ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രശസ്ത താരമാണ് സണ്ണി ലിയോണ്‍. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണ്‍ ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. സിക്ക് പഞ്ചാബികളാണ് മതാപിതാക്കള്‍. അച്ഛന്‍ തിബറ്റില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ആളായിരുന്നു. അമ്മ ഹിമാചല്‍പ്രദേശിലെ സിറാമൗര്‍ ജില്ലയില്‍ നിന്നുമുള്ള വനിതയായിരുന്നു. 2008ല്‍ സണ്ണിയുടെ അമ്മ മരണപെട്ടു. ചെറുപ്പത്തില്‍ കായികവിനോദങ്ങളില്‍ ഏര്‍പെട്ടിരുന്ന സണ്ണിയുടെ ഇഷ്ട കായിക ഇനം ഹോക്കി ആയിരുന്നു. ആണ്‍കുട്ടികളോടൊപ്പം ഹോക്കി കളിക്കാന്‍ ഇഷ്ടപെട്ടിരുന്ന സണ്ണി സ്വയം പറഞ്ഞിരുന്നത് താനൊരു ടോംബോയ് എന്നായിരുന്നു. സിക്ക് കുടുംബമായിരുന്നെങ്കിലും സണ്ണി പഠിച്ചത് കത്തോലിക് സ്‌ക്കൂളിലായിരുന്നു. സക്കൂള്‍ കാലഘട്ടത്തില്‍ മറ്റൊരു ബാസ്‌ക്കറ്റ് കളിക്കാരനുമായി 16ാം വയസ്സില്‍ സണ്ണി ആദ്യമായി ലൈഗികബദ്ധത്തില്‍ ഏര്‍പെട്ടു. 18ാം വയസ്സില്‍ താന്‍ ബൈസെക്ഷ്യല്‍ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞു.

നീലചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭ്തത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്. ലിയോണ്‍ എന്നത് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്നു മാഗസിന്‍ പബ്ലിഷര്‍ ബോം ഗുസിയോണ്‍ എന്ന ആളില്‍ നിന്ന് കടം എടുത്ത പേരാണ് എന്നാണ് സണ്ണി പറയുന്നത്.ബോം ഗുസിയോണ്‍ പെന്ത്ഹൗസ് മാഗസിന്റെ ഉടമയാണ്. പെന്ത് ഹൗസിനുവേണ്ടി ആദ്യകാല ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം വളരെ പെട്ടെന്നുതന്നെ മോഡലിങ്ങ് രംഗത്ത് ശ്രദ്ധിക്കപെട്ടു. 2003ല്‍ പെന്ത്ഹൗസ് മാഗസിന്‍ പെന്ത്ഹൗസ് പെറ്റ് ഓഫ് ദ ഇയര്‍ ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടര്‍ന്ന് 2005ല്‍ ആദം ആന്റ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റര്‍നെറ്റ് വില്‍പന പ്രതിനിധിയായും നിയമിച്ചു.

ഇതെ സമയത്തുതന്നെ വിവിഡ് എന്റര്‍ടെന്‍മെന്റുമായി 3 വര്‍ഷത്തെ കരാറില്‍ ഒപ്പിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗ സംഭോഗശീലമുള്ള സ്ത്രീയായി അഭിനയിക്കലായിരുന്നു തൊഴില്‍. അശ്ശീല ചിത്ര നിര്‍മ്മാണ രംഗത്തെ പുതിയ മാറ്റത്തിനായിരുന്നു ആ കരാര്‍ സാക്ഷ്യം വഹിച്ചത്. 2005ലാണ് ആദ്യചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.വിര്‍ച്വല്‍ വുമണ്‍ ഗേള്‍ സണ്ണി ലിയോണ്‍ ആണ് രണ്ടാമത്തെ ചിത്രം. പിന്നീട് മികല്യ മെണ്ടസ്സ്, ഡേഡി മേരി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആഭിനയിച്ചു.അവസാനമായി വിവിഡ് എന്റര്‍ടെന്‍മെന്റുമായി ചേര്‍ന്ന് സണ്ണി ഇന്‍ ബ്രസീല്‍ഡ, ദ സണ്ണി എക്‌സ്പിരിമെന്റ് എന്നീ രണ്ടു ചിത്രങ്ങളില്‍ കൂടി സണ്ണി അഭിനയിച്ചു. 2007 ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി. പിന്നീടും വിവവിഡുമായി ചേര്‍ന്ന് ആറ് ചിത്രങ്ങള്‍ പുറത്തിറക്കാന്‍ 2007ല്‍ കരാര്‍ ഒപ്പിട്ടു. ആദ്യമായി ഒരു ആണിനൊപ്പം ക്യാമറയ്ക്ക് മുമ്പിലെത്താനും ആ കരാറിലൂടെ തീരുമാനമായി. മാറ്റ് ഇറിക്‌സണ്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. മാറിടം വലുതാക്കാന്‍ ശസ്ത്രക്രിയയ്ക്ക് എത്തുന്ന വനിതയായിട്ടായിരുന്നു സണ്ണി ചിത്രത്തില്‍ അഭിനയിച്ചത്. സണ്ണി ലവ്‌സ് മാറ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. 2008 ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തിയ ദ അദര്‍ സൈഡ് ഓഫ് സണ്ണി ആണ് മാറ്റ് ഇറിക്‌സ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

2009 ആഗസ്ത് മാസം സണ്ണി ആദ്യമായി സ്വന്തം സ്റ്റുഡിയോ തുറന്നു. ഭര്‍ത്താവ് വെബ്ബറുമായി ചേര്‍ന്നായിരുന്നു സംരംഭം തുടങ്ങിയത്. പിന്നീട് സണ്ണി ലിയോണ്‍ കഥ എഴുതി, സംവിധാനം ചെയ്ത അശ്ശീല ചിത്രങ്ങള്‍ വിവിഡ് എന്റര്‍ടൈന്‍മെന്റ് വിതരണം ചെയ്യാന്‍ തുടങ്ങി. ദ ഡാര്‍ക്ക് സൈഡ് ഓഫ് ദ സണ്‍ എന്ന സ്വന്തമായി നിര്‍മ്മിച്ച ആദ്യ ചിത്രം 2009ല്‍ ജൂണില്‍ ലാസ് വികാസിലെ ഇറോട്ടിക് ഹെറിറ്റേജ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം മികച്ച വിജയം നേടി. അതേ വര്‍ഷം തന്നെ സണ്ണി സ്ലംബര്‍ പാര്‍ട്ടി എന്ന ചിത്രം നിര്‍മ്മിച്ചു.

2005ല്‍ തന്റെ ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപെട്ടു.ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാര്‍പെറ്റ് റിപ്പോര്‍ട്ടിങ്ങിലും ഇടം നേടി. 2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തി. കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലര്‍ ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി. പിന്നീട് 2013ല്‍ ജാക്‌പോട്ട്, 2014ല്‍ റാഗിണി എം. എം.സെ് 2, 2015ല്‍ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ്. ലോസ് അഞ്ചലോസില്‍ നടത്തിയ റോക് ആന്റ് റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് നല്‍കിയിരുന്നു. കൂടാതെ വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്

കരിയറിന്റെ തുടക്കത്തിൽ ഇത്തരം അനുഭവങ്ങൾ വന്നതോടെ ബിഗ് ബോസിൽ അവസരം കിട്ടിയപ്പോൾ താൽപര്യമില്ല എന്നാണ് ആദ്യം പറഞ്ഞതെന്ന് സണ്ണി പറയുന്നു. ഇന്ത്യയിലുള്ളവർ തന്നെ അത്രത്തോളം വെറുക്കുന്നു എന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ത്യക്കാർ ഒരിക്കലും തന്നെ സ്വീകരിക്കും എന്ന് കരുതിയില്ല. അതുകൊണ്ടുതന്നെ മോശമായി പെരുമാറാൻ സാധ്യതയുള്ള സ്ഥലത്ത് നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് ചെയ്തത്. ഇന്ത്യയിൽ നിന്നും നിരവധി മോശം സന്ദേശങ്ങൾ ലഭിച്ചിരുന്നു. വധഭീഷണി ഉൾപ്പെടെ വന്നു. അന്ന് 19 , 20 വയസ്സ് മാത്രമാണ് പ്രായം. അതുകൊണ്ടുതന്നെ പല കാര്യങ്ങളും വല്ലാതെ ബാധിച്ചു. ഒറ്റക്കായത്കൊണ്ട് തന്നെ ഗൈഡ് ചെയ്യാനും ആരും ഉണ്ടായിരുന്നില്ല.

നിരവധി ട്രോളുകൾ വന്നു. അന്ന് ആളുകൾ തന്നെക്കുറിച്ച് പല മോശം കാര്യങ്ങളും സംസാരിച്ചു. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല എന്നും അവിടെയുള്ളവർക്ക് തന്നോട് വെറുപ്പായിരിക്കും എന്നാണ് കരുതിയത്. എന്നാൽ ഇന്ത്യയിൽ എത്തിയപ്പോൾ താൻ വിചാരിച്ചതിന് വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്. ഇന്ത്യയിലുള്ള ഭൂരിപക്ഷം പേരും തന്നെ മോശമായി വിധിക്കാൻ ശ്രമിച്ചില്ല. അവർ പിന്തുണയ്ക്കുകയാണ് ചെയ്തത്. ചെറിയൊരു പത്ത് ശതമാനം പേർ മാത്രമേ തന്നെക്കുറിച്ച് മോശമായി കരുതിയിട്ടുള്ളൂ എന്നും അത് പ്രശ്നമല്ലെന്നും സണ്ണി പറഞ്ഞു.

Leave a Reply
You May Also Like

കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ്

സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിച്ച ഈ ചിത്രം ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

മറ്റൊരു കാന്താരയാകാൻ കന്നടത്തിൽ നിന്നും ‘വിരൂപാക്ഷ’, ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‍സ് വീഡിയോ കാണാം

ഋഷഭ് ഷെട്ടിയുടെ കാന്താര നേടിയ പാൻ ഇന്ത്യൻ വിജയം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബജറ്റ് വച്ച്…

മോമോ എന്ന കൊച്ചു പയ്യന്റെ സ്വപ്നവും സൗഹൃദങ്ങളും

Muhammed Sageer Pandarathil ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ…

ചുവപ്പിൽ അതിസുന്ദരിയായി ദീപ്തി. ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ദീപ്തി. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് ആയിട്ടുണ്ട്.