പുരുഷന്റെ ഉദ്ധാരണവും ശ്രീലക്ഷ്മിയുടെ ആശങ്കകളും

0
299

ശ്രീലക്ഷ്മി അറയ്ക്കൽ ഇല്ലാലെ ചെയ്തൊരു പോസ്റ്റ് ആണ് വിവാദമായത്. കട്ട ലോക്കൽ ഭാഷയിലാണ് പുള്ളിക്കാരി അവതരിപ്പിച്ചതെങ്കിലും മാധ്യമം എന്ന രീതിയിൽ അതിനെ മാന്യ ഭാഷയിലേക്കു തർജമ ചെയ്തു പറയാം. പുള്ളിക്കാരിയുടെ കൂട്ടുകാരിക്ക് വിവാഹശേഷം ഉണ്ടായ അനുഭവമാണ് വിഷയം. മറ്റൊന്നുമല്ല ഭർത്താവിന്റെ ലിംഗം മടല് കെട്ടി വച്ചിട്ടും ഉദ്ധരിക്കുന്നില്ല. അതുകാരണം നല്ല ലൈംഗികാനുഭവവും കുട്ടിയുണ്ടാകാനുള്ള സാധ്യതയും ഇല്ലാതായി എന്നാണു കരച്ചിൽ. ഇത്തരമൊരു പോസ്റ്റിലൂടെ കൂട്ടം പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്നു എന്നതാണ് വിവാദം . സംഗതി സത്യമാണ്, വ്യക്തമായ അവഹേളനം ആ പോസ്റ്റിൽ ഉണ്ട്. അല്ലെങ്കിൽ തന്നെ നെഗറ്റിവ് പബ്ലിസ്റ്റിറ്റി ഉണ്ടാക്കിയിട്ട് ബിഗ്‌ബോസ് പോലുള്ള പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാനും അതുവഴി ചുളുവിൽ സെലിബ്രിറ്റി പട്ടം വാങ്ങാനും ഒരു വെരിഫൈഡ് എഫ്ബി പ്രൊഫൈലിൽ വിരാജിക്കാനും ആണ് പുള്ളിക്കാരി ഇതെല്ലം ചെയ്തു കൂട്ടുന്നതെന്ന് പണ്ടേ കരക്കാർ അടക്കം പറയുന്നുണ്ട് . Is Kerala police dithering while dealing with cyber crimes? Police officer  answers | The News Minuteപുള്ളിക്കാരുടെ സഹയാത്രികരിൽ പലരും ബിഗ്‌ബോസിൽ ഇടംനേടി ഇതിനോടകം അത്യാവശ്യം പേരെടുത്തു. മറ്റൊരു കാര്യം , ഇപ്പോൾ നെഗറ്റിവ് പബ്ലിസ്റ്റിറ്റി ആണ് ശരിക്കും താരം . അങ്ങെയെങ്കിലും കുറെ തെറിവിളിക്കുക, അല്ലെങ്കിൽ അവഹേളിക്കുക അതുമല്ലെങ്കിൽ പച്ചയ്ക്കു ലൈംഗികത പൊതുയിടത്തിൽ ചർച്ചയ്ക്കു വയ്ക്കുക. ‘ചക്കപ്പഴം’ അശ്വതിയുടെ മുലയെ സംരക്ഷിക്കാൻ ഇറങ്ങിയ ശ്രീലക്ഷ്മിക്കു കൂട്ടുകാരിയുടെ ഭർത്താവിന്റെ ലിംഗത്തെ (ശ്രീലക്ഷ്മിയുടെ ഭാഷയിൽ ‘അണ്ടി’ ) അവഹേളിക്കാൻ ഉളുപ്പില്ലായ്മ ഒന്നുമില്ല എന്നതാണ് സത്യം. പരസ്യമായ അവഹേളനങ്ങൾ പുരുഷൻ സഹിച്ചോട്ടെ, എന്നാലും പെണ്ണിന്റെ മുലയെ പരസ്യമായി കൊള്ളാമെന്നു പോലും പറയരുത്. അതുമാത്രം അശ്ലീലം എന്നാണു പുള്ളിക്കാരിയുടെ കാഴ്ചപ്പാട്. എന്തായാലും ആ പോസ്റ്റും അതിനു മറ്റുള്ളവർ അനുകൂലിച്ചും എതിർത്തുമുള്ള പോസ്റ്റുകളും നല്ല രസമാണ് വായിക്കാൻ .

May be an image of Sreelakshmi Arackal and text that says "@സുന നിലത്ത് ഇറക്കെടാ മെക്കളേ.."ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ് “

“ഒരു കല്ല്യാണം നടക്കുമ്പോൾ പയ്യന്റെ എല്ലാം നോക്കും.
ജാതി , മതം , കുലം , കുടുംബമഹിമ etc etc..
പക്ഷേ അണ്ടി ഫങ്ങ്ഷനിങ്ങ് ആണോ എന്ന് മാത്രം നോക്കൂല്ല🤣🤣
ഒരു കൂട്ടുകാരി വല്യ കാര്യത്തിന് പോയി കല്ല്യാണം കഴിച്ചു.
പ്രേമിച്ച് വിവാഹം കഴിച്ചതാണ്.
മൂന്ന് കൊല്ലമായി ശ്രമിക്കുന്നു.
പക്ഷേ പയ്യന്റെ അണ്ടി ഫങ്ങ്ഷനിങ്ങ് അല്ല.
സാധനം എന്ത് ചെയ്താലും ഇറക്ട് ആകുന്നില്ല.
ഡിവോഴ്സ് വേണം എന്ന് പുളളിക്കാരി വീട്ടിൽ പറഞ്ഞപ്പോ വീട്ടുകാര് പറയുവാ ” ഇതൊക്കെ ഒരു കാരണമാണോ? എങ്ങനെയേലും കഷ്ടപ്പെട്ട് ഒരു കുട്ടീനെ ഉണ്ടാക്ക്, പിന്നെ ലൈഫ് സെറ്റായിക്കോളും” എന്ന്.
എനിക്ക് പെൺപിളളേരോട് പറയാനുളളത് കല്ല്യാണത്തിന് മുൻപ് കുറച്ച് കളി ഒക്കെ സെറ്റാക്കി നോക്കിയിട്ട് ടെസ്റ്റ് ചെയ്തിട്ടേ കല്ല്യാണം കഴിക്കാവൂ എന്നാണ്.
കളി കൊളളില്ലെങ്കിൽ നൈസ് ആയിട്ട് ഒഴിവാക്കുക.
ഇതുപോലെ ഉളള ആൾക്കാർ പ്രോപ്പർ ട്രീറ്റ്മെന്റ് എടുത്തിട്ട് ശരിയാക്കിയിട്ട് കെട്ടുക.
അല്ലെങ്കിൽ കെട്ടാൻ പോകുന്ന പെണ്ണിനോട് തുറന്ന് പറയാനെങ്കിലും മനസ്സ് കാണിക്കുക.
ഒരുപാട് ആഗ്രഹിച്ച് കെട്ടിയിട്ട് ഒന്നും കിട്ടുന്നില്ലെങ്കിൽ ആ പെണ്ണിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ…
So dear girls, please test the andi before got engaging with it.”


Veena JS

അപ്പൊ കല്യാണത്തിന് മുന്നേ ടെസ്റ്റിംഗ് വേണമെന്ന ഉപദേശം സാരമായി എടുത്തവരോടാണ് 🙏
ടെസ്റ്റിംഗിന് വേണ്ടി തായേക്ക് പോകും മുന്നേ സ്വന്തം മുകളിൽ ഉള്ള ഐറ്റംസ് ആയ
കൃദയം തല ബായ എന്നിവ ഒന്ന് ഉപയോഗിക്കണം. (ചിന്തിക്കാൻ കഴിയാത്തവരെ, impulsive personality ഉള്ളവരെ ഒന്നും അപമാനിക്കാൻ ഉദ്ദേശിച്ചല്ല ഈ വാക്യം.)
അതായത് ഇറങ്ങിപ്പുറപ്പെടും മുന്നേ ആദ്യം HIV/Hepatitis/VDRL എങ്കിലും ടെസ്റ്റ്‌ ചെയ്ത റിപ്പോർട്ട്‌ സ്വന്തം കയ്യിലും മറ്റേ ആളുടെ കയ്യിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. #അതിനുംമുന്നേ പരസ്പരം ആഞ്ഞുമിണ്ടുക. കാരണം കഴപ്പിനപ്പുറം ആഴമുള്ളതാണ് ജീവിതം. കഴപ്പു മുഖ്യം ബീഗിലേ എന്ന് പലരും പറയും. സത്യവുമാണ്. പക്ഷേ കഴപ്പിനേക്കാൾ മുഖ്യമാണ് “കഴപ്പ് മാത്രമല്ല ജീവിതം” എന്ന തിരിച്ചറിവ് 😊
കഴപ്പ് പങ്കിടാൻ പറ്റിയ ആൾ ആണോ എന്ന് #ആദ്യം അറിയണം. മറ്റെല്ലാം പങ്കിടാൻ ഒരുക്കമായ ഒരാളുടെ കൂടെ മാത്രം മേല്പറഞ്ഞതും പങ്കിടുക എന്നതാകാം ചിലർക്കെങ്കിലും ഈ സമൂഹത്തിൽ സേഫ് ആയിട്ടുള്ളത്. “നീ പോയി കളിച്ചോ, ഞാൻ എത്ര കളിച്ചതാ” എന്ന് പറയുന്നവരാണേലും അല്ലേലും പലർക്കും പല പണികളും കിട്ടുന്ന സമൂഹം ആണെന്നും കൂടെ ഓർക്കണം. Empowered ആയവർ അല്ലാത്തവർ എന്ന വ്യത്യാസമൊന്നും അക്കാര്യത്തിൽ ഇല്ലാ. #NotAll
“ഒരാൾക്ക് വേണ്ടുന്ന കഴപ്പ് മറ്റേയാൾക്ക് വേണ്ടാ എന്നിടത്തു നിർത്തണം” എന്ന തിരിച്ചറിവാകണം പ്രധാനം. “ഒരാൾക്ക് വേണ്ടുന്ന കഴപ്പ് മറ്റേയാൾക്ക് കൊടുക്കാൻ പറ്റിയില്ലെങ്കിൽ നിർത്തീട്ട് പോകേണ്ടിവരുമേ” എന്ന ചിന്തയാണെങ്കിൽ അത് ആദ്യമേ പറയണം. അല്ലെങ്കിൽ അതൊരുമാതിരി ഏർപ്പാടാകും. ആളുകളുടെ മെന്റൽ ഹെൽത്ത്‌ എന്നതും പ്രധാനം എന്നർത്ഥം 😊
അത് consider ചെയ്യുന്നതിന്റെ പേരാണ് പരസ്പരബഹുമാനം.
പിന്നെ ഈ ബഹുമാനത്തിന് വിവാഹം ആവശ്യമാണ് എന്നൊന്നുമില്ല. വിവാഹത്തിന് മുന്നേ ആണേലും ഇതെല്ലാം ബാധകം ആണ്. After all, പോൺ സിനിമയിലെപ്പോലെ അടിച്ചടിച്ചു അടിച്ചവന്റെ ഊപ്പാട് പോലും തകരുന്നതാണ് കഴപ്പടക്കൽ എന്ന് കരുതരുത്. 🤐🤐
NB: കളിക്കളം വിശാലമായതുകൊണ്ട് അനുഭവങ്ങൾ-പാളിച്ചകൾ കാരണംകൊണ്ട് എനിക്കിതൊക്കെ പറയാൻ കഴിയുന്നു
എന്ന് ജഡ്ജ് ചെയ്യുമെന്ന പ്രതീക്ഷയിൽ മാത്രം പോസ്റ്റുന്നത്. മ്യാമനോടൊന്നും തോന്നിയില്ലേലേ ഇഷ്യൂ ഉള്ളൂ 😜
കഴപ്പ് എന്ന വാക്ക് ഉപയോഗിച്ചതിൽ ബുദ്ധിമുട്ടുള്ളവർ ക്ഷമിക്കുക. പോസ്റ്റ്‌ വന്ന പശ്ചാത്തലം കൂടെ ഒന്ന് ഓർക്കണം.. നന്ദി
സീരിയസ് NB: Erectile dysfunction നെ പറ്റി പിന്നീട് എഴുതാം എന്ന് വിചാരിക്കുന്നു. Or ആരേലും എഴുതിയത് ഷെയർ ചെയ്യാം. Adam Harry ഇന്ന് ചെയ്ത ലൈവ് ഉറപ്പായും കാണണം regarding gender identity and sex orientation


വി എൻ മധു

“മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.” ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ സെക്സിന്റെ പ്രാധാന്യം മനുഷ്യജീവിതത്തിൽ ഭക്ഷണവും വസ്ത്രവും പോലെ അടിസ്ഥാനപരമായ ഒന്നാണ് ലൈംഗികത എന്ന് വെളിവാക്കുന്നു..
പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും സുഖാസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്… എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു….
ഇംഗ്ലീഷിൽ ഇണചേരുക എന്ന വാക്കിന് ‘സെക്ഷ്വൽ ഇന്റർകോഴ്സ്’ എന്നതിന് പകരം “ലവ് മേക്കിങ്” എന്നും പറയാറുണ്ട് (Love making). ‘നോ ലവ് നോ സെക്സ്, നോ സെക്സ് നോ ലവ്’ തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ…
സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്…
മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ് എന്ന് പറയാറുണ്ട്. ഭൗതികമായി പറഞ്ഞാൽ ഇണകളുടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷലിംഗവും സ്‌ത്രീയോനിയും തമ്മിലുള്ള സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്കലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്….
അപ്പോൾ “പ്രായപൂർതിയായ
രക്തബന്ധമില്ലാത്ത ഒരു പെണ്ണിനെ കണ്ടാൽ അണ്ടി പൊങ്ങുന്ന ആണുങ്ങൾക്കും,
ആണിനെ കണ്ടാൽ യോനി നനയുന്ന പെണ്ണുങ്ങൾക്കും ” ലൈംഗികശേഷിയെക്കുറിച്ചുള്ള ചർച്ച ഒരു അടിസ്ഥാന അവശ്യം തന്നെയാണ്…
“രക്തബന്ധങ്ങൾ” എന്താണെന്നു അറിയാത്ത മത, രാഷ്ട്രീയ അടിമക്കണ്ണുകൾ ഗൂഗിൾ ചെയ്തു സൂക്കേട് തീർക്കുക..
വിഷയത്തിലേക്ക് വരാം..
വസ്തുതകൾ ഇങ്ങനെ ആണെന്നിരിക്കെ, സ്വന്തം ലൈംഗികശേഷി ഇല്ലായ്മ പലപ്പോഴും വിവാഹത്തിന് മുൻപ് നമ്മുടെ ആളുകൾ പലപ്പോഴും മനസ്സിലാക്കാറില്ല….
വിവാഹശേഷം അത് ഒരു അടിച്ചമർത്തപ്പെട്ട ലൈംഗിക ജീവിതം നയിക്കാനോ, വിവാതേതര ബന്ധങ്ങൾക്കോ (ഒന്നിൽ തന്നെ ഒതുങ്ങണം എന്നില്ല )കാരണമാകുന്നു..
കോടതിവിധി പോലും വിവാതേര ബന്ധങ്ങളെ സധൂകരിക്കുന്ന ഇക്കാലത്തു ഇണയുടെ ലൈംഗികശേഷിയില്ലായ്‌മ സഹിച്ചു ജീവിതം തള്ളിനീക്കാൻ ആരും തന്നെ തയ്യാറാകില്ല..
മറ്റുള്ളവർ അറിഞ്ഞിട്ടില്ല എന്നത് കൊണ്ട് അത് അവിഹിതം അല്ലാതാകുന്നില്ല….
വിവാഹാശേഷം ഉണ്ടാകുന്ന ഈ ദുരന്തത്തെ അതിജീവിക്കാൻ നമ്മൾ ചെയ്യേണ്ടത്, അറേഞ്ജ്ഡ് മാര്യേജിൽ വിവാഹത്തിന് മുൻപ് രണ്ടു കൂട്ടരും ഒരു ഗൈനക്കോളജിസ്റ്റിന്റെയും, മാനസികാരോഗ്യവിദഗ്ദന്റെയും അടുത്തുപോയി ആവശ്യമായ പരിശോധനകൾ നടത്തി അതിന്റെ അതിന്റെ സർട്ടിഫിക്കറ്റ് പരസ്പരം കൈമാറുക എന്നതാണ്…
വ്യാജ രേഖ ഉണ്ടാക്കിയാൽ ശിക്ഷ നിയമപരമായി ഉറപ്പാക്കണം..
Love മാര്യേജിൽ വിവാഹത്തിന് മുൻപും , ലിവിങ് ടുഗെതർ സംവിധാനത്തിൽ ഏതു സമയത്തും സ്വയം ഒരു പരിധി വരെ മനസ്സിലാക്കാനും വേണ്ടെന്ന് വക്കാനും അവസരം ഉണ്ട്… Sreelakshmi Arackal പറഞ്ഞത് പോലെ പ്രായ പൂർത്തിയായ, താല്പര്യം ഉള്ളവർക്ക് വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ, തന്റെ ഇണ ഫിറ്റ്‌ അല്ലെങ്കിൽ വേണ്ടന്ന് വക്കാനോ ഉള്ള അവസരം ഉണ്ടാകണം…
“സെക്സിനു അല്ല ജീവിതത്തിൽ പ്രാധാന്യം എന്ന് പറയുന്നവർ തന്നെ ; വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ലൈംഗിക ശേഷി പരസ്പരം ബോധ്യപെടുത്തുന്ന ” കാര്യം ശ്രീലക്ഷ്മി പറഞ്ഞപ്പോൾ എന്ത്കൊണ്ടാണ് violent ആകുന്നത്..
ഇപ്പോൾ സംസ്കാരത്തിന്റെയും, സദാചാരത്തിന്റെയും പാട്ടുകുപ്പായമിട്ടു അവർക്കെതിരെ കോമരം തുള്ളുന്നവർക്ക് പോലും അറിയാം ശ്രീലക്ഷ്മി പറഞ്ഞത് സത്യമാണെന്നും, അങ്ങനെ നശിച്ച ബന്ധങ്ങൾ ധാരാളം ഉണ്ടെന്നും…
വിദേശരാജ്യങ്ങളിൽ വിവാഹത്തിന് മുൻപ് ഒന്നിച്ചു മാസങ്ങളോ, വർഷങ്ങളോ ഒന്നിച്ചു ഇടപഴകാനും, സെക്സിനും, പറ്റില്ലെങ്കിൽ വേണ്ടന്ന് വക്കാനും സ്വാതന്ത്ര്യം ഉണ്ട്‌…
മതങ്ങളും, ദൈവങ്ങളും ഗോത്രപരമായ സാംസ്‌കാരിക സദാചാരങ്ങളും തലച്ചോറ് ഭരിക്കുന്നതുകൊണ്ടാണ് “സാംസ്‌കാരിക കേരളത്തിൽ ” ശ്രീലക്ഷ്മിയുടെ അഭിപ്രായം അപക്വമായി നിങ്ങൾക്ക് തോന്നുന്നത്…
സെക്സ് ശേഷി തെളിയിക്കുന്ന ഒരു അപ്രൂവ്ഡ് രേഖ എങ്കിലും പരസ്പരം പങ്കുവക്കാൻ പോലും സമ്മതമില്ലാത്ത പുരുഷൻമാർ ആണ് ഈ നാട്ടിൽ ഉള്ളത് എന്ന് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നു…
സ്ത്രീകൾ 90% ഈ നിർദേശത്തോട് യോജിക്കും.. കാരണം അവർ ഇക്കാര്യത്തിലും ഇരകളാണ്..
സ്ത്രീക്ക് ലൈംഗിക ശേഷി ഇല്ലെങ്കിൽ നമ്മുടെ സമൂഹത്തിൽ പുരുഷന് രഹസ്യമായി ബന്ധങ്ങൾ സ്ഥാപിക്കാനും സ്വാതന്ത്ര്യമായി വിഹരിക്കാനും സാധിക്കും.. ഇനി പുറത്തറിഞ്ഞാലും അതൊരു തെറ്റല്ല.. “പാവം അവനെപറഞ്ഞിട്ടും കാര്യമില്ല ആ പെണ്ണിനെക്കൊണ്ട് പറ്റാഞ്ഞിട്ടാണ് ” എന്ന് പറഞ്ഞു സഹതപിക്കും..
പക്ഷെ പുരുഷന് ശേഷി ഇല്ലെങ്കിൽ
പുരുഷന് അവളെ വീട്ടിൽ തളച്ചിട്ട് തത്വശാസ്ത്രം പറഞ്ഞു അവൾ “പുറത്തുപോകാതെ” നോക്കാൻ അറിയാം… ഇതേ സാഹചര്യത്തിൽ അവൾ പുറത്തു പോയാൽ അവൾ വെടി, കഴപ്പ് മൂത്തവൾ, പെഴച്ചവൾ, ഇതാണോ കുടുംബജീവിതത്തിൽ വലുത് എന്നൊക്കെ തട്ടിവിടും….
ഈ രണ്ടു നീതി ഇല്ലാതാക്കൽ ഫെമിനിസത്തിന്റെ ഭാഗമാണ്…
അതാണ് ശ്രീലക്ഷ്മി പറഞ്ഞതും…
അവരുടെ ഭാഷപ്രയോഗം ആണ് നിങ്ങൾക്ക് മറ്റൊരു പ്രശ്നം…
ഞാൻ കലാപരമായി “ലൈംഗികശേഷി” എന്ന് പറഞ്ഞ കാര്യമാണ് “അണ്ടി പൊങ്ങുമോന്നു നോക്കണം ” എന്ന് അവർ നാടൻ ഭാഷയിൽ പറഞ്ഞത്…
അവരുടെ കൂട്ടുകാരിയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് അത് പുരുഷന് എതിരായി നിങ്ങൾക്ക് തോന്നിയത്….
എം എം മണിക്കും , പിണറായി വിജയനും, പി സി ജോർജിനും ഇല്ലാത്ത നാടൻ ഭാഷ വിലക്കൊന്നും ഈ നാട്ടിൽ ശ്രീലക്ഷ്മിക്കുമില്ല…
എനിക്കുമില്ല…
നിങ്ങൾക്കുമില്ല…
ഉണ്ടാകാനും പാടില്ല…
We are not here to Comfort You..
We are here to Disturb You..
അതുകൊണ്ട് “സൊസൈറ്റി മൈരാണ്” എന്ന മുദ്രാവാക്യം ഒന്നുകൂടി ഉറക്കെ വിളിച്ചുകൊണ്ടു ശ്രീലക്ഷ്മിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിർത്തുന്നു..


Sree Parvathy
·
എന്താണ് വിവാഹത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം?
അത്യാവശ്യം നല്ല പ്രാധാന്യമുണ്ട്, പക്ഷെ ലൈംഗികത എന്നാൽ പുരുഷന്റെ ലൈംഗിക അവയവം സ്ത്രീയുടെ ഉള്ളിൽ കയറിയാൽ മാത്രം കിട്ടുന്ന ഒരു എന്തോ സംഭവമാണെന്ന് ധാരണയുള്ള ചില സ്ത്രീകളും പുരുഷന്മാരുമുണ്ട്. അതുകൊണ്ടാകുമല്ലോ പ്രണയ വിവാഹം ആയിരുന്നിട്ടും വിവാഹം കഴിഞ്ഞു മൂന്ന് വർഷമായിട്ടും ഇതുവരെ ലൈംഗികത എന്താണെന്ന് മനസ്സിലാക്കാൻ ആ ദമ്പതികൾ ശ്രമിക്കാതെയിരുന്നത്.
പെനെട്രേഷൻ സാധ്യമാവാത്ത അല്ലെങ്കിൽ അത് വേണ്ടെന്നു വയ്ക്കുന്ന ഒരുപാട് പങ്കാളികളുണ്ടാകാം, sexual orientation , ഡിസ്‍ഫങ്ക്ഷണാലിറ്റി, asexual ഇങ്ങനെ കുറെ മനുഷ്യർ. പക്ഷെ അവരിൽ പലരും ഏറെ സന്തോഷത്തോടെ തങ്ങളുട പങ്കാളിമാർക്കൊപ്പം പ്രണയം പങ്കിടാറുണ്ട്.
Anaz N S ന്റെ ഒക്കെ പ്രണയം പലപ്പോഴും എത്ര സന്തോഷത്തോടെയാണ് കണ്ടിട്ടുള്ളത്!
ഫെയ്‌സ്ബുക്കിൽ പരസ്യമായി നിരത്തി നിർത്താൻ താല്പര്യപ്പെടാത്ത എത്ര സ്ത്രീകൾ തന്നെയുണ്ട്, ലെസ്ബിയൻസ് ആയവർ. പലരുടെയും ലൈംഗിക അനുഭവങ്ങൾ അറിയാം എന്ന് പറയുന്നതിലും മടിയൊന്നുമില്ല. അതുപോലെ പാരാപ്ലീജിക് ആയ മനുഷ്യർ, പക്ഷേ പ്രണയവും ജീവിതവും ആസ്വദിക്കുന്നവർ.
എത്ര മനോഹരമാണ് പ്രണയം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അതിനെയൊക്കെ ഒറ്റയടിക്ക് റദ്ദ് ചെയ്യുകയാണ് സെക്സ് എഡ്യൂക്കേഷനിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ശ്രീലക്ഷ്മി ചെയ്യുന്നത്. സത്യത്തിൽ നിങ്ങളൊരു നല്ല സുഹൃത്ത് പോലുമല്ലല്ലോ ശ്രീലക്ഷ്മി,
അല്ലെങ്കിൽ കൂട്ടുകാരിയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ലൈംഗികത എന്നാൽ പെനെട്രേഷൻ മാത്രമല്ല എന്നല്ലേ. സ്ത്രീയ്ക്ക് ഓർഗാസം ലഭിക്കാൻ ഏറ്റവും മനോഹരമായ മാർഗ്ഗം പെനെട്രേഷനെക്കാൾ ഫിങ്കറിങ്, ഓറൽ സെക്സ് പോലെ ഉള്ള മാർഗ്ഗങ്ങൾ ആണെന്ന് നന്നായി അറിയുന്ന ആളാണല്ലോ താങ്കൾ, അതിനേക്കാളേറെ സെക്സ് എന്നത് മാനസികമാണെന്നും, ഓർഗാസം എന്നത് ശരീരം നല്കുന്നതാണെങ്കിലും അത് അനുഭവപ്പെടുന്നത് മാനസികമായ തലത്തിൽ നിന്നുകൊണ്ടാന്നെനും അത് പ്രണയത്തിന്റെ മറ്റൊരു അവസ്ഥയിൽ നിന്ന് കൊണ്ടാണെന്നും എന്തുകൊണ്ടാണ് സുഹൃത്തിനു പറഞ്ഞു മനസിലാക്കാൻ കഴിയാതെയിരുന്നത്?
അതോ ഇതൊന്നും അറിയില്ലേ?
അപ്പൊ താങ്കൾ നല്ലൊരുസെക്സ് എഡ്യൂക്കേഷനിസ്റ്റ് പോലുമല്ല എന്ന് പറയേണ്ടി വരും.
ഇവിടെ കൃത്യമായി എല്ലാ ദിവസവും പെനെട്രേഷൻ നടത്തുന്ന ഒരുപാട് ഭർത്താക്കന്മാരുണ്ട്, അവരിൽ എത്ര പേരുടെ ഭാര്യമാർക്ക് ഓർഗാസം കിട്ടുന്നു എന്ന് കൂടി ആലോചിക്കണം, അത് മാനസികമായ ഒരു അംഗീകാരമാണ്.
അതായത് ആണുങ്ങൾക്ക് “കളി” അറിയാമോ എന്നല്ല, പെണ്ണുങ്ങൾ കൂടി നന്നായി “കളിക്കുന്നവർ ” ആയിരിക്കണം. അങ്ങനെ ആവണമെങ്കിൽ പരസ്പരം ബഹുമാനിക്കുകയും കരുതൽ ഉള്ളവരായിരിക്കുകയും പ്രണയിക്കുകയും വേണം എന്നും. അവയവത്തിന്റെ പ്രവർത്തനം പതുക്കെ വൈദ്യശാസ്ത്രത്തിന് മാറ്റാവുന്നതേയുള്ളൂ, പക്ഷെ ഇത്തരം ബോധമില്ലാത്ത ബോധ്യങ്ങളുടെ പ്രവർത്തനം ആദ്യം മാറ്റിയാല് മറ്റേതു കൊണ്ട് പോലും കാര്യമുള്ളൂ. അതായത് ലൈംഗിക അവയവം കൊണ്ടല്ല തലച്ചോറും ഹൃദയവും കൊണ്ട് നടക്കുന്ന സെക്സിൽ നിന്നാണ് രണ്ടു കൂട്ടർക്കും ആനന്ദം ലഭിക്കുന്നത്. അവയവം എന്നത് വെറുമൊരു ടൂൾ മാത്രവും. ഇതൊക്കെ അറിയാമെന്നിരുന്നിട്ടും കൂട്ടുകാരിക്ക് അതൊന്നും ഉപദേശിക്കാതെ അയാളെ ഉപേക്ഷിക്കാൻ പറയുന്നതിന്റെ മര്യാദ കേട് മനസ്സിലാവുന്നില്ല.
പിന്നെ വിവാഹത്തിന് മുൻപ് നന്നായി “കളിക്കുന്ന” ആൾ ആണോ എന്നല്ല ആണായാലും പെണ്ണായാലും നോക്കേണ്ടത് , പരസ്പരം പരിഗണിക്കാനും ബഹുമാനിക്കാനും തയാര്ണ്ടോ എന്നാണു എന്നാണു എന്റെയൊരു ഇത്…
പരിഗണിക്കാത്ത ഭർത്താക്കന്മാരുടെ ലൈംഗികാവയവം ഒരു ആനന്ദവും പെണ്ണിൽ ഉണ്ടാക്കാറില്ല. അതുകൊണ്ട് ഡിയർ ലേഡീസ് എന്ന് ജെനെറലൈസ് ചെയ്യരുത് ദയവായി. ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക അവയവം കൊണ്ടല്ല ബുദ്ധി കൊണ്ട് ചിന്തിക്കുന്നവരാണ്. ഹൃദയം കൊണ്ട് സെക്സിനെ അറിയുന്നവരും. ബഹുമാനവും പരിഗണനയുമാണ് പങ്കാളിയിൽ ഞങ്ങൾ തിരയുന്നത്, അല്ലാതെ നന്നായി “പെനെട്രേറ്റ്” ചെയ്യുമോ എന്നല്ല.
ഈ പോസ്റ്റ് ഒരുപാട് പേരെ അപമാനിക്കുന്നതാണ്. ശ്രീലക്ഷ്മി മാപ്പ് പറയുമെന്ന് കരുതുന്നു.


Likhitha Das
·
സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മാർഗരേഖ കണ്ടു. ഇത്തരത്തിലുള്ള ഊള പുരോഗമനിസം കൊണ്ട് എന്താണ് ഉദ്ദേശം ന്ന് മനസിലാവുന്നില്ല.
ശാരീരികാവയവങ്ങൾ ചില പ്രത്യേക ടോണിൽ എടുത്ത് പ്രയോഗിച്ച് ആളെക്കൂട്ടി കയ്യടിവാങ്ങിക്കാനായിരുന്നുവെങ്കിൽ അതിന് ശ്രീലക്ഷ്മിയ്ക്ക് സ്ഥിരം നടത്തുന്ന എഫ് ബി ലൈവ് തന്നെ ധാരാളമായിരുന്നു. ഉദ്ദേശം എന്തുതന്നെ ആയാലും അതവിടെ നിൽക്കട്ടെ.
മറ്റു ചിലതാണ് പറയാനുള്ളത്.
പുരുഷ ലൈംഗികതയുടെ പാകവും അപാകവുമൊക്കെ ഇനം തിരിച്ച് പറയാൻ മാത്രം എന്ത് പ്രിവിലേജാണ് ശ്രീലക്ഷ്മിയ്ക്ക് ഉള്ളതെന്ന് മനസിലാകുന്നില്ല. ഇറക്ഷനാണ് ലൈംഗികതയുടെ അവിഭാജ്യ വസ്തുവെന്ന് നിങ്ങൾക്ക് തോന്നിയിരിക്കാം.പക്ഷെ അതുമറ്റുള്ളവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ദയവായി ശ്രമിക്കരുത്.
Sexual dysfunction ഒരു വിഭാഗത്തിന് മാത്രം വരുന്ന കഴിവുകേടായി കാണണ്ട.
Erectile dysfunction can be a sign of physical or psychological condition. ശാരീരികമായൊ മാനസികമായൊ ഉള്ള ഏതെങ്കിലും ഒരു കാരണം കൊണ്ടാണ് impotence ഉണ്ടാകുന്നത്.അല്ലാതെ ശ്രീലക്ഷ്മി പറയുന്നപോലെ ഉറപ്പും വലിപ്പോം കുറഞ്ഞിട്ടൊ കൂടിയിട്ടൊ അല്ല. ആത്യന്തികമായി സ്ത്രീ എന്ന ഐഡന്റിറ്റിയിൽ ഇരുന്നുകൊണ്ട് പുരുഷവിരുദ്ധത വിളിച്ചു പറയുന്നതിനെ/ പ്രചരിപ്പിക്കുന്നതിനെ ശുദ്ധ തോന്ന്യാസം എന്നല്ലാതെ ഫെമിനിസം എന്ന് വിളിയ്ക്കരുത്.
ആണത്തത്തിന് ഒഴിച്ചുകൂടാനാവാത്ത ശാരീരിക പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പറയാനുള്ള Right ശ്രീലക്ഷ്മിയ്ക്ക് ആരാണ് കൊടുത്തത്..?
ഇതൊക്കെ കേട്ട് ഇക്കിളിപ്പെട്ട് സ്ത്രീകൾ നാളെ മുതൽ അവയവ പരിശോധനയ്ക്കിറങ്ങും എന്നൊന്നും ഞാൻ കരുതുന്നില്ല.പക്ഷെ പൊതുവിടങ്ങളിൽ ഇത്തരം sex jokes അടിച്ചു വിടുമ്പോൾ റദ്ദുചെയ്യപ്പെടുന്നത് ഒരു വിഭാഗത്തിന്റെ ഐഡന്റിറ്റിയാണ്.
മഹാഭൂരിപക്ഷം സ്ത്രീകളും ജീവിച്ചിരിക്കുന്നത് തന്നെ ലൈംഗികതയ്ക്ക് വേണ്ടിയാണെന്നും വേണ്ടത് കിട്ടിയില്ലെങ്കിൽ അവളുടെ ജീവിതലക്ഷ്യമേ തീർന്നു പോയി എന്നൊക്കെയാണ് അയാൾ ധരിച്ചതെന്ന് തോന്നുന്നു. എന്റെ കുട്ടീ ലൈംഗികത മറ്റെല്ലാ ജൈവികപ്രക്രിയയും പോലുള്ള ഒന്നുമാത്രമാണ്.
കെട്ടാൻ പോകുന്ന പെണ്ണ് മച്ചിയാണൊ എന്ന് ഉറപ്പിക്കാനുള്ള മാർഗരേഖയും കൊണ്ട് നാളെ ഒരുത്തൻ ഇറങ്ങിയാലൊ..? ഈ പറയുന്ന പുരോഗമനികൾ അടക്കം ഇറങ്ങും.. അതങ്ങനെയാണ്. ഒരു പ്രിവിലേജിൽ ഇരുന്നുകൊണ്ട് നമുക്ക് എന്താരോപണവും ഉന്നയിക്കാം.എന്ത് വിവാദവും ഉണ്ടാക്കാം. എന്നിട്ട് അതിനറ്റത്ത് ആ പ്രിവിലേജിന്റെ നൂലൊന്ന് മുറുക്കിക്കെട്ടിയാൽ മതി.
ഇനി മാപ്പ് ഷോ/ ന്യായീകരണ ഷോ കാണേണ്ടി വരുമൊ എന്നറിയില്ല. എന്തുതന്നെയായാലും മനുഷ്യവിരുദ്ധമായ ഇത്തരം നിലപാടുകളോട് ഒരിക്കലും ചേർന്നു നിൽക്കുകയോ ഐക്യപ്പെടുകയൊ ചെയ്യില്ലെന്ന് തീർപ്പുപറയുന്നു. ഇത്തരം ആളുകളോടും ആശയങ്ങളോടും ഐക്യപ്പെടുന്നവർ സ്വമേധയാ ഒഴിഞ്ഞുപോണം. ഇതിൽ കവിഞ്ഞുള്ള പുരോഗമനമേ തൽക്കാലം എനിയ്ക്കുള്ളൂ.
നൂറുകണക്കിന് മനുഷ്യരിവിടെ വായു കിട്ടാതെ തീർന്നുപോകുന്ന നേരത്ത് തന്നെ വേണം ഈ ശമനപ്പോസ്റ്റ്.
**

Anuradha Krishnan

എത്ര വിദഗ്ധ മായാണ് എബിൾ ശരീരത്തിൽ ഇരുന്നു ഒരു disability യെ പരിഹസിക്കുന്നത്. സ്ത്രീ സമത്വം എന്നാൽ പുരുഷ വിരോധം അല്ല എന്ന് നിങ്ങളെപ്പോലുള്ളവർ എന്നാണ് മനസിലാക്കുക. എല്ലാവരും sexually potent ആകണം എന്ന് നിങ്ങൾക്ക് എങ്ങനെ ആണ് പറയാൻ സാധിക്കുക? തെളിയിക്കാൻ സാധിക്കുക? വിവാഹത്തിന് മുൻപ് പരീക്ഷിച്ചു നോക്കാൻ സ്ത്രീകൾക്ക് സമ്മതം ആണോ? എന്തൊക്ക വൃത്തികേടുകളാണ് ചുമ്മാ എഴുതി വിടുന്നത്…
അണ്ടി പൊങ്ങിയില്ലേൽ ആണല്ല എന്നതൊക്കെ ഏതു നൂറ്റാണ്ടിലെ ചിന്തകൾ ആണ്…. ഇവിടെ ലിംഗം യോനിയിൽ കയറ്റി ഇറക്കുന്നതാണ് sex എന്നതിനപ്പുറത്തേക്ക് നിങ്ങളുടെ ഒക്കെ വിചാരങ്ങൾ എന്നാണ് മാറുക.