നടനും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
333 VIEWS

നടനും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ. ഈയിടെ മീടു ആരോപണം നേരിട്ട ശ്രീകാന്ത് വെട്ടിയാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിരുന്നു. തന്റെ പുതിയ സിനിമയായ ഉസ്കൂളിന്റെ പ്രൊമേഷൻ പോസ്റ്റർ പോസ്റ്റ് ചെയ്തപ്പോൾ അതിനു താഴെ ആയിരുന്നു ആരോപണങ്ങൾ നേരിടേണ്ടി വന്നത്. ‘താങ്കളെ കുറിച്ച് വന്ന ആരോപണത്തിന് മറുപടി പറയാൻ താങ്കൾ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രമോഷൻ’ എന്നാണു കമന്റിൽ ഒരാൾ ചോദിച്ചത്. എന്നാൽ ശ്രീകാന്ത് മറുപടിയും കൊടുത്തു. കേസ് ഇപ്പോൾ അന്വേഷണം നടക്കുകയാണ് എന്നും നിയമപരമായി നേരിടുമെന്നും പബ്ലിക് സ്‌പേസിൽ ഒന്നും പറയാനില്ലെന്നുമാണ് ശ്രീകാന്ത് മറുപടി ആയി പറഞ്ഞത്.

ആലുവയിലെ ഒരു ഹോട്ടലിൽ വച്ച് ശ്രീകാന്ത് വെട്ടിയാർ തന്നെ പീഡിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ടു യുവതി രംഗത്തെത്തിയിരുന്നു. യുവതിയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലികളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു ആരോപണം. ഇതിന്റെ പേരിൽ ശ്രീകാന്തിനെതിരെ കേസെടുത്തിരുന്നു. സാമ്പത്തികവും മാനസികവും വൈകാരികമായും തന്നെ ചൂഷണം ചെയ്‌തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു രോപണം ഉയരുന്നതിനു ശേഷമാണ് യുവതി പരാതിയുമായി പോലീസിൽ സമീപിച്ചത്. എന്തായാലും ഈ ആരോപണത്തിനും കേസിനും ശേഷം കുറച്ചു നാൾ ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു.

https://www.facebook.com/vettiyarproductions/posts/441135194364331

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്