fbpx
Connect with us

interesting

അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ആയ 21 ഗ്രാമിൽ ആത്മാവിന്റെ ഭാരത്തെപ്പറ്റി പറയുന്നുണ്ട്, ശരിക്കും ആത്മാവിന് ഭാരമുണ്ടോ?

Published

on

കടപ്പാട് : വിജ്ഞാനലോകം

അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ആയ 21 ഗ്രാമിൽ ആത്മാവിന്റെ ഭാരത്തെപ്പറ്റി പറയുന്നുണ്ട് . ശരിക്കും ആത്മാവിന് ഭാരമുണ്ടോ?⭐

👉21 ഗ്രാം ആണ് മനുഷ്യന്റെ മരണ ശേഷം കൂളായി ഇറങ്ങിപ്പോകുന്ന ‘ആത്മാവിന്റെ’ ഭാരമെന്ന് 1907 ൽ Duncan MacDougall എന്ന ഭിഷഗ്വരൻ ‘ശാസ്ത്രീയ’ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് 21 ഗ്രാംസ് എന്ന പേര് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.

പല മതങ്ങളിലും വിശ്വാസങ്ങളിലും തത്വചിന്തകളിലും ജീവികളുടെ അഭൗതികമായ അംശത്തെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ മതങ്ങളിലും,മിക്കവാറും എല്ലാ ചിന്താധാരകളിലും ആത്മാവിന് ഭൗതിക ശരീരത്തേക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ആത്മാവ് അനശ്വരമാണെന്നാണ് ആത്മാവിന്റെ സ്വതന്ത്ര നിലനിൽപ്പിൽ വിശ്വസിക്കുന്നവർ കരുതുന്നത്.ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപം. ഭൗതിക മരണത്തിനുശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ ആസ്തികരിലുള്ള വിശ്വാസം. ദൈവമാണ് ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങൾ പറയുന്നു. ചില സംസ്കാരങ്ങൾ മനുഷ്യേതര ജീവികൾക്കും , അചേതന വസ്തുക്കൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.

Advertisement

ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പുനർജ്ജന്മം, മോക്ഷം എന്നിവ ഇന്ത്യയിലെ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും , മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു. ഗർഭസ്ഥശിശുവിനു നാലാം മാസത്തിലാണ് ആത്മാവ് നൽകൽ എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു.ആത്മീയവാദം, ഭൗതികവാദം എന്നിങ്ങനെ രണ്ട് വേർതിരിവുകൾ ആത്മാവിന്റെ അനശ്വരമായ നിലനിൽപ്പിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായി ഉണ്ടായിട്ടുണ്ട്.

എന്നാൽ വളരെ ചുരുക്കം ചിലരുടെ അഭിപ്രായം കണക്കിലെടുക്കുമ്പോൾ ആത്മാവ് എന്നത് ഒരിക്കലും നശിക്കാത്ത ഒന്നാണെന്നും. ഭൗതിക ശരീരം നഷ്ടമായാൽ അത് ഭൂമിയിൽ അശരീരിക രീതിയിൽ മാറ്റപ്പെട്ടു സ്ഥിരമായി നിലകൊള്ളുമെന്നും അവരുടേതായ മറ്റൊരു ചുറ്റുപാടിലേക്ക് മാറ്റപ്പെടുമെന്നും കണക്കാക്കി പോരുന്നു. ശരീരത്തിൽ നിന്ന് വേർപെടുന്ന ആത്മാവ് അഥവാ ജീവൻ അന്തരീക്ഷത്തിൽ ലയിക്കുമെന്നും , മരണപ്പെടുന്ന സമയവും അന്തരീക്ഷത്തിലെ ഊഷ്മാവും , കാറ്റിന്റെ ഗതിയും വീണ്ടും ഒരേ ക്രമത്തിൽ വരുന്ന അവസ്ഥയിൽ ആത്‌മാവിനെ ദൃശ്യമായേക്കാമെന്നും ഒരു കൂട്ടർ അവകാശപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നു.ഇത്തരത്തിൽ ഉള്ളവയെ ഓറ എന്ന് വിളിച്ചു വരുന്നു.അവയുടെ കാന്തിക പ്രതലത്തിൽ പ്രേവേശിക്കുമ്പോൾ അസാധാരണമായ ബുദ്ധിമുട്ടുകൾ മനുഷ്യർക്ക് അനുഭവപ്പെടുന്നു. അവയെ ബാധ എന്നും പ്രേതം കൂടിയതെന്നും അന്ത വിശ്വാസികൾ കരുതി വരുന്നു.

ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഉണ്ടെന്നും ഇല്ലെന്നും പറയുവാന്‍ കഴിയാത്ത അവസ്ഥ. കാരണം മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ആത്മാവിനു മണമില്ല, നിറമില്ല, തൊട്ടു നോക്കുവാന്‍ കഴിയുകയുമില്ല. 1901 ല്‍ ഡങ്കണ്‍ ഓം മക്ക്ഡ്യൂഗല്‍ (Duncan ‘Om’ MacDougall) എന്ന ഡോക്ടര്‍ക്ക് ഒരു ബുദ്ധി തോന്നി. മരണം അടുത്ത് കിടക്കുന്ന ഒരാളുടെ ഭാരം ആദ്യം നിര്‍ണയിക്കുക. മരണം ഉണ്ടായതിനു ശേഷം അയാളുടെ ഭാരം വീണ്ടും നോക്കുക. ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഭാര വ്യത്യാസത്തില്‍ നിന്നും അറിയാമല്ലോ. അന്ന് മുതല്‍ ഡങ്കണ്‍ ആറു പേരില്‍ ഈ പരീക്ഷണം നടത്തി. ഒരു വൃദ്ധസദനത്തിലെ ക്ഷയരോഗിയില്‍ ആയിരുന്നു ആദ്യ പരീക്ഷണം. ഒരു വലിയ ത്രാസില്‍ ആയിരുന്നു രോഗിയെ കിടത്തിയിരുന്ന കട്ടില്‍ ഉണ്ടായിരുന്നത്. ആദ്യ മണിക്കൂറുകളില്‍ കുറച്ച് ഭാരം കുറയുന്നുണ്ടായിരുന്നു. എന്നാല്‍ വിയര്‍പ്പിന്റെ ബാഷ്പീകരണം മൂലമാണ് എന്ന് ഡങ്കണ്‍ പറയുന്നു. കുറയുന്നതിന്റെ അളവ് ഒരു മണിക്കൂറില്‍ ഒരു ഔണ്‍സ് എന്ന നിലയില്‍ ആയിരുന്നു. കൃത്യം മൂന്നു മണിക്കൂറും , നാല്‍പ്പത് മിനിറ്റും കഴിഞ്ഞപ്പോള്‍ രോഗി മരിച്ചു.

ബീം സ്‌കെയില്‍ എന്ന തരം ത്രാസ് ആയിരുന്നു ഡങ്കണ്‍ ഉപയോഗിച്ചിരുന്നത്. മരണം സംഭവിച്ച നിമിഷം തന്നെ ത്രാസില്‍ മാറ്റമുണ്ടായി. ഇത് കൃത്യമായി അളക്കുവാനും ഡങ്കണ് കഴിഞ്ഞു. കൃത്യം ഭാര വ്യത്യാസം ഒരു ഔണ്‍സിന്റെ നാലില്‍ മൂന്നു ഭാഗം അതായത് ഇരുപത്തിയൊന്ന് ഗ്രാം.ഡങ്കണ്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ആറു പേരില്‍ നാല് പേര്‍ ക്ഷയരോഗികളും ഒരാള്‍ പ്രമേഹ രോഗിയും ആയിരുന്നു. ആറാമത്തെ വ്യക്തിയുടെ അസുഖം എന്തെന്ന് നിര്‍ണയിക്കപ്പെട്ടിരുന്നില്ല. ഒരാള്‍ സ്ത്രീയും ബാക്കിയുള്ളവര്‍ പുരുഷന്മാരും ആയിരുന്നു.
പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആത്മാവിന്റെ ഭാരം ഇരുപത്തിയൊന്ന് ഗ്രാം എന്ന് നിജപ്പെടുത്തി. കിറുകൃത്യമായി പറഞ്ഞാല്‍ 21.3 ഗ്രാം.

ഡങ്കണ്‍ തന്റെ പരീക്ഷണങ്ങള്‍ നായ്ക്കളില്‍ നടത്തിയപ്പോള്‍ ഭാരവ്യത്യാസമുണ്ടായില്ല. നായ്ക്കള്‍ക്ക് ആത്മാവില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് എന്നായിരുന്നു ഡങ്കന്റെ വാദം .1907 ല്‍ ഡങ്കണ്‍ തന്റെ ഗവേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഉടനെ തന്നെ മറുവാദങ്ങളും പുറത്ത് വന്നു. ഡോ. അഗസ്റ്റസ് ക്ലാര്‍ക്ക് ആയിരുന്നു അവരില്‍ പ്രമുഖന്‍. മരിച്ച ആറുപേരിലും കണ്ടെത്തിയ ഭാര വ്യത്യാസം പലതായിരുന്നുവെന്നും ഡങ്കണ്‍ അതിന്റെ ശരാശരി മാത്രമാണ് എടുത്തതെന്നും ക്ലാര്‍ക്ക് വാദിച്ചു. ഡങ്കണ്‍ അത് സമ്മതിക്കുകയും ചെയ്തു.

ആദ്യ പരീക്ഷണം മാത്രമേ കൃത്യമായി നടന്നുള്ളു. മാത്രമല്ല നായ്ക്കളെ മുഴുവന്‍ ഡങ്കണ്‍ കൊല്ലുകയായിരുന്നു. അതുകൊണ്ട് തന്നെ അവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുല്യമായിരിക്കും എന്നും നായ്ക്കള്‍ക്ക് വിയര്‍പ്പില്ലാത്തത് കാരണം ജല നഷ്ടം കണക്കാക്കാന്‍ കഴിയുകയില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു. മാത്രമല്ല ഭാരം കുറയുന്നത് എന്തിന്റെ എന്ന് തിരിച്ചറിയാത്തിടത്തോളം കാലം അത് ആത്മാവിന്റെ തന്നെ എന്ന് പറയുവാനും വയ്യ. ഡങ്കണ്‍ ഇതൊന്നും നിഷേധിച്ചില്ലെന്നു മാത്രമല്ല ഇനിയും കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വേണമെന്ന് പറഞ്ഞു കൊണ്ട് തന്റെ ഗവേഷണങ്ങളും അവസാനിപ്പിച്ചു. അതിനു ശേഷം ഇതുമായി ബന്ധപ്പെട്ട് വലിയ പരീക്ഷണങ്ങള്‍ നടക്കാത്തത് മൂലം ഇന്നും ആത്മാവിന്റെ ഭാരം 21.3 ഗ്രാം എന്നാണ് പറയാറുള്ളത്.

Advertisement

💢 വാൽ കഷ്ണം 💢

എല്ലാ ജീവജാലങ്ങള്‍ക്കും അവയ്ക്ക് ചുറ്റുമായി ഒരു തേജോവലയമുണ്ട്. മനുഷ്യശരീരത്തിന് ചുറ്റും ഇത്തരത്തിലുള്ള ഇലക്ട്രോ മാഗ്നെറ്റിക് വലയമുണ്ട്. ഇതിനാണ് ഓറ എന്ന് പറയുന്നത്. ഒരാളുടെ വ്യക്തിത്വത്തിലേക്ക് ക്ഷണനേരം കൊണ്ട് ഒരു അന്വേഷണം ആവശ്യമാകുന്നുവെങ്കില്‍ അതിന് അവരുടെ ഓറ അഥവാ തോജോവലയം നിരീക്ഷിച്ചാല്‍ മതി. കാരണം ഈ തേജോവലയം ഏത് മുഖഭാവത്തിനും, കൃത്രിമ സ്വഭാവത്തിനുമപ്പുറം അവരുടെ ശരിയായ സ്വഭാവം കാണിച്ചു തരുന്നതാണ്. ചികിത്സകര്‍ക്കും മിസ്റ്റിക്കുകള്‍ക്കും അത് തിരിച്ചറിയാനും, കാണാനും, നിങ്ങളുടെ നിറം പറയാനും സാധിക്കും.മുന്നിട്ടുനില്‍ക്കുന്ന നിറങ്ങളുടെ സ്വാധീനം വഴി ഓറ ചിന്തകള്‍, വികാരങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുകയും, അവ ഫ്ലാഷുകളായും, മേഘങ്ങളായും, ജ്വാലയായും, സാധാരണയായി ശിരസില്‍ നിന്ന് അകന്ന് കാണപ്പെടും.

 1,540 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment3 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story30 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment15 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »