സുനിൽ പി. ഇളയിടം പ്രിയപ്പെട്ട മനുഷ്യനാകുന്നത് ഇങ്ങനെകൂടിയാണ്

317

സുനിൽ പി. ഇളയിടം പ്രിയപ്പെട്ട മനുഷ്യനാകുന്നത് ഇങ്ങനെകൂടിയാണ്.

ക്ലാസ്മുറികൾക്കുള്ളിലോ, പ്രസംഗപീഠത്തിന് പിന്നിലോ മാത്രമല്ല തെരുവുകളിൽ മുദ്രാവാക്യം വിളിച്ചുതരാനും ഏറ്റുവിളിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പെയ്നുകൾ നടത്താനുമൊക്കെ മുന്നിട്ടിറങ്ങുന്നവരിൽ പ്രധാനിയാണ് സുനിൽ മാഷ്. രാഷ്ട്രീയപ്രവർത്തനമെന്ന മഹത്തായ ആശയത്തെ ജീവിതത്തിൽ സൂക്ഷ്മമായി സന്നിവേശിപ്പിക്കുന്ന അപൂർവം (എനിക്കറിയാവുന്നവരിൽ) പേരിലൊരാൾ.

മാഷെ അറിയുന്നവരെ സംബന്ധിച്ചിതൊന്നും പുതിയ കാര്യങ്ങളാകില്ല. കഴിഞ്ഞ പത്തുവർഷമായി മാഷെ ഞാനിങ്ങനയേ കണ്ടിട്ടുള്ളൂ. നിശ്ശബ്ദവും നിർജ്ജീവവുമായിപ്പോകുന്ന ഞങ്ങളെയൊക്കെ ഒറ്റ വിളിയിൽ ഉണർത്തുന്ന ജാഗ്രതയുള്ള ശബ്ദം.

ജാമിയ മിലിയ, ജെ.എൻ.യു.വിദ്യാർഥി സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചും പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടും കാലടി സംസ്കൃത സർവകലാശാലാ സമൂഹം നടത്തിയ പ്രതിഷേധ റാലിയിൽ മുദ്രാവാക്യം വിളിച്ച് കാലടി തെരുവിലൂടെ നടന്നുപോകുന്ന മാഷുടെ ഈ ചിത്രമെടുത്തുകഴിഞ്ഞപ്പോൾ ഇത്രയെങ്കിലും കുറിക്കണമെന്നു തോന്നി.