്രം)! പാത എന്നത് സ്പേസ് ആണ്. സ്പേസിൻ്റെ നേരിയ വക്രതയെങ്കിലും മനസ്സിലാക്കാൻ സൂര്യൻ്റെ മാസ്സ് എങ്കിലും വേണം. അത്രമാത്രം മാസ്സുള്ള ഒരു വസ്തുവിന് പോലും സൂര്യനരികത്തുള്ള നക്ഷത്രങ്ങളിൽ നിന്ന് വരുന്ന പ്രകാശ പാതയിലെ മാറ്റമേ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കൂ! സൂര്യൻ ജ്വലിച്ച് നിൽക്കുന്ന സമയത്ത് Background ലുള്ള നക്ഷത്രങ്ങളെ എങ്ങനെ നിരീക്ഷിക്കും? അതിനായുള്ള സന്ദർഭം കൂടിയാണ് പൂർണ്ണ സൂര്യഗ്രഹണം!

ഇന്ന് ഇതിനായുള്ള നിരീക്ഷണത്തിന് പ്രാധാന്യമില്ല. എന്നാൽ 1919 ലെ സൂരൂഗ്രഹണത്തിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. ഐൻസ്റ്റൈനെ ഇന്നത്തെ ഐൻസ്റ്റൈൻ ആക്കി മാറ്റിയത് ആ പൂർണ്ണ സൂര്യഗ്രഹണമായിരുന്നു!

 

You May Also Like

ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം

ചൈനയുടെ റോക്കറ്റു എവിടെ വീഴും .ലൈവ് .ചിത്രത്തിൽ സ്ഥാനവും, ഉയരവും കൊടുത്തിട്ടുണ്ട്.ഉയരം 100 km ആയാൽ ഉടനെ താഴെ പതിക്കും.* ഉയരം ആണ് പ്രധാനമായി ലൈവിൽ ശ്രദ്ധിക്കാനുള്ളത്.

ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി ! രസകരമായ കാര്യം അറിയണ്ടേ…

നാസയുടെ പെർസ്‌വെറാൻസ് റോവർ ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി. ഏകദേശം 15 സെന്റീമീറ്റർ നീളമുള്ള പാറയെക്കുറിച്ചുള്ള രസകരമായ കാര്യം എന്താണെന്ന് വച്ചാൽ.. അതിന്റെ ഉത്ഭവത്തെക്കുറിച്ചു ആർക്കും അറിയില്ല

ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത് സഞ്ചാരികൾ എങ്ങനെ നടക്കും ? ബഹിരാകാശനിലയത്തിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികൾ എങ്ങനെ തിരിച്ചുകയറും?

ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത് സഞ്ചാരികൾ എങ്ങനെ നടക്കും ? ബഹിരാകാശനിലയത്തിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികൾ എങ്ങനെ…

69 മണിക്കൂര്‍ കൊണ്ട് അമേരിക്കയുടെ അപ്പോളോ എട്ട്, 34 മണിക്കൂര്‍ കൊണ്ട് സോവിയറ്റിന്റെ ലൂണ രണ്ട് , എന്നിട്ടും നമ്മുടെ ചന്ദ്രയാന് അവിടെത്താൻ ഇത്രെയും ദിവസങ്ങൾ എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനിലേക്ക് നേരിട്ട് പറക്കാമെന്നിരിക്കെ ചന്ദ്രദൗത്യങ്ങൾ കുറച്ച്…