“പെണ്ണുങ്ങളെയൊക്കെ മനസിൽ ചേർത്ത് വെച്ചിട്ടുണ്ട്, എന്ത് ചന്തമുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ്” , കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
280 VIEWS

ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. സുമേഷ് മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ്, ജിയോ ബോി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, ഛായാഗ്രഹണം സാലു കെ തോമസ്. ഇപ്പോൾ ചിത്രത്തെ കുറിച്ച് അഡ്വ ഷാനിബ അലി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണു ശ്രദ്ധേയമാകുന്നത്. വായിക്കാം.

Adv Shaniba Ali

ഗൗതം മേനോൻ പെണ്ണുങ്ങളെ പോർട്രെയ് ചെയ്യുന്ന ഒരു പ്രത്യേക രീതി ഉണ്ടല്ലോ നമുക്ക് പ്രണയം തോന്നിപ്പിക്കും വിധം അഴകുള്ള ആറ്റിട്യൂട് ഉള്ള പെണ്ണുങ്ങൾ .പക്ഷെ എല്ലാക്കാലത്തും അതൊരു എലീറ്റ് ക്ലാസ് രീതിയായി തോന്നാറുണ്ട് .ആ പെണ്ണുങ്ങളൊക്കെ എനിക്ക് മുകളിലുള്ള എത്തിപ്പിടിക്കാൻ പറ്റാത്ത പെണ്ണുങ്ങളായി തോന്നാറുണ്ട്. അത്രമേൽ മനോഹരമായി ആരുമെന്താണ് എന്റെ നാട്ടിലെ എനിക്കിടയിലെ പെണ്ണുങ്ങളെ വരച്ചു വെക്കാത്തതെന്ന ചോദ്യത്തിന് എനിക്ക് കിട്ടിയ ഏറ്റവും മികച്ച ഉത്തരമാണ് ശ്രീധന്യ കാറ്ററിംഗ് .

രാത്രി ഷോർട്സ് ഒക്കെ ഇട്ട് തിണ്ണയിൽ ഇരിക്കുന്ന കുഞ്ഞിലയുടെ ചന്തം കണ്ട് ഞാൻ നോക്കിയിരുന്നു . ഇതിനു മുൻപ് ഇത്രക്ക് ചന്തം അവർക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പ്രസവം മുതൽ കുഞ്ഞിനെ ഉറക്കലും തുടക്കലും കഴിപ്പിക്കലുമെല്ലാം പെണ്ണുങ്ങളുടെ മാത്രം സൊ കാൾഡ് കടമയായ നാടാണ് .

രാവിലെ കുഞ്ഞിനെ ഊട്ടി , കളിപ്പിച്ചു , കുളിപ്പിച്ച് , അതിന്റെ പിന്നാലെയുള്ള സകല ഓട്ടപ്പാച്ചിലുകളും കഴിയുമ്പോ നെറ്റിയിൽ മാറിക്കിടക്കുന്ന പൊട്ടോ പൗഡറോ ശരിയാക്കി ഞാൻ വരാതെ കുഞ്ഞിന്റെ ഒന്നും ശരിയാവില്ല എന്ന് പറയുകയും ധരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരോടുള്ള പുച്ഛം ഒരു ജനാലക്കപ്പുറത്തു നിന്ന് നിസ്സഹായതയിൽ കലർത്തി നോട്ടം കൊണ്ട് പകർത്തുന്ന പെണ്ണിനെ കണ്ടു 🖤 അത്രമേൽ കഥയില്ലാത്ത, ചെയ്യുന്ന ഏറ്റവും ചെറിയ കാര്യം പോലും മല മറിക്കുന്ന ഫീലിൽ ചെയ്യുന്ന ആണുങ്ങളെയും

ഇരുപതു പേർക്കുള്ള ചോറും ബീഫും വല്യ വർത്താനത്തിനൊന്നും നിക്കാതെ ഉണ്ടാക്കി വെച്ച പെണ്ണിനേയും നിറഞ്ഞ ചിരിയോടെ ഞാൻ കണ്ടു തീർത്തു .കൊറേ മനുഷ്യന്മാരെ കണ്ട സിനിമയാണ്. എവിടെയൊക്കെയോ മനസു നിറഞ്ഞു ചിരിച്ചിട്ടുണ്ട് .പെണ്ണുങ്ങളെയൊക്കെ മനസിൽ ചേർത്ത് വെച്ചിട്ടുണ്ട് .
എന്ത് ചന്തമുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ്

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.