Connect with us

humanism

“ശ്രീ എം എന്ന മുംതാസ് അലിഖാനെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കൂ…നമ്മുടെ നാട് സമാധാനം ആഗ്രഹിക്കുന്നു”

ശ്രീ എമ്മിനെ മഹത്വവത്കരിക്കുന്ന രണ്ടു കുറിപ്പുകൾ ആണ് ചുവടെ. ഏതൊരു ആൾദൈവത്തെയും പോലെ അല്ല അദ്ദേഹമെങ്കിൽ അത് ആശ്വാസം നൽകുന്ന കാര്യമാണ്. സമാധാനവും മാനവികതയും പറഞ്ഞുകൊണ്ട് ഇവിടെ അവതരിച്ച ആൾദൈവങ്ങൾ

 33 total views

Published

on

ശ്രീ എമ്മിനെ മഹത്വവത്കരിക്കുന്ന രണ്ടു കുറിപ്പുകൾ ആണ് ചുവടെ. ഏതൊരു ആൾദൈവത്തെയും പോലെ അല്ല അദ്ദേഹമെങ്കിൽ അത് ആശ്വാസം നൽകുന്ന കാര്യമാണ്. സമാധാനവും മാനവികതയും പറഞ്ഞുകൊണ്ട് ഇവിടെ അവതരിച്ച ആൾദൈവങ്ങൾ എല്ലാം തന്നെ ഒടുവിൽ തനിക്കൊണം കാണിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയ വളർത്തിയും ഹിന്ദുത്വ തീവ്രവാദത്തിനു വിത്തുപാകിയും അവർ വർത്തമാനകാല ഇന്ത്യയിൽ പലരുടെയും കണ്ണിലുണ്ണികൾ ആകുന്നു. ശ്രീ എം അതിനൊരു അപവാദം എങ്കിൽ അത്രയും സന്തോഷം

ശ്രീ എം എന്ന മുംതാസ് അലിഖാനെ കുറിച്ചുള്ള Sudhakaran Kunhikochiന്റെ കുറിപ്പ് വായിക്കാം

Sudhakaran Kunhikochi :

ശ്രീ എം എന്ന മുംതാസ് അലിഖാൻ

പൗരാണിക ഭാരതം ആധ്യാത്മികതയുടെ പുണ്യഭൂമിയായി പാശ്ചാത്യരും പൗരസ്ത്യവാദികളും പൊതുവെ കരുതിയിരുന്നു. ഭാരതിയ വിജ്ഞാന കുതുകികൾക്കാവട്ടെ ഈ ആധ്യാത്മിക സംസ്കാരപ്പെരുമ ഇന്ത്യയെ ഒരത്ഭുത പ്രതിഭാസമാക്കി മാറ്റുകയും ചെയ്തു. അതിൽ ഒട്ടും അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, ആധ്യാത്മികതയാണ് ആർഷഭാരത സംസ്കാരത്തിന്റെ ആത്മാവ് എന്നും, ആ ആർഷഭാരത സംസ്കാരത്തിന്റെ ഗരിമയിൽ അഭിമാനിച്ചവരായിരുന്നു നാമെല്ലാവരും എന്നത് തന്നെ. ആർഷം എന്ന വാക്കിന് ഋഷിമാരെ സംബന്ധിച്ചത് എന്നാണർത്ഥം. ഋഷിയെന്നാൽ ദർശനപടുവെന്നും ‘ഋഷിശ്ചകില ദർശനാത് ‘എന്നുമാണല്ലോ പ്രസിദ്ധി.

ഏകാഗ്രതയിലധിഷ്ഠിതമായ ചിന്താശക്തി കൊണ്ട് മാത്രമല്ല, പ്രകൃതിയും താൻ ജീവിക്കുന്ന സമൂഹവും തമ്മിലുള്ള നാഭിനാള ബന്ധത്തിന്റെ ദൃഢത കൊണ്ട് അന്തരദർശന പടുക്കളായവരെയാണ് ഋഷിമാരെന്ന് പറയുന്നത്. അതുകൊണ്ട് വ്യാസനും, വാല്മീകിയും ബുദ്ധനും മാത്രമല്ല ഋഷിമാർ, വിവേകാനന്ദനും, ഗാന്ധിയും, ശ്രീനാരായണ ഗുരുവും തുടങ്ങിയവരെല്ലാം തങ്ങളുടെ കർമമണ്ഡലത്തിൽ ഋഷി തുല്യരായി ജീവിച്ചവരാണ്. ആധുനിക കർമ്മയോഗിമാരിൽ അവഗണിക്കാൻ പറ്റാത്ത നാമമാണ് ശ്രീ എം എന്ന മഥുകർനാഥിന്റെത്. പൂർവ്വാശ്രമത്തിൽ അദ്ദേഹം മുംതാസ് അലിഖാൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

1948 നവംബർ 6- ന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മുംതാസ് അലി ഖാൻ എന്ന ശ്രീ എം ജനിച്ചത്. അദേഹത്തിന്റെ പൂർവികർ തിരുവിതാംകൂർ ഭരിച്ചിരുന്ന ശക്തനായ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് കുടിയേറി പാർത്ത പത്താൻ വംശജരായിരുന്നു. അച്ഛൻ ബിൽഡിങ് കോൺട്രാക്ടർ ആയിരുന്നെങ്കിലും ഭാരതീയ തത്വശാസ്ത്രത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തി കൂടിയായിരുന്നു. ഹൈന്ദവതത്വ ശാസ്ത്രത്തിലും, കളരിപയറ്റിലും, യോഗയിലും അതീവ തൽപരനായിരുന്ന മധുകർനാഥിന്റെ അച്ഛന് ഇസ്ലാം മതത്തിലുള്ള വിശ്വാസത്തിനുള്ള തെളിവ് എന്ന് പറയാൻ എല്ലാം വർഷവും ബക്രിദിനും ഈദിനും ജുമാ മസ്ജിദ് പള്ളിയിൽ ഒന്നിച്ചു കൂടുക എന്നതായിരുന്നു.

Advertisement

ശ്രീ എമ്മിന്റെ ആദ്യകാല വിദ്യാഭ്യാസം ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ കന്യാസ്ത്രീകൾ സമൂഹത്തിലെ ഉന്നതവർഗ്ഗത്തിലെ കുട്ടികൾക്ക് വേണ്ടി നടത്തിയിരുന്ന ഹോളി എഞ്ചൽസ് കോൺവെന്റിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. പിന്നീട് തുടർപഠനം പത്താം ക്ലാസ് വരെ മോഡൽ സ്കൂളിലും അതിന് ശേഷം തിരുവനന്തപുരത്തെ ശ്രീകാര്യത്തെ ലയോളാ കോളേജിലുമായിരുന്നു.
ചെറിയ പ്രായത്തിൽ അമ്മുമ്മ പറഞ്ഞു കൊടുക്കുമായിരുന്ന സൂഫികളുടെയും വിശുദ്ധന്മാരുടെയും കഥകളിൽ ആകൃഷ്ടനായി തീർന്നു ശ്രീ എം. അതോടപ്പം എല്ലാ മതസ്ഥരോടും ഇടപഴകാനുള്ള സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ജന്മം കൊണ്ട് മുസ്ലിം ആയിരുന്നെങ്കിലും എല്ലാ മതങ്ങളെ കുറിച്ച് മനസിലാക്കാനും അവയുടെ അന്തസത്ത ഉൾകൊള്ളാനും ശ്രീ എമ്മിന് കഴിഞ്ഞു. പഠനകാലത്ത് തത്വശാസ്ത്രം, യോഗശാസ്ത്രം, മതം, വേദാന്തം, ദർശനങ്ങൾ എന്നിവയിൽ ഉൾക്കഴ്ച്ച ലഭിക്കാൻ തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി, ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി എന്നിവയെ ഉപയോഗപ്പെടുത്തി.

ആധ്യാത്മിക കാര്യങ്ങളിൽ അതീവ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയ ശ്രീ എം ചെറിയ പ്രായത്തിൽ തന്നെ ദക്ഷിണേന്ത്യയിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പണ്ഡിതർ, ആദ്ധ്യാത്മികതയിൽ ഔന്നത്യം പ്രാപിച്ച വിശുദ്ധർ എന്നിവരെ സന്ദർശിച്ച് അവരുമായി സംവദിച്ചു. അതോടപ്പം ശ്രീ നാരായണ ഗുരു തുടങ്ങിയ സാമൂഹ്യ പരിഷ്കാർത്താക്കളെ കുറിച്ചും അവരുടെ ദർശനങ്ങളെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. ശ്രീരാമകൃഷ്ണ- വിവേകാനന്ദ പ്രസ്ഥാനങ്ങളെ പറ്റി മനസിലാക്കാൻ സാധിച്ചത്തിലൂടെ ‘മാനവസേവയാണ് മാധവസേവ’ എന്ന വിവേകാനന്ദന്റെ പ്രമാണ വചനം അദ്ദേഹത്തെ വല്ലാതെ ആകർഷിക്കുകയുണ്ടായി.

ഒരു നിയോഗം പോലെ ആധ്യാത്മികതയോട് ചെറുപ്പത്തിൽ തന്നെ താല്പര്യം കാണിച്ചിരുന്ന ശ്രീ എം കേവലം 9- ആം വയസിൽ പിൽക്കാലത്ത് തന്റെ ഗുരുവായി തീർന്ന മഹേശ്വരനാഥ ബാബാജിയെ അനുഭവിച്ചറിയുകയും 16-ആം വയസിൽ അപരിചിതനായ ആ സന്യാസിയെ തേടി ഹിമാലയ സാനുക്കളിലേക്കുള്ള യാത്രയ്ക്ക് വീടും നാടും വീട്ടിറങ്ങി. പ്രാചീന ഋഷിമാർ ‘യദ് വാചാ ന അഭ്യൂതിതം : ‘ എന്ന് വാഴ്ത്തി പാടിയ ഹിമാലയത്തിൽ ഏറെ നാളത്തെ അലച്ചിലുകൾക്ക് ശേഷം ബദരിനാഥ് ക്ഷേത്രത്തിനുമപ്പുറം വ്യാസ ഗുഹയിൽ വെച്ച് ശ്രീ എം തന്റെ ഗുരുവായ മഹേശ്വർനാഥ് ബാബാജിയെ കണ്ടുമുട്ടുന്നു.

മതങ്ങളുടെ മതിൽക്കെട്ടില്ലാത്ത ആത്മീതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയിൽപ്പെട്ട ആത്മീയജ്ജാനിയായിരുന്നു മഹേശ്വർനാഥ് ബാബാജി. മഞ്ഞുമൂടിയ ഹിമാലയ സാനുക്കളിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു നിരവധി ഋഷിമാരെയും യോഗിമാരെയും കണ്ട് സംവദിക്കുകയും ഗുരുവിൽ നിന്ന് പകർന്ന് കിട്ടിയ ജ്ജാനം അദേഹത്തിന്റെ ബോധമനസിനെ മാറ്റിമറിക്കുകയും ചെയ്തു. നാഥ് സമ്പ്രദായ രീതിയിൽ ഉപാസന നടത്തി ശ്രീ മഥുകർനാഥ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. മൂന്നര വർഷത്തെ കണ്ടെത്തലിന് ശേഷം ഗുരുവിന്റെ നിർദേശാനുസരണം നാട്ടിലേക്ക് മടങ്ങുകയും ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ചു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച അദ്ദേഹം താൻ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ സൽസംഗ് ഫൗണ്ടേഷൻ, മാനവ ഏകതാമിഷൻ എന്നിവയ്ക്ക് നേതൃത്വം കൊടുക്കുകയാണ് ഇപ്പോൾ.

2012 ജനുവരി 12- ന് ഒരു നൂറ്റാണ്ടിലേറെ മുൻപ് സ്വാമി വിവേകാനന്ദൻ നടത്തിയ യാത്രയെ അനുസ്മരിച്ച് അദേഹത്തിന്റെ ജന്മവാർഷികദിനത്തോട് അനുബന്ധിച്ചു സമർപ്പിതരായിട്ടുള്ള സഹയാത്രികരായ സംഘത്തോടപ്പം കന്യാകുമാരിയിൽ നിന്ന് കാശ്‍മീരിലേക്ക് കാൽനടയായി (Walk of hope ) യാത്ര തിരിച്ചു. സാമൂഹ്യ – രാഷ്ട്രിയ – മതഭേദമില്ലാതെ നിരവധി പ്രമുഖർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആ യാത്രയിൽ പങ്കാളികളായി. രാജ്യത്തിന്റെ സ്വതസിദ്ധമായ ആത്മീയത പുനസ്ഥാപിക്കാനുള്ള ഉദ്യമായി കണ്ട പദയാത്ര 11 സംസ്ഥാനങ്ങളിലൂടെ 7500 കിലോമീറ്ററുകൾ താണ്ടി 2016 ഏപ്രിൽ 29- ന് കാശ്മീരിലെ ശ്രീനഗറിൽ അവസാനിച്ചു.
‘ഉൾക്കാമ്പാറിയൂ, സിദ്ധാന്തങ്ങൾ കൊണ്ട് പ്രയോജനമില്ല ‘എന്ന് ആവർത്തിക്കുമ്പോൾ തന്നെ എല്ലാ മതതത്വങ്ങളിലും തികഞ്ഞ അവഗാഹം പുലർത്തിയിരുന്ന ശ്രീ എം എല്ലാ മതങ്ങളിലെയും പ്രത്യയശാസ്ത്രങ്ങളിലെയും നന്മയെ ഉൾകൊള്ളുകയും ഏത് ആശയകാരനായാലും നാം ജീവിക്കുന്ന രാജ്യത്തോട് സ്നേഹവും ആദരവും പുലർത്തണമെന്ന് ആഗ്രഹിക്കുന്ന രാജ്യസ്നേഹിയും മാനവികവാദിയും ആയിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായി അഭിമാനിക്കുന്ന കേരളത്തിന്‌ അപമാനമായി തീർന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ ശ്രീ എമ്മിന്റെ ഇടപെടൽ വലിയൊരളവോളം സഹായകരമായി തീർന്നിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വപരവും സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള തെളിവായി കരുതാം.

മതസൗഹാർദ്ധം ഉറപ്പാക്കിയതിലും ആത്മീയ മേഖലയിൽ നൽകിയ സംഭവനകൾ പരിഗണിച്ചും 2019- ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആത്മീയ ഗുരു, സാമൂഹ്യ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ എം ഇന്ന് ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടഷന്റെ പ്രവർത്തനവുമായി കഴിയുന്നു. സുനന്ദ സനാദിയാണ് ഭാര്യ.
കൃതികൾ
1. ഗുരുസമക്ഷം – ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ
2. ഹൃദയകമലത്തിലെ രത്നം – സനാതന ധർമ്മത്തിന്റെ ശാശ്വതമൂല്യങ്ങൾ
3. ഋഷീശ്വരന്മാരുടെ ദിവ്യദർശനം – മൂന്നു ഉപനിഷത്തുകൾ
(ഈശാവാസ്യം,കേനം,മാണ്ഡൂക്യം)
4. ഒരു ഹിമാലയൻ മാസ്റ്ററുടെ പരിശീലനം.
5. ലോട്ടസിലെ ജുവൽ: ഹിന്ദുമതത്തിന്റെ ആഴത്തിലുള്ള വശങ്ങൾ.


ശ്രീ എം എന്ന മുംതാസ് അലിഖാനെ കുറിച്ചുള്ള Khalid Backer ന്റെ സോഷ്യൽ മീഡിയ കുറിപ്പ്

Advertisement

Khalid Backer :

ശ്രീ എം നെകുറിച്ച് ആദ്യമായി അറിയുന്നത് 2007-8 കാലഘട്ടത്തിലാണ് .കൊച്ചിയിലെ ഒരു പ്രോജെക്റ്റുമായി ബന്ധപ്പെട്ട് നടത്തിയ ദുബായ് യാത്രക്കിടെ അവിടെവെച്ചു പരിചയപ്പെട്ട ഒരു സുഹൃത്തിൽ നിന്നാണ് മനുഷ്യ സ്നേഹിയായ ശ്രീ എം നെയും ,അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കേൾക്കുന്നത് .അദ്ദേഹത്തിന് നേരിട്ടുണ്ടായ അനുഭവങ്ങൾ വളരെ ഉത്സാഹത്തോടെ എന്നോട് സുഹൃത്ത് വിശദമാക്കി .സുഹൃത്തിൽ ശ്രീ എം നൽകിയ ആത്മീയമായ നിറവ് അദ്ദേഹത്തോടുപ്പമുള്ള ദിവസങ്ങളിൽ എനിക്ക് ബോധ്യവുമായി …

ബാംഗ്ളൂരിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്തുവേണം ആന്ധ്രാപ്രദേശിലുള്ള മദനപ്പള്ളി എന്ന ഗ്രാമത്തിലെത്താൻ ..അവിടെയാണ് ശ്രീ എം അദ്ദേഹത്തിന്റെ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാമിഷന്റെയും പ്രവർത്തനങ്ങൾ നടക്കുന്നത് .സംസാരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം വേറൊരു കാര്യം പറഞ്ഞു ;ആന്ധ്രാപ്രദേശ്‌ ചിറ്റൂർ ജില്ലയിൽ ,സദൂം എന്ന ഗ്രാമത്തിൽ വിശാലമായ ക്യാമ്പസിനകത്ത് അൾട്രനേറ്റിവ് സ്കൂൾ ( The Peepal Grove School ) പ്രവർത്തനമാരംഭിക്കാൻ പോവുകയാണ് , അതിന്റെ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു .ജാതി മത ചിന്തകൾക്കതീതമായി നല്ല മനുഷ്യരെ വാർത്തെടുക്കുക എന്നതാണ് സ്കൂളിന്റെ മുഖ്യമായ ലക്ഷ്യം എന്നുകൂടെ സുഹൃത്ത് പറഞ്ഞു …

May be an image of 1 person‘ബദൽ സ്കൂൾ ‘ എന്ന സങ്കല്പം വളരെയേറെ ഇഷ്ട്ടപ്പെടുന്ന എന്റെ മനസ്സിലേക്ക് ആ ആശയം വല്ലാതെ ഉടക്കി .അത്തരം ഒരു സ്കൂൾ വരുന്നുണ്ടെങ്കിൽ എന്ത് കൊണ്ട് മകൻ സർജാനോയുടെ ഭാവി പഠനം അവിടെ ആയിക്കൂടാ ..?അനുജൻ അജ്മൽ അന്ന് ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്നുണ്ടായിരുന്നു .ഞാനവനെ ദുബായില്നിന്നും വിളിച്ചു ..വിശദമായി സ്കൂളിനെക്കുറിച്ചു ഞാനറിഞ്ഞ കാര്യങ്ങൾ ധരിപ്പിക്കുകയും , അവനോട് സദൂമിൽ പോയി കാര്യങ്ങൾ നേരിട്ടറിയാനും , അപ്ലിക്കേഷൻ ഫോം സങ്കടിപ്പിക്കാനും ആവശ്യപ്പെട്ടു ..അവൻ ഒരു സുഹൃത്തിനെയും കൂട്ടി സദൂമിലേക്ക് പുറപ്പെട്ടു ..പിന്നീട് അവൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ;

ഭാഷപോലും വശമില്ലാത്ത ഞാനും സുഹൃത്തും സാദൂമിലേക്കു ബസ്സ് കയറി .അവിടെയെത്തിയ ഞാൻ കണ്ടത് സ്കൂളിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കുന്നതാണ് .ഒരു ബോധി മരത്തിന്റെ ചുവട്ടിൽ കുറേ ആളുകൾ സ്കൂളിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു .ആവശ്യം ഉണർത്തി അവിടെനിന്നും ആപ്ലിക്കേഷൻ ഫോം വാങ്ങി അജ്മൽ എന്നെ വിളിച്ചു …അവൻകണ്ട സ്കൂൾ പരിസരം അവനിൽ ,ഭാവിയിൽ വരാൻ പോകുന്ന സ്കൂളിനെക്കുറിച്ചുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു ..ഞാനവനോട് അപ്പോഴാണ് ശ്രീ എം നെ കുറിച്ച് പറയുന്നത് ;”നിനക്ക് പറ്റുമെങ്കിൽ മദനപ്പള്ളിയിൽ പോയി ശ്രീ എം നെ കാണണം “ശ്രീഎം എന്ന സ്നേഹ സമ്പന്നനായ യോഗിയെ ആദ്യമായി കണ്ട അനുഭവം അജ്മൽ എന്നോട് വിവരിച്ചു;

May be an image of 2 people, people standing, tree, outdoors and text that says "PEEPAL GROVE SCHOOL"ഞങ്ങൾ മദനപ്പള്ളിയിൽ ഇറങ്ങി ശ്രീ എം നെ തിരക്കിയപ്പോൾ തന്നെ ആ ഗ്രാമവാസികളിൽ അദ്ദേഹത്തോടുള്ള സ്നേഹാദരവ് വ്യക്തമായിരുന്നു ..( ഇന്നത്തെ പോലെ പ്രശസ്തനല്ലായിരുന്നു ശ്രീ എം )ഒരു സ്ലം ന്റെ അരികിലൂടെ ഞാനും കൂട്ടുകാരനും അവിടെ എത്തി .എന്റെ ഹൃദയം ഒരു ജ്ഞാന പ്രാപ്തിയിലെത്തിയ ഒരു യോഗിയെ കണ്ടുമുട്ടുന്ന നിമിഷത്തിന്റെ കൗതുകത്താൽ മിടിക്കുന്നുണ്ടായിരുന്നു ..
ആഗ്രാമത്തിലെ കുട്ടികൾക്കുവേണ്ടി നടത്തുന്ന ഒരു സ്കൂൾ ..

എല്ലാ പ്രായത്തിലുള്ള കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന ഒരു രീതിയായിരുന്നു അവിടെ ..സ്ലമ്മിൽ ജീവിക്കുന്ന കുട്ടികളും , അത്യാവശ്യ ജീവിത ചുറ്റുപാടുള്ള കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കുന്നു ..സ്കൂളിനപ്പുറം ഒരു മെഡിറ്റേഷൻ ഹാൾ ..കൂടാതെ കുറേ വില്ലകൾ, നിറയെ മഞ്ഞയും , പിങ്കും , നിറങ്ങളിൽ പൂക്കൾ (Bougainvillea )സമൃദ്ധമായി വളർന്നു നിൽക്കുന്ന ചുറ്റുപാട് ..ഒരു സെക്യൂരിറ്റിക്കാരനോട് ശ്രീ എം നെ കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ ശ്രീ എം താമസിക്കുന്ന വില്ല യിലേക്ക് കൂട്ടികൊണ്ടുപോയി ..

വീട്ടിൽനിന്നും നിറഞ്ഞ ചിരിയോടെ ഒരു മനുഷ്യൻ ഇറങ്ങിവന്നു ..വെളുത്ത മുടി പിറകിലേക്ക് കെട്ടിവെച്ച വെള്ള കുർത്തയും ചുവന്ന പൈജാമയും ധരിച്ച ആ യോഗി ഹൃദ്യമായ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു ..അദ്ദേഹത്തിനഭിമുഖമായി ഒരു ചൂരൽ കസാരയിൽ ഞങ്ങളിരുന്നു ..ഞങ്ങളെ പരിചയപ്പെട്ടു , യാത്രാ വിവരങ്ങളന്വേഷിച്ചു ഇടക്ക് ഞങ്ങൾക്കായി ചായ വന്നു ..കുറേനേരം സംസാരിച്ചു യാത്ര പറയുമ്പോൾ എന്നോട് അദ്ദേഹം പറഞ്ഞു ;”അജ്മൽ നീ തിരിച്ചു വരണം ”

അതിന് ശേഷം കോളേജിലുണ്ടായിരുന്ന മൂന്ന് വര്ഷം എല്ലാ വാരാന്ത്യവും എന്റെ ലക്ഷ്യസ്ഥാനം മദനപ്പള്ളിയായിരുന്നു ..അവിടെ മെഡിറ്റേഷൻ ചെയ്യാനുള്ള സൗകര്യം കൂടാതെ ശ്രീ എം നോടൊപ്പം ഒരുപാട് സമയങ്ങൾ …അതിനിടയിൽ എന്നോട് ശ്രീ എം ചോദിച്ചു ;
“കോളേജ് കഴിഞ്ഞിട്ട് What do you want to become in your life? “ഞാൻ പറഞ്ഞു ;”എനിക്കൊരു ഫിലിം മേക്കർ ആവണം ”

Advertisement

അജ്മൽ പിന്നീട് എന്നോട് പറഞ്ഞു ;ആദ്യമായിട്ട് ശ്രീ എം നോടാവും എന്റെ അഭിലാഷം ഞാൻ പറഞ്ഞത് .ആ ആഗ്രഹം പറഞ്ഞപ്പോൾ ശ്രീ എം പറഞ്ഞു ;പ്രശസ്ത സംവിധായകൻ അരവിന്ദൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു .അരവിന്ദൻ ചെറുപ്പത്തിലേ പൂക്കളെയും , പ്രകൃതിയെയും , മനുഷ്യരേയുമെല്ലാം നിരീക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഞാൻ അരവിന്ദനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ഒരു ഫിലിം മേക്കറിൽ ആദ്യമുണ്ടാവേണ്ട ഗുണം ഒബ്‌സർവേഷൻ “ആണെന്നാണ് ..അതുതന്നെയാണ് അജ്മൽ ആര്ജിച്ചെടുക്കേണ്ടത് , മെഡിറ്റേഷൻ , യോഗ ..ഇതൊക്കെ നിന്നെ സഹായിക്കും ..“ധ്യാനാത്മകമായ നിരീക്ഷണമാണ് ജീവിതത്തിലും ഉണ്ടാവേണ്ടത് .. അത്തരം ആളുകൾക്കെ നല്ലൊരു ഫിലിം മേക്കർ ആവാൻ പറ്റുകയുള്ളു ..”

ആദ്യ നാളുകളിൽ തന്നെ അദ്ദേഹം എന്നോട് സൂഫിസത്തെക്കുറിച്ച് പഠിക്കാൻ നിര്‍ദേശിച്ചു;പ്രശസ്ത സൂഫിയും ഗ്രന്ഥ കർത്താവുമായ ‘ഇദ്‌രീസ്ഷാ ‘ യുടെ പുസ്തകങ്ങൾ അജ്മൽ വായിക്കണം …അതിനിടയിലാണ് മകൾ ഇറാദ ബാംഗ്ളൂരിലേക്ക് എത്തുന്നത് .അവളും പിന്നീട് ആ അനുഹ്രഹീത സാമിപ്യത്തിന്റെ മധുരമറിഞ്ഞു …ശ്രീ എം നോടൊപ്പം ചിലവഴിക്കുമ്പോ കിട്ടുന്ന സ്വർഗീയമായ ആനന്ദം അവരിൽ പുതുജീവനും, പ്രത്യാശയും നല്‍കി. അത് അവർക്ക് ഒരു പുതിയ പ്രതീക്ഷയും ,ലകഷ്യവും പ്രദാനം ചെയ്തു. …

എല്ലാ സംഗമവും അവരിലെ ആത്മീയതയെ പ്രചോദിപ്പിച്ചു..ഞാൻ കുട്ടികളെ ഫോൺ ചെയ്യുമ്പോഴൊക്കെ അവർ ശ്രീ എം നെ കുറിച്ച് വാചാലമാകാറുണ്ടായിരുന്നു .ക്രൈസ്റ്റിൽ കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ ഒരു ലോക്കൽ ഗാർഡിയൻ നിർബന്ധമാണെന്ന് പ്രിൻസിപ്പൽ വാശിപിടിക്കുന്നു എന്ന് എന്നോട് ദുബൈയിലേക്ക് അജ്മൽ വിളിച്ചുപറയുമ്പോൾ അവർ രണ്ടുപേരും മദനപ്പളിയിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു …ഞാൻ ചോദിച്ചു ;നിങ്ങൾക്ക് ശ്രീ എം നോട് ഈ കാര്യം സംസാരിച്ചു കൂടെ ?

പക്ഷേ അവരൊന്നും പറയാതെ മദനപ്പള്ളിയിൽനിന്നും തിരിച്ചുപോരാൻ നിൽക്കുമ്പോൾ അവരെ തിരിച്ചുവിളിച്ചു ശ്രീ എം ചോദിച്ചു ;”നിങ്ങൾക്കെന്തോ എന്നോട് പറയാനുണ്ടല്ലോ ..എന്തോ ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ട് “അജ്മൽ കാര്യം പറഞ്ഞു ;അദ്ദേഹം ഒരു കടലാസ് തുണ്ടിൽ ഒരു നമ്പർ കുറിച്ചുകൊടുത്തു അവരോട് പറഞ്ഞു ;”നിങ്ങൾ ബാംഗ്ളൂർ ബസ്സ് ഇറങ്ങിയ ഉടനേ ഈ നമ്പറിലേക്കു വിളിക്കുക “അവർ ബാംഗ്ളൂർ എത്തിയ ഉടനേ അദ്ദേഹം കൊടുത്ത നമ്പറിലേക്ക് വിളിച്ചു .അവരിപ്പോ ഉള്ള സ്ഥലത്ത് തന്നെ നിൽക്കാൻ അപ്പുറത്തുനിന്നും ആവശ്യപ്പെട്ടു ..കുറച്ചു് സമയം കഴിഞ്ഞപ്പോൾ അവിടേക്ക് ഒരു ആഡംബര കാർ വന്നു .പേരുകൾ ചോദിച്ച ഡ്രൈവർ അവരെയും കൂട്ടി പോയത് നേപ്പാൾ റാണാ രാജ കുടുംബത്തിലെ ഇളം തലമുറയിലെ ലക്ഷ്മി റാണ യുടെ കൊട്ടാര സമാനമായ ബംഗ്ളാവിലേക്കായിരുന്നു …

കൊട്ടാരം നിറയെ നേപ്പാളി പരിവാരങ്ങൾ ..അത്ഭുതത്തോടെയും , അതിലേറേ വിസ്മയത്തോടെയും അവരതൊക്കെ കണ്ടു ..കുട്ടികളുടെ അടുത്തേക്ക് വന്ന ലക്ഷി റാണ കുട്ടികളെ സ്നേഹ വാത്സല്യത്തോടെ സ്വീകരിച്ചു ..കുട്ടികളോടായി അവർ പറഞ്ഞു് ;”ശ്രീ എം വിളിച്ചിരുന്നു ,നാളെമുതൽ മോളുടെ ലോക്കൽ ഗാഡിയൻ ഞാനാണ്,ഞാൻ നാളെ കോളേജിലേക്ക് വരാം”സ്നേഹം ചേർത്ത് വിളമ്പിയ ഭക്ഷണം കഴിച്ചു അവർ മടങ്ങി …പിറ്റേദിവസം പരിവാരങ്ങളോടൊപ്പം കോളേജിലേക്ക് വന്നതും പിന്നീട് കോളേജിൽ ഇറാദ ഒരു ‘സ്റ്റാർ’ ആയതുമൊക്കെ കുട്ടികൾ ആഹ്ലാദത്തോടെ എന്നെ വിളിച്ചറിയിച്ചു ..ശ്രീ എം നെ കാണണമെന്ന അദമ്യമായ ആഗ്രഹം സാക്ഷാൽകരിക്കുന്നത് കുട്ടികളെ കാണാൻ ബാംഗ്ളൂർ പോയപ്പോഴാണ് .ഞങ്ങൾ മൂന്നുപേരും മദനപ്പള്ളിയിൽ ശ്രീ എം നോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല .ഉത്സാഹഭരിതമായ എന്‍റെ മനസ്സ് പ്രണയത്താൽ നിറഞ്ഞിരുന്നു …അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച .കാഷായവസ്ത്രങ്ങളുടെ ആര്‍ഭാടമില്ലാതെ തന്റെ സഹജീവികള്‍ക്കായി പ്രത്യാശയുടെ യാത്ര തുടരുന്ന ആ യോഗിയുടെ മുഖത്തുനോക്കി ഇരിക്കുമ്പോൾ അദ്ദേഹത്തിൽ നിന്ന് ഉതിർന്നു വീഴുന്ന മൊഴിമുത്തുകൾ എന്റെ ഹൃദയത്തിന്റെ അഗാധതയിൽ മധുരോദാരമായ അനുഭൂതിയായി അലിഞ്ഞു ചേരുന്നുണ്ടായിരുന്നു …

കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് 7500 കിലോമീറ്റർ സഞ്ചരിച്ച് 2015 ൽ ശ്രീ എം കാൽനടയായി (“വാക്ക് ഓഫ് ഹോപ്പ്” ) ഒരു നീണ്ട യാത്ര നടത്തി. ഒരു നൂറ്റാണ്ടിലേറെ മുമ്പ് സമാനമായ ഒരു യാത്ര നടത്തിയ സ്വാമി വിവേകാനന്ദൻ എന്ന വിശുദ്ധന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2015 ജനുവരി 12 നാണ് പദയാത്ര ആരംഭിച്ചത്.സമർപ്പിത സഹയാത്രികരുടെ ഒരു സംഘത്തോടൊപ്പം ശ്രീ എം. 11 ഇന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യത്തിന്റെ സ്വതസ്സിദ്ധമായ ആത്മീയത പുനസ്ഥാപിക്കുന്നതിനുള്ള ഒരു അഭ്യാസമായി അദ്ദേഹം പദയാത്രയെ കണക്കാക്കി. പാദയാത്ര 2016 ഏപ്രിൽ 29 ന് കശ്മീരിലെ ശ്രീനഗറിൽ അവസാനിച്ചു. അദ്ദേഹം ലോകത്തെ ഗുരുപരമ്പരകളെ കുറിച്ച് വാചാലനായി ..കൂട്ടത്തിൽ ജലാലുദീന്‍ റൂമി തൊട്ട്, ഖലീലുദീന്‍ അക്തര്‍ വരെയുള്ളവരെ കുറിച്ച് പറയുമ്പോൾ കണ്ണുകൾ പ്രകാശിക്കുന്നത് ഞാൻ കണ്ടു …അദ്ദേഹം പറഞ്ഞു ;

“ആത്മീയത ഒന്നിന്റെ മാത്രം ഭാഗമാണ് എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, അതെല്ലായിടത്തുമുണ്ട് ..എല്ലാ മനുഷ്യരുടെ ഉള്ളിലെ ആത്മീയ ഭാവത്തെ കണ്ടെത്താനുള്ള ശ്രമം മനുഷ്യർ നടത്തണം “.മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടങ്ങളുണ്ടാക്കും …അവനവനെ ശുദ്ധീകരികരിക്കാനുള്ള ഉപാധിമാത്രമായി മതങ്ങളെ കാണണം ..മതങ്ങൾക്കപ്പുറം ആത്മീയതയിലാണ് മനുഷ്യനെത്തേണ്ടത് …ഇസ്ലാം മതമെന്നത് തന്നെ ഒരാളുടെ മിസ്റ്റിക്കല്‍ എക്സ്പീരിയന്‍സുകളില്‍ ബേസ് ചെയ്താണ് ഉണ്ടായത്. The Peepal Grove School മകൻ സർജാനോ എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തു .അവനെപ്പോഴും പറയാറുള്ളത് അവിടുന്ന് കിട്ടിയ അറിവാണ് അവനെ പാകപ്പെടുത്തിയതെന്നാണ് .ഇന്ത്യയെ പ്രതിനിധീകരിച്ചു അദ്ദേഹം ‘യൂ എൻ ‘ൽ സമാധാനത്തെ കുറിച്ച് സംസാരിച്ചു ..ലോകത്ത് ലക്ഷക്കണക്കിൽ ഡിവോട്ടിസ് , ധാരാളം സൗഹൃദ വലയങ്ങൾ ഒക്കെയുള്ള ശ്രീ എം ഒരിക്കലും അധികാര കേന്ദ്രീകൃതവലയങ്ങളിൽ പെട്ടിരുന്നില്ല എന്നത് തന്നെയാണ് ഒരു യോഗി എന്ന അദ്ദേഹത്തിന്റെ മഹത്വം …അങ്ങനെ ആയിരുന്നെങ്കിൽ ശ്രീ എം ഇന്ന് എന്താകുമായിരുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളു …

Advertisement

നമ്മുടെ രാജ്യത്ത് ലക്ഷകണക്കിന് യഥാർത്ഥ യോഗികളും അവരെ ഇഷ്ട്ടപ്പെടുന്ന നന്മയുള്ള ലക്ഷക്കണക്കിന് മനുഷ്യരുമുണ്ട് .അവരെയൊക്കെ വേദനയിപ്പിക്കുന്നത് കൊണ്ട് എന്താണ് നിങ്ങൾക്ക് കിട്ടാൻ പോകുന്ന നേട്ടം . ശ്രീ എം നെ വിമർശിക്കുന്നത് കൊണ്ടോ , കള്ള പ്രചാരണം നടത്തുന്നത് കൊണ്ടോ അദ്ദേഹത്തിന് ഒന്നും നഷ്ട്ടപ്പെടാനില്ല .പക്ഷേ നമ്മുടെ സാമൂഹിക അന്തരീക്ഷം അത്രയും മലിനമാകും എന്നുമാത്രമേയുള്ളു ..9/11 കഴിഞ്ഞപ്പോ ലോകത്ത് പരുവപ്പെട്ട ഇസ്ലാമോഫോബിയ മുസ്ലിങ്ങളൊക്കെ തീവ്രവാദികളാക്കിയെങ്കിൽ ,കാഷായ വസ്ത്രം ധരിക്കുന്നവർ ‘സംഘ് പരിവാർ ‘സഹയാത്രികൻ ആണെന്ന് പറയുന്ന മനസ്സും ഒരേപോലെയാണെന്ന് കാണാനേ സാധിക്കുകയുള്ളു … ഇപ്പോ കേരളത്തിൽ വെറും വോട്ട് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികളും ,മാധ്യമങ്ങളും ,ഉണ്ടാക്കുന്ന വിഷലിപ്തമായ അന്തരീക്ഷം കാണുമ്പോൾ സങ്കടം തോന്നുന്നു …തീവ്ര മത ഗ്രൂപ്പുകളുടെ ഇത്തരം പ്രചാരണങ്ങൾ ആരും മുഖവിലക്കെടുക്കുമെന്ന് തോന്നുന്നില്ല ..പക്ഷേ കൊണ്ഗ്രെസ്സ് പാർട്ടി അകപ്പെട്ട അവസ്ഥ ..കൂടാതെ മുസ്ലിം ലീഗിൽ ഉണ്ടാവുന്ന മാറ്റം ..ഇതൊക്കെ ശരിക്കും പേടിയോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു …നിങ്ങൾക്ക് ഒരു വ്യക്തിയെ അറിയില്ലെങ്കിൽ അദ്ദേഹത്തെ അറിയാൻ ശ്രമിക്കു ..അല്ലങ്കിൽ അറിയുന്നവരോട് ചോദിക്കു …നമ്മുടെ നാട് സമാധാനം ആഗ്രഹിക്കുന്നു

 34 total views,  1 views today

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment11 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement