Moidu Pilakkandy
സുവൈബത്തുൽ അസ്ലാമിയ…! ഒമർലുലുവിൻ്റെ പുതിയ ചിത്രമായ നല്ല സമയത്തിലെ നായികമാരിൽ ഒരാൾ…! നായകനായ ഇർഷാദിൻ്റെ ഭാര്യയായാണ് ഇതിൽ സുവൈബത്തുൽ അഭിനയിക്കുന്നത്…! ഇതിനുപുറമേ സൂപ്പർ ഹിറ്റ് സംവിധായകൻ സിദ്ദിഖിൻ്റെ പുതിയ സിനിമ അടക്കം നിരവധി പ്രൊജക്ടുകളിലേക്ക് കരാറായി കഴിഞ്ഞു.അതീവ സൗന്ദര്യവും അഭിനയശേഷിയുമുള്ള ഈ പുതുമുഖ നടി വലിയൊരു ബിസിനസ്-സംരംഭകയുമാണ്…! ഐന-അമാൽ കേക്ക്സ് എന്ന കേക്ക് നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമയുമാണ് കോഴിക്കോട് ഇരിങ്ങണ്ണുർ സ്വദേശിയും ബഹറൈൻ പ്രവാസിയുമായ ഈ അഭിനേത്രി.യുവജനക്ഷേമവകുപ്പിൻ്റെ സംരംഭകയ്ക്കുള്ള പുരസ്കാരവും ഈ വർഷത്തെ ഡൈനാമിക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡും ലഭിച്ചിട്ടുണ്ട്.നാദാപുരം ഇരിങ്ങണ്ണൂരിലെ മൊയ്തു പാലപറമ്പത്ത് – ഷെരീഫ ദമ്പതിമാരുടെ മകളായ സുവൈബത്തുൽ MSc(Biochemistry) ബിരുദാനന്തരബിരുദധാരിയാണ്…! ഭർത്താവ് വില്ല്യാപ്പള്ളി പടിഞ്ഞാറയിൽ ഷെരീഫ് ബഹറൈനിൽ ബിസിനസുകാരനാണ്.മികച്ച സംരഭകയായി പ്രവർത്തിക്കുന്നതിനിടയിൽ തീർത്തും അപ്രതീക്ഷിതമായാണ് സുവൈബത്തുലിൻ്റെ സിനാമാപ്രവേശം.മലയാളസിനിമയിൽ നല്ലൊരു അഭിനേത്രിയായി തിളങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
**