കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവനടനുള്ള അവാർഡ് ഇത്തവണ നേടിയത് കളയിലെ അഭിനയത്തിന് സുമേഷ് മൂറിന് ആണ്. എന്നാൽ സുമേഷ് മൂർ ഇന്നുനടത്തിയ പരാമർശം ആണ് വിവാദത്തിൽ കലാശിച്ചതും പിന്നീട് താരം അഭിപ്രയം മാറ്റിയതും. വിജയ്ബാബു പ്രതിയായിട്ടുള്ള ലൈംഗികാതിക്രമ കേസിനെ കുറിച്ച് പറഞ്ഞ അഭിപ്രായമാണ് വിവാദത്തിൽ കലാശിച്ചത്.
അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി തുടർച്ചയായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ അത് വിശ്വസനീയമല്ല എന്നും അതിന്റെ പേരില്‍ ഒരു സിനിമയെ തഴയുന്ന സമീപനത്തോട് യോജിക്കാനാവില്ലെന്നും മൂര്‍ പറഞ്ഞിരുന്നു. യുവനാഡിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ്ബാബുവിനൊപ്പമെന്നും മൂർ പറഞ്ഞിരുന്നു. അവള്‍ക്കൊപ്പമെന്നത് ട്രെന്‍ഡായെന്നും താന്‍ അവനൊപ്പമാണെന്നും മൂര്‍ പറഞ്ഞിരുന്നു. മീഡിയ വൺ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മൂർ ‘അവനൊപ്പം’ എന്ന തന്റെ അഭിപ്രായം പറഞ്ഞത്.
‘ഞാന്‍ പറയുന്നത്, ഇത് കോടതിയില്‍ ഇരിക്കുന്ന കേസാണ്. പക്ഷേ സിനിമക്ക് അങ്ങനെയൊന്നുമില്ല. പ്രൊഡ്യൂസര്‍ക്ക് ഒരു പ്രശ്നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആള്‍ക്കാരെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല.അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായ പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ. അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ല.ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായി. അവനൊപ്പവും ആള്ക്കാര് വേണ്ടേ. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും.ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല. അപ്പോള്‍ അത് റേപ്പായി, മീ ടുവായി പ്രശ്നങ്ങളായി. സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കുപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്,’ ഇതായിരുന്നു മൂറിന്റെ വാക്കുകൾ.
എന്നാൽ ഇത് വിവാദത്തിൽ കലാശിച്ചതോടെ താരം തന്റെ അഭിപ്രായം മാറ്റി. തന്റേത് ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഡൂൾ ന്യൂസിനോടാണ് മൂർ തന്റെ തിരുത്തൽ അഭിപ്രായം പറഞ്ഞത് .മൂറിന്റെ വാക്കുകൾ ഇങ്ങനെ
‘വളരെ മോശം സ്റ്റേറ്റ്മെന്റായി പോയി. അത് ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ്. അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് നോക്കേണ്ടതുണ്ട്. അമ്മമാര്‍ എത്ര ഗാര്‍ഹിക പീഡനം അനുഭവിച്ചിട്ടാണ് ജീവിക്കുന്നത്. ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാം. ആ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. എല്ലാവരും അത് തിരുത്തണമെന്ന് ആഗ്രഹവുമുണ്ട്,’ മൂര്‍ പറഞ്ഞു.