Connect with us

കഠിനപ്രയത്നം കാരണം മലയാളികൾ ഇരു കൈകളും നീട്ടി അംഗീകരിച്ച രണ്ട് നടന്മാർ

മലയാള സിനിമ എന്നും കഴിവുള്ളവരെ എടുത്തു വളർത്തിയിട്ടേ ഉള്ളു. എന്നാലും ശോഭിക്കേണ്ട പലരും ഭാഗ്യദോഷമോ പ്രയത്നത്തിന്റെ കുറവോ കൊണ്ട് വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ

 103 total views

Published

on

Sabaah Zaab

മലയാള സിനിമ എന്നും കഴിവുള്ളവരെ എടുത്തു വളർത്തിയിട്ടേ ഉള്ളു. എന്നാലും ശോഭിക്കേണ്ട പലരും ഭാഗ്യദോഷമോ പ്രയത്നത്തിന്റെ കുറവോ കൊണ്ട് വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ, അവരുടെ ഉള്ളിലെ തീ ആളികത്തുന്നതിനു മുന്നേ അണഞ്ഞു പോവാറും ഉണ്ട്. കഴിവ് ഇല്ലാതെ ഭാഗ്യം കൊണ്ട് മാത്രം വിജയം കൈവരിച്ചവരും ഉണ്ട്. സമീപകാലത്തെ മലയാളം സിനിമ എടുത്തു നോക്കുമ്പോൾ യോഗ്യതയും നിലക്കാത്ത പ്രയത്നവും കാരണം മലയാളികൾ ഇരു കൈകളും ചേർത്ത് ആലിംഗനം ചെയ്തു അംഗീകരിച്ച രണ്ട് നടന്മാർ ആണ് ‘സുരാജ് വെഞ്ഞാറമൂട്’ ഉം ‘ജോജു ജോർജ്’ ഉം. എന്തുകൊണ്ടും ഇപ്പൊ ഉള്ള നിലയിൽ എത്താൻ ഏറ്റവും യോഗ്യത ഉള്ള നടന്മാർ.

പണ്ട് ജഗതി ശ്രീകുമാർ അരങ്ങു വാഴുന്ന കാലത്ത് ചെറിയ കോമഡി ഒക്കെ കാണിച്ചു വന്നതാണ് സുരാജ്. അന്ന് സുരാജിനെ സ്ക്രീനിൽ കാണുമ്പോൾ ഉച്ചത്തിൽ കൂവിയത് ഞാൻ ഓർക്കുന്നു. ആദ്യത്തെ കുറച്ചു പടങ്ങൾ കണ്ട് ചിരിച്ചെങ്കിലും പിന്നീട് സുരാജ് ‘വെറുപ്പിക്കലിന്റെ’ അംബാസഡർ ആയി മാറുകയായിരുന്നു. ചളിഞ്ഞ കോമഡി, ആവർത്തന വിരസത എല്ലാം ആയിരുന്നു അന്ന് സുരാജ് വെഞ്ഞാറമൂട്. നാഷണൽ അവാർഡ് കിട്ടിയപ്പോഴും നമ്മൾ മലയാളികൾക്ക് അയാളുടെ കഴിവിനെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. പിന്നീട് ആക്ഷൻ ഹീറോ ബിജുവിലെ ഏതാനും മിനുറ്റിന്റെ പ്രകടനത്തിനു ആയിരുന്നു സുരാജിന് നമ്മൾ കൊടുത്ത ആദ്യ അംഗീകാരം. അന്ന് തൊട്ട് ഇന്ന് വരെ തനിക്കു വേണ്ടി കൈ അടിച്ച പ്രേക്ഷകരെ നിരാശപ്പെടുത്താതെ സുരാജ് വെഞ്ഞാറമൂട് യാത്ര തുടരുകയാണ്.

സുരാജിന് ടൈപ്പ് കാസ്റ്റ് ആണെങ്കിലും സിനിമകളും ഉണ്ടായിരുന്നു ആളുകൾ തിരിച്ചറിയുന്ന കഥാപാത്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ ജോജുവിനു വർഷങ്ങൾ വേണ്ടി വന്നു ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ. നമ്മളിൽ പലരും പരാജയങ്ങൾ നേരിടുമ്പോൾ മടുത്തു പിന്മാറുന്നവർ ആണ് എന്നാൽ അവിടെ ആണ് ജോജു ഒരു മാതൃക ആവുന്നത്. സ്വന്തം കഴിവിൽ ഉള്ള വിശ്വാസം, വിജയിക്കും വരെ രാപ്പകൽ ഇല്ലാത്ത പ്രയത്നം, അങ്ങനെ വർഷങ്ങൾക്കു ശേഷം ആദ്യമായി കുറച്ചു പേരു ശ്രദ്ധിക്കുന്ന വേഷം ചെയ്തു ‘നേരം’ ജോജുവിന്റെ നേരം ആയി. പിന്നീട് ഓരോ പടങ്ങളിലും ജോജുവിന്റെ വ്യത്യസ്തമായ സമീപനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു. കോമഡി ലേബൽ വീഴാതെ തന്നെ കോമെടിയും സ്വഭാവ നടനവും എല്ലാം ചെയ്തു വിശ്വാസ്തനായ ഒരു നടൻ എന്ന നിലയിൽ എത്തി നിൽക്കുന്നു. ലാലേട്ടന് ശേഷം വണ്ണം ഒരു അലങ്കാരം ആയി തോന്നിയത്തും ജോജുവിന് ആണ്. ഇനിയും ഒരുപാട് വ്യത്യസ്തമായ സിനിമകൾ ജോജുവിന്റെ വരാനിരിക്കുന്ന ലിസ്റ്റിൽ ഉണ്ട്.

 104 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema12 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement