ചായം പോയ സന്ധ്യയും ശ്രീലങ്കയും

82

ചായം പോയ സന്ധ്യയും ശ്രീലങ്കയും

മലയാള ഭാഷയിൽ സിനിമാ ഗാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ രസകരമായ ഒരു വസ്തുത കണ്ടെത്താവുന്നതാണ്. നമ്മളിൽ പലരും അത് നേരത്തെ തന്നെ ശ്രദ്ധിച്ചിട്ടു മുണ്ട്. വസ്തുതയെന്തെന്നാൽ തലമുറക ളിൽ നിന്ന് തലമുറകളിലേക്ക് കൈമാറു കയും ചിരഞ്ജീവികളായി പരിണമിക്കുകയും ചെയ്ത ഗാനങ്ങളിൽ പലതും ആസ്വദിക്ക പ്പെടുന്നവരിൽ കൃത്യമായ ഉറവിടം തിരിച്ചറി യപ്പെടാതെ ഇന്നും ഇവിടെ തുടരുന്നവയാണ്. ഇവയിൽ പരാജയപ്പെട്ടു പോയ ചലച്ചിത്രങ്ങ ളിലെ നല്ല ഗാനങ്ങൾ മാത്രമല്ല, വെളിച്ചം കാണാതെ പോയ ചില ചിത്രങ്ങളിലെ ഗാനങ്ങളും ,റിലീസാവുകയും വിജയം നേടുകയും ചെയ്തിട്ടും സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടവയും ഉൾപ്പെടുന്നുണ്ട്. ഗാനങ്ങൾ ഈ തലമുറയിൽ പ്രശസ്തമായി തുടരുമ്പോഴും ദൃശ്യങ്ങളും അവ ഉൾക്കൊണ്ട ചലച്ചിത്രങ്ങളും പ്രേക്ഷകനിൽ നിന്ന് അന്യമായി തുടരുന്ന അവസ്ഥ.

ഉദാഹരണത്തിന് ചന്ദനമണി വാതിൽ എന്ന ഏറെ പ്രശസ്തമായ പാട്ട് ഇത്തരത്തിൽ ഒന്നാണ്. ഗാനം “മരിക്കുന്നില്ല ഞാൻ ” എന്ന സിനിമയിലാണ് ഉള്ളതെന്നും, അതിലെ നായിക ഇന്ന് നർത്തകിയും ടിക്ടോക്കിലൂടെ പ്രശസ്തയുമായ സൗഭാഗ്യയുടെ അമ്മയായ താരാ കല്യാൺ ആണെന്നും അവർക്കൊപ്പം ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ടത് കവി ബാല ചന്ദ്രൻ ചുള്ളിക്കാടുമാണെന്നും പറഞ്ഞാൽ ചിലർക്കെങ്കിലും ഗൂഗിൾ ചെയ്യേണ്ടതായി വന്നേക്കാം. അങ്ങനെ നോക്കിയാൽ ഗാന ത്തിനൊപ്പമെത്താനാവാതെ പോവുന്ന ചല ച്ചിത്രങ്ങൾക്ക് ഒരു മികച്ച ഉദാഹരണമാണ് “മരിക്കുന്നില്ല ഞാൻ”.

Yashoda Wimaladharma ~ ElaModels | Sri Lankan Models Network ...കഴിഞ്ഞ ദിവസം KS ചിത്രയുടെ ജൻമദിന ത്തിന് ധാരാളം ആളുകൾ സ്റ്റാറ്റസ് ഇട്ടു കണ്ട ഒരു ഗാനം അപ്രശസ്തമായ ഒരുചിത്രത്തിൽ നിന്നും നിത്യഹരിത നിലവാരത്തിലേക്ക് വന്നഒരു ഗാനമാണ്. “ചായം പോയ സന്ധ്യയിൽ ” എന്നു തുടങ്ങുന്ന ഈ പാട്ട് ഔസേപ്പച്ചൻ എന്ന സംഗീതഞ്ജൻ്റെ ഒരു മാസ്റ്റർപീസായി ഇന്നുംതുടരുന്നു. ഇതിൻ്റെ തുടക്കത്തിലുള്ള ഹമ്മിങ്ങും, ഗാനത്തിന് ഇടയിലുളള സംഗീത വുമൊക്കെ അദ്ദേഹം മറ്റുപലചിത്രങ്ങൾക്കും പശ്ചാത്തലമൊരുക്കാൻ കടം കൊണ്ടിട്ടുണ്ട്. ഉള്ളടക്കംഎന്ന സിനിമയിലെ പല രംഗങ്ങളും ഭാവസാ ന്ദ്രമാകുവാൻ കാരണം അദ്ദേഹം ഈ പാട്ടിനെ മികച്ചരീതിയിൽ ഉപയോഗിച്ചതി നാലാണെന്ന് ഒന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ബോധ്യപ്പെടും.

റിലീസായി അധികം ശ്രദ്ധ കിട്ടാതെ പോയ ആചാര്യൻ എന്ന സിനിമയിലെ ഗാനമാണ് ചായം പോയ സന്ധ്യയിൽ എന്ന ഗാനം.സുരേഷ് ഗോപി വിനീത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി വന്ന ചലച്ചിത്രം. ഈ ഗാനരംഗത്തിലുള്ള ചിത്രത്തിലെ നായികയായ നടിക്കും വലിയ ഒരു പ്രത്യേകതയുണ്ട്.ഒരു മലയാള ചലച്ചിത്രത്തിൽ വേഷമിട്ട ആദ്യത്തെ ശ്രീലങ്കൻ നടിയാണ് ഈ സിനിമയിലെ നായികയും ഗാനരംഗത്ത് വിനീതിൻ്റെ ജോഡിയുമായി വന്ന “യശോദ വിമലധർമ്മ”.യശോദയെക്കുറിച്ച് അറിയാവുന്ന ചില വിവരങ്ങൾ ഇതാണ്. 1971ഒക്ടോബർ 28 ന് ശ്രീലങ്കയിൽ കേളനിയ സർവകലാശാലയി ലെ ഹിന്ദി ഭാഷാ ലക്ചററായ രവിലാൽ വിമലധർമ്മയുടെയും നർത്തകിയും സ്കൂൾ അദ്ധ്യാപികയുമായ മല്ലിക വിമലധർമ്മയുടെ മകളായിട്ടാണ് യശോദ വിമലധർമ്മ ജനിക്കു ന്നത് . ഇന്ത്യൻ സിനിമയേയും സംസ്കാര ത്തേയും സ്നേഹിച്ചിരുന്ന യശോദയ്ക്ക് ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ഭാഷയിൽ പ്രാവീണ്യവുമുണ്ടായിരുന്നു.

1988 ൽ അമ്മാവൻ ബന്ദുല വിത്തനേജ് സംവിധാനം ചെയ്ത “ആട്ട ബിന്ദേ” എന്ന ടെലിഡ്രാമയിൽ കൂടിയാണ് അവർഅഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് 1990 ൽ വിജയ ധർമ്മസിരി സംവിധാനം ചെയ്ത ഗുരുഗെദാര (ടീച്ചറുടെ വീട്) എന്ന ചിത്രത്തിൽ കൂടി യശോദ സിംഹള സിനിമാ രംഗത്ത് എത്തി .ഇന്നും സിംഹള സിനിമയിൽ അവർ സജീവമായി നിൽക്കുന്നു. 2019 ൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജഡ്ജിയായി നിയമിക്ക പ്പെട്ട ആദ്യത്തെ ശ്രീലങ്കക്കാരി എന്ന പ്രത്യേകതയും യശോദക്ക് കൈവന്നിരുന്നു.