സിനിമാമേഖലയെന്നാൽ ഇവനെപ്പോലെയുള്ള തട്ടിപ്പുകാരുടെ മേഖലയായിക്കഴിഞ്ഞു

0
147

“എട്ടുകോടിയുടെ സാമ്പത്തിക തട്ടിപ്പ്. സിനിമാക്കാരൻ ശ്രീകുമാരമേനോൻ അറസ്റ്റിൽ..!”

സ്വകാര്യ ഫിനാൻസിംഗ് സ്ഥാപനത്തിൽ നിന്നും എട്ടുകോടി തട്ടിപ്പുനടത്തിയതിന്റെ പേരിൽ കുപ്രസിദ്ധ സിനിമാ സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന്‌ എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തത്. ആലപ്പുഴ സ്വദേശിയുടെ പരാതിയിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു.

മുൻപ് സിനിമാനടി മഞ്ജുവാര്യരുമായി അടുത്ത ബന്ധം പുലർത്തുകയും, മഞ്ജുവാര്യരുടെ ആദ്യവിവാഹബന്ധം വേർപെടുത്താൻ കാരണമായെന്ന ആരോപണത്തിൽ പെടുകയും ചെയ്ത സിനിമാക്കാരനാണ് ശ്രീകുമാർ മേനോൻ. വേറെയും പല തട്ടിപ്പുകളിലും പരാതികളിലും ഇയാൾ പ്രതിയായിട്ടുണ്ട്. താൻ മഞ്ജുവാര്യരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരുന്നു എന്ന അവകാശവാദവും ഇയാൾ മുൻപ് ഉയർത്തിയിരുന്നു. ഏറെനാൾ തുടർന്ന ബന്ധത്തിന് ശേഷം മഞജുവാര്യരും തിരിഞ്ഞ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. (ഒരു സിനിമാനടനുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കയും, ഒപ്പം സ്വന്തം മകളെയും ഉപേക്ഷിച്ചസിനിമാനടിയാണ് മഞ്ജു വാര്യർ. വയനാട്ടിലെ സാധുക്കളായ ആദിവാസികളെ വീട് വച്ച് നൽകാമെന്ന പറഞ്ഞ കബളിപ്പിച്ച കേസിൽ പ്രതിയുമായിരുന്നു അവൾ.)

ആനക്കൊമ്പ് കേസിൽ പ്രതിയായിരുന്ന സിനിമാക്കാരൻ മോഹൻലാലുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വർത്തമാനകാല സിനിമാക്കാർ എന്നതേ അടിസ്ഥാനപരമായി നെറികെട്ട വർഗ്ഗം ആയിക്കഴിഞ്ഞു. ഭാര്യാഭർത്തൃബന്ധത്തിനു പോലും വിലയില്ലാത്ത സിനിമാ പരിഷകളുടെ ജീവിതത്തിൽ മറ്റേതെങ്കിലും ബന്ധം നിലനിൽക്കുമോ? സിനിമാമേഖലയെന്നാൽ ഇവനെയൊക്കെപ്പോലെയുള്ള തട്ടിപ്പുകാരുടെയും കുറ്റവാളികളുടെയും കള്ളക്കടത്ത് കാരുടെയും  മേഖലയായി മാറിക്കഴിഞ്ഞു .