ലോകത്തിലെ ഏറ്റവും അപകടകാരിയായ സസ്യം –Suicide Plant

Sreekala Prasad

നോർത്ത് – ഈസ്‌റ്റേൺ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ ധാരാളമായി കാണപ്പെടുന്ന ഡെൻഡ്രോക്നൈഡ് മോറോയിഡ്സ് എന്ന ചെടി. പക്ഷേ, ഇങ്ങനെ പറഞ്ഞാൽ അധികമാരും തിരിച്ചറിയില്ല. ‘സൂയിസൈഡ് പ്ലാന്റ് ‘ എന്നാണ് ഇവ അറിയപ്പെടുന്നത്. ജിംപി – ജിംപി എന്നാണ് പ്രാദേശിക ഭാഷയിൽ ഇവ അറിയപ്പെടുന്നത്.
കണ്ടാൽ നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാദൃശ്യമുണ്ട്. പക്ഷേ, ഇവയുടെ വിഷത്തിന് മുന്നിൽ മറ്റു ചെടികൾ വെറും നിസാരം. ഈ ചെടി ചെറുതായൊന്നു ശരീരത്തിൽ തട്ടിയാൽ മതി പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുമത്രെ! ആസിഡ് ദേഹത്ത് വീഴുമ്പോഴും വൈദ്യുതാഘാതം ഏൽക്കുമ്പോഴും ഉണ്ടാകുന്ന കൊടും വേദനകളുടെ മിശ്രിതം ആണത്രെ ഇവയെ തൊടുമ്പോൾ ഉണ്ടാവുക. അതുകൊണ്ടാണ് ഇവ ആത്മഹത്യാ ചെടി എന്നറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും വിഷമുള്ള സസ്യങ്ങളിൽ ഒന്നാണ് ഇത്. വേരുകൾ ഒഴികെ ഹൃദയാകൃതിയിലുള്ള ഇലകൾ, തണ്ട്, പിങ്ക് – പർപ്പിൾ നിറങ്ങളിലുള്ള കായകൾ തുടങ്ങി ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ചെറുസൂചി പോലെയുള്ള ചെറു രോമങ്ങളാൽ നിറഞ്ഞതാണ്. ഇവയിൽ സ്‌പർശിക്കുമ്പോൾ ഇതിലെ മൊറൊയ്ഡിൻ എന്ന വിഷവസ്‌തു ശരീരത്തിലെ പേശികളിലേക്ക് ദ്രുതഗതിയിൽ കടന്നു കൂടുകയും അസഹ്യമായ വേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു. നാഡീവ്യവസ്ഥയെ തളർത്താൻ ശേഷിയുള്ളതാണ് ഇവ. ദിവസങ്ങളോ മാസങ്ങളോ ഈ വേദന നീണ്ടുനിൽക്കും. മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണിത്.

ചെടിയുടെ മുള്ളുകൾ തറച്ചു കയറപ്പെട്ട ഭാഗം ചുവന്ന് തടിക്കും. ഈ ഭാഗത്തേക്ക് വീര്യം കുറഞ്ഞ ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയ ശേഷം ഹെയർ റിമൂവൽ സ്ട്രിപ് ഉപയോഗിച്ച് മുള്ളുകൾ നീക്കം ചെയ്യേണ്ടിവരും. ഓസ്ട്രേലിയയെ കൂടാതെ മലുകു ദ്വീപുകളിലും ഇന്തോനേഷ്യയിലും ഇവ കാണപ്പെടുന്നു. മൾബറി പഴങ്ങളോട് സാദൃശ്യമുള്ള പഴങ്ങളോടുകൂടിയ ഇവ മൂന്നുമുതൽ 10 അടി വരെ നീളത്തിൽ കാണപ്പെടുന്നു. ചില ചെറു ജീവികളയെും പക്ഷികളെയും ഈ ഭീകരൻ ചെടിയുടെ വിഷം ബാധിക്കില്ല.

Leave a Reply
You May Also Like

റോസ് ഐലൻഡ്, ഒരു മുൻ പീനൽ/ശിക്ഷാ കോളനിയുടെ കാട് കയറിയ അവശിഷ്ടങ്ങൾ

റോസ് ഐലൻഡ്, ഒരു മുൻ പീനൽ/ശിക്ഷാ കോളനിയുടെ കാട് കയറിയ അവശിഷ്ടങ്ങൾ Sreekala Prasad ബംഗാൾ…

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചില ജോലികൾ പറയാമോ?

ജീവിക്കാൻ എല്ലാവര്‍ക്കും പണം ആവശ്യമാണ്. അതിനായി ഒരു ജോലിയും. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത ഉണ്ടെങ്കിൽ മാത്രമേ ജീവിതം ആസ്വദിക്കാനാവൂ. ഓരോ ജോലിക്കും അതിൻ്റേതായ നല്ല വശവും, കഷ്ടപ്പാടും ഉണ്ട്. ചിലര്‍ കഠിന ജോലികൾ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലര്‍ എളുപ്പമുള്ള ജോലികൾ തിരഞ്ഞെ ടുക്കുന്നു.

സ്വന്തം വാഹനങ്ങളില്‍ ദേശീയ പതാക വയ്ക്കാമോ ?

സ്വന്തം വാഹനങ്ങളില്‍ ദേശീയ പതാക വയ്ക്കാമോ ? അറിവ് തേടുന്ന പാവം പ്രവാസി ദേശീയ പതാക…

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം ഏതാണ്? സ്വർണ്ണത്തിനെ…