ഉത്സവപ്പറമ്പുകളെ നൃത്തംചെയ്യിച്ച “അഴകിയ ലൈല, അവൾ ഇവളത് സ്റ്റൈലാ” എങ്ങനെ മറക്കുമീ ഗാനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
208 VIEWS

എഴുതിയത് : Rahul Madhavan

അഴകിയ ലൈല, അവൾ ഇവളത് സ്റ്റൈലാ, സന്ദനമയിലാ, ഇവൾ മന്മദപുയലാ ‘
1996 ലും ശേഷവും ഗാനമേളകളിലും മറ്റു ആഘോഷപരിപാടികളിലും സ്ഥിരം കേട്ടിരുന്ന ഗാനമാണിത്. നവരസനായകൻ കാർത്തിക്കിനെ നായകനാക്കി സുന്ദർ സി ഒരുക്കിയ ഉള്ളത്തെ അള്ളിത്താ എന്ന പടത്തിനു വേണ്ടി സിർപ്പി ചിട്ടപെടുത്തിയ ഈ ഗാനം ഗംഭീര ഹിറ്റ്‌ ആയിമാറി, മാത്രമല്ല ഇതിലെ എല്ലാ ഗാനങ്ങളും കേൾക്കാൻ ഇമ്പമുള്ളതാണ് .പക്ഷേ ഇതിലുള്ള ആറു പാട്ടും വിദേശഭാഷയിൽ വന്ന പാട്ടുകളെ കോപ്പി ചെയ്തു വന്നതായിരുന്നു.പഴനിഭാരതി എഴുതിയ എല്ലാ ഗാനങ്ങളും പാടിയത് മനോ ആണ്.

അഴകിയ ലൈല എന്ന ഗാനം അറബിഗായകൻ ഹിഷാം അബ്ബാസിന്റെ ‘അഹ് ലമ ഫേക്കി’ യുടെ കോപ്പിയാണ്. അത് പോലെ ഐ ലവ് യൂ ലവ് യൂ എന്ന ഗാനം അബ്ബാസിന്റെ തന്നെ ‘ wana amel eih’ നെ ബേസ് ചെയ്തു കമ്പോസ് ചെയ്തതാണ്.അടി അനാർക്കലി എന്ന പാട്ട് Mungo Jerry യുടെ In the Summertime ന്റെയും മാമ നീ മാമ എന്ന ഗാനം നസ്രത്ത് ഫത്തേ അലിഖാന്റെ ഫേമസ് സോങ് kinha sona tainu വിന്റെയും ചിട്ട് ചിട്ട് കുരുവിക്ക് എന്ന പാട്ട് പാകിസ്ഥാനി folk സോങായ laung gawacha യുടെയും കോപ്പികളാണ്. ഈ പറഞ്ഞ ഒറിജിനൽ ഗാനങ്ങളൊക്കെ യൂട്യൂബിൽ നിങ്ങൾക്ക് കാണാൻ കഴിയും.

ഇനി പടത്തിന്റെ കഥയുടെ കാര്യത്തിലും കോപ്പി പേസ്റ്റ് നടന്നിട്ടുണ്ട്.1958 ൽ വന്ന സബാഷ് മീനയുടെയും 1968 ൽ വന്ന ബൊമ്മലാട്ടത്തിന്റെയും കഥ കൂട്ടിയിണക്കിയാണ് സുന്ദർ ഈ പടം ചെയ്തത്.ഒരു മുഴുനീള കോമഡി ചിത്രമാണ് ഉള്ളത്തെ അള്ളിത്താ.വിജയ് ആയിരുന്നു സംവിധായകന്റെ ഫസ്റ്റ് ചോയ്സ്. പക്ഷേ കാൾഷീറ്റ് പ്രശ്നം കാരണം അത് കാർത്തിക്കിലേക്ക് പോകുകയായിരുന്നു.കാർത്തിക്-മണിവണ്ണൻ- ഗൗണ്ടമണി ത്രയങ്ങളുടെ കോമഡിയാണ് പടത്തിന്റെ ഹൈലൈറ്റ്. ഈ പടത്തിനു ശേഷം കാർത്തിക് -ഗൗണ്ടമണി ടീമിൽ നിറയെ ചിത്രങ്ങൾ അതും സുന്ദർ സി തന്നെ ഒരുക്കിക്കൊണ്ട് പല വർഷങ്ങളിൽ വന്നിരുന്നു. മണിവണ്ണനു കോമഡിയനായി ലേബൽ ലഭിച്ചതും ഈ പടത്തിൽ നിന്നാണ്.

രംഭയുടെ നായികവേഷം പടത്തിന്റെ വിജയത്തിൽ മുഖ്യപങ്കു വഹിച്ചിരുന്നു.പാട്ടിലൊക്കെ നായിക കളർഫുൾ ആയി നിറഞ്ഞു നിന്നു. ഈ പടത്തിനു ശേഷം രംഭ തമിഴിലെ തിരക്കുള്ള നടിയായിമാറി. റവാലിക്ക് പകരമായാണ് രംഭ ഇതിലേക്ക് എത്തിയത്. 1996 പൊങ്കാലിനാണ് ഈ പടം റിലീസായത്. കിഴക്ക് മുഖം, തായകം, പരമ്പര,കോയമ്പത്തൂർ മാപ്പിള്ളൈ,ലവ് ബേർഡ്സ്, വാൻമതി എന്നീ ചിത്രങ്ങൾക്കിടയിൽ പ്രേക്ഷകരുടെ ഉള്ളം കവർന്ന് ഈ പടം ബ്ലോക്ക്‌ബസ്റ്ററായി.ചിത്രം കണ്ടവർ അഭിപ്രായങ്ങൾ എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ