സുപ്രീംകോടതി അവസാനം കിരീടം സ്റ്റൈലിൽ ‘നിന്റെ അച്ഛനാടാ പറയുന്നത്; മാപ്പ് പറയെടാ”

249

Usha Devi P

ഇന്ത്യയുടെ പരമോന്നത നീതിപീഠം വീണ്ടും വീണ്ടും സ്വയം അപഹാസ്യമാവുന്നു..!മൂന്ന് ദിവസം സമയം കൊടുത്തു മാപ്പ് പറയാൻ. പറഞ്ഞില്ല..!ഇന്ന് പിന്നെയും അര മണിക്കൂർ സമയം കൊടുത്തു.അപ്പോഴും പറഞ്ഞില്ല. അവസാനം കിരീടം സ്റ്റൈലിൽ ‘നിന്റെ അച്ഛനാടാ പറയുന്നത്; മാപ്പ് പറയെടാ എന്ന മട്ടിൽ കരഞ്ഞു പറഞ്ഞു.എന്നിട്ടും പറഞ്ഞില്ല.അതോടെ ഇന്നത്തെ വാദം കേൾക്കൽ തീർന്നു. വിധി മറ്റൊരു ദിവസം പ്രഖ്യാപിക്കും എന്ന് സുല്ലിട്ടു.ആ വിധി എന്ത് തന്നെയാകട്ടെ,ചരിത്രത്തിന്റെ അത്യപൂർവ്വ നിമിഷങ്ങളിൽ ചില മനുഷ്യർ അവരുടെ നിലപാടുകൾ കൊണ്ട്, സ്വന്തം ബോധ്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധത കൊണ്ട്, ഒറ്റയ്ക്ക് പൊരുതാനുള്ള ആത്മധൈര്യം കൊണ്ട്..!ഒരായിരം മനുഷ്യരിലേക്ക് പോരാട്ടവീര്യം പകരും.ഗാന്ധിജിയുടെ മെലിഞ്ഞൊട്ടിയ, ഊതിയാൽ വീഴുന്ന ആ ശരീരത്തെ ഒരു ബയണറ്റിന്റെ തുമ്പ് കൊണ്ട് ബ്രിട്ടീഷുകാർക്ക് ഇല്ലാതാക്കാമായിരുന്നു പക്ഷേ അവർ തോറ്റത് ഒരിഞ്ച് പിറകോട്ട് മാറാൻ തയ്യാറില്ലാത്ത ആ നിശ്ചയദാർഢ്യത്തിന് മുന്നിലാണ്.ആ നിശ്ചയദാർഢ്യം ചലിപ്പിച്ച ഇന്ത്യയുടെ മുന്നിലാണ്.ജയിലും ശിക്ഷയും പേടിച്ച് മാപ്പ് പറഞ്ഞ് ഷൂ നക്കിയവരെ പോലെ കുറെ പേരെ ചരിത്രത്തിൽ കണ്ടെന്ന് വരും. പക്ഷേ എല്ലാവരെയും ആ പട്ടികയിൽ പ്രതീക്ഷിക്കരുത് എന്നതാണ് ഗാന്ധിജി ബ്രിട്ടീഷുകാരെ പഠിപ്പിച്ച പാഠം.ഇന്ദ്രപ്രസ്ഥത്തിലെ രാജാവിനും മന്ത്രിമാർക്കും അവരുടെ ഹാർളി ഡേവിഡ്സൺ കിങ്കരന്മാർക്കും പ്രശാന്ത് ഭൂഷൺ നൽകുന്ന പാഠവും മറ്റൊന്നല്ല.