സ്പാസ്കി – ഫിഷർ പോരാട്ടം
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, അമേരിക്കയും റഷ്യയും തമ്മിൽ നില നിന്ന ശീതയുദ്ധം കൊടുമ്പിരികൊണ്ട കാലം.മത്സരങ്ങൾ പലവഴിക്കും നീണ്ടു, കായിക വിനോദങ്ങളിൽ വരെ അതു പടർന്നു പന്തലിച്ചു. അങ്ങനെ1972-ൽ ചെസിലെ ലോക ചാമ്പ്യനയാ U.S.S.Rന്റെ ബോറിസ് സ്പാസ്കിയെ നേരിടാൻ U.S.A യിൽ നിന്നുള്ള ബോബി ഫിഷർ അർഹത നേടി.
ഇത് ലോക ചെസ് ചരിത്രത്തിലെ മഹാസംഭവമായ മത്സരങ്ങളിൽ ഒന്നായി.ലോക ചാമ്പ്യൻ ആയ സ്പാസ്കി 1960കളിലെ ചെസ് മതസരങ്ങളിലെ ഒരു വിസ്മയം ആയിരുന്നു. ചെസിലെ പൊസിഷണൽ ശൈലിയിൽ കളിച്ച സ്പാസ്കി പ്രതിരോധങ്ങളിൽ സമർത്ഥൻ ആയിരുന്നു.എന്നാൽ ഫിഷറിന്റെത് സാങ്കേതികതികവാർന്ന മത്സര ശൈലി ആയിരുന്നു. സമനില വഴങ്ങാത്ത ഫിഷർ വിജയത്തിന് നേരിയ സാധ്യതയെ ഉള്ളെങ്കിലും പോരാട്ടം അവസാനിപ്പിക്കുമായിരുന്നില്ല. ലോക മാധ്യമങ്ങൽ ഏറ്റെടുത്ത ഈ മത്സരം നടത്താൻ ബൽഗ്രേഡും ഐസ്ലാൻഡിലെ റെയ്ക്‌ജാവിക്കുമാണ് ഫിഡെ തിരഞ്ഞെടുതതെങ്കിലും ഫിഷർ ഐസ്ലാൻഡിൽ കളിക്കാനാണ് താല്പര്യപെട്ടതു.
മത്സരം തുടങ്ങുന്നതിന് മുൻപ് ഫിഷർ വീണ്ടും ചില നിബന്ധനകൾ വെച്ചു.ടെലിവിഷൻ അവകാശങ്ങൾ, സുഖസൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ കാണിച്ച പിടിവാശി വേറെ.ഫിഡെയുടെ ചില നിബന്ധകൾ അംഗീകരിച് 1972 ജൂലൈ 11ന് മത്സരം തുടങ്ങി.വേദിയിലെ ക്യാമറകൾ എടുത്തുമാറ്റണമെന്ന ആവശ്യം ഫിഡെ അനുവദിക്കാതിരുന്നതിനാൽ രണ്ടാമത്തെ കളിക്ക് ഫിഷർ തയാറായതെയില്ല.സ്പാസ്കിക്ക് അനുകൂലമായിരുന്നു ഒരു കളി.
തുടർന്ന് ഐസ്ലാൻഡ് വിടാനും തുടർ മത്സരങ്ങൾ ഉപേക്ഷിക്കാനും ഫിഷർ തീരുമാനിച്ചു.എന്നാൽ അമേരിക്കൻ നയതന്ത്രജ്ഞനായ ഹെൻറികിസിജ്ഞറുടെ സമയോചിത ഇടപെടലും സ്പാസ്കിയുടെ അനുനയവും മുൻനിർത്തി പ്രധാന വേദിക്കു പിന്നിലുള്ള ചെറിയ സ്റ്റേജിൽ ബാക്കിയുള്ള മത്സരങ്ങൾ ക്രമികരിച്ചു.ആദ്യത്തെ രണ്ടു കളികളും സ്പാസ്കിക്കു അനുകൂലമായി.മൂന്നാമത്തെ മത്സരം ഫിഷറിനും5 6 8 10 കളികളിൽ ഫിഷർ ജയിച്ചു 12.5-8.5 നിലയിൽ പോയിന്റ് നേടി ഫിഷർ ലേക ചാമ്പ്യൻ ആയി. ഇതോടെ ചെസിലെ ദശകങ്ങൾ നീണ്ട സോവിയറ്റ് മേധാവിത്തം അവസാനിപ്പിച്ച് ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കക്കാരൻ ലോക ചാമ്പ്യനായി.
ലോകമെമ്പാടും നിരവധി ആളുകളെ ചെസിലെക്ക് ആകർഷിക്കുന്നതിനും ചെസ് ക്ലബുകൾ മറ്റും നിലവിൽ വരുന്നതിനും ഈ ചരിത്ര മത്സരം ഒരു കാരണമായിട്ടുണ്ട്.