2018ലെ പ്രളയത്തിൽപ്പെട്ട് കേരളം ജലം കൊണ്ട് മുറിവേറ്റു നിന്ന സമയം. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടു.. “ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷേ എന്റെ കൈയില്‍ പണമില്ല, ഞാനെന്ത് ചെയ്യും?” ശുഭംരഞ്ജന് എന്ന ആരാധകനാണ് ചോദ്യം സുശാന്ത് സിങിനോട് ചോദിച്ചത്. ആരാധകനെ ഞെട്ടിച്ചുകൊണ്ട് സുശാന്തിന്റെ മറുപടിയെത്തി.
“നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ കേരളത്തിന് സംഭാവന നല്‍കും. ഈ തുക ആവശ്യക്കാരില്‍ എത്തിയെന്ന് ഉറപ്പാക്കി വിവരങ്ങൾ ഞാൻ പങ്കുവെക്കാം” എന്നായിരുന്നു സുശാന്ത് സിങിന്റെ മറുപടി. വൈകാതെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിക്ഷേപിച്ചതിന്റെ സ്ക്രീന്‍ ഷോട്ട് സുശാന്ത് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
“വാക്ക് തന്നത് പോലെ നിങ്ങള്‍ എന്ത് ചെയ്യാന്‍ ആഗ്രഹിച്ചുവോ അത് ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങളാണ് എന്നെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ അതിൽ നിങ്ങൾ സ്വയം അഭിമാനിക്കുക. ഏറ്റവും അത്യാവശ്യമുള്ളപ്പോഴാണ് നിങ്ങളത് നല്‍കിയത്. ഒത്തിരി സ്നേഹം”. എന്റെ കേരളം എന്ന ഹാഷ് ടാഗോടെയാണ് സുശാന്ത് ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അന്നത്തെ സുശാന്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോ കേരളത്തിന്റെ മേപ്പായിരുന്നു..
ചിലർ ജീവിക്കും.. ചിലർ മരിക്കും.. മറ്റുചിലർ മരിച്ചിട്ടും ജീവിക്കും.. സുശാന്തിനെപ്പോലെ അമരരായി..സുശാന്ത്, നിങ്ങളെന്നും ഓർമ്മിക്കപ്പെടും.. നിങ്ങൾ നല്ലൊരു മനുഷ്യനായിരുന്നു..ആദരാഞ്ജലികൾ.
**