“തപ്പ് പണ്ണീട്ടേ സൂര്യ റൊമ്പ പെരിയ തപ്പ് പണ്ണീട്ടേ”

0
301

Ahnas Noushad

“തപ്പ് പണ്ണീട്ടേ സൂര്യ റൊമ്പ പെരിയ തപ്പ് പണ്ണീട്ടേ” 💔

സൂരാറായി പോട്രൂ – ഇതുപോലെയുള്ള സിനിമയൊക്കെ ഇങ്ങനെ ഓൺലൈനിൽ ഇറക്കി വിടാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു 😰ചെവിയിൽ ഹെഡ്സെറ്റും തിരുകി കേറ്റി മുക്കാൽ ഇഞ്ച് സ്‌ക്രീനിൽ റൂമിൽ ഇരുന്ന് കണ്ട് ആസ്വദിക്കണ്ട സിനിമയാണോ മനുഷ്യാ ഇത്‌??

Kaattu Payale lyrical video from Suriya's Soorarai Pottru | Tamil Movie News - Times of Indiaഅത്രക്ക് നിസാരമായ പ്രകടനമാണോ നിങ്ങൾ ഇതിനകത്തു ചെയ്ത് വെച്ചേക്കുന്നത്? ക്ലൈമാക്സിൽ ജിവി പ്രകാശിന്റെ കിടിലം സൗണ്ട് ട്രാക്കിലൂടെ “A Film By sudha kongara” എന്ന് എഴുതി കാണിക്കുമ്പോൾ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പൂർണ തൃപ്തിയോടെ തിയേറ്ററിൽ നിന്ന് കണ്ടിറങ്ങേണ്ടിയിരുന്ന സിനിമയാണ്, നിങ്ങൾ ഇങ്ങനെ ആമസോണിൽ കേറ്റി പറത്തി വിട്ടത് 🤦‍♂️കഴിഞ്ഞ കുറേ വർഷങ്ങളായി കാത്തിരുന്നത് ഈ സൂര്യക്ക് വേണ്ടീട്ടായിരുന്നു, ഇതുപോലെ സ്‌ക്രീനിൽ വന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സൂര്യക്ക് വേണ്ടി 🔥Finally you done it Suriya, You done it perfectly ❤️അതിങ്ങനെ മൊബൈലിൽ കാണേണ്ടി വന്നല്ലോ എന്ന വിഷമം മാത്രമേയുള്ളൂ ❤️പരിചയമുള്ളതും ഇല്ലാത്തതുമായ ഒരുപാട് പേർ വന്ന് ജീവിച്ച് കാണിച്ച് തന്ന സിനിമ 😍

Suriya's Kaattu Payale hits 10 million views | Tamil Movie News - Times of Indiaമാരനായി രണ്ടരമണിക്കൂർ സ്‌ക്രീനിൽ നിറഞ്ഞാടുന്നതിനിടയിൽ എപ്പോയെങ്കിലും സൂര്യ ഒന്ന് പതറി പോയിട്ടുണ്ടെങ്കിൽ അത് നമ്മുടെ ഉർവശിയുടെ മുന്നിലാണ്, പുള്ളിക്കാരി ചുമ്മാ പൊളിച്ചടുക്കി കളഞ്ഞു 🔥അപർണ്ണ അത്യാവശ്യം നന്നായി പിടിച്ച് നിന്നു എന്ന് തന്നെ പറയാം 😍എന്നാലും എന്റെ പൊന്നേ ഇപ്പോഴും പടത്തിന്റെ ഹാങ്ങ്‌ ഓവർ വിട്ട് മാറിയട്ടില്ലാ എത്ര നാളായി ഈ മനുഷ്യനെ ഇങ്ങനെയൊക്കെ ഒന്ന് കണ്ടിട്ട് 🥰ഇനിയും ഇതുപോലെയുള്ള കഥാപാത്രങ്ങൾ നിങ്ങളെ തേടി വരട്ടേ, ഒരുപാട് സംവിധായകരുടെ ഡ്രീം പ്രോജക്ടിൽ നായകനാകാൻ സാധിക്കട്ടേ ❤️നിങ്ങളെ കൊണ്ട് പറ്റും സൂര്യാ,നിങ്ങളെ കൊണ്ട് മാത്രമേ പറ്റൂ 🔥ആരാധകരെ ത്രസിപ്പിച്ച് സൂര്യയും അപർണയും; ഒപ്പം ഹരീഷ് ശിവരാമകൃഷ്ണന്റെ ആലാപനവും |soorarai pottruഒന്നും നോക്കണ്ടാ Full HDയിൽ തന്നെ സ്ട്രീം ചെയ്ത് കണ്ടോളൂ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല 💪 മാരന്റെ സ്വപ്നങ്ങളുമായി പറന്നുയർന്ന ഡെക്കാൺ എയർലൈൻസ് ലാൻഡ് ചെയ്യുന്നത് സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തിലേക്കാണ് 💯തിരിച്ചു വരവെന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ് മക്കളേ, ചുമ്മാ തട്ടി കൂട്ട് ഐറ്റം ഒന്നുമല്ല Pure class🔥Kudos to the whole team 👏👏👏


എന്ത് കൊണ്ട് കേരളത്തിൽ തീയേറ്ററുകൾ തുറക്കുന്നില്ല?
ഞാനും നിങ്ങളെ പോലെ ott റിലീസ് ആണ് കണ്ടത്. ഇത് ഒരു റിവ്യൂ അല്ല. ഈ സിനിമയെ പറ്റി ഇപ്പോ തന്നെ ഒരുപാട് റിവ്യൂകൾ വന്നു. അതിൽ ഉള്ളത് ഒക്കെ തന്നെ ആണ് എനിക്കും ഈ സിനിമയെ പറ്റി പറയാൻ ഉള്ളു. ഞാൻ ഒരു കട്ട സൂര്യ ഫാൻ ഒന്നും അല്ല, എന്നിട്ട് കൂടി ഈ തിരിച്ചു വരവ് തീയേറ്ററിയിൽ നിന്ന് കാണാൻ പറ്റാത്തതിന്റെ സങ്കടം ഉണ്ട്.
എത്ര വട്ടം കണ്ണ് നിറഞ്ഞു എന്ന് അറിയില്ല. ഹൗസ് ഫുൾ ആയി മാറേണ്ട ഒരു സിനിമ. ക്ലൈമാക്സ്‌ കഴിഞ്ഞ് എണീറ്റു നിന്ന് കൈ അടിച്ചു പോകുന്ന ഒരു സൂര്യ കംബാക്ക് ആയിരുന്നു ഈ സിനിമ.
പുറത്ത് ഉള്ള കൂട്ടുകാർ അവടെ തീയേറ്റർ നിന്ന് സെൽഫി എടുത്ത് ഫോട്ടോ പോസ്റ്റ്‌ ചെയ്യുമ്പോ, ഇത്ര സങ്കടവും അസൂയയും തോന്നിയത് ആദ്യമായിരിക്കും. അത് കൊണ്ട് ആണ് ഈ രോധനം എന്ന് കൂട്ടിക്കോ.
Liberty Basheer (President Of Kerala Film Exihibitors Federation) – അദ്ദേഹം കഴിഞ്ഞ മാസം പറഞ്ഞു, കേരളത്തിലെ സാഹചര്യത്തിൽ തീയേറ്ററുകൾ ഈ അടുത്ത ഒന്നും (2020) തുറക്കാൻ പറ്റില്ല എന്ന്. അതിന്റെ കാര്യവും വ്യകതമാക്കിയിട്ടുണ്ട്.
സെൻട്രൽ ഗവണ്മെന്റ് ഈ മാസം 5th, തൊട്ട് തുറന്നു പ്രവർത്തിക്കാൻ അനുവാദം കൊടുത്തിട്ടുണ്ട് (upto 50% occupancy in non containment zone). എന്നാൽ കേരളത്തിൽ നിന്ന് അവർ തുറക്കില്ല എന്നും അറിയിച്ചു. 50% ഓസിക്യൂപൻസിയിൽ ഇവിടെ തുറക്കാണെമെങ്കിൽ GST, Muncipal Tax, Welfare Tax, Flood Cess കൂടെ ഒഴിവാക്കണം എന്ന് ആണ് അവരുടെ സൈഡ്, (ഇതിൽ producers, distributors, federation ബാക്കി ഉള്ള association എലാം ഉണ്ട്.) കേൾക്കുന്ന ഏത് ഒരാൾക്കും അറിയാം ഇങ്ങനെ ഒന്നിന് നമ്മുടെ ഗവണ്മെന്റ് തയാറാകില്ല എന്ന്. എന്നാൽ തമിഴ് നാട്ടിൽ കഴിഞ്ഞ ദിവസം തീയേറ്ററുകൾ തുറന്നു. 9 മാസം ആയി പൂട്ടി കിടക്കുന്ന തീയേറ്ററുകൾ എലാ പ്രോട്ടോകോലുകളും നോക്കി കണ്ട് വീണ്ടും ആരംഭിച്ചു. അവിടെ ഒരു തീയേറ്റർ മുതലാളി പറഞ്ഞത്, “something is better than nothing” എന്നലെ എന്ന് ആണ്. ആലോചിക്കുമ്പോൾ ശെരി ആണ്.
ഈ ഫെഡറേഷൻ വെച്ച വ്യവസ്തകളോട് നമ്മുടെ ഗവണ്മെന്റ് ഇത് വരെ പ്രീതികരിച്ചിട്ട് പോലും ഇല്ല. ഒരു കംപ്രോമിസ് ചർച്ച പോലും നടന്നിട്ടില്ല. തീയേറ്റർ മുതലാളിമാർ എന്ത് കൊണ്ട് മിണ്ടാതെ ഇരിക്കുന്നു എന്ന് മനസിലാകുന്നില്ല.
ഇനി ഏത് ഒരു സിനിമ പ്രേമിയും ചോദിച്ചു പോകുന്ന കുറച്ച് കാര്യങ്ങൾ –
“കേരളത്തിൽ മാളുകൾ തുറക്കാൻ നിങ്ങൾക് പറ്റുവെങ്കിൽ കേരളത്തിലെ തീയേറ്റർ തുറക്കാൻ കൂടെ എന്താ പറ്റാത്തത്. മാൾ എന്ന് എടുത്ത് പറഞ്ഞത്, അവിടെ പോകുന്നവർക് അറിയാം. അവിടെ ഒക്കെ എന്ത് സോഷ്യൽ ഡിസ്റ്റൻസിങ് ആണ് ഉള്ളത്. സോഷ്യൽ ഡിസ്റ്റൻസിങ് പറഞ്ഞ എന്തെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോ എവിടെ എങ്കിലും ഉണ്ടോ. ഇല്ലാലോ. സോഷ്യൽ ഡിസ്റ്റൻസിങ് വെച്ച് തീയേറ്റർ തുറക്കാൻ ആണോ പിന്നെ ബുദ്ധിമുട്ട്. ഒരു സീറ്റ്‌ വിട്ട് ഇരിക്കാം, ഒരു മീറ്റർ മാറി നിൽക്കാം. കുട്ടികളെയും പ്രായം കൂടിയവരെയും കയറ്റേണ്ട (ട്രെൻഡ്സ് പോലെ ഉള്ള സ്ഥാപനങ്ങൾക് അത് പറ്റുവെങ്കിൽ തിയേറ്ററിലും പറ്റും). കോവിഡ് പോസിറ്റീവ് വന്ന, മാളുകൾ പൂട്ടി ഇടുന്നത് പോലെ തീയേറ്ററും പൂട്ടി ഇടണം. ടൂറിസ്റ്റ് സ്ഥലങ്ങൾ വരെ തുറന്നു, പോകുന്നവർ പൊക്കോട്ടെ.
പ്രോട്ടോകോൾ ഒന്നും തെറ്റിക്കാതെ ഞങ്ങൾ മലയാളികളും തീയേറ്റർ നിന്ന് കണ്ടോളാം. ബാക്കി എവിടെ പോകുന്നതിലും സേഫ് ആയിട്ട് തീയേറ്റർ നിന്ന് സിനിമ കാണാൻ പറ്റും. ഇവിടെ ഹോട്ടൽ തുറന്നു റിസോർട്ടുകൾ തുറന്നു എന്നാലും തീയേറ്റർ തുറക്കാൻ പറ്റില്ല. ഇതിന്റെ വലിയ ഒരു കാരണം ഫെഡറേഷൻ കൂടെ ആണ്. കറക്റ്റ് ആയി പ്രോട്ടോകോൾ അവർ പാലിച്ചു അവർക്ക് ഓപ്പൺ ചെയാൻ എന്താണ് ഇപ്പോ തടസ്സം? tax എലാം എടുത്ത് മാറ്റാൻ പറ്റില്ല, പക്ഷെ ഒരു ഇളവ് സർക്കാറും കൊടുക്കണ്ടതാണ്. നമ്മുടെ സർമാർ ഇവിടെ മാത്രം എന്താ സമ്മതിക്കാത്തത്. കാരണം ഇതിന്റെ പിന്നാലെ നടക്കാൻ ആരും ഇല്ലാലോ. ഓൺലൈൻ പ്ലാറ്റഫോംസ് ഉള്ളത് കൊണ്ട് വലിയ ഒരു ശതമാനം ആളുകൾ ഇതിഞ്ഞെ പറ്റി ആലോചിക്കുന്നു പോലും ഇല്ല.
മാസങ്ങൾ ആയി പൂട്ടി കിടക്കുന്ന തീയേറ്ററുകൾ തുറക്കാൻ വല്ല വഴി ഉണ്ടെങ്കിൽ അത് ഒന്ന് ചെയ്തു തരണം.തീയേറ്റർ മുതലാളിമാർക്ക്‌ പോലും ഇലാത്ത സങ്കടം ആണലോ എന്ന് ചോദിച്ചാ, അതെ അത് തന്നെ ആണ്. തമിഴ് നാട്ടിൽ തുറക്കാൻ പറ്റുവെങ്കിൽ നമ്മുക്ക് എന്താ തുറന്നാ?
ഇവിടെ ചോദിക്കഞ്ഞും പറയാഞ്ഞും ആരും ഇല്ലാലോ. അവസാനം ആയി ഏത് ഒരു സിനിമ പ്രേമിയും ചോദിക്കുന്ന അതെ ചോദ്യമേ എനിക്കും ഉള്ളു, ഒന്ന് തുറന്ന് തരോ സർമാരെ.
**