വസീഗര ഒരു നാശം പിടിച്ച പാട്ടാണ്

62

വസീഗര ഒരു നാശം പിടിച്ച പാട്ടാണ്.

ഒരു കാലത്തു പാട്ടിനോട് ഇഷ്ടം കൊണ്ടു കാണാൻ കൊതിക്കുകയും എന്നാൽ അതി തീവ്രപ്രണയ രംഗങ്ങൾ കൊണ്ടു സമ്പുഷ്ടമായ ഗാനരംഗങ്ങൾ ഉള്ളത് കാരണം, മാറ്റരെങ്കിലും കണ്ടാലോ എന്ന പേടി കൊണ്ട് കേൾക്കാതിരുന്ന ഗാനം. അതേ അതുകൊണ്ടാണ് നാശം പിടിച്ച പാട്ടെന്ന് പറഞ്ഞത്. തുടക്കത്തിൽ തന്നെ റോമാൻസിന്റെ ആഴങ്ങളിലേക്ക് വലിചെടുക്കുന്ന ഓടക്കുഴൽ നാദം… മാധവന്റെ ഇപ്പോഴും മായാത്ത നുണകുഴിയുള്ള ചിരികൾ.. റീമ സെന്നിന്റെ മനോഹര നോട്ടങ്ങൾ.. അങ്ങനെ എല്ലാം ചേർന്നു ഈ പാട്ടിന്റെ വശീകരണത വർധിപ്പിക്കുന്നു. എന്നാൽ ഹാരിസ് ജയരാജിന്റെ ഈണങ്ങൾക്ക് ജീവൻ കൊടുത്ത ബോംബെ ജയശ്രീയുടെ ശബ്ദം തന്നെയല്ലേ ഇതിനെല്ലാം മുകളിൽ നിൽക്കുന്നത്..? അതേ..ബോംബെ ജയശ്രീക്ക് മാത്രം നൽകാൻ സാധിക്കുന്ന ഒരു ഫീൽ ഉണ്ട്. അതാണ് ഇപ്പോഴും വസീഗര ചെറിയ ചാറ്റൽ മഴയുള്ള ദിവസങ്ങളിലെ ജനൽ കമ്പികളോട് ചേർന്നുള്ള യാത്രകളെ മനോഹരമാക്കുന്നത്.

ബോംബെ ജയശ്രീയുടെ ശബ്ദത്തെ One of the sexiest vocal on the planet എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. അതേ അത്രയ്ക്ക് hot ആയ ശബ്ദം തന്നെയാണ് ഈ ഗാനത്തിന്റെ ആത്മാവ്… വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മാഞ്ഞുപോവാത്ത ഫ്രഷ്നസ്.പാട്ടുകളിലെ വ്യത്യസ്തമായ ഇഷ്ട ശബ്ദങ്ങളെ തേടി പോവുമ്പോൾ അത് അവസാനിക്കുന്നത് സ്വർണലതയിലും, ബോംബെ ജയശ്രീയിലും ആണ്. ആത് arr ന്റെ ഈണങ്ങളോട് കൂടി ആവുമ്പോൾ ഉറക്കമില്ലാത്ത രാത്രികളിൽ ഉന്മാദം തീർക്കുമെന്നുറപ്പാണ്. മലയാളത്തിൽ സിതാര കൃഷ്ണ കുമാറിന്റെ ശബ്ദത്തിനും ആ ഒരു മാജിക് ഉണ്ട്, വ്യത്യസ്തമായ ശബ്ദത്തിന്റെ വശീകരിക്കുന്ന സൗന്ദര്യം.. പക്ഷെ ബോംബെ ജയശ്രീയുടെ സ്വരം മനസിൽ പ്രത്യേക സ്ഥാനം അർഹിക്കുന്നുണ്ടന്നു പറയാതെ വയ്യ.