“സുരേശൻ്റേയും സുമലതയുടേയും” ഹൃദയഹാരിയായ പ്രണയകഥ മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓഫ് ചിത്രം .

വാഴൂർ ജോസ്.

വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വേറിട്ട വ്യക്തിത്വമായി മാറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ ‘. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം., ന്നാ താൻ കേസ് കൊട്, എന്നീ ചിത്രങ്ങളാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ചിത്രങ്ങൾ. ഏറെ ശ്രദ്ധേയമായ ‘മദനോത്സവം എന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയതും രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ്.’ ഇപ്പോൾ ഈ സംവിധായകൻ ഒരുക്കുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാകട്ടെ വ്യത്യസ്ഥമായ ചില കാരണങ്ങളാൽ ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ ഏറ്റ ശ്രദ്ധയാകർഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓഫ് ചിത്രമെന്നതാണ് ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നത്.ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളല്ലാത്തവരെ കേന്ദ്രമാക്കി സിനിമ ചെയ്യുന്ന രീതിക്കാണ് സ്പിൻ ഓഫ് ഫിലിം എന്നു പറയുന്നത്. സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ ഈ സുരേശനും സുമലതയും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ്.’ കേന്ദ്രകഥാപാത്രങ്ങളല്ലങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നതും കൗതുകകരവുമായിരുന്നു ഈ കഥാപാത്രങ്ങൾ. രാജേഷ് മാധവനും ചിത്രാ നായരുമാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചത്. ഇവർ തന്നെ യഥാക്രമം സുരേശനേയും സുമലതയേയും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു ‘ ഈ കഥാപാത്രങ്ങൾ ഇന്ന് മലയാളി പ്രേക്ഷകൻ്റെ ഏറെ കൗതുകമായിരിക്കുകയാണ്.

രതീഷ് ബാലകൃഷ്ണപ്പൊതി വാളിൻ്റെ കഴിഞ്ഞ ചിത്രങ്ങളിലെ ക്ലിപ്പിംഗ്സുകൾ കൂട്ടിയിണക്കി മേക്കിംഗ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു അതിലൂടെ ഈ സംവിധായക പ്രതിഭയുടെ മികവ് പ്രേക്ഷകർക്ക് ഏറെ വ്യക്തമാക്കുകയും ചെയ്യുന്നു.ആരെയും എളുപ്പത്തിൽ ആകർഷിക്കത്തക്കവിധത്തിലാണ് ഈ മേക്കിംഗ്‌ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയായിൽ സജീവമായിരിക്കുന്നത്.പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നൂറ്റിയിരുപതു ദിവസത്തിനു മേൽ നീണ്ടു നിൽക്കുന്നതാണ്.ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ ഏതാനും പ്രമുഖ താരങ്ങളും പയ്യന്നൂരിലും പരിസരങ്ങളിലും വിവിധ കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോരുന്ന നിരവധി കലാകാരന്മാരും അണിനിരക്കുന്നു.

സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്‌ തലപ്പള്ളിയുമാണു് ഈ ചിത്രം നിർമ്മിക്കുന്നത്. ഗാനങ്ങൾ – വൈശാഖ് സുഗുണൻ’ സംഗീതം. ഡോൺ വിൻസൻ്റ്. ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി. എഡിറ്റിംഗ് – ആകാശ് തോമസ്. കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ – മിഥുൻ ചാലിശ്ശേരി.
മേക്കപ്പ് – ലിബിൻ മോഹൻ, കോസ്റ്റും ഡിസൈൻ – ലിജി പ്രേമൻ, പ്രൊഡക്ഷൻ കൺട്രോളർ.ബിനു മണമ്പൂർ ‘

Leave a Reply
You May Also Like

പെയ്തൊഴിയാത്ത മഴ

ഇടവപ്പാതിയിലെ ആര്തുലച്ചു പെയ്യുന്ന മഴയില്‍ കണ്ണും നട്ടിരുന്നു സ്വപ്നം കാണാന്‍ എനിക്കൊരു ഹരമാണ്. എന്റെ സിരകളില്‍ ഒരു സാഹിത്യകാരന്റെയോ ഒരു കലകാരിയുടെയോ രക്തമൊന്നും ഒഴുകുന്നില്ല. എന്നിട്ടും വെറുതെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടും. മഴയും നനുത്ത കാറ്റും ട്രെയിന്‍ യാത്രകല്‍ക്കിടയില്‍ ആണെങ്കില്‍ എന്നിലെ കവി ഭാവന ചിറകു വിടര്‍ത്തും. യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ആ ലഹരി നുണയാന്‍ വേണ്ടിയാണ് ഹോസ്റ്റല്‍ ജീവിതം മതിയാക്കി തിരുവനന്തപുരം വരെ ജോലിക്ക് എന്നും പോയി വരാന്‍ തീരുമാനിച്ചത്. മൊത്തം 4 മണിക്കൂര്‍ യാത്ര. അതില്‍ 3 മണിക്കൂര്‍ ട്രെയിനില്‍. കേള്‍ക്കുന്നവര്‍ക്ക് അതിശയവും ആശങ്കയും. പക്ഷെ ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ തന്നെ.

അയാളെ ആദ്യമായി കാണുന്ന അവളോട് അയാളെ ഇഷ്ടപ്പെടാൻ 365 ദിവസം അയാൾ കൊടുക്കുന്നു

Genre : Erotic Thriller Language : Polish Year : 2020 പോളണ്ടിലെ ഇറോട്ടിക്…

ഒരു പുരോഹമന സമൂഹത്തെ നിർമിക്കുന്ന വ്യക്തി പാദപൂജ ചെയ്യാൻ അനുവദിച്ചത് തന്നെ ആ ഇമേജിന് ക്ഷീണമാണ്

ശ്രീധരൻ സാധാരണ ജനങ്ങളുമായി ആത്മ ബന്ധം സ്‌ഥാപിക്കുവാൻ തിരഞ്ഞെടുപ്പ് പ്രചാരണം ഉപയോഗിച്ചില്ല . താൻ ഒരു എലൈറ്റ് ക്ലാസിൽ പെട്ട ആൾ ആണ് എന്ന ബോധ്യമാണ്

നിങ്ങളുടെ സ്‌കൂള്‍ ഫോട്ടോ ഇന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യൂ….

നിങ്ങളുടെ സ്‌കൂള്‍ ഫോട്ടോ ഇന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യൂ