പോലീസുകാരനായ കുറ്റിക്കാടനെ അവതരിപ്പിക്കാന് ഒരാൾ വേണം. സ്‌ക്രിപ്റ്റ് എഴുതുമ്പോഴെല്ലാം ഭദ്രന്റെ മനസ്സ് അങ്ങനെയൊരാളെ തേടുന്നുണ്ടായിരുന്നു. ആറടി പൊക്കം,അതിനൊത്ത വണ്ണം. കലകളുള്ള മുഖം ഇങ്ങനെ ഭയപ്പെടുത്തുന്ന ഒരു രൂപം എങ്ങും കിട്ടിയില്ല. ഒടുവില് തമിഴ്‌നടന് നാസറിന് ആ റോള് കൊടുക്കാമെന്ന് ഭദ്രന് നിശ്ചയിച്ചു. ആ സമയത്ത് ഒരു ദിവസം ഭദ്രന് പാലായില് വന്നു. വെറുതെ കവലയില് ഇറങ്ങിയതാണ്. അഞ്ജലി ഹോട്ടലിന്റെ മുന്നില് നില്ക്കുകയാണ് ഭദ്രന്. നല്ല തിരക്കുള്ള സമയം. ചുവന്ന സിഗ്നലിനു മുന്നിൽ വാഹനങ്ങൾ നിരനിരയായി കിടക്കുന്നു. അപ്പോള് തടിമാടനായ ഒരാള് ഒരു ബുള്ളറ്റിലിരിക്കുന്നത് ഭദ്രന് കണ്ടു. ആറടിപൊക്കം, അതിനൊത്ത തടി, പെട്ടെന്ന് ഭദ്രന് അടുത്തു ചെന്നു.’സിനിമയില് അഭിനയിക്കാന് താത്പര്യമുണ്ടോ’ എന്നു ചോദിച്ചു. അതിനു മറുപടി പറയും മുന്പേ സിഗ്നൽ മാറി . അയാള് ബുള്ളറ്റ് മുന്നോട്ടെടുത്ത് ഒതുക്കിവെച്ചു. എന്നിട്ടു പറഞ്ഞു: ‘എന്റെ ജീവിതാഭിലാഷം തന്നെ അതാണ്’. സ്ഫടികം ജോർജ് എന്നറിയപ്പെട്ട ആന്റണി ജോർജ് എന്ന മനുഷ്യൻ ക്യാമറക്കു മുന്നിലേക്ക് കടന്നു വന്ന കഥയാണ്.

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .