പലരും വന്നു..പക്ഷേ പോണ്‍ കാണുന്ന ഇന്ത്യക്കാര്‍ക്കിപ്പോഴും വേണ്ടത് സണ്ണിലിയോണിനെ തന്നെ !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
5 SHARES
56 VIEWS

ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഒരാളാണ് സണ്ണി ലിയോൺ

പലരും വന്നു..പക്ഷേ പോണ്‍ കാണുന്ന ഇന്ത്യക്കാര്‍ക്കിപ്പോഴും വേണ്ടത് സണ്ണിലിയോണിനെ തന്നെ ! സണ്ണി ലിയോൺ, പേരു കേൾക്കുമ്പോൾ തന്നെ കൗമാര – യൗവ്വനങ്ങളെ കോരിത്തരിപ്പിക്കുന്ന പോൺ താരം. എന്നാൽ കേവലം ഒരു പോൺ താരം എന്നതിലുപരി 38 വയസ്‌ പിന്നിട്ട ഇപ്പോഴത്തെ ഈ ബോളിവുഡ്‌ താരത്തെക്കുറിച്ച് അറിഞ്ഞതിനേക്കാള്‍ കൂടുതലുണ്ട്‌ ഇനി അറിയാനുള്ള കാര്യങ്ങൾ.

ടിബറ്റന്‍ സിഖുകാരനായ പിതാവിന്റേയും, പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് കാനഡയിലെ ഓന്‍ടോറിയോയിലാണ് സണ്ണിയുടെ ജനനം. ജനിച്ചത് കാനഡയിലാണെങ്കിലും, സണ്ണി പഠിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയിലാണ്. അമേരിക്കന്‍ പൗരത്വമാണ് സണ്ണിക്കുള്ളത്.കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്നായിരുന്നു യാഥാര്‍ത്ഥ പേര്. എന്നാല്‍ പിന്നീട് പോണ്‍ സിനിമാരംഗത്തേക്കെത്തിയപ്പോള്‍ പേര് സണ്ണിയെന്നു മാറ്റുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലിയോണ്‍ എന്നു കൂടി പേരിനൊപ്പം ചേര്‍ത്തത്.ഗോഗു എന്നാണ് സണ്ണിയെ വീട്ടില്‍ വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് താന്‍ ഒരു ‘ടോംബോയ്’ ആയിരുന്നു എന്നാണ് സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നത്. ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിക്കാനും, ആണ്‍കുട്ടികളെ പോലെ പെരുമാറാനും അവരെ പോലെ കളിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി. കേട്ടാല്‍ അത്ഭുതം തോന്നുന്നുണ്ടോ!!! ഒരിക്കല്‍ കാമുകനൊപ്പം ഉമ്മവച്ചുകൊണ്ടിരിക്കേ അച്ഛന്‍ കൈയ്യോടെ പിടികൂടിയിട്ടുണ്ട് സണ്ണി ലിയോണിനെ തന്റെ 11-ാം വയസ്സില്‍.

സ്‌കൂളില്‍ ഇത്തിരി പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് മുങ്ങിയതായിരുന്നു സണ്ണി.സ്‌കൂളിലെ ഇടനാഴിയില്‍ കാമുകന്റെ മടിയില്‍ ഇരുന്ന് ഉമ്മവച്ചുകൊണ്ടിരിക്കുകയായിരുന്നു, അപ്പോൾ അച്ഛന്‍ അത് വഴി വന്നു, തന്നെ പിടികൂടി. സണ്ണി ലിയോണിന്റെ ആദ്യത്തെ ലൈംഗികാനുഭവം സംഭവിച്ചത് 16-ാം വയസ്സില്‍ ആയിരുന്നത്രെ.
നേഴ്സ് ആവാൻ ആഗ്രഹിച്ച അവർ മോഡലിങ് രംഗത്ത് വന്നപ്പോള്‍ അവർക്ക് ആരും വലിയ പരിഗണന നല്‍കിയില്ല. പല ആളുകളാല്‍ നിരന്തരം ചതിക്കുപ്പെട്ടു. പലരും അവരുടെ ശരീരം ആവോളം ആസ്വദിച്ചു. ഒടുവില്‍ അവർ മനസ്സിലാക്കുകയായിരുന്നു, ഇങ്ങനെ മോഡലിങ് ചെയ്യന്നതിനെക്കാള്‍ നല്ലത് നീലച്ചിത്രങ്ങളാണ് എന്ന്.

2003ല്‍ അമേരിക്കന്‍ പോര്‍ണോഗ്രഫിക് ഫിലിം നിര്‍മ്മാണ് കമ്പനിയായ വിവിധ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു കൊണ്ടാണ് സണ്ണി പോണ്‍ സിനിമാകളില്‍ സജീവമായത്. 2003 മുതല്‍ 2007 വരെ വിവിധ് എന്റര്‍ടെയ്ന്‍മെന്റിന്റെ ലെസ്ബിയന്‍ പ്രമേയമുള്ള ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാമെന്നുള്ള സണ്ണിയുടെ മൂന്നു വര്‍ഷത്തെ കരാര്‍ പിന്നീട് 2007 ഓടെ പുതുക്കുകയും തുടര്‍ന്നങ്ങോട്ട് കമ്പനിയുടേതായി സാധാരണ പുരുഷനുമായുള്ള ആറു പോണ്‍ ചിത്രങ്ങളില്‍ സണ്ണി താരമായി എത്തുകയും ചെയ്തു.ഇത്രയു മതിയായിരുന്നു സണ്ണി ലിയോണ്‍ എന്ന താരത്തിന് ഒരു ആഗോള പോണ്‍ താരമെന്ന പേരെടുക്കാന്‍.നാല്‍പ്പതിലധികം പോണ്‍ ചിത്രങ്ങളിലാണ് ചുരുങ്ങിയ കാലം കൊണ്ട് സണ്ണി അഭിനയിച്ചത്.

പലപ്പോഴായി പുറത്തിറങ്ങിയ ടോപ്പ് പോണ്‍ താരങ്ങളുടെ പട്ടികയില്‍ സണ്ണി ലിയോണ്‍ ആദ്യനിരയില്‍ തന്നെ ഇടം നേടി. 2016 ല്‍ ബിബിസി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ ഒരാള്‍ സണ്ണി ലിയോണ്‍ ആയിരുന്നു.2011ലായിരുന്നു സണ്ണിയുടെ വിവാഹം. ഡാനിയേല്‍ വീബറിനെയാണ് സണ്ണി വിവാഹം ചെയ്തത്. 2013ഓടെയാണ് പോണ്‍ രംഗത്തു നിന്നും വിടപറയുന്നതായി സണ്ണി ലിയോണ്‍ പ്രഖ്യാപിക്കുന്നത്. ഇനി ഈ രംഗത്തേക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു തന്നെയാണ് സണ്ണി പോണ്‍ സിനിമാ രംഗം വിട്ടത്. 2012 മുതലാണ് സണ്ണി ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
പൂജ ഭട്ട് സംവിധാനം ചെയ്ത് ജിസം 2 ആയിരുന്നു സണ്ണിയുടേതായി റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രം. എന്നാല്‍ താരസുന്ദരിയുടെ ആദ്യ ചിത്രം ജിസം 2 അല്ല, അത് അമേരിക്കയിലെ മാര്‍ക്ക് റേറ്റിംഗിന്റെ സംവിധാനത്തില്‍ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രമാണ്. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ നായകനായി എത്തിയതോ മലയാളത്തിന്റെ പ്രിയതാരം നിഷാന്ത് സാഗറും. മൂന്നോളം ഹോളിവുഡ് ചിത്രങ്ങളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. 2016ലാണ് സണ്ണി സ്വന്തം പേരില്‍ മൊബാല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. സ്വന്തം പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യ താരം കൂടിയാണ് സണ്ണി ലിയോണ്‍.
ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എസ്‌കേപെക്‌സാണ് താരത്തിന്റെ ആപ്പ് പുറത്തിറക്കിയത്. ആരാധകരുമായി കുടുതല്‍ ആശയവിനിമയത്തിനായി സണ്ണി ലിയോണിന്റെ പേരില്‍ വെബ്‌സൈറ്റും പുറത്തിറങ്ങിയിരുന്നു. പുരുഷന്മാര്‍ക്കു വേണ്ടി സണ്ണി ലിയോണ്‍ ലസ്റ്റ് എന്ന പേരില്‍ ഒരു പെര്‍ഫ്യൂമും താരം പുറത്തിറക്കിയിട്ടുണ്ട്.

മാനുഷികത ആർഭാട പ്രഹസനങ്ങൾ ആക്കി മാറ്റുന്ന ചില പൊങ്ങച്ചക്കാരായ ആളുകൾക്കിടയിൽ സണ്ണി ലിയോൺ വ്യത്യസ്തമാകുന്നത് ചൂടൻ നായിക എന്ന പേരിലല്ല മറിച്ചു ഒരു നല്ല മനസ്സിന്റെ വക്താവായിട്ടാണ്. താൻ ജീവിക്കുന്ന സമൂഹത്തിലേക്ക് തുറന്ന വച്ച കണ്ണുകളുമായി ജീവിക്കുന്ന, യാതനകൾ അനുഭവിക്കുന്ന മനുഷ്യർക്ക് സഹായഹസ്തം നേടുന്നതിൽ സണ്ണി ലിയോൺ മടി കാട്ടാറില്ല. ബിഗ് സ്ക്രീനിനു അപ്പുറം സണ്ണി ലിയോണിന്റെ ജീവിതം അറിയപ്പെടേണ്ട ആവശ്യകത ഇത്തരം നന്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകം എന്ന നിലയിലാണ്.

നേഴ്‌സ് ആവാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു കാലവും സ്വയം പര്യാപ്തതയ്ക്കു വേണ്ട് ഒരു ജര്‍മ്മന്‍ ബേക്കറിയില്‍ ജോലി ചെയ്ത തൊഴില്‍ ചെയ്ത ചരിത്രവും സണ്ണിക്കുണ്ട്. നഴ്‌സാവാൻ ആഗ്രഹിച്ച സണ്ണി ലിയോണിന്റെ career പിന്നീട് മോഡലിങ്ങിലേക്കും, അഭിനയത്തിലേക്കും വഴിമാറിയപ്പോൾ പഴയ ആഗ്രഹം സണ്ണി ലിയോൺ ഉപേക്ഷിച്ചില്ല, ഇപ്പോഴും യാതനകൾ അനുഭവിക്കുന്നവർക്ക് കൈ താങ്ങായി പ്രതീക്ഷയുടെ വെളിച്ചമായി സണ്ണി ലിയോൺ തന്റെ സാമൂഹിക പ്രവർത്തങ്ങളിൽ മുഴുകി നേഴ്സ് ആകുക എന്ന തന്റെ ആഗ്രഹത്തെ വിപുലീകരിച്ചു സമൂഹത്തിലേക്ക് ഇറങ്ങി തന്റെ ജീവിതം നയിക്കുന്നു.കാൻസർ രോഗികൾക്കും, അനാഥരായ കുട്ടികൾക്കും തന്റെ സമ്പാദ്യത്തിലെ ഒരു വിഹിതം സണ്ണി ലിയോൺ മാറ്റി വയ്ക്കുന്നണ്ട്.

ഇന്ത്യയിലെ കാൻസർ രോഗികൾക്കുള്ള സംഘടനയായ എൻ.ജി.ഒ, പെറ്റ ആൻഡ് അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്കും സംഭാവനകൾ സണ്ണി ലിയോൺ നൽകി പോകുന്നുണ്ട്. മുംബൈയിലെ 300 ൽ പരം അനാഥരായ കുട്ടികൾക്ക് വേണ്ടി തന്റെ സമ്പാദ്യത്തിൽ നിന്നും വലിയ ഒരു തുക സണ്ണി ലിയോൺ ഇന്നും നൽകുന്നു. ഇതൊക്കെ കൂടാതെ വൃദ്ധരായ ദമ്പതികളെ തന്റെ ജീവിതത്തോട് ചേർത്ത് പിടിച്ചു അവർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിലും സണ്ണി ലിയോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2016ലെ PETA പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും സണ്ണി അര്‍ഹത നേടിയിട്ടുണ്ട്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് PETA പുരസ്‌കാരം സണ്ണിക്ക് ലഭിച്ചത്.ടൊറന്റോ ആസ്ഥനാമായി പ്രവര്‍ത്തിക്കുന്ന സിനാമ നിര്‍മ്മാതാവ് ദിലീപ് മേത്ത സണ്ണിയെക്കുറിച്ച് ഒരു ഡോക്യമെന്ററി ചെയ്തിരുന്നു. 2016ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്ലില്‍ അത് പ്രദര്‍ശിപ്പികയും ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ ഡോക്യമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സണ്ണി താല്‍പര്യപ്പെട്ടില്ല.ഈ അടുത്ത് ഒരു കുട്ടിയെ ദത്തെടുത്ത അവർ ആ പെൺകുട്ടിയും ഭർത്താവുമൊത്തു സസുഖം കഴിയുന്നു.

ഇതൊക്കെ ഒരു പക്ഷെ സണ്ണി ലിയോണിനെ കുറിച്ച് ചില പ്രേക്ഷകർക്കെങ്കിലും അറിയാത്ത കാര്യങ്ങളാണ് അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത കാര്യങ്ങളാണ്. ഒരിക്കൽ സണ്ണി ലിയോൺ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് തന്നോട് അഞ്ചു മിനിറ്റ് നേരം നിങ്ങൾ സംസാരിക്കാൻ തയാറായാൽ ആ അഞ്ചു മിനിറ്റ് നേരം മതിയാകും നിങ്ങൾക്ക് എന്നെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിമറിയാൻ എന്ന്. ഈ വാക്കുകളുടെ പ്രസക്തി വലുതാണ് കാരണം നമ്മൾ ഒരാളെ വിമർശിക്കുമ്പോൾ അവരെ കുറിച്ച് പൂർണമായും അറിഞ്ഞിരിക്കണം അല്ലാത്തവർ വിമർശനത്തിന് മുതിരരുത്. സണ്ണി ലിയോൺ എന്ന സ്ത്രീയെ മനസ്സിലാക്കേണ്ട ആവശ്യകത കൂടി നമ്മുടെ സമൂഹത്തിനുണ്ട്, അതിനു ഈ അറിവ് ഒരു കാരണമാകട്ടെ….

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്