ശ്രീറാം വെങ്കട്ടരാമനെ കോവിഡ് 19 പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം നൽകാൻ സർവീസിൽ തിരിച്ചെടുത്ത ഗവർമെന്റ് നടപടി തികച്ചും അനിവാര്യം ആയത്

0
64
Rajesh Sharma
തർക്കിക്കാനുള്ള അവസരമല്ല ഇത്. ഈ പോസ്റ്റ് നിങ്ങളിൽ പലർക്കും വിയോജിപ്പുണ്ടാകാൻ ഇടയുള്ള ഒന്നാണ്. പക്ഷെ എനിക്ക് മനസിൽ തോന്നിയത് എഴുതണം എന്നു കരുതി. മദ്യപിച്ച് കാറോടിച്ചു ബഷീർ എന്ന സീനിയർ പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിൽ ആയിരുന്ന ശ്രീറാം വെങ്കട്ടരാമൻ എന്ന IAS ഓഫീസറെ ഗവർമെന്റ് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ മേധാവി ആയി നിയമിക്കുന്നതിൽ പ്രതിഷേച്ചു ഒരുപാട് പോസ്റ്റുകളും കമന്റുകളും കണ്ടു. ശ്രീറാം ചെയ്തത് അങ്ങേയറ്റത്തെ തെറ്റ് തന്നെയാണ് അതിന് നിയമപരമായ രീതിയിൽ വിചാരണ നേരിടുകയും വേണം. അക്കാദമിക്കലി ബ്രില്യൻറ് ആയ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും MBBS കഴിഞ്ഞു MD ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് 2012 ൽ രണ്ടാം റാങ്കോടെ ഇന്ത്യൻ സിവിൽ സർവീസ് പാസാകുന്നത്. തുടർന്ന് സിവിൽ സർവീസിൽ പല മേഖലകളിലും തന്റെ കഴിവ് തെളിയിക്കുകയുണ്ടായി. കൂടാതെ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും നേടി. കേരളം ഇപ്പോൾ ഒരു മഹാമാരിയെ പ്രതിരോധിക്കാൻ കയ്യും കാലും മുറുക്കി പണിയെടുക്കുകയാണ്. ഈ സമയത്ത് ഇതിനെ നയിക്കാൻ കഴിവ് തെളിയിച്ച അതിൽ ഉന്നതമായ അറിവുകൾ ഉള്ള ആളുകളുടെ സഹായം അത്യാവശ്യമാണ്. മെഡിക്കൽ ഡോക്ടറും, പബ്ലിക് ഹെൽത്തിൽ ഉന്നത ബിരുദവും അതിലുപരി ഒരു സിസ്റ്റം ഭരിക്കാൻ ഇന്ത്യയിൽ ഏറ്റവും ഉന്നത ക്വാളിഫിക്കേഷനും ആയ IAS ഉം ഉള്ള ശ്രീറാം വെങ്കട്ടരാമൻ എന്ന മനുഷ്യന്റെ അറിവും സേവനവും നൈപുണ്യവും എന്തുകൊണ്ടും ഇന്ന് കേരളത്തിനും ഇന്ത്യക്കും ആവശ്യമാണ്. ശ്രീറാം വെങ്കട്ടരാമനെ covid19 പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം നൽകാൻ സർവീസിൽ തിരിച്ചെടുത്ത ഗവർമെന്റ് നടപടി തികച്ചും അനിവാര്യം ആയത് തന്നെയാണ്. ചെയ്ത തെറ്റിന് പാശ്ചാത്തപിക്കാനും ഒരു ജനതയെ സംരക്ഷിക്കാനും അദ്ദേഹത്തിന് ഇത് ഒരവസരമാകട്ടെ എന്നു ആശിക്കുന്നു.
Khaleel Ebrahim
Advertisements