fbpx
Connect with us

COVID 19

ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും

ലോകം മുഴുവന്‍ മുന്‍പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആപല്‍ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ലോകത്തെവിടെയുമുള്ള ഭരണകൂടങ്ങളെപ്പോലെ തന്നെ കേരളവും ഈ പ്രതിസന്ധിയെ എല്ലാവിധ ജാഗ്രതയോടുകൂടി

 177 total views

Published

on

ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും

ലോകം മുഴുവന്‍ മുന്‍പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആപല്‍ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ലോകത്തെവിടെയുമുള്ള ഭരണകൂടങ്ങളെപ്പോലെ തന്നെ കേരളവും ഈ പ്രതിസന്ധിയെ എല്ലാവിധ ജാഗ്രതയോടുകൂടി തന്നെ നേരിടുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്. ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനം കൊണ്ട് ‘കേരളാ മോഡല്‍’ ലോകത്തിന്റെ പലകോണുകളിലും ചര്‍ച്ചാവിഷയമാകുമ്പോഴും ഇങ്ങ് കേരളത്തില്‍ കുറച്ചു ദിവസമായി കാണുന്ന ചര്‍ച്ചകള്‍ ഇന്നത്തെ സ്ഥിതിവിശേഷം ആവശ്യപ്പെടുന്ന ഫോക്കസ് നഷ്ടപെടുന്ന അവസ്ഥയാണുള്ളത്. വിഷയം വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട ഒന്നായതുകൊണ്ട് ഐ.റ്റി. ജീവനക്കാരുടെ സംഘടനയെന്ന നിലയില്‍ പ്രതിധ്വനിയുടെ നിലപാടാണ് ഈ കുറിപ്പിലൂടെ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിക്കുന്നത്.

പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത് ഈ വിവാദം എങ്ങിനെയാണ് കേരളത്തിലെ ഐ.റ്റി. മേഖലയെ ബാധിക്കുക എന്നതാണ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐ.റ്റി മെഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്കുള്ള ചുവടുമാറ്റമാണ്. അതായത് നിങ്ങള്‍ വിലയേറിയ ഹാര്‍ഡ്‌വേറുകളും സോഫ്റ്റ്‌വേറുകളും സ്വന്തമായി വാങ്ങേണ്ടതോ തനതായി വികസിപ്പിച്ചെടുക്കുകയോ ചെയ്യേണ്ടതില്ല എന്നും നിങ്ങള്‍ക്കാവശ്യമുള്ള റിസോര്‍‌സുകളും സര്‍‌വീസുകളും മാത്രം നിങ്ങള്‍ക്കാവശ്യമുള്ള സമയത്തേക്ക് മാത്രം ഒരു ക്ലൗഡ് സര്‍‌വീസ് ദാതാവില്‍ നിന്നും തുച്ഛമായ വാടകയ്ക്ക് എടുക്കുക, അതുമാത്രമല്ല ഈ റിസോര്‍‌സുകളും സര്‍‌വീസുകളും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആകാം എന്നതാണ് ക്ലൗഡിനെ വലിയ തോതില്‍ സ്വീകാര്യമാക്കുന്നത്. വിപ്ലവകരമായ ഈ മോഡല്‍ വന്‍‌കിട കമ്പനികളെ മാത്രമല്ല ചെറുകിട കമ്പനികളെയും സ്റ്റാര്‍ട്ടപ് കമ്പനികളെയും സംബത്തിച്ചിടത്തോളം വന്‍‌തോതിലുള്ള നിക്ഷേപം ആവശ്യപ്പെടുന്നില്ല എന്ന നിലയില്‍ വലിയ ഒരു സാധ്യതയാണ് ഒരുക്കുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ വേണം നിലവിലുള്ള വിവാദം ക്ലൗഡ് കം‌പ്യൂട്ടിങ്ങിനെപ്പറ്റിയും അതിന്റെ സെക്യൂരിറ്റി പറ്റിയും, ഡാറ്റാ പ്രൈവസിയെപ്പറ്റിയുമുള്ള വികലമായ ധാരണകളിലൂന്നിയുള്ള അഭിപ്രായങ്ങളും ഐ.റ്റി. വിദഗ്ധര്‍ എന്ന ലേബലില്‍ നടത്തുന്ന കാടടച്ചുള്ള വെടികളും കേരളത്തിലെ ഐ.റ്റി. മേഘലയെ എങ്ങിനെയാണ് ബാധിക്കുക എന്നു പരിശോധിക്കേണ്ടത്.

1. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ സെക്യൂരിറ്റിയ പ്രതിസ്ഥാനത്തു നിര്‍ത്തുക വഴി അതിന്റെ വിശ്വാസതയെ തെന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന ചെറുകിട സം‌രം‌ഭകരെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ വരികയും കേരളത്തില്‍ നിലവിലുള്ള ബിസിനസ്സ് സൗഹാര്‍ദ്ധ സാഹചര്യത്തിന്റെ തകര്‍ച്ചയിലേക്കുമാകും നയിക്കുക.

Advertisement

2. വന്‍‌കിട കമ്പനികള്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമാവുകയും അതിനാല്‍ തന്നെ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് നയിക്കാനിടയുണ്ട്

3. നിലവിലുള്ള ക്ലൗഡധിഷ്ഠിത സൊല്യൂഷന്‍ ദാതാക്കളുടെ സേവനം നമുക്ക് തുടര്‍ന്നും ലഭ്യമാവുക എന്നത് ദുര്‍ഘടം പിടിച്ചതാകാന്‍ സാധ്യതയുണ്ട്, കാരണം കേരള സര്‍ക്കാരുമായി ഇടപെടുന്നത് അവരുടെ റെപ്യൂട്ടേഷനെ തന്നെ ബാധിക്കും എന്ന നിലയിലേക്കാണ് ഈ വിവാദങ്ങള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്.

4. ഇതോടുകൂടി സര്‍ക്കാരിന്റെ മൂല്യനിർണയവും തിരഞ്ഞെടുക്കലും പതിന്മടങ്ങ് ദുര്‍ഘടം പിടിച്ചതാവുകയും കാലതാമസം ഉള്ളതുമാകാനിടയുണ്ട്. ഇത് ഇന്ന് നിലവിലുള്ള നിക്ഷേപ സൗഹൃദ പരിവേഷത്തെ പിറകോട്ടടിക്കാനേ സഹായിക്കൂ.

5. ഒട്ടും നിക്ഷേപ സൗഹൃദപരമല്ലാത്ത ഒരു പരിവേഷം നിലനിന്നിരുന്നയിടത്തു നിന്ന് നിസ്സാന്‍, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ കേരളത്തിലേക്കാര്‍ഷിക്കുന്ന തലത്തിലേക്ക് മാറ്റിയെടുക്കാനായത് വളരെ നാളത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ്, ഇതിനെ മൊത്തത്തില്‍ തുരങ്കം വയ്ക്കുന്നതാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍.

Advertisement

6. ഡിജിറ്റല്‍ എക്കോണമിയിലേക്ക് കാലെടുത്തു വയ്ക്കുന്ന കേരളത്തിന്റെ ഭാവിയെ തന്നെ തുരങ്കം വയ്ക്കുന്ന കര്‍മ്മമാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍ ചെയ്യുന്നത്

അവസാനമായി വിവാദത്തെ പറ്റി
ഇവിടെ ആത്യന്തികമായും ഡാറ്റാ സെക്യൂരിറ്റിയെ ചുറ്റിപ്പറ്റിയാണ് വിവാദം നിലനില്‍ക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി നിയമങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണഘട്ടത്തിലാണ്, അതുകൊണ്ടു തന്നെ ഇതിലൂന്നിയുള്ള ചര്‍ച്ച എവിടെയുമെത്തുകയുമില്ല, ആകെ പരിശോധിക്കാവുന്ന കാര്യം നിലവില്‍ ഡാറ്റ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിന്മേലുള്ള നിയന്ത്രണം ആരുടെ പക്കലാണെന്നും മാത്രമാണ്. ഇന്ത്യയ്ക്കകത്തുള്ള സര്‍‌വറുകളിലാണ് ഡാറ്റ സൂക്ഷിച്ചിരിക്കുന്നത്, അതുപോലെ സര്‍ക്കാരിനു കീഴിലുള്ള സി-ഡിറ്റിനാണ് ആണ് നിലവില്‍ ഡാറ്റയുടെ മേലുള്ള പൂര്‍ണ്ണ നിയന്ത്രണാവകാശവും, ഉത്തരവാദിത്തവും ഉടമസ്ഥതയും എന്നാണ് മനസ്സിലാക്കുന്നത്. തുടക്കത്തില്‍ ഇങ്ങനെയായിരുന്നില്ല സ്ഥിതി എന്നാല്‍ അത് ആപല്‍ഘട്ടത്തില്‍ കൈക്കോള്ളേണ്ടി വന്ന ഡിസിഷന്‍ മേക്കിങ്ങിന്റെ ഭാഗമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ വിവാദം അവസാനിക്കേണ്ടതാണ്, കാരണം ഒരു പ്രശ്നത്തില്‍ നമ്മള്‍ സൊല്യൂഷനാണ് മുന്‍‌ഗണന നല്‍കേണ്ടത്, അല്ലാതെ വിവാദത്തിനല്ല.

ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങി വരുന്ന തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളും, സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കൊണ്ട് രൂക്ഷമാകുന്ന കോവിഡാനന്തര കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസത നഷ്ട്പ്പെടുന്നതോടെ ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന പങ്കിനെ റദ്ദ് ചെയ്യുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഇക്കാര്യത്തില്‍ ഐ. റ്റി. ജീവനക്കാരുടെ സംഘടന എന്ന നിലയില്‍ പ്രതിധ്വനി ഈ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 178 total views,  1 views today

Advertisement
Advertisement
Entertainment12 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 hour ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment15 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »