സ്റ്റീവ് ഹാർവിയുടെ പ്രതികാരം

പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകനും കൊമേഡിയനും പ്രൊഡ്യൂസറും പ്രഭാഷകനും ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവുമായ സ്റ്റീവ് ഹാർവി. ബ്രോഡെറിക് സ്റ്റീഫൻ ഹാർവി (Broderick Stephen Harvey). എന്നാണ് 1957-ൽ ജനിച്ച ഇദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. ഖനിത്തൊഴിലാളിയായ അച്ഛൻ, അക്കാലത്തെ പ്രശസ്ത ടെലിവിഷൻ സീരീസ് നടനായ ബ്രോഡെറിക് ക്രോഫോർഡിൻ്റെ പേരിൻ്റെ ആദ്യ ഭാഗമാണ് തന്റെ മകനുവേണ്ടി കടമെടുത്തത്.

തന്റെ പേരിനു കാരണക്കാരനായ ആളെപ്പോലെ ഒരു ടെലിവിഷൻ നടനാവണം എന്നതായിരുന്നു കുഞ്ഞു സ്റ്റീവിൻ്റെ ആഗ്രഹം. എന്നാൽ അവന് വിക്ക് ഉണ്ടായിരുന്നു. ഒരിക്കൽ സ്കൂളിൽ വച്ച് ടീച്ചർ എല്ലാ കുട്ടികളോടും തങ്ങൾ വലുതാവുമ്പോൾ ആരായിത്തീരണം എന്ന ആഗ്രഹം ഒരു പേപ്പറിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. സ്റ്റീവിൻ്റെ ആഗ്രഹം വായിച്ച ടീച്ചർ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് സ്റ്റീവിനെ കളിയാക്കി:”നീ ഒരിക്കലും ഒരു ടെലിവിഷൻ നടനാവില്ല. കാരണം നീയൊരു വിക്കനാണ്.” ക്ലാസ്സിലെ കുട്ടികൾ ആർത്തു ചിരിച്ചു. കഠിന പരിശ്രമവും നിശ്ചയദാർഡ്യവും കൊണ്ട് സ്റ്റീവ് തന്റെ വിക്കിനെ മറികടന്നു. അയാൾ ഒരു ജനപ്രിയ നടനായി മാറി. അമേരിക്കയിൽ ഉടനീളം പ്രഭാഷണങ്ങൾ നടത്തുന്നു.

ടെലിവിഷനിൽ വന്ന വർഷം ആദ്യത്തെ ക്രിസ്മസ്സിന് സ്റ്റീവ് ഒരു ടെലിവിഷൻ സെറ്റ് വാങ്ങി തൻ്റെ പഴയ അദ്ധ്യാപികയ്ക്ക് അയച്ചു കൊടുത്തു: താൻ അഭിനയിക്കുന്ന പരിപാടി ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം ചെയ്യുന്നുണ്ട്, കാണണം എന്ന കുറിപ്പോടെ. അടുത്ത വർഷവും അതിനടുത്ത വർഷവും എന്തിന്, ആ ടീച്ചറുടെ ജീവിതകാലം മുഴുവൻ, ഇതു തന്നെ തുടർന്നു. ഇതൽപ്പം ക്രൂരമല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി, “ഇതിനെക്കാൾ ക്രൂരമായിരുന്നു എൻ്റെ അന്നത്തെ അനുഭവം. എൻ്റെ കുഞ്ഞുമനസ്സിൽ അതുണ്ടാക്കിയ അപമാനവും വേദനയും ഇപ്പോഴും എനിക്ക് ഓർക്കാനാവും.”

Leave a Reply
You May Also Like

പരാജയങ്ങളിൽ നിന്നും പൂർണതയിലെത്തിയ പിരമിഡ് നിർമ്മാണം

പരാജയങ്ങളിൽ നിന്നും പൂർണതയിലെത്തിയ പിരമിഡ് നിർമ്മാണം. മുകൾഭാഗത്തെ വശങ്ങൾ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവിൽ…

മൈസൂരിലെ പറക്കുന്ന ബാധകൾ

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ഹൈദർ അലി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഈ റോക്കറ്റുകൾ ഉദാരമായി ഉപയോഗിച്ചു. 1780-ൽ നടന്ന പൊള്ളിലൂർ യുദ്ധത്തിൽ ബ്രിട്ടീഷ് കാലാൾപ്പടയിൽ കുഴപ്പവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ഈ റോക്കറ്റുകളുടെ ഉപയോഗം കാരണം ബ്രിട്ടീഷുകാർക്ക് അവരുടെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചു

മറ്റ് ആൻ ഫ്രാങ്ക്മാർ എഴുതിയ ഹോളോകോസ്റ്റ് ഡയറിക്കുറിപ്പുകൾ

ആൻ ഫ്രാങ്കിന്റെ ഡയറിയാണ് ഹോളോകോസ്റ്റ് ഡയറികളിൽ ഏറ്റവും പ്രസിദ്ധവും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും. എന്നാൽ ആൻ ഫ്രാങ്കിനെപ്പോലെ യുദ്ധത്തിൽ ബാല്യം നഷ്ടപ്പെട്ട അനേകം കൗമാരക്കാർ അവരുടെ ദൈനംദിന ജീവിതവും കഷ്ടപ്പാടുകളും പ്രതീക്ഷകളും രേഖപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ സൂക്ഷിച്ചിരുന്നു

ഇറാനിലെ സുൽത്താൻ അമീർ അഹമ്മദ് ബാത്ത്ഹൗസ്

16 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ തുർക്കിയുടെയും ജോർജിയയുടെയും ഭാഗങ്ങൾക്കൊപ്പം ഇറാൻ ഭരിച്ചിരുന്ന സഫാവിദ് സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ച പതിനാറാം നൂറ്റാണ്ടിലെ ഒരു പൊതു ബാത്ത്ഹൗസാണ് ഇറാനിലെ കഷാനിലുള്ള സുൽത്താൻ അമീർ അഹമ്മദ് ബാത്ത്ഹൗസ്.